Tuesday, August 28, 2007

അണ്ണാറക്കണ്ണനും തന്‍ അന്നം താന്‍ അന്നം



കിറ്റോണത്തെ കുറ്റോണം കുറ്റം പറയുന്നവരേ, കിറ്റുപോലുമില്ലാതെ ഞാന്‍ ഓണസദ്യയുണ്ടത് കണ്ടോ.

നല്ല ചൂട് വസുമതിച്ചോറ്
നാരങ്ങാ അച്ചാര്‍
മാങ്ങാ അച്ചാര്‍
പപ്പടം
പാവയ്ക്കാ കൊണ്ടാട്ടം
അവിയല്‍ (കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും)
വാഴച്ചുണ്ട് തോരന്‍ (കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും)
പാവയ്ക്കാ തീയല്‍ (കടപ്പാട് - ഗ്രാന്റുമ്മ)
പുളിശ്ശേരി (കടപ്പാട് - ഗ്രാന്റുമ്മ)
തൈര് (ഫ്രിഡ്‌ജില്‍; കടപ്പാട് - ഏതോ പശുവിന്)
....
....
ഇതെല്ലാം കഴിഞ്ഞ് നല്ല ഒന്നാന്തരം അടപ്രഥമനും (പിന്നേം കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും).
പശ്ചാത്തലത്തില്‍ തരംഗിണിയുടെ ഉത്സവഗാനങ്ങള്‍. ഉത്രാടപ്പൂനിലാവേ വാ... യില്‍ തുടങ്ങിയത് സദ്യ കഴിഞ്ഞപ്പോള്‍ പായിപ്പാട്ടാറ്റിലെ വള്ളം കളിയായി. ഇതെല്ലാം കഴിഞ്ഞ് ഒന്നൊന്നര മണിക്കൂര്‍ സുഖമായ ഉറക്കവും.

എല്ലാവര്‍ക്കും ഹാപ്പി ഓണസദ്യ.

Labels: