Tuesday, January 01, 2008

അപ്പോള്‍ തുടങ്ങാം



ഒരറ്റത്ത് നിന്നങ്ങ് തുടങ്ങാമല്ലേ. അങ്ങേയറ്റത്ത് എന്തോ വെളിച്ചം പോലെന്തോ ഒക്കെ കാണുന്നുണ്ടെന്ന് തോന്നുന്നു. നേരെ അങ്ങ് നടന്നാല്‍ മതി. അത്രയ്ക്ക് മസില് പിടിച്ചാലേ വഴിയൊക്കെ തെറ്റൂ. എന്നിട്ടും വഴിതെറ്റിയാല്‍ പിന്നെന്ത് പറയാന്‍...

എല്ലാ കൊല്ലവുമുള്ള പരിപാടിയല്ലേ...

ആന ഔണ്‍‌സ്മെന്റ്:

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. രണ്ടായിരത്തിയേഴില്‍ നിന്നും രണ്ടായിരത്തിയെട്ടിലേക്കുള്ള രണ്ടായിരത്തിയെട്ടാം നമ്പര്‍ വണ്ടി രണ്ടായിരത്തിയെട്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനിയെല്ലാം നിങ്ങളുടെ ഇഷ്ടം.

മുകളിലത്തേത് ശരിയല്ലെങ്കില്‍ താഴെ ഒന്നുകൂടി.




എല്ലാവര്‍ക്കും ഈ വര്‍ഷം വളരെ നന്നായിരിക്കട്ടെ.

Labels:

27 Comments:

Blogger കൊച്ചുത്രേസ്യ said...

യാത്ര ഫ്രീ ആണോ? അതറിഞ്ഞാലേ വണ്ടിയില്‍ കയറൂ.. :-)

Tue Jan 01, 10:17:00 AM 2008  
Blogger myexperimentsandme said...

സീനിയര്‍ സിറ്റിസണ്‍‌സിന് മാത്രമല്ല സീനിയര്‍ സിറ്റി ഡോട്ടേഴ്‌സിനും യാത്ര ഫ്രീയല്ലേ കൊച്ചുത്രേസ്യേ. അതുകൊണ്ട് ധൈര്യമായി കയറിക്കോ :)

Tue Jan 01, 10:40:00 AM 2008  
Blogger ദിലീപ് വിശ്വനാഥ് said...

ഇതു കൊള്ളാമല്ലോ വക്കാരി.
പുതുവത്സരാശംസകള്‍

Tue Jan 01, 11:31:00 AM 2008  
Blogger ശ്രീലാല്‍ said...

പോല്ലാ..പോല്ലാ.. ആള് കേറാന്ണ്ട്.. ആള് കേറാന്ണ്ട്....

ബൈ ദ വേ മിസ്റ്റര്‍ കണ്ടക്ടര്‍, ഈ ഫോട്ടോ എങ്ങനെ, എവിടുന്നെടുത്തു എന്ന് ഇപ്പം പറഞ്ഞോണം. ഇല്ലെങ്കില്‍ ഈ വണ്ടിയുടെ കന്നിയാത്രയില്‍ തന്നെ ഞാന്‍ തലവെയ്ക്കൂം..

Tue Jan 01, 11:53:00 AM 2008  
Blogger അങ്കിള്‍ said...

സീനിയര്‍ സിറ്റിസനാണ്. വരുമാനം പെന്‍ഷന്‍ മാത്രം. യാത്ര ഫ്രീയാണെന്നറിഞ്ഞതില്‍ സന്തോഷം. വണ്ടിയില്‍ കയറുന്നു. ഇറങ്ങേണ്ടിടത്ത്‌ നിറുത്തുമോയെന്ന്‌ കണ്ടറിയണം.

Tue Jan 01, 01:28:00 PM 2008  
Blogger അലി said...

യാത്രയില്‍ ഞാനും കൂടി...

പുതുവത്സരാശംസകള്‍

Tue Jan 01, 05:56:00 PM 2008  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

വക്കാരി മാഷേ നവവത്സരാശംസകള്‍. എന്താ ഈ ഇടനാഴിയിലൂടെ ഒരു യാത്ര? എന്തായാലും അങ്ങേയറ്റത്ത്‌ എന്തോ ചില വെളിച്ചമൊക്കെ കാണുന്നുണ്ട്‌ ഒരു പ്രതീക്ഷ പോലെ! പടം കൊള്ളാം. ഇതെവിടെയാണ്‌? എന്താണെന്നൊക്കെ ഒന്നു പറഞ്ഞേ!

Tue Jan 01, 06:05:00 PM 2008  
Blogger മന്‍സുര്‍ said...

വക്കാരി മാഷേ...

ചിത്രങ്ങളും..അടികുറിപ്പുകളും മനോഹരം

പുതുവല്‍സരാശംസകള്‍

നന്‍മകള്‍ നേരുന്നു

Tue Jan 01, 07:07:00 PM 2008  
Blogger മന്‍സുര്‍ said...

വക്കാരി മാഷേ...

സോറി ഡ്രൈവര്‍....സ്റ്റോപ്പ്‌ മാറി പോയി
പിന്നെ ബാലന്‍സ്‌ കിട്ടിയില്ല അതാ കമ്പിയില്‍ പിടിച്ചത്‌..പക്ഷേ പിടുത്തം മാറി പോയി....ഈ വര്‍ഷം മുഴുവനുമിനി പിടുത്തം മാറുമോ..ഈശ്വരാ....കാപ്പാഹ്തുക്കോഓ....

നന്‍മകള്‍ നേരുന്നു

Tue Jan 01, 07:09:00 PM 2008  
Blogger Sherlock said...

ഇതു ഇടുക്കി ഡാമീന്നു വെള്ളം പോകാനുള്ള ടണലല്ലേ...:) പുതുവര്‍ഷായിട്ട് പറ്റിക്യാ? :)

Tue Jan 01, 11:42:00 PM 2008  
Blogger ഏറനാടന്‍ said...

വക്കാരിജീ എന്തോരം നീണ്ട കൊയല്‌! ഇതാണോ ജപ്പാന്‍ കുടിവെള്ളപദ്ധതിക്കുള്ളത്‌? ഏതായാലും പുതുവല്‍സരാശംസകള്‍..

Wed Jan 02, 12:44:00 AM 2008  
Blogger ഉപാസന || Upasana said...

Vakkari Bhai,

Well done sir
:)
upaasana

Wed Jan 02, 12:45:00 AM 2008  
Blogger വെള്ളെഴുത്ത് said...

ദ് എന്‍ഡിനു പകരം ബിഗിനിംഗ്... ശുഭം!

Wed Jan 02, 01:37:00 AM 2008  
Blogger മൂര്‍ത്തി said...

ജനുവരി 1 സെ ഡിസംബര്‍ 31 തക് ജാനേവാലി 2008 നമ്പര്‍ ഗാഡി നല്ല രീതിയില്‍ ഓട്ടം മുഴുമിപ്പിക്കട്ടെ...

നവവത്സരാശംസകള്‍...

Wed Jan 02, 05:16:00 AM 2008  
Blogger ഏ.ആര്‍. നജീം said...

ദേങ്ങോട്ടുള്ള വഴിയാ...? പണ്ടാരം കണ്ടിട്ട് തന്നെ പേടിയാവുന്നു.. വല്ല പാതാളത്തിലേക്കുമുള്ളതാണോ...
ഞാന്‍ കേറണമെങ്കില്‍ എനിക്ക് ഈ കണ്‍‌ടക്‌ടര്‍ സാറ് മൂന്ന് കാര്യത്തില്‍ വാക്കുതരണം

എന്ത് പ്രശ്നമുണ്ടായാലും വഴിയില്‍ ഇറക്കിവിടില്ലെന്ന്
നമ്മുടെ ksrtc പോലെ വഴിയില്‍ കിടക്കില്ല എന്ന്.
2009 ലേക്ക് കണക്ഷന്‍ വണ്ടി കിട്ടുന്ന പരുവത്തില്‍ അവിടെ എത്തിക്കുമെന്ന്


പറ്റുവ്വൊ..?

Wed Jan 02, 10:25:00 AM 2008  
Blogger കാര്‍വര്‍ണം said...

യ്യോ താമസിച്ചുപോയി, ന്നാലും ഞാനുംണ്ടേ

Wed Jan 02, 02:48:00 PM 2008  
Blogger മുസ്തഫ|musthapha said...

ആദ്യത്തേന്‍റൊടുക്കത്തില് ചെറിയൊരു കേറ്റം കാണുന്നോണ്ട്... ഞാന്‍ രണ്ടാമത്തേത് വഴി വെച്ചു പിടിച്ചു... :)

വക്കാരിമച്ചാനും കുഞ്ഞുകുട്ടി പരാധീനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ [പാര വെക്കുമ്പോ അത് പുതുവര്‍ഷത്തില്‍ തന്നെയാവണം]

Wed Jan 02, 05:55:00 PM 2008  
Blogger sandoz said...

വക്കാരീ....അപ്പൊ 2008 കുഴലിനുള്ളില്‍ ആവൂന്നാ പറയണേ...
ആശംസകള്‍...
കുഴലിനുള്ളില്‍ കേറിയതിനല്ലാ...
2007 ഒരു വിധം ആക്കിയതിനും...
2008ഇനെ ആക്കാന്‍ പോണതിനും...
ഞാന്‍ എന്തിനും കൂടെയെണ്ടിട്ടാ...

Wed Jan 02, 07:59:00 PM 2008  
Blogger അച്ചു said...

ശ്രീലാലിന്റെ സംശയം എനിക്കും..ഇത് എന്തസംഗതി?? യെ ക്യ സ്ഥലം ഹൈ??..;)

Sat Jan 05, 03:12:00 PM 2008  
Blogger ഹരിശ്രീ said...

വക്കാരി മാഷേ,

ഇത് കൊള്ളാം..

Mon Jan 07, 09:54:00 PM 2008  
Blogger അഭിലാഷങ്ങള്‍ said...

ഹലൂ‍ൂ‍ൂ.......

വണ്ടിവിടല്ലേ..

ചങ്ങല വലിക്കൂ‍ൂ‍ൂ‍ൂ‍ൂ....

ഞാനും വരുന്നൂ‍ൂ‍ൂ‍ൂ‍ൂ...

1....2....3..!

ഹൊ! ആ, കയറി.. വണ്ടി വിട്ടോ...

വിട്ടോ.. വിട്ടോ... :-)

(പുതുവത്സരാശംസകള്‍ വക്കാരി... )

Thu Jan 10, 07:34:00 PM 2008  
Blogger നിരക്ഷരൻ said...

വണ്ടീടെ പുറത്തിരുന്ന് കാഴ്ച്ചകള്‍ കണ്ട് പോകാന്‍ പറ്റുമോ ? എങ്കില്‍ ഞാനും കയറാം.

Mon Jan 14, 03:11:00 PM 2008  
Blogger ഗീത said...

യാത്ര തുടങ്ങിക്കഴിഞ്ഞു വക്കാരി......

വക്കാരിയുടെ എഴുത്തുഭാഷ വല്ല്യ ഇഷ്ടായി...

അബദ്ധകുമാരനേയും പ്രകൃതിചേച്ച്യേയും, അവരുടെ മക്കളേയും ഒക്കെ ഇഷ്ടമായി....

Mon Jan 21, 02:35:00 AM 2008  
Blogger Promod P P said...

ഇത് കാണാന്‍ വൈകി
ആദ്യം തോന്നിയത് കല്‍പ്പാത്തി അഗ്രഹാരങ്ങള്‍ക്ക് മുന്‍പില്‍ “പഴമരച്ചെഴുതുന്നു കോലങ്ങളെന്നും” എന്നതിലെ കോലമാണെന്നാ..പിന്നീടല്ലേ മനസ്സിലായത് ഇതൊരു ബാംഗളൂര്‍ മൈസൂര്‍ ഇന്‍ഫോര്‍മേഷന്‍ ഇടനാഴിയാണെന്ന്..

പടം ഞെരിപ്പ് വക്കാരി അണ്ണാ

ഒരു പാട്ടു പാടാന്‍ തോന്നുന്നു

‘മലയാളി പെണ്ണേ നിന്റെ മാനേഴ്‌സ്..

Fri Jan 25, 05:16:00 PM 2008  
Blogger കൊസ്രാക്കൊള്ളി said...

നന്നായിട്ടുണ്ട്‌ www.kosrakkolli.blogspot.com

Sat Jan 26, 01:23:00 AM 2008  
Blogger sreeni sreedharan said...

അടുത്ത പടമിടപ്പാ...

Thu Mar 13, 12:34:00 AM 2008  
Anonymous Anonymous said...

я вот что скажу: мне понравилось! а82ч

Sun Feb 21, 12:04:00 PM 2010  

Post a Comment

<< Home