Thursday, August 09, 2007

അപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല അല്ലേ... എന്നാല്‍ മതി



ആ പുള്ളിക്കാരന്‍ ഇത്തിരി പ്രശ്‌നക്കാരനാണ് കേട്ടോ. ഭയങ്കര ദേഷ്യക്കാരനാണ്...സൂക്ഷിക്കണം. ഞാന്‍ പാവമല്ലേ... എന്നെ കണ്ടാല്‍ അറിയാന്‍ വയ്യേ...

Labels:

14 Comments:

Blogger ഏ.ആര്‍. നജീം said...

വക്കരിസാറേ..,
അപ്പോ ഈ പുള്ളിക്കാരന്‍ ആ പുള്ളിക്കാരന്റെ ആരായിട്ടു വരും..ങേ..?

Thu Aug 09, 06:57:00 AM 2007  
Blogger myexperimentsandme said...

ഹ...ഹ... നജീമേ, രണ്ടുപേരുടെയും മുടിയും പിന്നെ കുറച്ച് ഉമിനീരും പിന്നെ കുറച്ച് പെയിന്റും ചുരണ്ടിയെടുത്ത് ഡി.എന്‍.ഏ ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. റിസല്‍ട്ട് വരട്ടെ.

ഇനി ഉമിനീരാണെന്നും പറഞ്ഞ് കൊടുത്തത് കാക്കക്കാട്ടമാണെങ്കില്‍ മിക്കവാറും അതിഭീകരമായ ഒരു ശാസ്ത്രഫലമായിരിക്കും പുറത്ത് വരുന്നത്. ലോകം ഞെട്ടും. ഞാന്‍ അതിലും ഞെട്ടും :)

Thu Aug 09, 07:20:00 AM 2007  
Blogger അശോക് said...

'ദ സൈലെന്‍സ് ഒഫ് ദ ലാന്‍പി' ലെ ആന്‍ദണി ഹോപ്പ്കിന്‍സ് ആണൊ ഇത്.

Thu Aug 09, 08:10:00 AM 2007  
Blogger ശ്രീഹരി::Sreehari said...

"താടീ... നിന്നെ പിന്നെ കണ്ടോളാം ട്ടാ...."
ലോഹിതദാസിന്റെ ഒരു കട്ട്.
ഏതു ഷാമ്പൂ ആണ് ആള്‌ ഉപയോഗിക്കുന്നേ... ഫൊര്‍ താടിസം‌രക്ഷണം?

Thu Aug 09, 12:17:00 PM 2007  
Blogger സു | Su said...

പ്രശ്നമില്ലെന്ന് കണ്ട് പുഞ്ചിരിച്ചു.

Thu Aug 09, 12:39:00 PM 2007  
Blogger ജാസൂട്ടി said...

ഡി.എന്‍.ഏ ടെസ്റ്റിന്റെ റിസള്‍ട്ട് വന്നോ?
ഈ കാര്‍ന്നോരും ആ കാര്‍ന്നോരും കൂട്ടുകാരായിരിക്കുമല്ലേ?

Thu Aug 09, 12:39:00 PM 2007  
Blogger G.MANU said...

kasari mashey

Thu Aug 09, 12:51:00 PM 2007  
Blogger മുസ്തഫ|musthapha said...

ആ ‘ലേബല്‍‘ ഞാന്‍ ശരിക്കും കണ്ടു... അതോണ്ട്... മേലില്‍...
ആ... അല്ലെങ്കി പോട്ട്, ഒന്നും പറേണില്ല... :)

നജീമിന്‍റെ ഡൌട്ടും വക്കാരിയുടെ മറുപടിയും രസിച്ചു, പ്രത്യേകിച്ചും അതിഭീകരമായ ശാസ്ത്രഫലം :)

Thu Aug 09, 01:53:00 PM 2007  
Blogger chithrakaran ചിത്രകാരന്‍ said...

പ്രിയ വക്കാരി ,
ഇത്‌ ആരാണെന്നു പരിചയപ്പെടുത്തിയാല്‍ ഉചിതമായിരിക്കും. :)

Thu Aug 09, 03:47:00 PM 2007  
Blogger മന്‍സുര്‍ said...

ഇത് എന്ത പുകില്.....കടുവയെ പിടിച കിടുവ
അതെ ഒരു പത്രത്തിലും ഈ ചിത്രം വന്നിരുന്നു
പറഞ പോലെ ആള്‌ അല്പ്പം ദേഷ്യക്കാരനും പിടിവാശികാരനും ആണ്‌


കാല്‍മീ ഹലോ

Thu Aug 09, 06:48:00 PM 2007  
Blogger K M F said...

അടിക്കുറിപ്പും പടവും ഇഷ്ട്‌മായി...

Thu Aug 09, 07:37:00 PM 2007  
Blogger മയൂര said...

ഹോ..സമാധാനമായി...:)

Thu Aug 09, 08:56:00 PM 2007  
Blogger ബിന്ദു said...

മൂക്കു പറിഞ്ഞുപോയിരുന്നോ? വലിച്ചു കെട്ടിയിരിക്കുന്നു. :)

Fri Aug 10, 03:54:00 AM 2007  
Blogger myexperimentsandme said...

അശോകേ, എനിക്കാകപ്പാടെ അറിയാവുന്നത് പുള്ളി ഫോട്ടോ എടുത്ത് തീരുന്നിടം വരെ സൈലന്റ് ആയിരുന്നു എന്ന് മാത്രമാണ് :)

പച്ചച്ച താടിയല്ലേ ശ്രീഹരീ :) ലോഹിയണ്ണന്റെ നല്ല കാക്കക്കറുമ്പന്‍ താടിയല്ലേ :)

സൂ, പ്രശ്‌നമില്ല അല്ലേ :)

ജാസൂ ഗിഫ്റ്റൂ, ഒന്നും പറയാറാ‍യിട്ടില്ല. എല്ലാവരും വിരലുകള്‍ ക്രോസ് ചെയ്ത് ആകാംക്ഷാ ഭരതനും ഭാരതിയുമൊക്കെയായി നില്‍ക്കുന്നു, നിന്നുമടുത്ത ചിലരൊക്കെ കിടക്കുന്നു, കിടന്നു മടുത്ത ചിലരൊക്കെ പിന്നെയും നില്‍ക്കുന്നു... :)

ജീ മനൂ, ഹിന്ദിയില്‍ ജീമനു എഴുതിയിരിക്കുന്നത് വായിച്ചത് “കേസരി മാഷേ” എന്ന്. ഞാനൊരു കേസരിയായിപ്പോയോ എന്നോര്‍ത്തു.

ഹ...ഹ... അഗ്രൂ, ലേബല്‍ കണ്ടല്ലോ അല്ലേ... ങാ...ഹാ‍ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ :)

ചിത്രകാരാ, ആരാണെന്ന് യാതൊരു പിടുത്തവുമില്ല. ഉള്ളത് പറഞ്ഞാല്‍ നോക്കിയില്ല. നോക്കി കിട്ടുകയാണെങ്കില്‍ പറയാം.

മന്‍‌സൂറേ, മാന്നാര്‍ മത്തായിയില്‍ ജനാര്‍ദ്ദനന്‍ ചോദിക്കുന്നതുപോലെ ഇത്രവേഗം പത്രക്കാര്‍ ഇതുമിട്ടോ :)

കേയെമ്മെഫ്, നന്ദി

മയൂരാ, ഇപ്പോഴാണ് സമാധാനമായതല്ലേ. ഈ പടം രണ്ട് ദിവസം കഴിഞ്ഞിട്ടാലോ എന്നോര്‍ത്തതാ ആദ്യം. പിന്നെയോര്‍ത്തു നിങ്ങളൊക്കെ ടെന്‍ഷനടിച്ചിരിക്കുകയായിരിക്കുമല്ലോ എന്ന് :)

ബിന്ദൂ, അത് മൂക്ക് പൊങ്ങാതിരിക്കാനല്ലേ- പല്ല് പൊങ്ങാതിരിക്കാന്‍ പല്ലേല്‍ കമ്പി കെട്ടുന്നതുപോലെ :)

അപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി എന്നറിഞ്ഞപ്പോള്‍ എനിക്കെന്തോ ഒരു മനഃസമാധാനക്കേട്. എന്ത് ചെയ്യും ഇനി? :) എല്ലല്ലാവര്‍ക്കക്കും നന്ദന്ദി.

Fri Aug 10, 06:45:00 AM 2007  

Post a Comment

<< Home