Monday, December 31, 2007

നന്ദിയപ്പാപ്രിയപ്പെട്ട രണ്ടായിരത്തിയേഴേ,

നമ്മള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് പന്ത്രണ്ട് മാസം തികഞ്ഞിരിക്കുകയാണ്. ചേട്ടച്ചാരായ 2006 പെന്‍ഷന്‍ പറ്റി പോയ ഒഴിവിലാ‍യിരുന്നല്ലോ താങ്കള്‍ ചാര്‍ജ്ജ് എടുത്തിരുന്നത്. ചേട്ടനെക്കാളും ഉജ്ജ്വല്‍ കുമാറായിരുന്നോ താങ്കളെന്ന് ചോദിച്ചാല്‍ രണ്ടുപേരും എനിക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു എന്നേ പറയാന്‍ പറ്റൂ. ചേട്ടനെപ്പോലെ തന്നെ താങ്കളും അടിപൊളിയായിരുന്നു. നല്ല നല്ല ഓര്‍മ്മകള്‍ താങ്കളും നല്‍കി. അങ്ങിനെ മൊത്തത്തില്‍ അങ്ങിനെയങ്ങ് പോയി.

നിങ്ങളുടെ സേവനം അനുഭവിച്ച കാക്കത്തൊള്ളായിരം ആള്‍ക്കാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് ഇവിടെ വലിയ കാര്യമൊന്നുമില്ല. ലോകം മുഴുവന്‍ നിങ്ങള്‍ക്ക് നോക്കി നടത്തേണ്ടതാണെന്നറിയാം. അപ്പോള്‍ ഒരിടത്ത് കയറ്റമാണെങ്കില്‍ മറ്റൊരിടത്ത് ഇറക്കമായിരിക്കും. കാരണം ലോകത്തില്‍ ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആണല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ലോകത്ത് പലയിടത്തും നാട്ടില്‍ തന്നെയും പല പല പ്രശ്‌നങ്ങളും ചേട്ടച്ചാരുടെ കാലത്തെന്നപോലെ നിങ്ങളുടെ കാലത്തുമുണ്ടായി. അറിയാം, ഇതെല്ലാം നിങ്ങള്‍ തന്നെ നോക്കി നടത്തേണ്ടേ. എന്നെപ്പോലുള്ളവരല്ലേ ടീംസ്. വലിയ പാടു തന്നെയാവും. മെച്ചപ്പെടുമായിരിക്കുമല്ലേ. അങ്ങിനെ പ്രത്യാശിക്കാം.

നിങ്ങളൊക്കെ ഓരോ കൊല്ലവും ഡിസംബര്‍ 31 ന് ശേഷം എങ്ങോട്ടാണ് പോകുന്നതെന്ന് മാത്രം യാതൊരു പിടുത്തവുമില്ല. എവിടെയാണെങ്കിലും അടിച്ച് പൊളിച്ച് തന്നെ കഴിയും എന്ന് വിചാരിക്കുന്നു. ഇനി വരാന്‍ പോകുന്ന അനിയന്‍ 2008 എപ്പടി? പ്രശ്‌നക്കാരനാവില്ല എന്ന് കരുതുന്നു.

അപ്പോള്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ ചെയ്ത എല്ലാ നല്ല കാര്യങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് ശുഭയാത്ര നേരുന്നു. ഇനി മറ്റു പലയിടത്തും നിങ്ങള്‍ക്ക് ഇതുപോലുള്ള യാത്രയയപ്പ് ചടങ്ങുകളില്‍ പങ്കെടുക്കാനുണ്ടെന്നറിയാം. അതുകൊണ്ട് ദീര്‍ഘിപ്പിക്കുന്നില്ല. എങ്കിലും ഞാനോര്‍ക്കുകയാണ്. 365 ദിവസവും ഞങ്ങളെ സേവിച്ച നിങ്ങള്‍ പടിയിറങ്ങിപ്പോകുമ്പോള്‍ നിങ്ങളുടെ സേവനങ്ങള്‍ക്ക് ഒരു നന്ദി പറയാതെ ഇനി വരാന്‍ പോകുന്ന, എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്നൊന്നുമറിയാത്ത അനിയച്ചാരെ വരവേല്‍ക്കാന്‍ ആള്‍ക്കാരൊക്കെ അക്ഷമരായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ഫീലിംഗ്സ് ഉണ്ടാവാറില്ലേ? കാലചക്രം ഒരു ചക്രമായതുകൊണ്ടും അതിങ്ങനെ കറങ്ങിക്കറങ്ങിയിരിക്കുന്നതുകൊണ്ടും 2006 നും ഇതേ ഫീലിംഗ്സൊക്കെ ഉണ്ടായിരുന്നു, അന്ന് നിങ്ങള്‍ അതൊക്കെ ആലോചിച്ചോ എന്ന് താത്വികമായി ചോദിക്കാമായിരിക്കുമല്ലേ. അന്ന് അടിച്ച് പൊളിച്ച് വന്ന് എല്ല്ലാവരോടും ഹായ് ഒക്കെ പറഞ്ഞ് ചാര്‍ജ്ജ് എടുത്തപ്പോള്‍ ഓര്‍ത്തിരുന്നോ പന്ത്രണ്ട് മാസം കഴിയുമ്പോള്‍ നിങ്ങള്‍ക്കും പോകേണ്ടി വരും എന്ന്? സാരമില്ല, പ്രജകളായ ഞങ്ങളും ഇത്തരം കാര്യങ്ങളൊന്നും ഓര്‍ക്കാറില്ല. എങ്കിലും നിങ്ങളുടെ സേവനങ്ങള്‍, ചെയ്ത ഉപകാരങ്ങള്‍ ഇതൊക്കെ എങ്ങിനെ മറക്കാന്‍? സമരണ വേണം, കുറഞ്ഞ പക്ഷം തേവരയിലെങ്കിലും സമരണ വേണം എന്നാണല്ലോ ഞങ്ങളുടെ നേതാവ് സുരേഷ് ഗോപിയണ്ണന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കും.

ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു. നിങ്ങള്‍ എവിടെയാണെങ്കിലും സന്തോഷുമായി കഴിയാന്‍ സാധിക്കട്ടെ. ഈ 365 ദിവസത്തെപ്പറ്റിയും ഒരു അവലോ കനം നടത്തി എന്തെങ്കിലുമൊക്കെ ടിപ്സ് അനിയന് കൊടുക്കാന്‍ പറ്റിയാല്‍ അതും നന്നായിരിക്കും.

അപ്പോള്‍ മൂന്നാമതൊരിക്കല്‍ കൂടി നന്ദി. വീശ് യൂ ആള് താന്‍ ബെസ്റ്റ്. സീയൂ, ബായ്‌ബായ്, ടേയ്ക്ക് കെയര്‍ ആന്‍ഡ് ഡോണ്ട് ടേയ്ക്ക് ദാറ്റ് കയര്‍. ബാ‍ാ‍ാ‍ാ‍ാ‍ായ്

Labels:

15 Comments:

Blogger SAJAN | സാജന്‍ said...

31/12/2007
മി. വക്ക്സ്,
താങ്കളുടെ ലെറ്റെര്‍ കിട്ടി, എന്റെ സേവനങ്ങ
ളെ പ്രകീര്‍ത്തിച്ചുകൊണ്ട് വരുന്ന ല‍ക്ഷക്കണക്കിനു കത്തുകള്‍ നെറുക്കെടുത്തതില്‍ നിന്നും താങ്കളുടെ കത്തിന് ഇത്തവണ മെഗാ പ്രൈസ് അടിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ,
പ്രൈസ് താങ്കള്‍ എവിടെയാണോ അവിടെ എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ മിസ്റ്റെര്‍ 2008 ന്റെ ഓഫീസ് ചെയ്തിട്ടുണ്ട്.

വരുന്ന 12 മാസം സന്തോഷവും, 52 ആഴ്ചകള്‍ സ്വപ്നസാക്ഷാല്‍ക്കാരവും, 365 ദിവസം അഭിവൃദ്ധിയും,8760 മണിക്കൂര്‍ ആഹ്ലാദവും,525600 മിനിട്ട്സ് സമാധാനവും ആണ് വമ്പന്‍ സമ്മാനങ്ങള്‍!!! ഇത് കൂടാതെ മറ്റ് ചെറുകിട സമ്മാനങ്ങള്‍ വിവിധ കമ്പനിക്കര്‍ സ്പോണ്‍സെര്‍ ചെയ്യുന്നതും ലഭിക്കുന്നതായിരിക്കും.


സമ്മാനങ്ങെളെല്ലാം തന്നെ റ്റെന്‍ഷന്‍ ഫ്രീ അയിരിക്കും എന്നുകൂടെ അറിയിക്കുന്നു.
ഇതൊക്കെ കുടുംബാംഗങ്ങളോടും മറ്റ് ബ്ലോഗേഴ്സിനോടുംകൂടെയും പങ്കു വെയ്ക്കേണ്ടതാകുന്നു.

അപ്പൊ ഒരിക്കല്‍ കൂടെ ആശംസകളോടെ!

ഇയര്‍ മാനേജ്മെന്റ് ടീം ,
ഹാര്‍ബര്‍ ബ്രിഡ്ജ് റോഡ്, സിഡ്നി. ഒസ്ട്രെലിയ.

Mon Dec 31, 10:51:00 AM 2007  
Blogger വാല്‍മീകി said...

നല്ല കത്ത് വക്കാരി.
എന്തായാലും ഇദ്ദേഹത്തിന്റെ അനിയനെ നമുക്ക് കാര്യമായി വരവേല്‍ക്കാം.
പുതുവത്സരാശംസകള്‍.

Mon Dec 31, 11:15:00 AM 2007  
Blogger മൂര്‍ത്തി said...

നല്ല കത്തപ്പാ...നവവത്സരാ‍ശംസകളപ്പാ....

Mon Dec 31, 12:21:00 PM 2007  
Anonymous simy said...

കൂട്ടുകാരാ,

എറ്റവും പുതിയ മലയാളം ബ്ലൊഗ്‌ പോസ്റ്റുകള്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നതിലേക്കായി ഒരു ചെറിയ ഗാഡ്ജെറ്റ്‌ ഞാന്‍ ഗൂഗിളില്‍ ഹോസ്റ്റ്‌ ചെയ്യുന്നുണ്ട്‌. താഴേകാണുന്ന ലിങ്കില്‍ നിന്നും നിങ്ങല്‍ക്കു നിങ്ങളുടെ ബ്ലോഗിലോ , വെബ്സൈറ്റിലൊ ഇതു ഉപയോഗിക്കാവുന്നതാണു

http://gmodules.com/ig/creator?synd=open&hl=en&url=http://hosting.gmodules.com/ig/gadgets/file/102198116407053772391/SIMY-RSS-MALAYALAM-BLOG.xml

മുന്‌കൂരായി നന്ദി
- സിമി
http://latestmalayalamposts.blogspot.com/

Mon Dec 31, 12:43:00 PM 2007  
Blogger വേണു venu said...

കഴിഞ്ഞതൊക്കെ ഇത്രേ ഒള്ളൂ. അനിയന്‍ സ്വാഗതം നല്‍കാം. ഐശ്വര്യ പൂര്‍ണമായ നവ വര്‍ഷം ആശംസിക്കുന്നു.:)

Mon Dec 31, 01:52:00 PM 2007  
Blogger ബിന്ദു said...

This comment has been removed by the author.

Mon Dec 31, 03:19:00 PM 2007  
Blogger ബിന്ദു said...

അപ്പോ കോട്ടും സ്യൂട്ടുമൊക്കെയിട്ടു ഗംഭീരമായി വരുന്ന 2008 നെ വരവേല്‍ക്കാന്‍ ഒരു ബ്ലോഗ്ഗറൊന്നുമല്ലെങ്കിലും ഒരു കോണില്‍ ഞാനും ...വലതുകാല്‍ വച്ചു തന്നെ കയറുമായിരിക്കും അല്ലേ?
(കക്കത്തൊള്ളായിരമല്ല, കാക്കത്തൊള്ളായിരത്തി കാക്കതൊള്ളായിരം, മനസ്സിലായൊ?)

അപ്പോ ആശംസകളെല്ലാം രണ്ടായിരത്തി എട്ടിന്‌. :)

Mon Dec 31, 03:21:00 PM 2007  
Blogger കുറുമാന്‍ said...

വക്കാര്യേയ്....

പുതുവത്സരാശംസകളപ്പാ, മ്മേ.

ഐശ്വര്യവും, സമ്പത്തും, സ്നേഹവും വിളയാടട്ടെ എങ്ങുമെന്നും :)

Mon Dec 31, 03:27:00 PM 2007  
Anonymous Anonymous said...

വക്കാരീ, ഈ ബൂലോകം വിട്ടിട്ട് വര്‍ഷമൊന്ന് കഴീഞ്ഞു. ഇടയ്ക്കൊക്കെ എത്തി നോക്കിയപ്പൊ പരിചയമില്ലാത്ത കുറെ പേരുകള്‍. വക്കാരി ജപ്പാനീന്ന് പെട്ടിയും തൂക്കി പോന്ന പോലെ ബൂലോകത്തൂന്നും പോയീന്നാ വിചാരിച്ചിരുന്നത്. എന്തായാലും കണ്ടതില്‍ സന്തോഷം. ഇപ്പൊ ലണ്ടനിലാണോ? ആ ഇഞ്ചിപ്പെണ്ണിന്റെ വല്ല വിവരവുമുണ്ടോ? ഞാനിനീം ഒന്നൂടെ ബൂലോകത്തേയ്ക്ക് വന്നാലോന്ന് ഒരാലോചന.:-)
പിന്മൊഴി നിര്‍ത്തീത് കഷ്ടായിപ്പോയി. ഇപ്പൊ എല്ലാരും പല വഴിക്കായ പോലെ. ങ്ഹാ...ഒക്കെ നല്ലതിനെന്ന് വിചാരിക്കാം. അടീം ഇടീം ഒന്നുമില്ലല്ലോ. എന്തായാലും കാലം പോയ ഒരു പോക്കേ. വക്കാരിയ്ക്കും ഫാമിലിയ്ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!
എന്ന്, താര.

Mon Dec 31, 03:51:00 PM 2007  
Blogger അതുല്യ said...

പ്രിയപ്പെട്ട വക്കാരിയ്ക്,
കത്ത് കിട്ടി. കത്തിനേക്കാളും എനിക്ക് ആവശ്യം നിന്റെ പാസ്പ്പോര്‍ട്ടിന്റെ ഒരു കോപ്പി ആയിരുന്നു. 2008 ലെങ്കിലും അത് സാധിച്ച് തരുമെന്ന് കരുതുന്നു.
ഇപ്പടിയ്ക്
അതുല്യ

Mon Dec 31, 04:21:00 PM 2007  
Blogger സു | Su said...

പോകുന്ന ഏഴ് പോട്ടെ. എട്ടിനെ സ്വീകരിക്കാന്‍ ഒരു കത്തെഴുതൂ. ഇല്ലെങ്കില്‍ അത് വേറെ ഏതെങ്കിലും വഴിക്കു പോയാല്‍ എന്തുചെയ്യുമപ്പാ. :)

Mon Dec 31, 06:19:00 PM 2007  
Blogger Kiranz..!! said...

ഹ..ഹ..കലക്കന്‍ കത്ത്..!

Mon Dec 31, 11:32:00 PM 2007  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതുവത്സരാശംസകള്‍

Tue Jan 01, 06:12:00 AM 2008  
Blogger Satheesh :: സതീഷ് said...

ഇതാണ്‍ ഞാന്‍ ഇക്കൊല്ലം കണ്ടതിലെ ഏറ്റവും ഗംഭീരന്‍ പുതുവര്‍ഷ ലേഖനം!

Tue Jan 01, 02:57:00 PM 2008  
Blogger Yaro Gabriel said...

www0530

cheap jordans
fitflops outlet
ray ban sunglasses
cartier jewelry
louboutin pas cher
michael kors outlet
michael kors outlet
pandora charms
nhl jerseys
pandora charms sale clearance

Wed May 30, 02:48:00 PM 2018  

Post a Comment

Links to this post:

Create a Link

<< Home