Tuesday, August 21, 2007

ഏറനാടന് സമര്‍പ്പണംപൂമഠത്തെ പെണ്ണിനെ കാണാന്‍ ഏറനാടന്‍ സഹിച്ച ത്യാഗങ്ങള്‍ വായിച്ചപ്പോള്‍ ആ ത്യാഗത്തിനു പകരം വെക്കാന്‍ എനിക്കിത് മാത്രമേ ഉള്ളല്ലോ എന്നുള്ള സങ്കടം മാത്രം.

സത്യമായിട്ടും അനുരാധ, ടി.ജി. രവി തുടങ്ങിയ സ്വഭാവ നടീനടന്മാര്‍ മത്സരിച്ചഭിനയിച്ച പടമാണെന്ന യാതൊരു ഐഡിയായുമില്ലാതെയാണ് ആ സിനിമയുടെ ഇന്‍-ഹൌസ് പരസ്യ പ്രചരണ പരിപാടി ഞാന്‍ സ്വമേധയാ ഏറ്റെടുത്തതും പോസ്റ്ററെഴുതി സ്വീകരണമുറിയില്‍ തന്നെ ഒട്ടിച്ച് വെച്ചതും എല്ലാവരെയും കൊണ്ട് “വെല്‍ ഡണ്‍ മൈ ഡിയര്‍ ബോയ്” എന്ന് തന്നെ പറയിപ്പിച്ചതും.

Labels:

16 Comments:

Blogger ദേവന്‍ said...

ithevitannu oppichchu vakkaree????
(anu radha evide?)

Tue Aug 21, 06:09:00 AM 2007  
Blogger ഉറുമ്പ്‌ /ANT said...

:)

Tue Aug 21, 06:33:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

ഹെന്റമ്മോ, സത്യമായിട്ടും ഇതെഴുതിയ കാലത്ത് ആരാണ് അനുരാധ എന്നുപോലും എനിക്കറിയില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഇപ്പോള്‍ ആരാണ് അധുനാര എന്ന് എനിക്കറിയാം എന്നല്ലേ :)

ആര്‍ക്കും എന്തും സമര്‍പ്പിക്കാന്‍ റെഡിയായിട്ടിരിക്കുകയല്ലേ ദേവേട്ടാ :)

ഉറുമ്പേ, ഉറൂബേ, എവിടെപ്പോണു, നന്ദി കേട്ടോ

Tue Aug 21, 06:45:00 AM 2007  
Blogger ഏ.ആര്‍. നജീം said...

സിനിമ സെന്‍സെര്‍ ചെയ്യുന്നത് പിന്നെ മനസിലാക്കാം പോസ്റ്ററും സെന്‍സര്‍ ചെയ്തു കട്ട് ചെയ്തത് കഷ്‌ടായിപോയീട്ടോ...
അനുരാധയെ കാണാംന്നു വച്ചു വന്നതാ ഈ വഴി.., അല്ല ആരാ ഈ അനുരാധ...ങേ..?

Tue Aug 21, 09:32:00 AM 2007  
Blogger കലേഷ് കുമാര്‍ said...

guro, ith evidunnu kitti?

Tue Aug 21, 01:57:00 PM 2007  
Blogger ഏറനാടന്‍ said...

വക്കാരിജീ,
താങ്കളോടെത്ര നന്ദി ചൊരിഞ്ഞാലും തികയില്ല. ഒരു കാര്യം അറിയാനാഗ്രഹിക്കുന്നു. 'പൂമഠത്തെ പെണ്ണിന്റെ' പോസ്‌റ്റര്‍ എവിടെന്നുകിട്ടി. ഞാനതും അനുരാധയുടെ പടവും ഇനി തപ്പാനൊരിടവും ബാക്കിയില്ലിനിയീ ദുനിയാവില്‍..!

നിങ്ങള്‍ക്ക്‌ സമ്മതമാണേല്‍ ഞാനീ പോസ്‌റ്റര്‍ എടുത്തോട്ടേ?

Tue Aug 21, 03:03:00 PM 2007  
Blogger തമനു said...

ഈ വക്കാരിയെ സമ്മതിക്കണം... എവിടുന്ന്‌ ഒപ്പിക്കുന്നു ഇതൊക്കെ...!!!

ഇനി സത്യം പറ, ഈ സിനിമയിലും തലയോ വല്ലോം കാണിച്ചോ ..? (അനുരാധയുടെ സിനിമകളില്‍ തലക്ക് വലിയ പ്രാധാന്യം ഇല്ല എന്നറിയാം ... എന്നാലും..)

:)

Tue Aug 21, 04:52:00 PM 2007  
Blogger അമല്‍ | Amal (വാവക്കാടന്‍) said...

angane vakkariyude praayam pidikitti varunnu...
;)

Tue Aug 21, 05:13:00 PM 2007  
Blogger പ്രദീപ് said...

അനുരാധ്യുടെ ഒരു പടം കൂടെ ഇടാമാരുന്നു..പിന്നെ പണ്ടു സിനിമയുടെ പകുതി കഥ എഴുതി ബാക്കി സ്ക്രീനില്‍ എന്നു എഴുതി ജീപ്പില്‍ വിതരണം ചെയ്ത നോട്ടിസ് പെറുക്കാന്‍ പിറകെ കുറെ ഓടിയിട്ടുണ്ട്..അതാണു ഈ പോസ്റ്റ് കണ്ടപ്പോള്‍ പെട്ട്ന്നു ഓറ്ത്തതു...

Tue Aug 21, 05:39:00 PM 2007  
Blogger മഴത്തുള്ളി said...

കൊള്ളാം സമര്‍പ്പണം നന്നായിരിക്കുന്നു :)

എന്നാലും ഇത്ര പഴയ പോസ്റ്റര്‍ എവിടെ നിന്നും കിട്ടി?

Tue Aug 21, 06:03:00 PM 2007  
Blogger Satheesh :: സതീഷ് said...

ഇതെങ്ങിനൊത്തെടീ മറിയേ!!!

Tue Aug 21, 11:08:00 PM 2007  
Blogger മൈക്കണ്ണന്‍ said...

അനുരാധയെ കാണണ്ടവര്‍ വരുക...

Wed Aug 22, 04:24:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

സ്വരരാഗ സുധതൂകും അഭിരാമകവിതേ...
അനു”രാധ” മോഹങ്ങള്‍ എല്ലാവരിലും ഉണര്‍ത്തിയതിന് എല്ലാവരും ഏറനാടനോട് ചോദിക്കുക :)

ഇത് എന്റെ സ്വന്തം കലാപ സൃഷ്ടി (പണ്ടിതും ഒരു പരിപാടിയായിരുന്നു). ഇതിടാന്‍ ഒരു കാരണം നോക്കി നടന്നപ്പോഴാണ് “ഇതെങ്ങിനെയൊത്തെടി മറിയേ” സ്റ്റൈലില്‍ (അത് കത്തിയത് സതീഷിന് മാത്രം-കണ്ണ് ഗ്രാം കുലേഷന്‍സ്) ഏറനാടന്‍ സ്വന്തം കദന്‍ കദൈ പറഞ്ഞതും ഞാന്‍ ഈ പോസ്റ്റര്‍ പോസ്റ്റായിട്ടതും. സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി.

ഏറനാടന്‍സ്- ധൈര്യമായി എടുക്കൂന്ന്. താങ്കളുടെ അര്‍പ്പണ മനോഭാവത്തിനു പകരം തരാന്‍ എനിക്കിതു മാത്രമല്ലേ ഉള്ളൂ :)

Wed Aug 22, 06:20:00 AM 2007  
Blogger (സുന്ദരന്‍) said...

:)

Wed Aug 22, 06:39:00 AM 2007  
Blogger Marichan said...

ശ്രദ്ധിക്കൂ.. ചേട്ടാ..

സംവിധാനം ഹരിഹരന്‍. നിര്‍മ്മാണം സെവന്‍ ആര്‍ട്ട്സിന്റെ ജി പി വിജയകുമാര്‍. ഗാനരചന മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.

പഴശിരാജ, വടക്കന്‍ വീരഗാഥ സംവിധായകന്‍ വന്ന വഴി മനസിലായില്ലേ. ശരപഞ്ജരത്തില്‍ ഷീലയ്ക്ക് നോക്കി വെളളമിറക്കാന്‍ പാകത്തിന് ജയനെക്കൊണ്ട് കുതിരയെ തടവിച്ചതും ഇതേ ഹരിഹരന്‍ സാര്‍ താന്‍.. പുരിഞ്ജിതാ.....

ഹരിഹരന്‍ പഴശിരാജയ്ക്കൊപ്പം ചരിത്രപുരുഷനായി സ്ഥാനക്കയറ്റം നേടി. വക്കാരി പഴയ അനുരാധയെയും ഓര്‍ത്ത് കാലം കഴിക്കുന്നു.
പൂനിലാവത്തെ കോഴീ... അഭിവാദ്യങ്ങള്‍...

Wed Aug 22, 06:05:00 PM 2007  
Blogger ഏറനാടന്‍ said...

ഡിയര്‍ വക്കാരിജി റൊമ്പ നന്ദ്രി.. ഞാന്‍ എപ്പൊ ഇതെടുത്തെന്ന്‌ ചോദിച്ചാപോതും.

Wed Aug 22, 07:39:00 PM 2007  

Post a Comment

<< Home