Friday, February 27, 2009

മഞ്ഞപ്പാ

കുളിരുവില്‍‌ക്കുമീ നീളക്കുളത്തില്‍ കുളിച്ചുനില്‍‌ക്കണതാരാണ്?
താരാണ്......?
താരാണ്......?

Labels:

Thursday, February 26, 2009

ആറപ്പാ

Wednesday, October 22, 2008

പട്ടിക്കാട്ടിലെ പാലം

ഇത് ടവര്‍ പാലമാണെന്ന് ചൂണ്ടിക്കാണിച്ച സാജന്‍‌സിന് ടാങ്ക്‍സ്.

Labels:

Wednesday, October 15, 2008

മത്തായിത്തെരുവ്മിഠായി തിന്ന് മത്തായി മത്തായി
മത്തായി മത്തായി മത്തായിക്ക് മതിയായി
മിഠായി തിന്ന് മത്തായ മത്തായിക്ക് മിഠായി മതിയായി
മിഠായി തിന്ന് മത്തായ മത്തായിക്ക് മിഠായി മിത്തായി
മിത്തായ മിഠായി മത്തായിക്ക് മത്തിയായി
മിഠായി മിത്തായി മതിയായ മത്തായിക്ക് മത്തി മതിയായില്ല
മത്തി മതിയാകാത്ത മത്തായിക്ക് ഒടുവില്‍ വട്ടായി
വട്ടായ മത്തായിക്ക് മിഠായി മിത്തായി മത്തിയും മിത്തായി.

Labels:

സില്‌ഹോ‌യൂ‌ഇറ്റേ...ത്തേ...ഠേലന്ദന്‍ ബ്രിഡ്‌ജ് ഈസ് ഫാളിംഗ് ഡൌണ്‍... പക്ഷേ ഇത് പാലം തേവരപ്പാലം (സാജന്‍‌സിന് നന്ദന്‍സ്) :)

Labels: , , ,

Friday, May 16, 2008

ക്യോഴിഞാനിത്തരം സരസമായ പടങ്ങളൊക്കെ ഇടുന്നതെന്തിനാണെന്നറിയാമോ?

ഇനിയിപ്പോള്‍ രണ്ടേ രണ്ട് വഴികള്‍ മാത്രം... ഒന്നുകില്‍ സരസമ്മയുമായി തെറ്റുക... അല്ലെങ്കില്‍... അല്ലെങ്കില്‍... യ്യോ ആലോചിക്കാന്‍ പോലും വയ്യ :)

Labels:

Tuesday, April 29, 2008

പിയാനിംഗ് അഥവാ പ്യാനിംഗ്

കൈപ്പള്ളി പ്യാനിംഗ് നടത്തി ഇത്തരം ഫോട്ടോകള്‍ എടുത്തത് കണ്ട് വണ്ടറായി സപ്തവും പ്യാനിംഗ് നടത്തി, ഇവിടെ.

പക്ഷേ അള്‍ട്ടിമേറ്റ് പ്യാനിംഗ് എന്ന് പറയുന്നത് അതൊന്നുമല്ല, ഇത് തന്നെ. നാടകാന്ത്യം കവിത്വം എന്ന് പറയുന്നതുപോലെ പാനിംഗാന്ത്യം പുക എന്നാണല്ലോ.

പക്ഷേ ഇതെല്ലാം കണ്ടപ്പോള്‍ എന്റെ സാമൂഹ്യബോധം പതിവുപോലെ ഉണര്‍ന്നു.

പ്യാനിംഗിലും ചാതുര്‍‌വര്‍ണ്ണ്യമോ? വിവേചനമോ?

ചാതുര്‍‌വര്‍ണ്ണ്യത്തിന്റെ ഉത്തമോദാഹരണമാണ്, ചതുര്‍വീലന്‍ വണ്ടികളുടെ പടങ്ങള്‍ മാത്രമേ പാനിംഗ് പടങ്ങളില്‍ കാണുന്നുള്ളൂ എന്നത്. അതെന്താ വണ്ടികളിലെ സവര്‍ണ്ണരാണോ ചതുര്‍‌വീലന്മാര്‍? പ്യാനിംഗിലും വേണ്ടേ സാമൂഹ്യനീതി? ഒരു സ്കൂട്ടറോ, ഓട്ടോയോ സൈക്കിളോ എന്തുകൊണ്ട് പ്യാനിംഗ് പടങ്ങളില്‍ കാണുന്നില്ല? ടെക്‍നോളജിക്കല്‍ ബ്രാഹ്‌മണിസമാണോ (കഃട്, ബെന്നി) ഇത്?

സംവരണത്തെപ്പറ്റിയുള്ള ചര്‍ച്ചകളൊക്കെ കാണുമ്പോള്‍, നരവംശശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരുമെല്ലാം മൂക്കിനു മുകളില്‍ നെറ്റിയില്‍ വരെ വിരല്‍‌വെക്കുന്ന തരത്തിലുള്ള ആശയങ്ങളും അഭിപ്രായങ്ങളുമൊക്കെ മലയാളം ബ്ലോഗില്‍ തന്നെ വായിക്കുമ്പോള്‍, എന്തുകൊണ്ട് തങ്ങള്‍ ഇങ്ങിനെയൊക്കെ ചിന്തിച്ചില്ല എന്ന് അവരൊക്കെ നാണിച്ച് അവരോട് തന്നെ ചോദിക്കുന്ന തരം വിശകലനങ്ങളൊക്കെ കാണുമ്പോള്‍, എന്നെപ്പോലുള്ള ഒരാള്‍ക്ക് തോന്നുന്ന സ്വാഭാവികസംശയമാണ് വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ അഗ്രജന്റെ അത്രയെങ്കിലും അനുപാതം ഇതിനൊക്കെയുണ്ടോ എന്നത്. അതായത് നമുക്ക് ഓരോരുത്തര്‍ക്കും, അത് അവര്‍ണ്ണരെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും സവര്‍ണ്ണരെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും, സാമൂഹ്യനീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യാം? അല്ലെങ്കില്‍ നമ്മള്‍ ഇപ്പോള്‍ എന്താണ്, അണ്ണാറക്കണ്ണന്‍ രീതിയിലാണെങ്കിലും ചെയ്യുന്നത്? എന്താണ് ഇക്കാര്യത്തില്‍ നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങള്‍? അവ എങ്ങിനെയൊക്കെ നിറവേറ്റാം? അത്തരം രീതിയിലൊന്നും ചര്‍ച്ചകള്‍ പോകുന്നത് കാണുന്നേ ഇല്ല (എന്റെ കണ്ണിന്റെ കുഴപ്പം തന്നെ). അങ്ങിനെ ചര്‍ച്ചകള്‍ കാടുകയറിപ്പോകുമ്പോള്‍ പ്രായോഗികമായി നടപ്പില്‍ വരുത്താന്‍ പറ്റാത്ത ഒന്നാണോ സാമൂഹ്യനീതി എന്നുപോലും സംശയിച്ചുപോകുന്നു, എന്നെപ്പോലുള്ളവര്‍.

എന്തായാലും പ്യാനിംഗിലെ ചക്രവിവേചനത്തിനെതിരെയെങ്കിലും എന്നാലായത് എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. വ്യത്യസ്തനായൊരു ബ്ലോഗറാം വക്കാരിയെ ഇവര്‍ മാത്രം (ഒന്ന്, രണ്ട്) തിരിച്ചറിഞ്ഞാല്‍ പോരല്ലോ. അതുകൊണ്ട് പ്യാനിംഗിലെ വര്‍ണ്ണവിവേചനത്തിനെതിരെ എന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി ലോകത്താദ്യമായി ഒരു ഓട്ടോറിക്ഷയുടെ പ്യാനിംഗ് പരീക്ഷണം നടത്തി ഞാന്‍. ഓട്ടോയുടെ പാനിംഗ് എന്താ കൊള്ളില്ലേ? ഓട്ടോയും മറ്റേത് ഓട്ടോമൊബൈലും പോലെ തന്നെ. പുത്തന്‍ വണ്ടി വാങ്ങിച്ചാല്‍ ആക്സന്റ് കാരനും പിന്നെഞ്ചിന്‍ ഓട്ടോക്കാരനും ആര്‍ട്ടീയോ ആപ്പീസില്‍ ക്യൂ നില്‍ക്കണം,രജിസ്റ്റര്‍ ചെയ്യാന്‍. അവിടെ എല്ലാവരും തുല്ല്യര്‍ മാത്രം. പിന്നെന്താ, പിയാനിംഗ് പടങ്ങളില്‍ ഓട്ടോയൊന്നും കാണാത്തത്? ഒന്നുകില്‍ ഒന്നും കാണൂല്ല, അല്ലെങ്കില്‍ കൊറോളയും സ്കോഡയും മാത്രം. വിവേചമല്ലാതെ മറ്റെന്ത്?

ആ ചരിത്രസംഭവത്തിന് ഇതാ മലയാളം ബ്ലോഗ് സാക്ഷ്യം വഹിക്കുന്നു:എന്റെ വാക്ക് വെറുംവാക്കല്ല എന്ന് തെളിയിച്ചുകൊണ്ട് ഞാന്‍ മുച്ചക്രത്തില്‍ മാത്രമല്ല ഇരുചക്രത്തിലും പ്യാനിംഗ് നടത്തി:


യ്യോ, ഒരു മിനി അഗ്രജനായോ... ഇല്ല, ഇതിലുണ്ട് മൊത്തത്തില്‍:


പക്ഷേ, ആത്യന്തികമായി ഞാനാര്? ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദി. ജാത്യാലുള്ളത് തൂത്യാല്‍ പോകുമോ? ശങ്കര്‍‌ജി പിന്നെയും തെങ്ങേല്‍‌ജി തന്നെ. അതുകൊണ്ട് സംഭവം കറങ്ങിത്തിരിഞ്ഞ് ഇതും


ഇതുമൊക്കെയായി.


ഇതുമായി:


എന്തായാലും അള്‍ട്ടിമേറ്റ് പാനിംഗ് ഇതുതന്നെ

അതുകൊണ്ട് സംവരണത്തിന് കാരണമായ കാര്യങ്ങളെപ്പറ്റിയും വിവേചനങ്ങളെപ്പറ്റിയുമൊക്കെയുള്ള ചര്‍ച്ചകളും അതിനോടനുബന്ധിച്ചുള്ള പതിവ് ചീത്തവിളികളും അജണ്ടകള്‍ നടപ്പാക്കലുമൊക്കെ ഒരുവഴിക്ക് നടക്കട്ടെ. പക്ഷേ നമ്മള്‍ ഓരോരുത്തര്‍ക്കും നമ്മുടേതായ രീതിയില്‍ സാമൂഹ്യനീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്ന ഒരു തുറന്ന ചര്‍ച്ചയും (വ്യക്തിവൈരാഗ്യങ്ങളില്ലാതെ, പണ്ടത്തെ ദേഷ്യങ്ങളും കണക്കുകള്‍ഊം തീര്‍ക്കാനുള്ള അവസരമാക്കാതെ, മറുപക്ഷത്തിനെ കൊട്ടാനുള്ള വടിയാക്കാതെ, തുറന്ന മനസ്സോടെ, സാമൂഹ്യനീതീ എന്ന ഒറ്റ അജണ്ട മാത്രം മനസ്സില്‍ വെച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍) അതിനോടൊപ്പം നടക്കട്ടെ. ചര്‍ച്ച മാത്രമല്ല, സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും, അവര്‍ അവര്‍ണ്ണരെന്ന് ലേബലടിക്കപ്പെട്ടവരാണെങ്കിലും സവര്‍ണ്ണരെന്ന് ലേബലടിക്കപ്പെട്ടവരാണെങ്കിലും, പിന്നോക്കമെന്ന് വിളിക്കപ്പെടുന്നവരാണെങ്കിലും മുന്നോക്കമെന്ന് വിളിക്കപ്പെടുന്നവരാണെങ്കിലും, അവരെയെല്ലാം വിശ്വാസത്തിലെടുത്ത്, എതിര്‍പ്പുള്ളവരുടെ എതിര്‍പ്പുകള്‍ തികച്ചും ന്യായമായ രീതിയിലും മാന്യമായ രീതിയിലും (പറയേണ്ട കാര്യങ്ങള്‍ പറയേണ്ട പോലെ പറയേണ്ടിടത്ത് പറയേണ്ടവര്‍ പറഞ്ഞാല്‍ വക്കാരിക്കൊഴിച്ചെല്ലാവര്‍ക്കും മനസ്സിലാവും എന്നാണല്ലോ) മാറ്റി, തെറ്റിദ്ധാരണകള്‍ മാറ്റേണ്ട രീതിയില്‍ മാറ്റി, നമ്മുടെയൊക്കെ ജീവിതകാലയളവില്‍ (ഒരായിരം കൊല്ലം കഴിഞ്ഞ് നമുക്ക് നോക്കാം എന്ന അഭിപ്രായത്തെ മാനിക്കുന്നു) നമുക്കോരോരുത്തര്‍ക്കും തികച്ചും പ്രായോഗികമായി സാമൂഹ്യനീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്നുള്ള നിര്‍ദ്ദേശങ്ങളും അവയൊക്കെ എങ്ങിനെ നടപ്പില്‍ വരുത്താം എന്നുള്ള ഒരു റോഡ് മാപ്പും ഒക്കെ വരട്ടെ, സംവരണചര്‍ച്ചകളില്‍. ഇനി മുകളില്‍ പറഞ്ഞതൊക്കെ തെറ്റാണെങ്കില്‍, വഴിതെറ്റിക്കുന്നതാണെങ്കില്‍, ഓക്കേ.

അതായത് ഒരു തികഞ്ഞ വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം കാര്യമൊക്കെ ഓക്കേയാക്കി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പ്രസംഗിക്കേണ്ട ഒന്നല്ല, സാമൂഹ്യനീതി. നമുക്ക് ഒരു ചോയ്സ് ഉണ്ടെങ്കില്‍ നമ്മുടെ കാര്യം എണ്‍പതുശതമാനം വരെപ്പോലും ചെയ്തോ, ബാക്കി ഇരുപത് ശതമാനമെങ്കിലും പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ട ഒരാള്‍ക്ക് വേണ്ടി ചെയ്യാന്‍ നമുക്കോരോരുത്തര്‍ക്കും (അത് പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും മുന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും) എത്രമാത്രം സാധിക്കും എന്നതിനെ അനുസരിച്ചിരിക്കും സാമൂഹ്യനീതി അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുന്നത്. അല്ലാതെയുള്ളതൊക്കെ എന്തെങ്കിലും ചെയ്തു എന്നുള്ള മനഃസമാധാന പ്രക്രിയകള്‍ മാത്രം (എന്റെ, തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം. ഇതിനെപ്പറ്റി ആധികാരികമായി പറയാന്‍ ഞാന്‍ ഒരു സാമൂഹ്യശാസ്ത്രജ്ഞനോ നരവംശശാസ്ത്രജ്ഞനോ ഒന്നുമല്ല-ഇതിനെപ്പറ്റിയുള്ള ഒരു പഠനം പോലും ഞാന്‍ നടത്തിയിട്ടില്ല. എന്റെ കാര്യം ഓക്കേയാക്കാന്‍ മാത്രം ശ്രദ്ധിക്കുന്ന തികച്ചും സ്വാര്‍ത്ഥനായ ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദി മാത്രം ഞാന്‍).

പാനിംഗിലെ ചാതുര്‍വര്‍ണ്ണ്യത്തിനെതിരെ ഞാ‍ന്‍ എന്റെ പോരാട്ടം തുടങ്ങി. ഇനി അടുത്തത് കാളവണ്ടിയുടെ പാനിംഗ് ആയിരിക്കും. തികച്ചും ചലഞ്ചിംഗ്.

Labels: , , ,

Tuesday, January 01, 2008

അപ്പോള്‍ തുടങ്ങാംഒരറ്റത്ത് നിന്നങ്ങ് തുടങ്ങാമല്ലേ. അങ്ങേയറ്റത്ത് എന്തോ വെളിച്ചം പോലെന്തോ ഒക്കെ കാണുന്നുണ്ടെന്ന് തോന്നുന്നു. നേരെ അങ്ങ് നടന്നാല്‍ മതി. അത്രയ്ക്ക് മസില് പിടിച്ചാലേ വഴിയൊക്കെ തെറ്റൂ. എന്നിട്ടും വഴിതെറ്റിയാല്‍ പിന്നെന്ത് പറയാന്‍...

എല്ലാ കൊല്ലവുമുള്ള പരിപാടിയല്ലേ...

ആന ഔണ്‍‌സ്മെന്റ്:

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. രണ്ടായിരത്തിയേഴില്‍ നിന്നും രണ്ടായിരത്തിയെട്ടിലേക്കുള്ള രണ്ടായിരത്തിയെട്ടാം നമ്പര്‍ വണ്ടി രണ്ടായിരത്തിയെട്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനിയെല്ലാം നിങ്ങളുടെ ഇഷ്ടം.

മുകളിലത്തേത് ശരിയല്ലെങ്കില്‍ താഴെ ഒന്നുകൂടി.
എല്ലാവര്‍ക്കും ഈ വര്‍ഷം വളരെ നന്നായിരിക്കട്ടെ.

Labels:

Monday, December 31, 2007

നന്ദിയപ്പാപ്രിയപ്പെട്ട രണ്ടായിരത്തിയേഴേ,

നമ്മള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് പന്ത്രണ്ട് മാസം തികഞ്ഞിരിക്കുകയാണ്. ചേട്ടച്ചാരായ 2006 പെന്‍ഷന്‍ പറ്റി പോയ ഒഴിവിലാ‍യിരുന്നല്ലോ താങ്കള്‍ ചാര്‍ജ്ജ് എടുത്തിരുന്നത്. ചേട്ടനെക്കാളും ഉജ്ജ്വല്‍ കുമാറായിരുന്നോ താങ്കളെന്ന് ചോദിച്ചാല്‍ രണ്ടുപേരും എനിക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു എന്നേ പറയാന്‍ പറ്റൂ. ചേട്ടനെപ്പോലെ തന്നെ താങ്കളും അടിപൊളിയായിരുന്നു. നല്ല നല്ല ഓര്‍മ്മകള്‍ താങ്കളും നല്‍കി. അങ്ങിനെ മൊത്തത്തില്‍ അങ്ങിനെയങ്ങ് പോയി.

നിങ്ങളുടെ സേവനം അനുഭവിച്ച കാക്കത്തൊള്ളായിരം ആള്‍ക്കാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് ഇവിടെ വലിയ കാര്യമൊന്നുമില്ല. ലോകം മുഴുവന്‍ നിങ്ങള്‍ക്ക് നോക്കി നടത്തേണ്ടതാണെന്നറിയാം. അപ്പോള്‍ ഒരിടത്ത് കയറ്റമാണെങ്കില്‍ മറ്റൊരിടത്ത് ഇറക്കമായിരിക്കും. കാരണം ലോകത്തില്‍ ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആണല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ലോകത്ത് പലയിടത്തും നാട്ടില്‍ തന്നെയും പല പല പ്രശ്‌നങ്ങളും ചേട്ടച്ചാരുടെ കാലത്തെന്നപോലെ നിങ്ങളുടെ കാലത്തുമുണ്ടായി. അറിയാം, ഇതെല്ലാം നിങ്ങള്‍ തന്നെ നോക്കി നടത്തേണ്ടേ. എന്നെപ്പോലുള്ളവരല്ലേ ടീംസ്. വലിയ പാടു തന്നെയാവും. മെച്ചപ്പെടുമായിരിക്കുമല്ലേ. അങ്ങിനെ പ്രത്യാശിക്കാം.

നിങ്ങളൊക്കെ ഓരോ കൊല്ലവും ഡിസംബര്‍ 31 ന് ശേഷം എങ്ങോട്ടാണ് പോകുന്നതെന്ന് മാത്രം യാതൊരു പിടുത്തവുമില്ല. എവിടെയാണെങ്കിലും അടിച്ച് പൊളിച്ച് തന്നെ കഴിയും എന്ന് വിചാരിക്കുന്നു. ഇനി വരാന്‍ പോകുന്ന അനിയന്‍ 2008 എപ്പടി? പ്രശ്‌നക്കാരനാവില്ല എന്ന് കരുതുന്നു.

അപ്പോള്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ ചെയ്ത എല്ലാ നല്ല കാര്യങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് ശുഭയാത്ര നേരുന്നു. ഇനി മറ്റു പലയിടത്തും നിങ്ങള്‍ക്ക് ഇതുപോലുള്ള യാത്രയയപ്പ് ചടങ്ങുകളില്‍ പങ്കെടുക്കാനുണ്ടെന്നറിയാം. അതുകൊണ്ട് ദീര്‍ഘിപ്പിക്കുന്നില്ല. എങ്കിലും ഞാനോര്‍ക്കുകയാണ്. 365 ദിവസവും ഞങ്ങളെ സേവിച്ച നിങ്ങള്‍ പടിയിറങ്ങിപ്പോകുമ്പോള്‍ നിങ്ങളുടെ സേവനങ്ങള്‍ക്ക് ഒരു നന്ദി പറയാതെ ഇനി വരാന്‍ പോകുന്ന, എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്നൊന്നുമറിയാത്ത അനിയച്ചാരെ വരവേല്‍ക്കാന്‍ ആള്‍ക്കാരൊക്കെ അക്ഷമരായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ഫീലിംഗ്സ് ഉണ്ടാവാറില്ലേ? കാലചക്രം ഒരു ചക്രമായതുകൊണ്ടും അതിങ്ങനെ കറങ്ങിക്കറങ്ങിയിരിക്കുന്നതുകൊണ്ടും 2006 നും ഇതേ ഫീലിംഗ്സൊക്കെ ഉണ്ടായിരുന്നു, അന്ന് നിങ്ങള്‍ അതൊക്കെ ആലോചിച്ചോ എന്ന് താത്വികമായി ചോദിക്കാമായിരിക്കുമല്ലേ. അന്ന് അടിച്ച് പൊളിച്ച് വന്ന് എല്ല്ലാവരോടും ഹായ് ഒക്കെ പറഞ്ഞ് ചാര്‍ജ്ജ് എടുത്തപ്പോള്‍ ഓര്‍ത്തിരുന്നോ പന്ത്രണ്ട് മാസം കഴിയുമ്പോള്‍ നിങ്ങള്‍ക്കും പോകേണ്ടി വരും എന്ന്? സാരമില്ല, പ്രജകളായ ഞങ്ങളും ഇത്തരം കാര്യങ്ങളൊന്നും ഓര്‍ക്കാറില്ല. എങ്കിലും നിങ്ങളുടെ സേവനങ്ങള്‍, ചെയ്ത ഉപകാരങ്ങള്‍ ഇതൊക്കെ എങ്ങിനെ മറക്കാന്‍? സമരണ വേണം, കുറഞ്ഞ പക്ഷം തേവരയിലെങ്കിലും സമരണ വേണം എന്നാണല്ലോ ഞങ്ങളുടെ നേതാവ് സുരേഷ് ഗോപിയണ്ണന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കും.

ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു. നിങ്ങള്‍ എവിടെയാണെങ്കിലും സന്തോഷുമായി കഴിയാന്‍ സാധിക്കട്ടെ. ഈ 365 ദിവസത്തെപ്പറ്റിയും ഒരു അവലോ കനം നടത്തി എന്തെങ്കിലുമൊക്കെ ടിപ്സ് അനിയന് കൊടുക്കാന്‍ പറ്റിയാല്‍ അതും നന്നായിരിക്കും.

അപ്പോള്‍ മൂന്നാമതൊരിക്കല്‍ കൂടി നന്ദി. വീശ് യൂ ആള് താന്‍ ബെസ്റ്റ്. സീയൂ, ബായ്‌ബായ്, ടേയ്ക്ക് കെയര്‍ ആന്‍ഡ് ഡോണ്ട് ടേയ്ക്ക് ദാറ്റ് കയര്‍. ബാ‍ാ‍ാ‍ാ‍ാ‍ായ്

Labels:

Sunday, December 30, 2007

അതിന്യൂനത ഫോട്ടോഗ്രാഫിറ്റിഇങ്ങിനെയൊരു പടം പിടിക്കാന്‍ വേണ്ട സംഭവങ്ങള്‍:

1. കൈമറ
2. കൈവിറ
3. മരത്തല
4. സര്‍വ്വാംഗപുച്ഛഭാവം
5. ലോകത്തോട് മൊത്തത്തില്‍ ദേഷ്യം
6. ബീപ്പി 150/100

അര്‍ദ്ധരാത്രി ഒരു ഏഴെട്ട് മണിയാകുമ്പോള്‍ പട്ടി ചന്തയ്ക്ക് പോകുന്ന സ്റ്റൈലില്‍ കൈമറയും കഴുത്തില്‍ തൂക്കി ഇറങ്ങുക. ഒരു നാല്‍‌ക്കവലയില്‍ പട്ടി മുള്ളാന്‍ നില്‍‌ക്കുന്ന സ്റ്റൈലില്‍ നില്‍‌ക്കുക. രാത്രിയില്‍ ഷേക്കില്ലാതെ, ഫ്ലാഷില്ലാതെ, എന്താണ് പടത്തിലെന്ന് സ്വല്പമെങ്കിലും കാണാന്‍ പറ്റുന്ന പടമെങ്ങിനെ എടുക്കുമെന്ന് യാതൊരു ഐഡിയായുമുണ്ടാവരുത്. വൃത്തവും താ‍ളവും ഈണവുമെല്ലാം കവിതയ്ക്ക് വേണമെന്ന് പറയുന്നവരെ ആധുനികര്‍ ചീത്ത വിളിക്കുന്നതിലും ശക്തിയില്‍ മൂന്നിന്റെ നിയമവും ഫ്രെയിമിന്റെ പ്രാധാന്യവുമൊക്കെ പടം പിടുത്തത്തിന്റെ കാര്യത്തില്‍ പറയുന്നവരെയെല്ലാം ചീത്തവിളിക്കുക. ഷട്ടര്‍ പ്രയോരിറ്റി മോഡിയെയും അപേര്‍ച്ചര്‍ പ്രയോരിറ്റി മോഡിയെയും മാനുവല്‍ മോഡിയെയും എല്ലാം ചീത്ത വിളിക്കുക. നല്ല ഫോട്ടോകള്‍ എടുക്കുന്നവരെയെല്ലാം പത്ത് ചീത്ത പറയുക. ആ ഫോട്ടോയെല്ലാം നല്ലതാണെന്ന് പറയുന്നവരെ ഒന്നുകൂടി ചീത്ത വിളിക്കുക. മറുനാട്ടിലാണെങ്കില്‍ ഉച്ചത്തില്‍ മലയാളത്തില്‍ തന്നെ ചീത്ത വിളിക്കുക. അപ്പുവിനെയും സപ്തത്തെയുമെല്ലാം രണ്ട് ചീത്ത കൂടുതല്‍ വിളിക്കുക.

എന്നിട്ട് ക്യാമറ കൈയ്യിലെടുക്കുക. ഒരു പുച്ഛഭാവത്തില്‍ ചുറ്റും നോക്കുക. നോട്ടം കണ്ടാല്‍ ഏതവനും രണ്ട് ചീത്ത ഇങ്ങോട്ട് വിളിക്കുന്ന രീതിയിലായിരിക്കണം. വ്യൂ ഫൈന്‍ഡറില്‍ കൂടി നോക്കണമെന്നൊന്നുമില്ല, വേണമെങ്കില്‍ ആവാമെന്ന് മാത്രം. ചുമ്മാ ക്ലിക്കുക. മലര്‍ന്ന് കിടന്ന് ഓതിരം മറിഞ്ഞ് തിരിഞ്ഞമര്‍ന്ന് ചെരിഞ്ഞുനോക്കി വായുവില്‍ ചാടി പിന്നേം ചാടി മലര്‍ന്നടിച്ച് കമഴ്‌ന്നുവീണ് കൈകുത്തി കാല്‍കുത്തി ഒരുകാലില്‍ ചാടി പിന്നെ രണ്ടുകാലിലും ചാടി പുറം തല്ലി വീണ് കുത്തിയിരുന്ന് എല്ല്ലാം ക്ലിക്കുക. മാനുവല്‍ മോഡിയിലും അപേര്‍ച്ചര്‍ പ്രിയോര്‍ മാങ്ങയിലും ഷട്ടറിട്ടും ഇടാതെയും ഓട്ടോ മോഡിലും ഫ്ലാഷിട്ടും ഇടാതെയും എല്ലാം ക്ലിക്കുക. ചുമ്മാ ക്ലിക്കുക. എന്നിട്ട് വീട്ടില്‍ പോയിക്കിടന്നുറങ്ങുക.

രാവിലെ സുപ്രഭാതം കേട്ടുണരുക. ഒരു കുളിയൊക്കെ പാസ്സാക്കി നല്ല ഫ്രഷായി ചൂടിഡ്ഡലിയും ചൂട് സാമ്പാറും ചൂടു ചായയും കുടിച്ച് കമ്പ്യൂട്ടറില്‍ പടമെല്ലാം കയറ്റുക. പത്ത് മുന്നൂറ് ക്ലിക്കുകളില്‍ ഒരെണ്ണമെങ്കിലും ശരിയാവാതിരിക്കുമോ? ഇനി ഒരെണ്ണം പോലും മൊത്തത്തില്‍ ശരിയായില്ലെങ്കില്‍ ഒരു ഫോട്ടോയെ ആയിരമോ രണ്ടായിരമോ ആയി വിഭജിച്ച് ആയിരത്തില്‍ നാന്‍ ഒരുവന്‍ സ്റ്റൈലില്‍ അതിന്റെ രണ്ടായിരത്തിലൊരംശമെങ്കിലും ശരിയാവാതിരിക്കുമോ? ലൈസ്, ഇടുക്കി ഡാം ലൈസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നാണ് മഹദ്‌ വചനമെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് അത്ര മോശം സയന്‍സൊന്നുമല്ല.

അപ്പോള്‍ ആഞ്ഞു പിടി, ആഞ്ഞ് ഞെക്ക്, കികിപോപോ.

Labels: ,

Friday, December 28, 2007

കഥയപ്പാ

പ്രകൃതിരമണിച്ചേച്ചി സുന്ദരിയായിരുന്നു (എന്നായിരുന്നു കണ്ടവരൊക്കെ പറഞ്ഞത്).

സുശീലയായിരുന്നു, സുഭാഷിണിയായിരുന്നു, സുമുഖിയായിരുന്നു എന്നൊക്കെ പറയുന്നത് കല്ലുവാതുക്കലെ കല്ലുവെച്ച നുണകള്‍ മാത്രം.

കാരണം രമണിയെങ്ങിനെ സുശീലയാകും? സുഭാഷിണിയാകും? സുമുഖിയാവും? രമണി രമണിയല്ലേ? മുഴുവന്‍ പേര് പ്രകൃതിരമണി. ഞങ്ങള്‍ സ്നേഹത്തോടെ പ്രകൃതിരമണിച്ചേച്ചീ എന്ന് നീട്ടിവിളിച്ചു.

അബദ്ധകുമാരന്‍ നായര്‍ പട്ടാളത്തിലായിരുന്നു-റോയല്‍ നായേഴ്സ് ഫോഴ്സില്‍.മൊത്തത്തില്‍ എന്തോപോലെയൊക്കെയാണ് ഷേപ്പെങ്കിലും ഏതാണ്ടൊരു ചേനച്ചന്തമൊക്കെ ഏതോ ആംഗിളിലിലൊക്കെയുണ്ടെന്നായിരുന്നു അബദ്ധകുമാരന്‍ നായരുടെയെങ്കിലും അബദ്ധധാരണ. ബാക്കിയുള്ളവര്‍ക്കൊക്കെ ഒരു ധാരണയുമില്ലായിരുന്നു. ചേട്ടനെങ്ങിനെയിങ്ങിനെയായിപ്പോയി എന്ന് നമുക്കല്ലെ അറിയൂ.

കൂടുതലെന്തു പറയേണ്ടൂ... അബദ്ധകുമാരന്‍ നായര്‍ ഒരുതവണ ലീവിനു വന്നപ്പോള്‍ പ്രകൃതിരമണിച്ചേച്ചിയെ കല്ല്യാണം കഴിച്ചു-അറേഞ്ച്ഡ് മാര്യേജ്.

ഹണിയില്‍ മൂണിനെക്കാണാന്‍ രാത്രിയില്‍ ഈ നദിക്കരയിലൊക്കെ വന്ന് മാനത്ത് നോക്കിയിരിപ്പായിരുന്നു രണ്ടുപേരും.രാത്രിയല്ലേ, തണുപ്പല്ലേ, മഞ്ഞല്ലേ. മൊത്തം ഷേക്കായി.

കൂടുതലെന്ത് പറയേണ്ടൂ... ആ ദാമ്പത്തികവല്ലരിയില്‍ പൂത്തുലഞ്ഞു രണ്ട് പുത്രന്മാര്‍. ഇരട്ടകള്‍. സിസേറിയനായിരുന്നു.ഒന്നാമന്‍ എ.പി. മണ്ടനായ്. പാസ്‌പോര്‍ട്ടിലെ മുഴുവന്‍ പേര് അബദ്ധകുമാരന്‍ നായര്‍ പ്രകൃതിരമണി മണ്ടനായ്രണ്ടാമന്‍ എ.പി. ലണ്ടനായ്രണ്ടുപേര്‍ക്കും പ്രകൃതിരമണിച്ചേച്ചിയുടെ സൌന്ദര്യമൊന്നും കിട്ടിയില്ലെന്നാണ് പൊതുജനസംസാരം. അബദ്ധകുമാരന്‍ ചേട്ടന്റെ കട്ടാണത്രേ കൂടുതല്‍.

എങ്കിലും സ്വല്പം ഗ്ലാമര്‍ കൂടുതല്‍ എ.പി ലണ്ടനായ്‌ക്കാണെന്നായിരുന്നു ലണ്ടനായിയുടെയെങ്കിലും അബദ്ധധാരണ.

...ത്രേള്ളൂ

Labels:

Sunday, December 16, 2007

ബോട്ടപ്പാ

ഈ ലോകത്ത് എത്രതരം ബോട്ടുകളുണ്ട് എന്നറിയണമെങ്കില്‍ ഇവിടെ നോക്കിയാല്‍ മതി. അല്ലെങ്കില്‍ എറിക്‍സണായാലും മതി. സീമെന്‍സ് വേണ്ടാ...ല്ലേ :)

Labels:

Sunday, December 02, 2007

പ്രകൃതിരമണിച്ചേച്ചി

Thursday, October 11, 2007

പിന്നേം വഴിയിലായപ്പാഇത് പണ്ട് വിശാലനുകൊടുത്ത ഈ വഴിയുടെ മറുവഴി. ഈ വഴി പോയാല്‍ ഈ വഴികളിലെത്താം. എല്ലാം പെരുവഴിയില്‍.

Labels: ,

Thursday, October 04, 2007

പടവുകളപ്പാ

Saturday, September 29, 2007

ബിജു മേനോന്‍......അല്ലേ പണ്ട് മിഖായേലിന്റെ സന്തതികള്‍ എന്ന ടി.വി. സീരിയലില്‍ അഭിനയിച്ചത്?

മിഖായേലിന്റെ സന്തതിയല്ലെ ജോര്‍ജ്ജ് മിഖായേല്‍?

ബിജു മേനോനല്ലേ മിഖായേലിന്റെ സന്തതികളില്‍ മിഖായേലിന്റെ സന്തതിയായി അഭിനയിച്ചത്?

മിഖായേലിന്റെ സന്തതിയെയല്ലേ ജോര്‍ജ്ജ് മിഖായേലെന്ന് പറയുന്നത്?

ഇത് ജോര്‍ജ്ജ് മിഖായേലിന്റെ പടമല്ലേ?

അപ്പോള്‍ ആരാണ് ജോര്‍ജ്ജ് മിഖായേല്‍? മിഖായേലിന്റെ സന്തതി.

ആരാണ് മിഖായേലിന്റെ സന്തതി? ജോര്‍ജ്ജ് മിഖായേല്‍

അപ്പോള്‍ പിന്നെ എന്താ പ്രശ്‌നം?

ഒരു പ്രശ്‌നവുമില്ല.

“പ്രശ്‌നം പ്രശ്‌നമല്ലുണ്ണീ
പ്രശ്‌നമില്ലായ്‌മയല്ലോ പ്രശ്‌നം”

Labels:

Saturday, September 22, 2007

തുരുത്തപ്പാഈ തുരുത്തില്‍ ഞാന്‍ തനിയെ

Labels:

Monday, September 17, 2007

ങാ...ഹാ...

പണിത വീട് എല്ലാ‍വരും കൂടി കണ്ണ് വെച്ച് പൊളിഞ്ഞല്ലോ എന്നോര്‍ത്ത്, ആള്‍ക്കാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാന്‍ വയ്യാതെ ചെവിയും പൊത്തി, ദോ ഇങ്ങിനെഇരിക്കുമ്പോഴാണ് പൊതുവാളണ്ണന്‍ ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയരാന്‍ ഉപദേശിച്ചത്.

ഉടന്‍ തന്നെ ഫീനിക്സ് പക്ഷിയെ തപ്പിയിറങ്ങി. ഇതിനുമുന്‍പ് കണ്ടിട്ടില്ല, അത്തരം പക്ഷിയെ.

ഇതായിരിക്കുമോ...? കൊക്ക് കണ്ടിട്ട് ഒരു ഫീനിക്സ് ലുക്കൊക്കെയുണ്ട്.അല്ലെങ്കില്‍ ഇതായിരിക്കും... മറ്റവരുടെ കൊക്കിലാണെങ്കില്‍ ലെവന്റെ കാലിലാണ് ഫീനിക്സ് ലുക്ക്.എന്തായാലും അത് കുതിച്ചുയരുന്നതും നോക്കി ഒരു ദിവസം മുഴുവന്‍ ഇരുന്നു. കുതിച്ച് പോയിട്ട് കിതച്ചുപോലും ലെവന്മാര്‍ ഉയര്‍ന്നില്ല. എന്തായാലും പക്ഷിയെ കണ്ടല്ലോ.

മൂര്‍ത്തി പറഞ്ഞു, ഒരു നോക്കുകുത്തിപ്പോസ്റ്റ് ഇട്ടിട്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ വീട് പൊളിയില്ലായിരുന്നെന്ന്. മൂര്‍ത്തിയെത്തന്നെ മനസ്സില്‍ ധ്യാനിച്ച് ഒരു നോക്കുകുത്തിയെ സംഘടിപ്പിച്ചു. പോസ്റ്റും സംഘടിപ്പിച്ച് കൊടുത്തു.അങ്ങിനെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ഞാന്‍ പൊളിഞ്ഞ വീട് പുതിയ പ്ലാനില്‍ പുതുക്കിപ്പണിതു.അങ്ങിനെ ഞാനാരായീ...?

ശിം...കം

Labels: ,

Sunday, September 16, 2007

പൊളിഞ്ഞപ്പാ...

എല്ലാവരും കൂടി കണ്ണ് വെച്ചപ്പോഴേ എനിക്കറിയാമായിരുന്നു ഇത് ഇങ്ങിനെയേ വരികയുള്ളൂ എന്ന്. നാടോടിക്കാറ്റില്‍ തിലകന്‍ പറയുന്നതുപോലെ “എന്തൊരു ബഹളമായിരുന്നു... ഇഷ്ടിക, കല്ല്, തടി, വടി, മുടി, പലക, ഒലക്ക, ഒലക്കേടേ മൂട്...” ദേ കണ്ടില്ലേ, ഇപ്പോള്‍ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് പാളീസായി നാമം പോലും അവശേഷിക്കാതെ കിടക്കുന്നത്. സമാധാനമായല്ലോ...പാല് കാച്ചലിന് സ്പെഷ്യലായി ഇറക്കുമതി ചെയ്ത പശുക്കള്‍ മാത്രമുണ്ട് മിച്ചം. സുന്ദരന്റെ ആഗ്രഹം സാധിച്ചു. അതുങ്ങള്‍ക്ക് പുല്ല് തിന്നാന്‍ മുട്ടനൊരു ലോണും.എല്ലാം ഒരു പ്രേതസ്വപ്നം പോലെ. സാജന്‍ പറഞ്ഞതുപോലെ മലയാളത്തില്‍ ഒരു പേരുമിടാം - പ്രേതാലയം :)

Labels:

Friday, September 14, 2007

പണിതപ്പാനിന്നെപ്പോലെതന്നെ നിന്റെ അയല്‍‌ക്കാരനെയും കാണുക എന്ന തിയറി പ്രകാരം ബ്ലോഗില്‍ ബുദ്ധിയുള്ളവര്‍ ഇല്ലെന്ന് തന്നെയാണ് ഞാനോര്‍ത്തത്. പക്ഷേ ഞാന്‍ ഒരു പാറ്റേണ്‍ പൊക്കിക്കൊണ്ട് വന്നപ്പോള്‍ തന്നെ മുരളിയേട്ടന് കത്തി. അത് കഴിഞ്ഞ് ഇഷ്ടികയും കല്ലും തടിയും കണ്ടപ്പോള്‍ തന്നെ അലിഫിനും പേര് പേരയ്ക്കായ്ക്കും കത്തി. ഒരു വീട് പണിയാനുള്ള തത്രപ്പാടല്ലായിരുന്നോ... ആദ്യം ഇഷ്ടികയൊപ്പിച്ചു, പിന്നെ കല്ലൊപ്പിച്ചു, പിന്നെ തടിയൊപ്പിച്ചു, അങ്ങിനെ ലോണൊക്കെയെടുത്ത് (ലോണ്‍ ഇവിടുണ്ട്) ഒരുവിധത്തില്‍ പണിതു. പാല് കാച്ചിക്കളയും ഞാന്‍, ഒരുനാള്‍ :)

പണിയാവുമോ?

Labels: , ,

Thursday, September 13, 2007

തടിയപ്പാതടി കേടാവുമോ?

Labels:

Tuesday, September 11, 2007

കല്ലപ്പാകല്‍ പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍ കല്‍ ഹാരഹാരവുമായ് നില്പൂ...
കല്ലും കല്ലും... തമ്മില്‍ തമ്മില്‍... കല്ലുകള്‍ കൈമാറുമനുരാഗമേ...
കല്ലില്‍ കല്ലില്‍ നോക്കിയിരിക്കാന്‍...
കല്ല് ഹോ നാ ഹോ
കല്ലോടു കല്ലായ സ്വപ്‌നങ്ങളില്‍...

Labels:

Monday, September 03, 2007

ഇഷ്ടികയാണ് പക്ഷേ...ഇഷ്ടി കക്കളങ്ങള്‍
ഇഷ്ടിപൂര്‍ത്തി
ഇഷ്ടിക പൂര്‍ത്തി
ഇഷ്ടിക പ്രാണേശ്വരി
ആരാന്റിഷ്ടിക കൊച്ചിഷ്ടിക
ഇഷ്ടികയെത്തും മുന്‍പേ
ഇഷ്ടികക്കൂട്ടത്തില്‍ തനിയെ
ഇഷ്ടികയുള്ളവര്‍ക്ക് സമാധാനം
ഇഷ്ടികപ്രഭു
ഇഷ്ടിക ഇഷ്ടികേന ശാന്തികൃഷ്ണ

കൂടുതല്‍ ഇവിടെ

Labels: , ,

Tuesday, August 28, 2007

അണ്ണാറക്കണ്ണനും തന്‍ അന്നം താന്‍ അന്നംകിറ്റോണത്തെ കുറ്റോണം കുറ്റം പറയുന്നവരേ, കിറ്റുപോലുമില്ലാതെ ഞാന്‍ ഓണസദ്യയുണ്ടത് കണ്ടോ.

നല്ല ചൂട് വസുമതിച്ചോറ്
നാരങ്ങാ അച്ചാര്‍
മാങ്ങാ അച്ചാര്‍
പപ്പടം
പാവയ്ക്കാ കൊണ്ടാട്ടം
അവിയല്‍ (കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും)
വാഴച്ചുണ്ട് തോരന്‍ (കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും)
പാവയ്ക്കാ തീയല്‍ (കടപ്പാട് - ഗ്രാന്റുമ്മ)
പുളിശ്ശേരി (കടപ്പാട് - ഗ്രാന്റുമ്മ)
തൈര് (ഫ്രിഡ്‌ജില്‍; കടപ്പാട് - ഏതോ പശുവിന്)
....
....
ഇതെല്ലാം കഴിഞ്ഞ് നല്ല ഒന്നാന്തരം അടപ്രഥമനും (പിന്നേം കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും).
പശ്ചാത്തലത്തില്‍ തരംഗിണിയുടെ ഉത്സവഗാനങ്ങള്‍. ഉത്രാടപ്പൂനിലാവേ വാ... യില്‍ തുടങ്ങിയത് സദ്യ കഴിഞ്ഞപ്പോള്‍ പായിപ്പാട്ടാറ്റിലെ വള്ളം കളിയായി. ഇതെല്ലാം കഴിഞ്ഞ് ഒന്നൊന്നര മണിക്കൂര്‍ സുഖമായ ഉറക്കവും.

എല്ലാവര്‍ക്കും ഹാപ്പി ഓണസദ്യ.

Labels:

Tuesday, August 21, 2007

ഏറനാടന് സമര്‍പ്പണംപൂമഠത്തെ പെണ്ണിനെ കാണാന്‍ ഏറനാടന്‍ സഹിച്ച ത്യാഗങ്ങള്‍ വായിച്ചപ്പോള്‍ ആ ത്യാഗത്തിനു പകരം വെക്കാന്‍ എനിക്കിത് മാത്രമേ ഉള്ളല്ലോ എന്നുള്ള സങ്കടം മാത്രം.

സത്യമായിട്ടും അനുരാധ, ടി.ജി. രവി തുടങ്ങിയ സ്വഭാവ നടീനടന്മാര്‍ മത്സരിച്ചഭിനയിച്ച പടമാണെന്ന യാതൊരു ഐഡിയായുമില്ലാതെയാണ് ആ സിനിമയുടെ ഇന്‍-ഹൌസ് പരസ്യ പ്രചരണ പരിപാടി ഞാന്‍ സ്വമേധയാ ഏറ്റെടുത്തതും പോസ്റ്ററെഴുതി സ്വീകരണമുറിയില്‍ തന്നെ ഒട്ടിച്ച് വെച്ചതും എല്ലാവരെയും കൊണ്ട് “വെല്‍ ഡണ്‍ മൈ ഡിയര്‍ ബോയ്” എന്ന് തന്നെ പറയിപ്പിച്ചതും.

Labels:

Wednesday, August 15, 2007

സ്വാതന്ത്ര്യദിനാശംസകള്‍

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

Labels:

Thursday, August 09, 2007

അപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല അല്ലേ... എന്നാല്‍ മതിആ പുള്ളിക്കാരന്‍ ഇത്തിരി പ്രശ്‌നക്കാരനാണ് കേട്ടോ. ഭയങ്കര ദേഷ്യക്കാരനാണ്...സൂക്ഷിക്കണം. ഞാന്‍ പാവമല്ലേ... എന്നെ കണ്ടാല്‍ അറിയാന്‍ വയ്യേ...

Labels: