Sunday, December 02, 2007
About Me

- Name: വക്കാരിമഷ്ടാ
- Location: Kerala, India
വക്കാരിമഷ്ടാ എന്നുപറഞ്ഞാൽ ജാപ്പനീസിൽ “മനസ്സിലായി“ എന്നർത്ഥം. ഞാന്‍ ഒരു മലയാളി. ജപ്പാനിൽ വന്നു കുറച്ചുനാളത്തേക്ക് ഇവിടുത്തെ ഒരു കാര്യവും തന്നെ മനസ്സിലാകുന്നില്ലായിരുന്നു. പിന്നെ പതുക്കെ പതുക്കെ കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയപ്പോൾ വളരെ സന്തോഷം തോന്നി, വക്കാരിമഷ്ടാ എന്നു വിളിച്ചുകൂവി. എങ്കിൽ പിന്നെ ആ മനസ്സിലായ കാര്യങ്ങളും നാട്ടിലെ കുറെ പഴയ ഓർമ്മകളും എല്ലാം കൂടി ബ്ലോഗുലോകത്തിനു സമർപ്പിക്കാമെന്നു കരുതി. പ്രോത്സാഹി പ്പിക്കുന്നവരേ..... നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ അറിയുന്നില്ല....... പ്രോത്സാഹിപ്പിക്കാത്തവരേ.... ഒരു ചേതവുമില്ലാത്ത കാര്യമല്ലേ......പ്ലീസ് (ഞാന്‍ ജപ്പാനീന്ന് പോന്നേ)

28 Comments:
വക്കാരീ.., പടത്തെ കുറിച്ച് വലിയ വലിയ ആളുകള്‍ ഒക്കെ വന്ന് എഴുതിക്കോളൂം
ആ തലേക്കെട്ട് വെടിക്കെട്ട് വാക്കിനാ എന്റെ ഇന്നത്തെ തേങ്ങ...:)
ഠപ്പോഓഓഓഓഓഓഓഓഓഓഓഓഓ
പ്രകൃതിരമണി ചേച്ചീ...
ഇത്തവണത്തെ ലേബല്‍ നന്നായില്ല.:)
ആ വെള്ളത്തിലേക്ക് കാലും നീട്ടിയിരുന്നു, ജീവിതം തീര്‍ക്കുവാന്‍ കൊതിയാവുന്നു.
വക്കാരി മാഷ്ടരേ, രമണിച്ചേച്ചിയുടെ സൌന്ദര്യം മനോഹരമായി പകര്‍ത്തി.
ചില ചിത്രങ്ങള്‍ കണ്ടാല്‍ - “മതി. മടുത്തു - എല്ലാം നിര്‍ത്തി നാട്ടിലേക്ക് പോയ്ക്കളയാം.. എന്തിനാ ഇങ്ങനെ ഇത്രയും ദൂരെ, ആരുമില്ലാതെ.. “ തോന്നും. ഈ ചിത്രങ്ങളും സുവേച്ചിയുടെ കമന്റും കണ്ടപ്പോള്‍ തോന്നിയതും അതാണ്.
വക്കാരീയേ,
ആളൊളെ കൊതിപ്പിക്കാനിറങ്ങിയേക്കുവാ അല്ലെ.
ഇതാണഖിലാണ്ഡമണ്ഡലം. ഗ്രൈറ്റു്.:)
വക്കാരിക്കെവിടെന്നു രമണിച്ചേച്ചിയെ കിട്ടിയെന്നു തപ്പിയിറങ്ങിയതാ...
നോക്കുമ്പോള്‍ ഇതു കുമാരിയല്ലെ!
ശാലീന സൌകുമാരി.
വക്ക് ആരീ ഈ ചേച്ചി ആരീ? ഐ മീന്‍ നേറ്റീവ് പ്ലേസ്..ഗോവക്കാരി അല്ല എന്തായാലും.
:) പ്രകൃതിരമണീച്ചേച്ചിയെ കാണാന്‍ എന്തു ഭംഗി!
ഇനി പ്രാകൃത രമണേട്ടന് വരട്ടെ.
എന്തായാലും രമണിച്ചേച്ചീടെ ആ നീല സാരി കൊള്ളാം
ചിത്രത്തെ തലക്കെട്ടു തിന്നു :)
നല്ല ചിത്രങ്ങള്‍.. രണ്ടാമത്തേത് കൂടുതല്‍ മനോഹരം.
vakkari
enthaa pull..!!!
:)
upasana
വക്കാരീ നല്ല ചിത്രങ്ങള്‍.
രണ്ടാമത്തെ 92% നീലാകാശം എനിക്ക് കൂടുതല്‍ ഇഷ്ടമായി.
നല്ല ചിത്രങ്ങള്‍.
ആടൈറ്റിലിനൊരു വീക്കേയെന് സ്വാദുണ്ടല്ലൊ :)
വക്കാരീ, ആദ്യത്തെ പടത്തില്‍ കാണുന്ന സ്ഥലമേതാ?
ചന്ത്രക്കാരന്
രണ്ടാമത്തെ ചിത്രം ക്ഷ പിടിച്ചു...:)
രണ്ടാമത്തെ ചിത്രം ക്ഷ പിടിച്ചു...:)
ചന്ത്രക്കാരാ, ഇന്ത്യയല്ല, ജപ്പാനുമല്ല, ആഫ്രിക്കയുമല്ല. അതിവേഗത്തില്‍ മണികള്‍ മുഴങ്ങുന്നതുപോലുള്ള ഒരു സ്ഥലം. കുളു പിടികിട്ടിയാലും കാറ്റടിച്ച് കുടകളൊക്കെ പറന്നുപോകുന്ന സ്ഥലം . ഇനി കുടകിട്ടിയാലും പിടികിട്ടാത്ത സ്ഥലം. പിടികിട്ടിയോ :)
നജീമേ, പടത്തെക്കുറിച്ച് വലിയ ആളുകള്‍ വന്നെഴുതുമെന്ന് പറഞ്ഞപ്പോഴേ വല്യമ്മായി വന്നുകഴിഞ്ഞു :)
വല്ല്യമ്മായീ, സത്യം പറഞ്ഞാല്‍ ഇടാന്‍ ലേബലുകളൊന്നും മനസ്സില്‍ തോന്നിയില്ല. അപ്പോളെന്തു ചെയ്തൂ? ബ്ലോഗറ് ലേബലായി ഇടാന്‍ പറഞ്ഞ ഉദാഹരണങ്ങള്‍ തന്നെ ലേബലാക്കി :)
സൂ, ജീവിതം തീര്‍ക്കാനുള്ള കൊതിയൊക്കെ ഖത്തരാ, ഖത്തരാ, അബുനായി, ഡേഞ്ചര്‍ :)
ശ്രീലാലേ, ഈ ചിത്രങ്ങള്‍ നാട്ടിലിരുന്ന് കണ്ടാല്‍ നാടെല്ലാം മടുത്തു, പുറത്തേക്ക് പോകാം എന്ന് തോന്നും. നാട്ടുപടങ്ങളല്ല :)
കാര്‍വര്‍ണ്ണമേ, കാറിന്റെ വര്‍ണ്ണം കണ്ടപ്പോളാണോ കൊതി തോന്നിയത്? :)
വേണുവണ്ണാ, അഖിലാണ്ടമണ്ടന് എടുത്തതല്ലേ, അഖിലാണ്ടമണ്ടലമല്ലേ ആകൂ.
അഖിലാണ്ടമണ്ടന്മാരൊരുമിച്ചു കൂടീ
അതിലൊരു തിരുമണ്ടന്‍ തലകുത്തി നിന്നൂ... :)
ഹ...ഹ... കരീം മാഷേ. നീ പൊന്നപ്പനല്ലടാ, സാക്ഷാല്‍ തങ്കപ്പന് എന്ന ടോണോര്ത്തുപോയി :)
മൂര്‍ത്തിയേ, കുളു ചന്ത്രക്കാറന്‍ കൊടുത്തിട്ടുണ്ട്. എന്നാലും എന്നോട് ഗോ വക്കാരീ എന്ന് പറഞ്ഞല്ലോ. ഫീലു ചെയ്തു :)
ബഹു ബഹുവ്രീഹീ, പ്രാകൃത രമണന് ഏറ്റവും ബെസ്റ്റ് എന്റെ ഫോട്ടം തന്നെയാണ്. പക്ഷേ ചങ്കുറപ്പ് പോരാ. ഉമേഷ്ജിയുടെ ഒരെണ്ണം തപ്പട്ടെ :)
വൈസ്വതാ, നന്ദി.
സനാതനാ, വെറുതെ നേരംപോക്കല്ലേ (അല്ലെങ്കിലും നേരംപോക്കെല്ലാം വെറുതെയല്ലേ):)
സഹയാത്രിക്കണ്ണാ, നന്ദി.
ഉപാസനേ, നന്ദി.
കുമാര്‍ജീ, നന്ദി. രണ്ടാം പടത്തിന്റെ നീലയ്ക്ക് പോളറൈസറിന്റെ അലവന്‍സുമുണ്ട്.
വാല്മീകീ, നന്ദി.
ഭൂമിപുത്രീ, അത് വീക്കേയെന്നിന്നപമാനമോ എനിക്കഭിമാനമോ. രണ്ടായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല. വളരെ നന്ദി. :)
രണ്ടാമത്തെ പടം മയൂരയ്ക്കിഷ്ടപ്പെട്ടതുകാരണം കമന്റ് രണ്ടുപ്രാവശ്യം വന്നു. നന്ദി കേട്ടോ :)
എല്ലാവര്ക്കും നന്ദി.
ബ്യൂൂൂൂൂട്ടിഫുള്.....
വക്കാരി അണ്ണാ രമണി ചേച്ചിയെ കായപ്പെട്ടിയിലാക്കിയത് സന്ധ്യ ചേച്ചി വന്നപ്പോഴാണോ അതോ രജനി ചേച്ചി വന്നപ്പോഴാണോ?
പ്രകൃതിരമണിച്ചേച്ചി ഇതൊരു ഒറ്റവാക്കാണോ വക്കാരിമിഷ്ടാ?.
ഇവളെ അഴിച്ചെഴുതിയാല് എങ്ങിനെയിരിക്കും. ഗ്രാമറും വ്യാകരണവും പഠിക്കാന്‍
ആവാത്ത കാലത്ത് ഒര് സ്പെല്ലിങ് മിസ്റ്റേക്ക് മോഹം.
പര + കൃതി + രമണി + ചാച്ചി എന്ന ലഘു സന്ധിയൊ
അതോ
പരാക്രമം + അതി + രമണി + ചീ ഛി എന്ന ദ്വിത്വ സന്ധിയൊ?.
എന്തായാലും നീലപ്പുടവുയുമണിഞ്ഞുള്ള കിടപ്പ് അതി ഗംഭീരം
ആകൃതികണ്ടാല്‍ അതിരമണീയം
ആരാലിവള്‍തന്‍ ചിത്രമ്പേയം
എന്ന് കുഞ്ചന്‍ നംബ്യാര്‍ ഉണ്ണൂ പ്ലീസ് നീലി സന്ദേശത്തില്‍ അതിശയപ്പെട്ടത് ഇവളെക്കുറിച്ചോ?.
വക്കാരീഈഈ....
പടങ്ങള്‍........... വളരേഏഏഏ... മനോഹരമായിരിക്കുന്നു...:)
രാമാണിച്ചേച്ചിയെ സന്ദര്‍ശിക്കാന്‍ എത്തിയ അഭിലാഷം, തഥാഗത്ജി, അഭയാര്‍ത്ഥി,പ്രദീപ് എന്നിവര്‍ക്കും നന്ദിനി.
അഭിലാഷമേ, എന്നെ ഫൂളെന്ന് വിളിച്ചല്ലേ... ഫീലു ചെയ്തു :)
താജീ, ഹ...ഹ... ഉഗ്രന്‍ സംശയം. രജനി ചേച്ചി വരുന്ന സമയത്തൊക്കെ ആരുണരാന്. രമണിച്ചേച്ചിയും സന്ധ്യച്ചേച്ചിയുമല്ലേ ബെസ്റ്റ് കൂട്ട് :)
അഭയോ, യ്യോ, രമണിച്ചേച്ചിയെ പിരിച്ചല്ലേ. പര കൃത രമ മണി ചെഗുവരേ ആയിരിക്കും ഒന്നുകൂടി നല്ല പിരി :)
പ്രദീപ്ജി, നന്ദിജി.
ആദ്യമായാണ് ആകാശം ഇങ്ങനെയും വര്‍ണ്ണങ്ങള്‍ തരും എന്ന് മനസ്സിലാക്കിയത്.. ഈ ഇളം നീല വര്‍ണ്ണങ്ങള്‍ ഞാന്‍ ആദ്യമായാണ് കാണുന്നത്.
എന്തായാലും പ്രകൃതി-രമണിച്ചേച്ചിയെ ഇഷ്ടായി
ചേച്ചിമാര് സുന്ദരികള്‍........
eraniaNek [url=http://wiki.openqa.org/display/~buy-bactrim-without-no-prescription-online]Buy Bactrim without no prescription online[/url] [url=http://manatee-boating.org/members/Order-cheap-Codeine-online.aspx]Order cheap Codeine online[/url]
Post a Comment
Links to this post:
Create a Link
<< Home