Monday, May 28, 2007

ഷോഡാ വാരിയര്‍

ഇനിയെങ്ങാനും കൊച്ചുണ്ണീടെ സോഡാ തീര്‍ന്നുപോയാല്‍ ഇവിടുണ്ട് വലിയൊരു കുപ്പി.

Labels:

Tuesday, May 22, 2007

മരമപ്പാ

മരമണ്ട(ന്‍)



എത്രയെത്ര... (അല്ലേല്‍ വേണ്ട അല്ലേ)

Labels:

Wednesday, May 09, 2007

സാക്ഷിക്ക് പിറന്നാളാശംസകള്‍

വരയന്‍ പുലി സാക്ഷിക്ക് ഒരു വര തന്നെ കൊടുക്കേണ്ടേ.



കമ്പും പിടിച്ച് പാലത്തിലൂടെ ബാലന്‍സ് ചെയ്ത് വരുന്ന സാക്ഷിയെക്കണ്ടല്ലേ കൈരളിയിലെ ആ അണ്ണന്‍ ചോദിച്ചത്, സാക്ഷിക്കെന്താ, കമ്പുണ്ടോ...

സാക്ഷിയേ, സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍.

Labels: , , ,

Tuesday, May 08, 2007

കോക്കപ്പാ



ഒരു കോക്കീയന്‍ വിലാപം

ഞാന്‍ കോക്കപ്പന്‍...
നായനാര്‍ സര്‍ക്കാരിനാല്‍ (അല്ലേ?)
കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവന്ന്
പ്ലാച്ചിമടയില്‍ കുടിയിരുത്തപ്പെട്ടവന്‍.
അവിടുത്തുകാര്‍ക്ക് പണി കൊടുത്തവന്‍.
പണി ജോലിയായും കൊടുത്തു,
പിന്നെ അവരുടെ വെള്ളം കുടി മുട്ടിച്ചും പണി കൊടുത്തു
പിന്നെയും പലര്‍ക്കും പണി കൊടുത്തു.
ഇന്നും പലരും ഞാന്‍ മൂലം അവിടെ പണിയെടുക്കുന്നു-സത്യാഗ്രഹപ്പണി*.
പ്ലാച്ചിമടയെ ലോകപ്രശസ്തമാക്കിയവന്‍ ഞാന്‍
പക്ഷേ എന്നെ ഇപ്പോള്‍ പ്ലാച്ചിമടക്കാര്‍ തള്ളിപ്പറയുന്നു.
അല്ല, എന്നെ തള്ളിപ്പറഞ്ഞല്ലേ പ്ലാച്ചിമട ലോകപ്രശസ്തമായത്?
എന്നെക്കാളും വെള്ളം ഊറ്റുന്നവന്‍ മലബാര്‍ സിമന്റ്സ് (ആണോ?)
പക്ഷേ എന്നെ എല്ലാവരും കൂടി വെള്ളം കുടിയനാക്കി!
കുടിക്കാന്‍ നിങ്ങള്‍ക്ക് വെള്ളമില്ലെങ്കിലെന്താ ഞാനില്ലേ?
ഞാനുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് വെള്ളമെന്തിന്?
എത്രയെത്ര ഗവേഷണശാലകള്‍ നാട്ടില്‍...
കോക്കുകൊണ്ട് കഞ്ഞിവെക്കാമോ എന്ന് ആരെങ്കിലും ഇതുവരെ ഗവേഷണം നടത്തിയിട്ടുണ്ടോ?
കഞ്ഞിവെള്ളത്തെക്കാള്‍ എത്ര നല്ലതാണ് കോക്കുവെള്ളം‍ എന്നാരെങ്കിലും നോക്കിയിട്ടുണ്ടോ?
കീടനാശിനി എന്നില്‍ മാത്രമേ ഉള്ളോ?
പിന്നെ ഞാനെന്ത് പിഴച്ചു?
നിങ്ങളുടെ കുടിയല്ലേ എന്റെ ശക്തി, എന്റെ പ്രചോദനം...
നിങ്ങളില്ലെങ്കില്‍ പിന്നെ എനിക്കെന്താഘോഷം?**
നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട.
പോകാന്‍ പറ.

സമര്‍പ്പണം: ?

* കോളവിരുദ്ധ സമരത്തിന് വിദേശസാമ്പത്തിക സഹായമുള്‍പ്പടെ സഹായങ്ങളുണ്ടായിരുന്നെന്നും ഫണ്ടിംഗിലുള്ള കള്ളക്കളികള്‍ മൂലം തദ്ദേശവാസികള്‍ പലരും സമരത്തില്‍ നിന്നും പിന്‍‌വാങ്ങിയെന്നും ഇപ്പോള്‍ അവിടുത്തെ സമരത്തില്‍ വരുത്തന്മാര്‍ മാത്രമേ ഉള്ളൂ എന്നും രാഷ്ട്രീയപാര്‍ട്ടികളില്‍ ജനതാദള്‍ മാത്രമേ ഉള്ളൂ എന്നുമൊക്കെയുള്ള ഒരു പത്രവാര്‍ത്ത (ലിങ്ക് തപ്പിയിട്ട് കിട്ടിയില്ല-പത്രങ്ങള്‍ യുണീകോടാക്കാത്തതിന്റെ പ്രശ്‌നം)

** കടപ്പാട്- അറിയാമല്ലോ

കൈമള്‍: ഇത് വെറും നേരം‌പോക്കാണേ, മറ്റൊന്നുമല്ല.

Labels:

Sunday, May 06, 2007

സ്റ്റെഫി ഗ്രാഫിറ്റി



പ്രചോദനം, കുമാര്‍‌ജിയുടെ ഈ പോസ്റ്റ് (പടബ്ലോഗില്‍ കുമാര്‍ജി പറുവചോദന്‍ ആകുന്നത് ഇത് രണ്ടാം തവണ-ആദ്യതവണ ഇവിടെ).

ഉള്ളത് പറഞ്ഞാല്‍ ഈ ഗ്രാറ്റുവിറ്റിയുടെ മുന്നില്‍ കൂടി എന്നും നടക്കുമ്പോഴൊക്കെ ഓര്‍ക്കാ‍റുണ്ടായിരുന്നു, ലെവന്റെ ഒരു പടം പിടിക്കണമെന്ന്. പിറാപിറാ ഇവിടെ ഇതുപോലൊന്ന് ഇട്ടിട്ടുള്ളത് പണ്ട് കണ്ടിരുന്നെങ്കിലും (അതും ഇതും തമ്മില്‍ താരതമ്യം ചെയ്യുന്നത് ഇന്ത്യന്‍ ഗ്രാഫിറ്റി ആക്ട് പ്രകാരം ക്ഷമയില്ലാത്ത കുറ്റം)സന്തോഷ് പറഞ്ഞപ്പോഴാണ് അതിന്റെ കാര്യം ഓര്‍ത്തത്. പക്ഷേ ഞാന്‍ ആ ജിറാഫിറ്റി ഇടുന്നതിന് മുന്‍പ് ഗ്രാഫിറ്റിയെപ്പറ്റി ഒരു കിടിലന്‍ പോസ്റ്റുതന്നെയിട്ട് കുമാര്‍ജിയെന്നെ പിന്നെയും തോല്‍‌പിച്ചു. ഇതിനു മുന്‍പ് കിരണിന്റെ പോസ്റ്റില്‍ യഹോവാ സാക്ഷികളെപ്പറ്റി പറഞ്ഞപ്പോള്‍ ഛായാഗ്രാഹകന്‍/സംവിധായകന്‍ വേണുവിനെ ഓര്‍ത്ത് (യഹോവാ സാക്ഷികളുടെ ദേശീയഗാന പ്രശ്‌നത്തില്‍ അവര്‍ ദേശീയ ഗാനം പാടാതിരുന്ന സ്കൂളിലെ ഹെഡ്‌മിസ്‌ട്രസ്സ് ആയിരുന്നു വേണുവിന്റെ അമ്മ എന്നൊരോര്‍മ്മ) മനസ്സങ്ങെടുത്തതേ ഉള്ളൂ, ദേ കിടക്കണൂ, വേണു ചിരിച്ചോണ്ടിരിക്കുന്ന ഒരു ഫോട്ടോ, കുമാര്‍ജിയുടെ ബ്ലോഗില്‍.

Labels: , , , , ,