പൊളിഞ്ഞപ്പാ...
എല്ലാവരും കൂടി കണ്ണ് വെച്ചപ്പോഴേ എനിക്കറിയാമായിരുന്നു ഇത് ഇങ്ങിനെയേ വരികയുള്ളൂ എന്ന്. നാടോടിക്കാറ്റില്‍ തിലകന്‍ പറയുന്നതുപോലെ “എന്തൊരു ബഹളമായിരുന്നു... ഇഷ്ടിക, കല്ല്, തടി, വടി, മുടി, പലക, ഒലക്ക, ഒലക്കേടേ മൂട്...” ദേ കണ്ടില്ലേ, ഇപ്പോള്‍ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് പാളീസായി നാമം പോലും അവശേഷിക്കാതെ കിടക്കുന്നത്. സമാധാനമായല്ലോ...

പാല് കാച്ചലിന് സ്പെഷ്യലായി ഇറക്കുമതി ചെയ്ത പശുക്കള്‍ മാത്രമുണ്ട് മിച്ചം. സുന്ദരന്റെ ആഗ്രഹം സാധിച്ചു. അതുങ്ങള്‍ക്ക് പുല്ല് തിന്നാന്‍ മുട്ടനൊരു ലോണും.

എല്ലാം ഒരു പ്രേതസ്വപ്നം പോലെ. സാജന്‍ പറഞ്ഞതുപോലെ മലയാളത്തില്‍ ഒരു പേരുമിടാം - പ്രേതാലയം :)

പാല് കാച്ചലിന് സ്പെഷ്യലായി ഇറക്കുമതി ചെയ്ത പശുക്കള്‍ മാത്രമുണ്ട് മിച്ചം. സുന്ദരന്റെ ആഗ്രഹം സാധിച്ചു. അതുങ്ങള്‍ക്ക് പുല്ല് തിന്നാന്‍ മുട്ടനൊരു ലോണും.
എല്ലാം ഒരു പ്രേതസ്വപ്നം പോലെ. സാജന്‍ പറഞ്ഞതുപോലെ മലയാളത്തില്‍ ഒരു പേരുമിടാം - പ്രേതാലയം :)
Labels: പൊളിവീടുറങ്ങിയല്ലോ പൊളിവാക്കുറങ്ങിയല്ലോ ഒരു നോക്കുകാണുവാനിനി
23 Comments:
ഹിഹിഹി. പൊളിഞ്ഞു അല്ലേ? വലിയ വലിയ സ്വപ്നം കണ്ട്, കൊട്ടാരം നിര്‍മ്മിച്ചാല്‍ പൊളിയും. ഇതുമതി. ആ പശുക്കളെപ്പോലെ അലഞ്ഞുതിരിയാം. അതാണ് നല്ലത്. ;)
എല്ലാം വിധിയാണെന്ന് കരുതി സഹിക്കപ്പാ, സമാധാനിക്കപ്പാ...
ഇതിപ്പോ മൂന്നാറില്‍ ജ്ജെ.സി.ബി.കയറിയിറങ്ങിയപോലെ എന്ന് ഞാന്‍ പറയില്ല.ഇതു പക്ഷെ,അതിലും കഷ്ടമായി. കണ്ണു കിട്ടാതിരിക്കാന്‍ കുറച്ച് ഉപ്പ്(മുളകും ആകാം) അടുപ്പിലിട്ടെങ്കില്‍ ആ സാന്‍ജോയുടെ കണ്ണേറെങ്കിലും ഒഴിവാക്കാമായിരുന്നു.
"കണ്ടു കണ്ടങ്ങിരിക്കും കോട്ടകള്‍
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
മാളിക മുകളിലേറിയ വക്കാരിയെ
പുല്ലുള്ള മൈതാനത്താക്കിയതും ഭവാന്‍...!!"
എന്നാലും ഇതിനു പിന്നില്‍ ഏതോ സാമൂഹ്യ ദ്രോഹികളുടെ കറുത്ത കൈകള്‍ ഉണ്ടെന്നതിനാല്‍ ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തി കൊള്ളുന്നു !!.
എത്രയും പെട്ടെന്ന് കോട്ട നിന്നിടത്തു തന്നെ പുതുക്കി പണിയുവാന്‍ ഈ ഗവണ്മെന്റിനോട് ബൂലോകം ഒറ്റ കെട്ടായി ആവശ്യപ്പെടുകയാണ്...
ഒരു നോക്കുകുത്തി പോസ്റ്റ് ഇട്ടതിനുശേഷം പണിതപ്പാ പോസ്റ്റ് ഇട്ടിരുന്നേല്‍ വല്ല കുഴപ്പവും ഉണ്ടാവുമായിരുന്നോ?പോട്ടെ..ഓരോന്നിനും ഓരോ സമയമുണ്ട് വക്കാരീ....
മനക്കോട്ട പൊട്ടിയപ്പാ, സാരമില്ലപ്പാ,തളരരുതപ്പാ, ഉയര്‍ത്തെഴുന്നേല്‍ക്കപ്പാ..
എല്ലാം ഇത്രേ ഒള്ളു.:)
ഏതായാലും ഒരു വഴിക്കായി. എങ്കി പിന്നെ പൊളിച്ചടുക്കിയാലോ? പിശാച് പന്നികളില്‍ പ്രവേശിച്ചെന്നു കേട്ടിട്ടുണ്ട് ഇതിപ്പോ? വല്ല മറുതയുമാണോ?!!
;)
സൃഷ്ടി, സ്ഥിതി, സഹാരം. പരമേശ്വരനോടു് കളിക്കരുതു്!
വക്കാര്യേ:)
ഇതെന്താണപ്പാ...
ഇങ്ങനൊന്നും പറയരുതപ്പാ....
ഫീനിക്സ് പക്ഷിയെ മറക്കരുതപ്പാ.....
കഷ്ടായപ്പാ.
:(
ഉപാസന
സാരമില്ലപ്പാ...കരയരുതപ്പാ..
ഇനി ആ പശുക്കളെയും നോക്കി ശേഷിച്ച കാലം സന്തോഷമായി കഴിയാം. :)
ഇതു കെട്ടി പൊക്കിയപ്പഴേ ഞാന്‍ പറഞ്ഞതാ പൊളിച്ചടുക്കാന്‍ പാടാവുമെന്ന്, എന്നീട്ടും ആരാണിത്ര പെട്ടെന്ന് പൊളിച്ചടുക്കീതപ്പാ, പോകാന്‍ പറയപ്പാ, നിങ്ങളാളൊരു പടയപ്പാ, കൊടു കയ്യപ്പാ.. (എന്റെ അപ്പനു വിളിക്കരുതപ്പാ)
ആഹ ഹാ....
ഈ Anonymous പറഞ്ഞത് എനിക്കിഷ്‌ടപ്പെട്ടു സത്യന്ധമായ ഒരു സത്യം ആണ് അയാള്‍ പറഞ്ഞിരിക്കുന്നത്
:)
Hello all!
Please write anything else!
Hello all!
Good job!
Hello all!
Thanks to author.
Please write anything else!
CxoLvC Magnific!
Wonderful blog.
എന്റമ്മോ, ആല്‍മരം, സ്പാമരം...
Post a Comment
<< Home