കഥയപ്പാ
പ്രകൃതിരമണിച്ചേച്ചി സുന്ദരിയായിരുന്നു (എന്നായിരുന്നു കണ്ടവരൊക്കെ പറഞ്ഞത്).
സുശീലയായിരുന്നു, സുഭാഷിണിയായിരുന്നു, സുമുഖിയായിരുന്നു എന്നൊക്കെ പറയുന്നത് കല്ലുവാതുക്കലെ കല്ലുവെച്ച നുണകള്‍ മാത്രം.
കാരണം രമണിയെങ്ങിനെ സുശീലയാകും? സുഭാഷിണിയാകും? സുമുഖിയാവും? രമണി രമണിയല്ലേ? മുഴുവന്‍ പേര് പ്രകൃതിരമണി. ഞങ്ങള്‍ സ്നേഹത്തോടെ പ്രകൃതിരമണിച്ചേച്ചീ എന്ന് നീട്ടിവിളിച്ചു.
അബദ്ധകുമാരന്‍ നായര്‍ പട്ടാളത്തിലായിരുന്നു-റോയല്‍ നായേഴ്സ് ഫോഴ്സില്‍.

മൊത്തത്തില്‍ എന്തോപോലെയൊക്കെയാണ് ഷേപ്പെങ്കിലും ഏതാണ്ടൊരു ചേനച്ചന്തമൊക്കെ ഏതോ ആംഗിളിലിലൊക്കെയുണ്ടെന്നായിരുന്നു അബദ്ധകുമാരന്‍ നായരുടെയെങ്കിലും അബദ്ധധാരണ. ബാക്കിയുള്ളവര്‍ക്കൊക്കെ ഒരു ധാരണയുമില്ലായിരുന്നു. ചേട്ടനെങ്ങിനെയിങ്ങിനെയായിപ്പോയി എന്ന് നമുക്കല്ലെ അറിയൂ.
കൂടുതലെന്തു പറയേണ്ടൂ... അബദ്ധകുമാരന്‍ നായര്‍ ഒരുതവണ ലീവിനു വന്നപ്പോള്‍ പ്രകൃതിരമണിച്ചേച്ചിയെ കല്ല്യാണം കഴിച്ചു-അറേഞ്ച്ഡ് മാര്യേജ്.
ഹണിയില്‍ മൂണിനെക്കാണാന്‍ രാത്രിയില്‍ ഈ നദിക്കരയിലൊക്കെ വന്ന് മാനത്ത് നോക്കിയിരിപ്പായിരുന്നു രണ്ടുപേരും.

രാത്രിയല്ലേ, തണുപ്പല്ലേ, മഞ്ഞല്ലേ. മൊത്തം ഷേക്കായി.
കൂടുതലെന്ത് പറയേണ്ടൂ... ആ ദാമ്പത്തികവല്ലരിയില്‍ പൂത്തുലഞ്ഞു രണ്ട് പുത്രന്മാര്‍. ഇരട്ടകള്‍. സിസേറിയനായിരുന്നു.

ഒന്നാമന്‍ എ.പി. മണ്ടനായ്. പാസ്‌പോര്‍ട്ടിലെ മുഴുവന്‍ പേര് അബദ്ധകുമാരന്‍ നായര്‍ പ്രകൃതിരമണി മണ്ടനായ്

രണ്ടാമന്‍ എ.പി. ലണ്ടനായ്

രണ്ടുപേര്‍ക്കും പ്രകൃതിരമണിച്ചേച്ചിയുടെ സൌന്ദര്യമൊന്നും കിട്ടിയില്ലെന്നാണ് പൊതുജനസംസാരം. അബദ്ധകുമാരന്‍ ചേട്ടന്റെ കട്ടാണത്രേ കൂടുതല്‍.
എങ്കിലും സ്വല്പം ഗ്ലാമര്‍ കൂടുതല്‍ എ.പി ലണ്ടനായ്‌ക്കാണെന്നായിരുന്നു ലണ്ടനായിയുടെയെങ്കിലും അബദ്ധധാരണ.
...ത്രേള്ളൂ