ങാ...ഹാ...
പണിത വീട് എല്ലാവരും കൂടി കണ്ണ് വെച്ച് പൊളിഞ്ഞല്ലോ എന്നോര്‍ത്ത്, ആള്‍ക്കാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാന്‍ വയ്യാതെ ചെവിയും പൊത്തി, ദോ ഇങ്ങിനെ
ഇരിക്കുമ്പോഴാണ് പൊതുവാളണ്ണന്‍ ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയരാന്‍ ഉപദേശിച്ചത്.
ഉടന്‍ തന്നെ ഫീനിക്സ് പക്ഷിയെ തപ്പിയിറങ്ങി. ഇതിനുമുന്‍പ് കണ്ടിട്ടില്ല, അത്തരം പക്ഷിയെ.
ഇതായിരിക്കുമോ...? കൊക്ക് കണ്ടിട്ട് ഒരു ഫീനിക്സ് ലുക്കൊക്കെയുണ്ട്.
അല്ലെങ്കില്‍ ഇതായിരിക്കും... മറ്റവരുടെ കൊക്കിലാണെങ്കില്‍ ലെവന്റെ കാലിലാണ് ഫീനിക്സ് ലുക്ക്.
എന്തായാലും അത് കുതിച്ചുയരുന്നതും നോക്കി ഒരു ദിവസം മുഴുവന്‍ ഇരുന്നു. കുതിച്ച് പോയിട്ട് കിതച്ചുപോലും ലെവന്മാര്‍ ഉയര്‍ന്നില്ല. എന്തായാലും പക്ഷിയെ കണ്ടല്ലോ.
മൂര്‍ത്തി പറഞ്ഞു, ഒരു നോക്കുകുത്തിപ്പോസ്റ്റ് ഇട്ടിട്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ വീട് പൊളിയില്ലായിരുന്നെന്ന്. മൂര്‍ത്തിയെത്തന്നെ മനസ്സില്‍ ധ്യാനിച്ച് ഒരു നോക്കുകുത്തിയെ സംഘടിപ്പിച്ചു. പോസ്റ്റും സംഘടിപ്പിച്ച് കൊടുത്തു.
അങ്ങിനെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ഞാന്‍ പൊളിഞ്ഞ വീട് പുതിയ പ്ലാനില്‍ പുതുക്കിപ്പണിതു.
അങ്ങിനെ ഞാനാരായീ...?
ശിം...കം
ഇരിക്കുമ്പോഴാണ് പൊതുവാളണ്ണന്‍ ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയരാന്‍ ഉപദേശിച്ചത്.
ഉടന്‍ തന്നെ ഫീനിക്സ് പക്ഷിയെ തപ്പിയിറങ്ങി. ഇതിനുമുന്‍പ് കണ്ടിട്ടില്ല, അത്തരം പക്ഷിയെ.
ഇതായിരിക്കുമോ...? കൊക്ക് കണ്ടിട്ട് ഒരു ഫീനിക്സ് ലുക്കൊക്കെയുണ്ട്.
അല്ലെങ്കില്‍ ഇതായിരിക്കും... മറ്റവരുടെ കൊക്കിലാണെങ്കില്‍ ലെവന്റെ കാലിലാണ് ഫീനിക്സ് ലുക്ക്.
എന്തായാലും അത് കുതിച്ചുയരുന്നതും നോക്കി ഒരു ദിവസം മുഴുവന്‍ ഇരുന്നു. കുതിച്ച് പോയിട്ട് കിതച്ചുപോലും ലെവന്മാര്‍ ഉയര്‍ന്നില്ല. എന്തായാലും പക്ഷിയെ കണ്ടല്ലോ.
മൂര്‍ത്തി പറഞ്ഞു, ഒരു നോക്കുകുത്തിപ്പോസ്റ്റ് ഇട്ടിട്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ വീട് പൊളിയില്ലായിരുന്നെന്ന്. മൂര്‍ത്തിയെത്തന്നെ മനസ്സില്‍ ധ്യാനിച്ച് ഒരു നോക്കുകുത്തിയെ സംഘടിപ്പിച്ചു. പോസ്റ്റും സംഘടിപ്പിച്ച് കൊടുത്തു.
അങ്ങിനെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ഞാന്‍ പൊളിഞ്ഞ വീട് പുതിയ പ്ലാനില്‍ പുതുക്കിപ്പണിതു.
അങ്ങിനെ ഞാനാരായീ...?
ശിം...കം
25 Comments:
ഓ, ആ ശിങ്കത്തിന്റെ ഗെറ്റപ്പ്....അമ്പമ്പോ...
സമ്മതിച്ചിരുക്കുണൂ
അല്ല ഇത്രേം വലിയ വീടുണ്ടാക്കീട്ട് ശിംകം എന്തിനാണ്‍ മരത്തിന്റെ ചോട്ടില്‍ പോയിരിക്കണത്? ആ വീടിനകത്ത് കയറിയിരുന്നൂടെ?
ഹഹ! ആര്‍പ്പീന്റെ ചോദ്യം കലക്കി! :)
എന്നാലും എന്റെ ആര്‍ പി. ഞാന്‍ ശിങ്കത്തിനോട്, ഇനീം വീട് പൊളിഞ്ഞാലോന്ന് പേടിച്ചാണോ, ഇവിടെയിരിക്കാമെന്നുവെച്ചത്, എന്നൊരു ചോദ്യം ചോദിച്ച് നോക്കിയപ്പോഴാണ്, ആര്‍ പി യുടെ കമന്റ് കണ്ടത്. :)
ശിങ്കപ്പാ, വീട്ടിലിരിക്കൂ.
ഹ ഹ... ഈ പോസ്റ്റ് കലക്കീട്ടോ...
ശിംകം തന്നെ അണ്ണാ...
:)
(ഇനീം കണ്ണു വയ്ക്കാന്‍ വരുന്നവരുടെ കണ്ണു കുത്തിപ്പൊട്ടിക്കണം, അല്ല പിന്നെ...)
ആ ആനേന്റെ പോട്ടം മാറ്റി ശിങ്കത്തിന്റെ പോട്ടം വെക്കൂ ശിങ്ക പുലിയേ... :)
ആര്‍ പി ശിങ്കം കാറ്റ് കോള്ളാനിറങ്ങിയതാവും... അല്ലെങ്കില്‍ ഇറക്കി വിട്ടതാണോ... ?
വാസ്തു നോക്കിയപ്പോ സിങ്കത്തിനു കെടക്കാന്‍ പറ്റിയ സ്ഥാനം വീടിനു പുറത്താണെന്നു മനസിലായതാണോ അതോ സിങ്കത്തെപ്പിടിച്ച് മെത്തേക്കെടത്തിയാല്‍ കെടക്കുകേല എന്ന തിരിച്ചറിവാണോ സിങ്കം പുറത്തു കെടക്കാന്‍ കാരണം സിങ്കാരീ...?
:)
:)
ഏയ്, അതൊന്നുമല്ല. ഭൂമികുലുക്കമോ സുനാമിയോ വരുമെന്ന് കേട്ടാ.. ഇവിടാമ്പോ പേടിക്കാനില്ല.
ശിങ്കമിപ്പോള്‍ ശിങ്കപ്പൂരിലാണോ,സിങ്കളപുരിയിലാണോ?:)
ശിങ്കമേ നിന്നെ കാണാന്‍ കൊതിക്കുന്ന
മാനും മനുഷ്യനുമുണ്ടോ...? (ശിങ്കമേ...
അതോണ്ട് തമന്‍ ഉ വീട് വെക്കുമ്പോള്‍ വാസ്തുവൊന്നും നോക്കരുത്ട്ടോ അവസാനം വക്കാരി ശിങ്കത്തിന്റെ ഗതി വരരുത്...:)
ബ്ലോഗില്‍ പുലികള്‍ ഇഷ്ടംപോലെ ഉണ്ടായിരുന്നു. ഇപ്പോ ഒരു ശിങ്കവും ആയി..ഇനി കടുവകളും കരിമ്പുലികളുമൊക്കെ വരുമോ? ബൂലോഗം ബൂവനം ആകുമോ? അതോ ഇപ്പോത്തന്നെ ആയോ? ശിങ്കത്തിന്റെ ഇരിപ്പു കണ്ടിട്ട് അങ്ങിനെ ഒരു തോന്നല്‍. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ മൃഗങ്ങള്‍ക്ക് അങ്ങിനെ എന്തോ കഴിവൊക്കെ ഉണ്ടെന്നുകേട്ടിട്ടുണ്ട്..:)
കണ്ടാലൊരു ലുക്കില്ലെന്നേ ഉള്ളു. സംഗതി ഫിസിക്സ് പക്ഷി തന്നെയാണ്.. ഫിനിക്സ് എന്നൊക്കെ തെറ്റി എഴുതുന്നതല്ലേ, ക്ഷമിച്ചു കള
ചിന്താവിഷ്ടയായ സീതയുടെ തരിവളയിട്ട കാലില്‍ ദര്‍ഭമുന കൊണ്ടിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ ഹനുമാന്‍ ഭാര്‍ഗ്ഗവീനിലയത്തില്‍! ശിംകന്‍ ഏറുമാടത്തില്‍! ഇതോ പുരുഷധര്‍മ്മം വക്കാരീ?
പെണ്ണും പെടക്കോഴീം യെവിടെ വിജയാ...
:)
ഉപാസന
:-)
ഫീനിക്സ് ഇല്ലാത്ത മൃഗശാലയോ? സൂ കീപ്പര്‍ അണ്ണനോട് പൂട്ട് ഉണ്ടോന്നു ചോദിക്ക്, വല്യ പാണ്ടിപ്പൂട്ട്.
ഞാന്‍ നാലു ഫീനിക്സിനെ വളര്‍ത്തുന്നുണ്ട്, ഒരു പൂവനും ഒരു പെടേം രണ്ട് കുഞുങ്ങളും. പടം വേണേല്‍ അയച്ച് തരാം.
വായും ചെവിയും പൊത്തിയുള്ള ആദ്യത്തെ ആ ഇരിപ്പുകലക്കി ശിങ്കമേ...
വക്കാരി ഇത്രക്ക് സുന്ദരനാണെന്ന് ആദ്യപടം കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല....
എല്ലാ ശിങ്കങ്ങള്‍ക്കും ഒരു കാലമുണ്ട്.എന്നാലും
ഈ ഗതി വരരുത്.
ഇതെന്താ വക്കാരിജി,
ശിംകത്തില്‍ തുടങ്ങി പുതിയ സിരീസിനുള്ള ശ്രമമാണോ?
സുനാമി വന്ന് പഴയ വീട് അടിച്ചു പോയത് ഞാന്‍ വൈകിയാണ് അറിഞ്ഞത്,
പേപ്പര്‍ വായിക്കാന്‍ പറ്റിയില്ല
എന്തായാലും കഷ്ടമായി പോയി, അതിന്റെ പാലുകാച്ചിനു വരുമ്പോഴെങ്കിലും വക്കാരിജിയെ നേരിട്ടു ഒന്നു കാണണമെന്ന് കരുതിയിരിക്കുവാരുന്നു, ഞാന്‍ ഫോട്ടോയിലല്ലേ കണ്ടിട്ടുള്ളൂ:)
മാഷേ ഒരു കാര്യം തുറന്നു പറയുന്നതു കൊണ്ടു എന്നോട് ദേഷ്യം തോന്നരുത്
ഒന്നും മനസ്സില്ലായില്ല......ഒരിക്കല്‍ കൂടി റീപ്ലേ കാണിക്കൂ പ്ലീസ്സ്...
ങാഹാ....ങീഹാ....
നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും സമാസമമുണ്ടെങ്കില്‍ ഏത് പൊളിഞ്ഞ വീടും പുതുക്കിപ്പണിയാമെന്ന് ഇപ്പോള്‍ കണ്ടില്ലേ. ഇത്രയേ ഉള്ളൂ.
നജീമേ, സമ്മതിച്ചല്ലോ... അതാണ്.
ആര്‍പ്പീ, ഇഞ്ചീ, സൂ ഇത്തിരീ, തമനൂ, കൃഷണ്ണാ, പൊതുവാളണ്ണാ, സിംഹം എന്തുകൊണ്ടാണ് വീട്ടില്‍ കിടക്കാത്തതെന്ന് ആല്‍ത്തറയില്‍ കോണാനിട്ടിരിക്കുന്ന ഡോയല്‍ ചേട്ടന്‍ ഹിംഗ്ലീഷില്‍ പറഞ്ഞത് മറന്നുപോയോ?
“ഷേര്‍ ലായ്ക്ക് ഹോംസ്” അതായത് സിംഹങ്ങള്‍ക്ക് വീടില്ല എന്ന്. പിന്നവരെങ്ങിനെ വീട്ടില്‍ കിടക്കും?
ശ്രീ, യ്യോ കണ്ണൊന്നും കുത്തിപ്പൊട്ടിക്കൂല, പിന്നെങ്ങിനെ കമന്റിടും? :)
സഹയാത്രികാ, നന്ദി.
മൂര്‍ത്തീ, ബ്ലോഗ് ലോകം ആ നിലവാരത്തിലേക്കൊക്കെ എത്തുമോ...? ഹേയ്... ഹായ് :)
മുരളിയേട്ടാ, ഫിസിക്സ് പക്ഷീന്നായിരുന്നല്ലേ. അതവിടെ ഇഷ്ടംപോലെയുണ്ടായിരുന്നു. :)
മുടിയന്‍സ്, ധര്‍മ്മം എന്തായാലും ഞാന്‍ ധര്‍മ്മക്കാരനാവാതിരുന്നാല്‍ മതി :)
ഉപാസനേ, പെണ്ണും പെടക്കോഴിയും പെടമാനുമെല്ലാം പടത്തില്‍ തന്നെയല്ലേ :)
സൂര്യോദയംസ്, ടാങ്ക്‍സ്
ദേവേട്ടാ, ഒരു പൂവനും ഒരു പിടയും ഒരു കുഞ്ഞും മനസ്സിലായി, മറ്റേ കുഞ്ഞ് കണ്‍ഫ്യൂഷനായി :)
ഹരിയണ്ണാ, എന്തോ കലക്കിയിട്ടുള്ള ഇരിപ്പ് തന്നെ :)
അനംഗാരീ, അനങ്ങാതിരിക്കുമ്പോഴല്ലേ സൌന്ദര്യം കൂടുക. ആദ്യത്തെ പടത്തില്‍ നോക്കി തല ചീവാന്‍ പോയല്ലേ :)
സാജാ, പഴയ വീട് എല്ലാവരും കൂടി പൊളിച്ചത് കാരണം പുതിയ വീടിന്റെ പാല് ആരും കാണാതെ ഞാന്‍ തന്നെ കാച്ചിക്കുടിച്ചു :)
ഹ...ഹ... മന്‍സൂറേ, എനിക്ക് മനസ്സിലായിട്ടാണോ ഈ പണിയൊക്കെ. റീപ്ലേ കാണിച്ചാല്‍ തീര്‍ന്നില്ലേ സംഗതി :)
ഈവധം ബാലേ കാണാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.
വക്കാരീ,
അവസാനം ചെവീം പൊത്തിക്കൊണ്ട് ഉള്ള സ്വന്തം ഫോട്ടോ കൊടുക്കേണ്ടി വന്നു അല്ലെ രക്ഷപെടാന്‍.
കൊള്ളാം..(ഇത്ര സുന്ദരനാണെന്ന്) ഞാന്‍ പ്രതീക്ഷിച്ചതേ ഇല്ല.:):)
:)
ശിംകം!!!
--
air max 97
hermes birkin bag
yeezy boost
coach bags sale
kate spade outlet
balenciaga shoes
nike react
michael kors purses
adidas yeezy
supreme clothing
Post a Comment
<< Home