Tuesday, March 20, 2007

കുടയപ്പാ



എത്രയെത്ര പേമാരികളില്‍ നിന്ന് രക്ഷനല്‍കി...
എത്രയെത്ര മഴത്തുള്ളികളെ തടഞ്ഞുനിര്‍ത്തി...
എത്രയെത്ര സൂര്യരശ്‌മികളെ പിടിച്ചുനിര്‍ത്തി...
എത്രയെത്ര ചര്‍മ്മങ്ങള്‍ക്ക് കാന്തിയേകി...
എത്രയെത്ര മഞ്ഞുതുള്ളികളെ തട്ടിനീക്കി...
എത്രയെത്ര ആള്‍ക്കാരില്‍‌നിന്നും ഒളിവുനല്‍‌കി...
എത്രയെത്ര ബസ്സുകളില്‍ സീറ്റുപിടിച്ചു...
എത്രയെത്ര മാങ്ങകള്‍ കുത്തിവീഴ്ത്തി...
എത്രയെത്ര അപ്പൂപ്പന്മാര്‍ക്ക് ഊന്നുവടിയായി...
എത്രയെത്ര പൂവാലന്മാര്‍ക്ക് ഭീഷണിയായി...
എത്രയെത്ര കാക്കക്കാഷ്ടങ്ങളില്‍‌നിന്നും രക്ഷയേകി...
എത്രയെത്ര പ്രാവിന്‍‌കാട്ടങ്ങള്‍ ഏറ്റുവാങ്ങി...



എത്രയെത്ര മഴകള്‍...
എത്രയെത്ര വെയിലുകള്‍...
എത്രയെത്ര മഞ്ഞുകള്‍...
എത്രയെത്ര കാക്കകള്‍...
എത്രയെത്ര പ്രാവുകള്‍...
എത്രയെത്ര ചെളിവെള്ളങ്ങള്‍...
എത്രയെത്ര ചമ്മലുകള്‍...




പക്ഷേ ഒരു കാറ്റ്...
വീശിയടിച്ച ഒരേയൊരു കാറ്റ്...
എന്റെ ചിന്തകളെയും...
വിചാരങ്ങളെയും...
എന്റെ പൊന്നോമനക്കുടെയെയും...
തലകീഴാക്കി ഒടിച്ച് മറിച്ച് പീസുപീസാക്കിയല്ലോ...



എത്രയെത്ര ചമ്മലുകള്‍...

കൊടേം കിട്ടി, പിടീം കിട്ടി. പക്ഷേ രണ്ടും പീസുപീസായി.

കുടയപ്പാ...വെള്ളം വീണാല്‍ കുടയപ്പാ...കുടഞ്ഞ് കുടഞ്ഞ് ഒടിഞ്ഞപ്പാ...പുത്തനൊരെണ്ണം വാങ്ങിയപ്പാ.

ശുംഭം.

Labels:

Friday, March 16, 2007

പൂവപ്പാ

Monday, March 12, 2007

ചേമ്പിലയപ്പാ



കഷ്ടപ്പെട്ട് തോട്ടുവക്കത്തിറങ്ങി ചെരിഞ്ഞ് മറിഞ്ഞ് കിടന്ന് ചേമ്പിലയൊപ്പിക്കൊണ്ടിരുന്നപ്പോളാണ് ലെവന്മാര്‍ വന്ന് ചുമ്മാ ഞെക്കിക്കളിയാണെന്ന് പറഞ്ഞ് കളിയാക്കിയത്. എല്ലാവനെയുമെടുത്തു. പിന്നെ ചേമ്പിലയുമെടുത്തു.

ഇനി പണ്ട് അലമ്പലായതുപോലെ ഇത് ഇല ചേമ്പല്ല, ചക്കയുമല്ല, മാങ്ങയുമല്ല എന്ന് പറഞ്ഞാല്‍ ഞാനെപ്പം നിര്‍ത്തി ഈ പണി എന്ന് ചോദിച്ചിട്ടൊരു കാര്യവുമില്ല. നിര്‍ത്തൂല്ല.

Labels: , , , , ,

Wednesday, March 07, 2007

മരവളയും...



വളയും...



മാലയും.



വളക്കാരനുമുണ്ടായിരുന്നു. പക്ഷേ...

Labels: