ബിജു മേനോന്‍...

...അല്ലേ പണ്ട് മിഖായേലിന്റെ സന്തതികള്‍ എന്ന ടി.വി. സീരിയലില്‍ അഭിനയിച്ചത്?
മിഖായേലിന്റെ സന്തതിയല്ലെ ജോര്‍ജ്ജ് മിഖായേല്‍?
ബിജു മേനോനല്ലേ മിഖായേലിന്റെ സന്തതികളില്‍ മിഖായേലിന്റെ സന്തതിയായി അഭിനയിച്ചത്?
മിഖായേലിന്റെ സന്തതിയെയല്ലേ ജോര്‍ജ്ജ് മിഖായേലെന്ന് പറയുന്നത്?
ഇത് ജോര്‍ജ്ജ് മിഖായേലിന്റെ പടമല്ലേ?
അപ്പോള്‍ ആരാണ് ജോര്‍ജ്ജ് മിഖായേല്‍? മിഖായേലിന്റെ സന്തതി.
ആരാണ് മിഖായേലിന്റെ സന്തതി? ജോര്‍ജ്ജ് മിഖായേല്‍
അപ്പോള്‍ പിന്നെ എന്താ പ്രശ്‌നം?
ഒരു പ്രശ്‌നവുമില്ല.
“പ്രശ്‌നം പ്രശ്‌നമല്ലുണ്ണീ
പ്രശ്‌നമില്ലായ്‌മയല്ലോ പ്രശ്നം”
31 Comments:
ഇതു മൊത്തം വായിച്ചു കഴിഞ്ഞപ്പോ ഒരു കാര്യം ഉറപ്പായി. നാളെ വരെ കാത്തു നില്‍ക്കേണ്ടി വരില്ല. ഇന്നു തന്നെ കിട്ടിക്കോളും.:)
വട്ടാണിഷ്ടാ...
ഒരു "മുഴു"വിന്റെ കുറവില്ലേ കണ്ണൂരാനേ!
ആഷേ, കണ്ണൂരാന്‍സ്, മാരീചാ,
അപ്പോള്‍ അധികം താമസമില്ല അല്ലേ...
മാരീചാ, “മുഴു” കുറഞ്ഞാലും വേണ്ടില്ല, “മഴു” വേണ്ട, “മുഴ” വന്നാലോ :)
പാവം നല്ല മനുഷ്യനായിരുന്നു.
മിഖായേലോ ബിജു മേനോനോ സന്തതിയോ കരീം മാഷേ ? :)
വക്കാരിമഷ്ടാ, വക്കാരിമഷ്ടാ
- മനസ്സിലായി-
ജപ്പാനീന്നു പോന്നതിന്റെ സൈഡ് എഫക്റ്റാണല്ലേ വക്കാരി മാഷെ.
അച്ചായന്‍
ഇത് അതു തന്നെ. എനിക്കൊരു സംശയവുമില്ല. ;)
എന്തിരിതണ്ണാ...!!!
എന്നെയങ്ങട് കൊല്ല്.
കഷ്ടാണിഷ്ടാ...!
:)
ഒരു കണ്‍ഫ്യൂഷനുമില്ല. വാക്കുകളെ തെറ്റായി ധരിച്ചതാണ്. മൈക്കള്‍ (ള്‍ ള്‍ എന്നു തന്നെ വേണം വത്സ്യം)മിഖായേല്‍..(ല്‍ ല്‍ ദന്ത്യം)രണ്ടും രണ്ടാണ്...
ഓ പറയാന്‍ വിട്ടു പോയി നാസ്രാണികള്‍ സാധാരണ മേനോന്മാരെ പ്രസവിക്കാറില്ല. അതു നാട്ടു നടപ്പല്ല. തിരിച്ചാകാം.. അതുകൊണ്ട് ഒരു കണ്‍ഫ്യൂഷനുമില്ല..കാര്യങ്ങള്‍ അതാതിന്റെ ക്ലിച്ചത്തില്‍ ഉള്‍ക്കൊള്ളണം.. അത്രേയുള്ളൂ..
കുര്യാക്കോസ് മേനോന്‍ ഏത് വകുപ്പില്‍പ്പെടും?
വക്കാരിയുടെ വയസ്സ് എനിക്കിപ്പോ പിടികിട്ടി...:)
എല്ലാവരും ക്ഷമിക്കുക.
നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് അസുഖം വന്നാല്‍ നമ്മളല്ലേ സഹിക്കേണ്ടത്.
കൊണ്ടുപോകാത്ത ആശുപത്രികളില്ല. നേരാത്ത നേര്‍ച്ചകളില്ല. ഇനി പഴയ നിലയിലാകാന്‍ പാടാന്നാ എല്ലാ ഡോക്ടര്‍മാരും പറയുന്നേ.
പിന്നെ നമുക്ക് ചെയ്യാന്‍ പറ്റുന്നത്...രോഗിയെ സന്തോഷിപ്പിക്കുക എന്നതാണ്.
വക്കാരി...
ജോര്‍ജ് മിഖായേല്‍ മാത്രമല്ല പുള്ളീടെ അമ്മാവന്‍
തോമസ് അബ്ദുല്ല, അമ്മാവന്‍റെ ഭാര്യ അമ്മായി മേരി മേനോന്‍, അവരുടെ ആങ്ങള ഫിലിപ്പ് ചന്ദ്രന്‍, അദ്ദേഹത്തിന്‍റെ മൂത്ത മകന്‍ രാമന്‍ ഫൈസല്‍, അങ്ങേരുടെ ഭാര്യ പിങ്കി അബ്ദുല്‍ ചന്ദ്ര ജോണ്‍...
അങ്ങനെ അങ്ങനെ അങ്ങനെ...
സന്തോഷായില്ലേ.
ഒരു ലോഡ് ചെന്പരത്തിപ്പൂവിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
ഹ...ഹ... പതാലിയേ, ആ പിങ്കി അബ്‌ദുള്‍ ചന്ദ്ര ജോണില്‍ വന്നപ്പോള്‍ എല്ലാ കണ്ട്രോളും പോയി. അപ്പോഴത്തെ എന്റെ പ്രകടനം കണ്ട് ഇവിടെനിന്ന് ലോക്കലായിത്തന്നെ ചെമ്പരത്തിപ്പൂവിന് ആള് പോയിട്ടുണ്ട്.
നാട്ടുകാരേ, അച്ചായോ, സൂ, സതീശേ, സഹയാത്രികാ, വെള്ളെഴുത്തേ, മൂര്‍ത്തീ, പതാലീ എന്റെ ഈ സന്നിഗ്ദാവസ്ഥയില്‍ എന്നോടൊപ്പം വന്ന് വട്ടായ നിങ്ങള്‍ക്കെല്ലാം നന്ദിയുടെ ചെമ്പരത്തിപ്പൂവുകള്‍ പതാലി ലോഡ് കണക്കിന് അയച്ചത് ഇവിടെ വരുന്നമാത്രയില്‍ തരുന്നതാണ്. അതുവരെ ഷമി.
ഇതൊക്കെ ഒരു തുടക്കം മാത്രമല്ലേ. ഇനി വരാനിരിക്കുന്നതല്ലേ ഇതിലും ഗംഭീരം :)
പടം മാത്രം പോസ്റ്റ് ചെയ്താല്‍ മതി ഇഷ്ടാ..
അതില്‍ എഴുതി വരമൊഴി കളയണ്ട. (പടമാകുമ്പോള്‍ കണ്ടിട്ടു ഞങ്ങളൊക്കെ അങ്ങു ഊഹിച്ചോളും. എഴുതി ഇങ്ങനെ ബുദ്ധി മുട്ടിപൊട്ടണ്ട.)
ഹയ്യോ അനോണിമസേ, ഹാര്‍ഡ് വെയറിനെ അപേക്ഷിച്ച് സോഫ്റ്റ് വെയറിനുള്ള ഒരു ഗുണമെന്താണെന്ന് ചോദിച്ചാല്‍ തേയ്‌മാനം അശേഷമില്ല എന്നതല്ലേ. എത്ര ഉപയോഗിച്ചാലും അതിനൊരു കുഴപ്പവും വരില്ല. അതുകൊണ്ട് വരമൊഴി കളയേണ്ട എന്ന പ്രയോഗം തന്നെ ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. അതുകൊണ്ട് അനോണിമസ് ഇനിയും വരമൊഴി കളഞ്ഞുപോകുമോ എന്ന് പേടിക്കാതെ എഴുതൂ. ഞാനുമെഴുതാം :)
“ഇതൊക്കെ ഒരു തുടക്കം മാത്രമല്ലേ. ഇനി വരാനിരിക്കുന്നതല്ലേ ഇതിലും ഗംഭീരം :) “
ഇനി എന്തൊക്കെ കാണണം പടച്ചോനെ..
എന്തായാലും വട്ട് മൂത്ത് വരുമ്പോ അടുത്തത് പോസ്റ്റ് ചെയ്യ് ;)
3 ഹ കള്‍!
വക്കാരീ. എനിക്കിഷ്ടായിമഷ്ടാ. നന്നായി.
പണ്ടൊരു പട്ടണപ്രദേശത്ത്‍ ഒരു മിഖായേല്‍ ജീവിച്ചിരുന്നു. ആള്‍ക്ക് സന്തതികളുടെ നല്ലൊരു കളക്ഷനും സ്വന്തമായുണ്ടായിരുന്നു. എന്നൊക്കെ എനിക്കറിയാം. അങ്ങിനെയെങ്കില്‍, ഇത് ലവനായിക്കൂടേ? സംയുക്താ കൊച്ചിന്റെ മാനസനിളയില്‍ പൊന്നോള മഞ്ഞീരധ്വനിയുണര്‍ത്തിയവന്‍?
ന്യായം.
vakkaree.....
ithathuthanne... chembarathipoove.
samshayam lavaleshamillathanne.
daivam rakshikkatte. AAAAAAAAAAAAAAA m eeeeeeeeeeeeeeee NNNNNNNNNNNN.
:)
all the best
ഭഗവാനേ, ഇത് വെറുമൊരു ടൈംപാസ്സ്. ജോര്‍ജ്ജ് മൈക്കിളിന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ മൈക്കിളിന്റെ മലയാളം പേരായ മിഖായേല്‍ എന്നോര്‍മ്മ വന്നതും മിഖായേലിന്റെ സന്തതികള്‍ എന്ന ടി.വി. സീരിയല്‍ ഓര്‍മ്മ വന്നതും അതിലെ നായകന്‍(?) ആയ ബിജു മേനോനെ ഓര്‍മ്മ വന്നതും എല്ലാം സെക്കന്റുകള്‍ക്കകമായിരുന്നു. അപ്പോള്‍ ചുമ്മാ ഒരു പോസ്റ്റിട്ടേക്കാമെന്ന് വിചാരിച്ചതിനപ്പുറമൊന്നുമില്ലേയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേറ്റു നോവുകള്‍.
മെലവഡിയസേ, ഒരുങ്ങിയിരുന്നുകൊള്ളൂ എന്നൊരു പരസ്യം കേട്ടിട്ടില്ലേ? അത് തന്നെ :)
വൈശാല്‍ മനസ്‌കര്‍സ്, ദിലീപ് മഞ്ജു വാര്യസ്യാരെ കെട്ടിയപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ ദിലീപിനെ വിളിച്ചു “ദുഷ്ടന്‍”. ബിജു മേനവന്‍ സംയുക്ത വര്‍മ്മയെ കെട്ടിയപ്പോള്‍ ഞാനും വിളിച്ചു “ദുഷ്ടന്‍”. ഇപ്പോള്‍ പിന്നെ വീണ്ടും ചില വീട്ടുകാര്യങ്ങളൊക്കെ കണ്ടുകൊണ്ടിരിക്കുന്നു :)
കിച്ചൂ, ഒരു മനുഷ്യന്‍ ആവിഷ്കാര സ്വാതന്ത്ര്യമുപയോഗിക്കുമ്പോള്‍ അവന്റെ ചെവിയില്‍ ചെമ്പരത്തിപ്പൂവ് വെച്ചുകൊടുക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണെന്ന് ഞാന്‍ പറയും (ചുമ്മാതാണ് കേട്ടോ) :)
അപ്പോള്‍ നാട്ടുകാരേ, ഇത് പതിവുപോലെ കഥയും കാര്യവുമില്ലാത്ത നിര്‍ജ്ജീവമായ ഒരു പോസ്റ്റ്.
വക്കാരീ....
അങ്ങ് ജപ്പാനില്‍ വരെ എത്തുന്ന ഒരു കൈ വെച്ചു പിടിപ്പിക്കാന്‍ പറ്റിയിരുന്നെങ്കീല്‍..........!!!
ഒന്നു നോക്കാമായിരുന്നൂ....:)
വക്കാരി...ആദ്യം പോസ്റ്റ് വായിച്ചിട്ട് ഒന്നും മനസിലായില്ല...പിന്നെ കുറേശെ ഓടിതുടങ്ങി...
അപ്പോ ഈ പോസ്റ്റ് പോസ്റ്റുന്ന സമയത്ത് എത്രാ “സാക്കി“ ഉള്ളിലുണ്ടായിരുന്നു... :)
വക്കാരിയേ, വീണ്ടും വീണ്ടും അതോര്‍മ്മിപ്പിച്ച് കരയിക്കല്ലേ പൊന്നു ചേട്ടാ...
ഏതെന്നല്ലേ. ദിലീപ് മറ്റേ വാരസ്യാരെ പൊക്കിക്കോണ്ടു പോയതും സംയുക്തക്കൊച്ചിനെ മേനോന്‍ ചേട്ടന്‍ കെട്ടിയതുമൊന്നും.
അക്കാലത്ത് കരഞ്ഞു തീര്‍ത്ത ഒരു കാമം ഇതാ ഇവിടെ
confusionism-thil doctorate ondenn pandaaro paranjappol njaan visvasicchilla... ippam dhe...
njaan odi :)
ചുമ്മാ വന്നതാണ്..വക്കാരിക്ക് എങ്ങിനെ ഉണ്ട് എന്നറിയാന്‍...കുറവുണ്ടല്ലോ അല്ലേ? സമാധാനം..
കുറവുണ്ട്, അല്ലേ?
:)
മേനോന്‍മാരെ തൊട്ടു കളിച്ചാല്‍
ആ കളി, ഈ കളി
“തക്കാളി .....സൂക്ഷിച്ചോ!
ഇതു വായിച്ചു കഴിഞ്ഞ അവസ്ഥയാണു. വായിക്കുന്നതിനു മുമ്പ് അത്രക്കുണ്ടായിരുന്നില്ല
ആക്ചലി... എന്താ പ്രശ്നം?!
;):)
എന്റെ ഏറ്റവും പുതിയ സ്ഥിതിവിശേഷമറിയാന്‍ വന്ന പ്രദീപ്, ജിഹേഷ്, മാരീചന്‍ (അത് കലക്കി, അത് എഴുതിയത് ഞാനാണോ എന്നുവരെ ഒരുനിമിഷം ആലോചിച്ചുപോയി, ഏയ്... ഞാനല്ല), മനു, മൂര്‍ത്തി, ശ്രീ, മുരളിയേട്ടന്‍, സാല്‍ജോ എന്നിവരോട്:
ഒരു ഇമ്പ്രൂവ്‌മെന്റുമില്ലെന്നേ... :)
air jordan
fitflops sale clearance
birkin bag
christian louboutin outlet
hermes
michael kors outlet
vans outlet
lebron 15
yeezy shoes
nike outlet
Post a Comment
<< Home