Friday, April 27, 2007

കളിയെന്നോടു വേണ്ടാ സിയാ

സിയ വളരെ കഷ്ടപ്പെട്ട് ആദിത്യ ചാരി (സ്റ്റില്‍‌സ് ചാരീടെ?)യുടെ പുസ്തകമൊക്കെ വായിച്ച് നാലഞ്ച് മണിക്കൂറുകൊണ്ട് രണ്ട് പടമൊക്കെ വരച്ച് വലിയ കാര്യത്തില്‍ ബ്ലോഗിലിട്ടപ്പോള്‍ എനിക്ക് സത്യത്തില്‍ ചിരിയാണ് വന്നത്. അതിനെക്കാളും പതിന്‍‌മടങ്ങ് ഉദാത്തമായ കലകള്‍ വളരെപ്പണ്ടേ വരച്ച് കൂട്ടിയിട്ട എന്നോടാണോ കളി-അതും മള്‍ട്ടി കളറില്‍.



എന്തൊക്കയായാലും ഈ ഉദാത്തകലയുടെ സമര്‍പ്പണം ബിന്ദുവിന്. ഞാന്‍ ഫ്രീഹാന്‍ഡായി വരച്ച ഈ പടം കണ്ടിട്ടും എന്നെ വരദരാജനായി വരക്കാരനായി വക്കാരിയായി അംഗീകരിക്കില്ല എന്ന് പറഞ്ഞാല്‍ പിന്നെ മാസ്റ്റര്‍ പീസ് പുറത്തിറക്കാതിരിക്കാന്‍ പറ്റുമോ.

Labels:

Friday, April 13, 2007

കലേഷിനും സിജുവിനും പിറന്നാളാശംസകള്‍

നിഷാദും ദേവേട്ടനുമൊക്കെ കലേഷിന്റെ പിറന്നാളിന് കലേഷിന്റെ തന്നെ ഫോട്ടോകളിട്ടപ്പോള്‍ എനിക്ക് ഹോര്‍ലിക്സായി, കോം‌പ്ലാനായി, വട്ടായി. എന്റെ കൈയ്യിലാണെങ്കില്‍ കലേഷിന്റെ ഫോട്ടോയൊട്ടില്ല താനും. ആകപ്പാടെ വെപ്രാളമായി. എന്തിടണം... കലേഷെന്ന് കേട്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നതിതൊക്കെയാ... ഇതിലേതിടണം?

ഇതിട്ടാല്‍ മതിയോ...?



അതോ ഇതായാലോ...?



എന്നാല്‍ പിന്നെ ഇത് തന്നെ കിടക്കട്ടല്ലേ.



ഇതാവുമ്പോള്‍ ആവനാഴി പറഞ്ഞ പ്രകാരം ഇത് ഒരുവശത്തുകൂടിയും കലേഷ് ഇതിന്റെ സൈഡ് പറ്റിയും പോവുകയാണെങ്കില്‍ ഇതിനെക്കാളും സ്പീഡില്‍ കലേഷിനും കലേഷിനെക്കാളും സ്പീഡില്‍ ഇതിനും പോകാന്‍ പറ്റാതെ ആപേക്ഷിക സിദ്ധാന്തം ആപ്പായി അമ്മാവന്‍ വണ്ടിയെ അപേക്ഷിച്ച് കലേഷിന്റെ വെലോസിറ്റിയും കലേഷിനെ അപേക്ഷിച്ച് അമ്മാവന്‍ വണ്ടിയുടെ വെലോസിറ്റിയും എല്ലാം പൂജ്യമായ്, ചന്ദ്രനായ്, താരമായ്, യ്യായ്യായ്...

സിജുവേ, ഇതില്‍ ഏതും കലേഷിന് പൂ പോലെ പുഷ്പം പോലെ പുഷപ്പുപോലുമെടുക്കാതെടുക്കാം. സിജു അങ്ങിനെയൊന്നും എടുത്ത് പൊക്കരുതേ. അരകല്ലാണെങ്കില്‍ പോലും കലേഷിനോട് ഒന്ന് താങ്ങിയേക്കാന്‍ പറയണേ. അരകല്ലിന്റെ പിള്ളക്കല്ല് ഒരു വിരലുകൊണ്ടെടുത്ത് പോക്കറ്റിലിട്ടിട്ട് തള്ളക്കല്ല് കക്ഷത്തിലും വെച്ച് കലേഷ് വീട്ടില്‍ കൊണ്ടുവന്ന് തരും. ആട്ടുകല്ലാണെങ്കിലും അങ്ങിനെ തന്നെ. ഒരു കക്ഷത്തില്‍ അത് വെച്ച് ബാലന്‍സ് ചെയ്യാന്‍ മറുകക്ഷത്തില്‍ ഒരു തേങ്ങായും വെച്ച് പുള്ളി സംഗതി ഹോം ഡെലിവറി.

കലേഷേ, സിജുവേ, ഇന്ന് വെള്ളിയാഴ്‌ചയാണ്. പോരാത്തതിന് പതിമൂന്നാം തീയതിയുമാണ്. ഇത് കണ്ട് വായിച്ച് മനസ്സില്‍ തോന്നുന്ന വികാരങ്ങളെല്ലാം ചെകുത്താന്‍ നിങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതാണ്. സ്വല്‍‌പം വെയിറ്റു ചെയ്യുക എന്ന എന്റെ തന്നെ തിയറി പ്രാവര്‍ത്തികമാക്കി എല്ലാം കടിച്ച് പിടിച്ച് പല്ലുകടിച്ച് കിടന്നുറങ്ങുക. നാളെ മേടം ഒന്ന്. എല്ലാം ശരിയാകും.

Labels: , , , , , , ,

Saturday, April 07, 2007

പിന്നേം സൂര്യകാന്തിയപ്പാ

Wednesday, April 04, 2007

കണ്ണന്‍ ദേ വണ്ടി



ആരുമില്ലാത്ത ഒരു മുറിയില്‍ കമ്പ്യൂട്ടറും തുറന്ന് വെച്ച് ഈ പടം സ്ക്രീന്‍ മൊത്തമാക്കി മാറ്റി ഒരു കണ്ണടച്ച്പിടിച്ച് പടത്തില്‍ തന്നെ ഒരു മിനിറ്റ് തുറിച്ച് നോക്കുക. ഒരു ത്രിമാന ദൃശ്യം കാണുന്നില്ലെങ്കില്‍ മറ്റേ കണ്ണടച്ച് പിടിച്ച് ഒരു ഒരുമിനിറ്റും കൂടി തുറിച്ച് തന്നെ നോക്കുക. എന്നിട്ടും ത്രിമാനത്തില്‍ ഒന്നും കാണുന്നില്ലെങ്കില്‍ രണ്ടുകണ്ണും അടച്ച് പിടിച്ച് നല്ല നാലു ചീത്ത ദ്വൈമാനത്തില്‍ അപമാനത്തിലാക്കാന്‍ പറയുക, എന്നെ. രണ്ടു ചെവിയും പൊത്തി ഞാന്‍ കേട്ടോളാം.

(ഒരു കണ്ണടച്ചുപിടിച്ചുള്ള എ‌ക്സര്‍സൈസ് ആയതുകൊണ്ട് ഓഫീസിലിരുന്ന് ഒരു കാരണവശാലും ഇത് ചെയ്യരുത്).

Labels: