Tuesday, December 12, 2006

സൂവിനും വിശാലനുമപ്പാ

ബ്ലോഗെഴുത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സൂവിന്...



തുള്ളിക്കൊരുകുടമായും പലതുള്ളികളായും ഇനിയുമിനിയും പോരട്ടെ പോസ്റ്റുകള്‍. എല്ലാവിധ ആശംസകളും.

വിശാലന് ഭാഷാ ഇന്ത്യാ അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു പൂന്തോട്ടം മൊത്തം കൊടുത്തു. കൊടകരപുരാണം പുസ്തകമാകാന്‍ പോകുന്ന ഈ അവസരത്തില്‍ ഇതാ ഒരു റബ്ബര്‍ തോട്ടം മൊത്തമായി വിശാലന്. സില്‍‌ക്കിനേം മേയ്ക്കാം ബ്ലോഗും എഴുതാം. വിശാലന് സമര്‍പ്പണം (റോഡിന്റെ വലത് വശത്തുള്ളത് എടുത്താല്‍ മതി കേട്ടോ).



ഈ സമര്‍പ്പണ ഐഡിയായ്ക്ക് ഫുള്‍ കടപ്പാട് സപ്തവര്‍ണ്ണത്തിന്. നന്ദി സപ്തം. (ഐഡിയാകള്‍ കോപ്പിയടിക്കുന്നത് മാപ്പര്‍ഹിക്കാത്ത പോക്രിത്തരമാണെന്നറിയാം. ഒരു അഞ്ചുതവണ ക്ഷമിക്കുമല്ലോ) :)

13 Comments:

Blogger evuraan said...

വക്കാരി സെന്‍,

മഴ പെയ്തു മാറിയപ്പോഴത്തെ പച്ചപ്പിന്റ്റെ ചിത്രം, മരത്തലപ്പുകള്‍ക്കകലെ ആ പോസ്റ്റിനടുത്ത് നിഴലുകളിലെ വ്യതിയാനം -- ആഹാ, സ്ക്രീന്‍ ബാക്‍ഗ്രൌണ്ടാക്കിക്കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ...

കാണാന്‍ കൊതിക്കുന്ന കാഴ്ക ആയതിനാലാവണം, രണ്ടാം ചിത്രം എനിക്കു നന്നേ ബോധിച്ചിരിക്കുന്നു..!

Tue Dec 12, 01:13:00 PM 2006  
Blogger സു | Su said...

നന്ദി :)

Tue Dec 12, 01:43:00 PM 2006  
Blogger ചേച്ചിയമ്മ said...

ഹായ്‌ എന്തു ചന്താ.. ആ പൂവ്‌ കാണാന്‍!

രണ്ടാമത്തെ പടം നോക്കിയിരുന്നപ്പോള്‍ "വരുവാനില്ലാരും...."എന്നു തുടങ്ങുന്ന മണിചിത്രത്താഴിലെ പാട്ടൊന്നു മൂളി.

Tue Dec 12, 02:09:00 PM 2006  
Blogger റീനി said...

വക്കാരി, നല്ല കോളാമ്പിപ്പൂവപ്പാ. റബര്‍ തോട്ടത്തിന്റെ പടം ഇഷ്ടായി.
വക്കാരീടെ നാട്ടില്‌ പശുവുണ്ട്‌`, കോഴിയുണ്ട്‌, റബര്‍ തോട്ടമുണ്ട്‌, ഇപ്പോ കോളാമ്പിപ്പൂവുണ്ട്‌. ആപ്പോ നാട്‌, പാലാ, റാന്നി, കോന്നി?

Tue Dec 12, 02:34:00 PM 2006  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വക്കാരീ,
തോട്ടം കൊടുക്കുന്നതിനു മുമ്പേ ആ പൂവാലിപശുവിനെ അഴിച്ചുമാറ്റിയത്‌ നന്നായില്ല.

അതേ മഞ്ഞപൂവിന്റെ പാടം ഞാനെടുത്തിരുന്നത്‌ ഈ പടം കണ്ടപ്പോള്‍ ചവറ്റുകൊട്ടയില്‍ തള്ളിയ വിവരവും അറിയിക്കുന്നു

Tue Dec 12, 02:49:00 PM 2006  
Blogger സ്നേഹിതന്‍ said...

പടങ്ങള്‍ രണ്ടും നയനാന്ദകരം.

രണ്ടാമത്തേത് പ്രത്യേകിച്ചും!

Tue Dec 12, 03:02:00 PM 2006  
Blogger മുസ്തഫ|musthapha said...

പടങ്ങളപ്പാ!

Tue Dec 12, 03:43:00 PM 2006  
Blogger കുറുമാന്‍ said...

എന്താ പടന്ങളപ്പാ. കണ്ണു കുളിര്‍ത്തു, മനവും. ഇത് നമ്മുടെ ഫോട്ടോഗ്രാഫി മത്സരത്തിനയക്കായിരുന്നല്ലോ.

Tue Dec 12, 04:05:00 PM 2006  
Blogger അതുല്യ said...

വക്കാരിയേ എത്ര എത്ര പഴക്കുല ഞാന്‍ തന്നു, എത്ര എത്ര പട്ട? എത്ര എത്ര ചോറും നെയ്യും? പിന്നെ മാമ്പഴ പുള്ളിശ്ശേരിയും ഒക്കെ? എന്നിട്ട്‌ ഒരു പൂ ഇത്‌ വരെ എനിക്ക്‌?

അല്ലെങ്കിലും മുത്തേച്ചിനെ ഇപ്പോ (ബിന്ദു പണിക്കര്‍ സ്റ്റൈയില്‍) നിനക്കിഷ്ടല്ല്യ. എന്റെ ഭര്‍ത്താവ്‌ ഒരു ബസ്‌ കണ്ടക്റ്റര്‍ ആയി പോയില്ലേ...

അനിയനു സുഖമല്ലേ? മ്മ് മ്മ് ഞാന്‍ കണ്ടു വക്കാരീന്റെ വീടിന്റെ മതില്‍...

Tue Dec 12, 04:30:00 PM 2006  
Blogger രാജ് said...

ഹോ വക്കാരി പോലും പടമെടുക്കാന്‍ പഠിച്ചു.

എന്നിട്ടും...

Tue Dec 12, 05:18:00 PM 2006  
Blogger Kalesh Kumar said...

ഗുരോ,

റബ്ബർ തോട്ടത്തിലാണോ ഇപ്പോൾ റിസേർച്ച്?

Tue Dec 12, 07:55:00 PM 2006  
Blogger മുസാഫിര്‍ said...

വിശാലനു ഒരു റബ്ബര്‍ തോട്ടവും ഒരു പൂവാലിപ്പശുവിനെയും കൊടുത്താല്‍ അതു വെച്ച് ഒരു കഥയുണ്ടാക്കി നമുക്കു വായിക്കാ‍ന്‍ തരും.

Tue Dec 12, 08:29:00 PM 2006  
Blogger yanmaneee said...

golden goose sneakers
birkin bag
adidas tubular
adidas stan smith men
hogan outlet
michael kors outlet online
air max 270
stephen curry shoes
fila
nike air max 97

Wed Jun 12, 12:35:00 PM 2019  

Post a Comment

<< Home