Friday, December 28, 2007

കഥയപ്പാ

പ്രകൃതിരമണിച്ചേച്ചി സുന്ദരിയായിരുന്നു (എന്നായിരുന്നു കണ്ടവരൊക്കെ പറഞ്ഞത്).

സുശീലയായിരുന്നു, സുഭാഷിണിയായിരുന്നു, സുമുഖിയായിരുന്നു എന്നൊക്കെ പറയുന്നത് കല്ലുവാതുക്കലെ കല്ലുവെച്ച നുണകള്‍ മാത്രം.

കാരണം രമണിയെങ്ങിനെ സുശീലയാകും? സുഭാഷിണിയാകും? സുമുഖിയാവും? രമണി രമണിയല്ലേ? മുഴുവന്‍ പേര് പ്രകൃതിരമണി. ഞങ്ങള്‍ സ്നേഹത്തോടെ പ്രകൃതിരമണിച്ചേച്ചീ എന്ന് നീട്ടിവിളിച്ചു.

അബദ്ധകുമാരന്‍ നായര്‍ പട്ടാളത്തിലായിരുന്നു-റോയല്‍ നായേഴ്സ് ഫോഴ്സില്‍.മൊത്തത്തില്‍ എന്തോപോലെയൊക്കെയാണ് ഷേപ്പെങ്കിലും ഏതാണ്ടൊരു ചേനച്ചന്തമൊക്കെ ഏതോ ആംഗിളിലിലൊക്കെയുണ്ടെന്നായിരുന്നു അബദ്ധകുമാരന്‍ നായരുടെയെങ്കിലും അബദ്ധധാരണ. ബാക്കിയുള്ളവര്‍ക്കൊക്കെ ഒരു ധാരണയുമില്ലായിരുന്നു. ചേട്ടനെങ്ങിനെയിങ്ങിനെയായിപ്പോയി എന്ന് നമുക്കല്ലെ അറിയൂ.

കൂടുതലെന്തു പറയേണ്ടൂ... അബദ്ധകുമാരന്‍ നായര്‍ ഒരുതവണ ലീവിനു വന്നപ്പോള്‍ പ്രകൃതിരമണിച്ചേച്ചിയെ കല്ല്യാണം കഴിച്ചു-അറേഞ്ച്ഡ് മാര്യേജ്.

ഹണിയില്‍ മൂണിനെക്കാണാന്‍ രാത്രിയില്‍ ഈ നദിക്കരയിലൊക്കെ വന്ന് മാനത്ത് നോക്കിയിരിപ്പായിരുന്നു രണ്ടുപേരും.രാത്രിയല്ലേ, തണുപ്പല്ലേ, മഞ്ഞല്ലേ. മൊത്തം ഷേക്കായി.

കൂടുതലെന്ത് പറയേണ്ടൂ... ആ ദാമ്പത്തികവല്ലരിയില്‍ പൂത്തുലഞ്ഞു രണ്ട് പുത്രന്മാര്‍. ഇരട്ടകള്‍. സിസേറിയനായിരുന്നു.ഒന്നാമന്‍ എ.പി. മണ്ടനായ്. പാസ്‌പോര്‍ട്ടിലെ മുഴുവന്‍ പേര് അബദ്ധകുമാരന്‍ നായര്‍ പ്രകൃതിരമണി മണ്ടനായ്രണ്ടാമന്‍ എ.പി. ലണ്ടനായ്രണ്ടുപേര്‍ക്കും പ്രകൃതിരമണിച്ചേച്ചിയുടെ സൌന്ദര്യമൊന്നും കിട്ടിയില്ലെന്നാണ് പൊതുജനസംസാരം. അബദ്ധകുമാരന്‍ ചേട്ടന്റെ കട്ടാണത്രേ കൂടുതല്‍.

എങ്കിലും സ്വല്പം ഗ്ലാമര്‍ കൂടുതല്‍ എ.പി ലണ്ടനായ്‌ക്കാണെന്നായിരുന്നു ലണ്ടനായിയുടെയെങ്കിലും അബദ്ധധാരണ.

...ത്രേള്ളൂ

Labels:

19 Comments:

Blogger മൂര്‍ത്തി said...

കാസുകനാറി യവാബത്തയുടെ(ശരിയായ പേര് ഇതല്ല)സഹകഥനം എന്ന കഥയുടെ ഓര്‍മ്മയുണര്‍ത്തുന്നു ഈ കഥ. പക്ഷെ അതിലും നന്നായി അലക്കിപ്പൊളിച്ചിട്ടുണ്ട്. ചിരിച്ചുമണ്ണുകപ്പി...അവസാനത്തെ വരിയിലെ ഫിലോസഫി ഗംഭീരം..തുടരുക...ആശംസകള്‍..

എന്തായാലും കഥകള്‍ പറയാനായി തിരിച്ചുവന്നല്ലോ...സ്വാഗതം..
നവവത്സരാശംസകള്‍...

Fri Dec 28, 11:03:00 PM 2007  
Blogger കണ്ണൂര്‍ക്കാരന്‍ said...

This comment has been removed by the author.

Sat Dec 29, 12:41:00 AM 2007  
Blogger കണ്ണൂര്‍ക്കാരന്‍ said...

പ്രിയ വക്കാരിമഷ്ടാ....

ഞാന്‍ താങ്ങളുടെ ഒരു സ്തിരം വായനക്കാരനാണു...ആ‍ ഒന്നാമത്തെ പടം പൊലെ ഉള്ള ഒന്നു രണ്ടെണ്ണം എന്റെ കയ്യിലും ഉണ്ടു...

ഞാനും ഈ ബ്ലൊഗു ലൊകത്തില്‍ പിച്ച വെച്ചു നടക്കുന്ന ഒരുവന്‍ ആണു...

http://kaalpanikam.blogspot.com/

Sat Dec 29, 12:45:00 AM 2007  
Blogger കണ്ണൂരാന്‍ - KANNURAN said...

ആകമൊത്തമൊരു രസമുണ്ടപ്പാ...

Sat Dec 29, 02:12:00 AM 2007  
Blogger വെള്ളെഴുത്ത് said...

നല്ല കഥ..പടങ്ങളും ചേര്‍ത്ത് ആകെ ഒരു ആശംസാകഥപോലിരിക്കുന്നു!

Sat Dec 29, 02:15:00 AM 2007  
Blogger Kiranz..!! said...

അല്ലെബ്രാന്തിരീ..ശരിക്കും ബിരിയാണി ഇങ്ങള് കയിച്ചോ ഫാദര്‍ ഫെര്‍ണാണ്ടസേ ?

ഹൊ എന്തൊരാശ്വാസം..:)

Sat Dec 29, 02:22:00 AM 2007  
Blogger വാല്‍മീകി said...

ഇതു കൊള്ളാം. ആദ്യത്തെ കയ്യടി പടങ്ങള്‍ക്ക്, രണ്ടാമത്തെ കയ്യടി വിവരണത്തിന്.

Sat Dec 29, 03:43:00 AM 2007  
Blogger പി.സി. പ്രദീപ്‌ said...

വക്കാരീ....,
പടങ്ങള്‍ മനോഹരം.പിന്നെ കഥ...!!!??? താങ്കള്‍ അല്ലെങ്കിലും “ഒന്നാമന്‍” ആണല്ലോ :)
താങ്കള്ക്കും കുടുംബത്തിനും പുതുവത്സരാശംസകള് നേരുന്നു സ്നേഹത്തോടെ.

Sat Dec 29, 04:56:00 AM 2007  
Blogger SAJAN | സാജന്‍ said...

മിസ്റ്റെര്‍ വക്ക്സ് അപ്പൊ അങ്ങെനയാ കാര്യങ്ങള്‍ ഉം, പോരട്ടെ..
ഹൌ മെനി കിലോമീറ്റേഴ്സ് ഫ്രൊം വാഷിങ്ങ്ടണ്‍ ഡി സി റ്റു മിയാമി ബീച്ച് എന്ന് പണ്ടാരോ പണ്ടാരമടങ്ങാന്‍ പണ്ടാരോട് ചോദിച്ചതോര്‍ത്ത് പോയി:)
കറന്റ് പടങ്ങളാണല്ലേ?
ഉം നടക്കട്ടെ ഒരു നാലിനുമ്മുമ്പെങ്കിലും എടുത്തില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും അപ്പൊ അവിടെ സ്ഥിരമാവാനാണൊ പ്ലാന്‍ ജയ് നിപ്പോണ്‍ എന്നുള്ളത് മാറ്റി വിളിക്കേണ്ടി വരുമോ?

Sat Dec 29, 07:35:00 AM 2007  
Blogger വേണു venu said...

ത്രേള്ളൂ. മതിയല്ലോ.:)
പുതുവത്സരാശംസകള് നേരുന്നു. !

Sat Dec 29, 12:20:00 PM 2007  
Blogger G.manu said...

haha katha kalakkiyappa

Sat Dec 29, 01:25:00 PM 2007  
Blogger അനംഗാരി said...

ഏത് വക്കാരിക്കും കഥയെഴുതാം എന്നായി പുതിയ വാക്യം.!

ഇത് കഥയപ്പാ...ഇതാണ് കഥയപ്പാ...
ഇത് പടയപ്പയല്ലപ്പാ...
ഇത് പടമോട് കൂടിയ കഥയാണപ്പാ...

Sat Dec 29, 01:42:00 PM 2007  
Blogger കരീം മാഷ്‌ said...

എന്റെ കൈകള്‍ക്കു കപീഷിന്റെ വാലു പോലെ നീളാണുള്ള കഴിവുണ്ടായിരുന്നെങ്കില്‍!
ആഗ്രഹിച്ചു പോകുന്നു.
വെറുതെ!

Sat Dec 29, 03:31:00 PM 2007  
Blogger തഥാഗതന്‍ said...

എന്നാലും വക്കാരി‌ജി
രമണി ചേച്ചിയ്ക്ക് ജനിച്ച ഇരട്ടകള്‍ ചക്രാസുരന്മാരായി പോയല്ലൊ

Sat Dec 29, 03:40:00 PM 2007  
Blogger നിരക്ഷരന്‍ said...

ലണ്ടന്‍ അയിയുടേ രാത്രിപ്പടങ്ങള്‍ ആദ്യമായിട്ടാണ് കാണുന്നത് .
കലക്കി. പടവും , കഥയും .

സാജാ, രാത്രിപ്പടമെടുക്കാന്‍ സാജന് സമയം കിട്ടിയില്ലെന്ന് തോന്നുന്നു.

ഇനിയിപ്പൊ നേരിട്ട്പോയി രാത്രി അതൊന്ന് കണ്ട് അതില്‍ക്കയറും വരെ മനസ്സമാധാനം പോയല്ലോ ?!

Sat Dec 29, 04:47:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

എന്‍ കദന്‍ കഥൈ എന്ന തെലുങ്കു പടം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

മൂര്‍ത്ത്രീ, ആ പേര് പിടിച്ചു. ഓസിനു ചീത്തയും പറയാം :) ഫിലോസോഫിക്ക് കടപ്പാട് എന്റെ സുഹൃത്ത്. ഞാനത് മാര്‍ക്കറ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ഒരു കാപ്പിപ്പൊടിയും ചോദിക്കാതെ പുള്ളി സമ്മതിച്ചു. ഞാനല്ലേ പുള്ളി. അപ്പോഴേ തുടങ്ങി മാര്‍ക്കറ്റിംഗ് :)

കണ്ണൂര്‍ക്കാരന്‍, കൊള്ളാം. നല്ല കോയ ഇന്‍സിഡന്‍സ്. എന്റെ അബദ്ധപഞ്ചാംഗത്തിനോടനുബന്ധിച്ച് തന്നെ താങ്കളുടെ പഞ്ചാംഗങ്ങളും. പിച്ച വെച്ചൊന്നും നടക്കേണ്ടന്ന്. എന്നെപ്പോലെ നെഞ്ചും വിരിച്ച് കൈയ്യും കാലും വീശി നടക്ക്. വീശുന്നതിനിടയ്ക്ക് മുകളിലുള്ള മൂര്‍ത്തിക്കിട്ടോ താഴെയുള്ള കണ്ണൂരാനിട്ടോ രണ്ട് തട്ടും കൊടുക്ക് (ചുമ്മാ താണേ) :)

കണ്ണൂര്‍സ്, മുകളില്‍ കണ്ണുര്‍ക്കാരന്‍, താഴെ കണ്ണൂരാന്‍. കണ്ണ് ഫ്യൂസടിച്ചു :)

വെള്ളെഴുത്തച്ഛന്‍, മുകളില്‍ രണ്ട് കണ്ണ്, താഴെ വെള്ളെഴുത്ത്... കമന്റണ്ണന്മാരെല്ലാം തമ്മില്‍ ഒരു ബന്ധമാണല്ലോ. നന്ദി :)

കിരണസീ, അത് കണ്ണ് ഫ്യൂസാക്കി :)

ടെയില്‍‌മീകീ, പകരം നാല് നന്ദിക്കൈനടി :)

പ്രദീപേ, തിരിച്ചും ആശംസകള്‍ പൂ പോലെ പുഷ്പം പോലെ പുഷ്ഷപ്പെടുത്ത് നേരുന്നു :)

ഹ...ഹ... സാജന്‍, ഞാനാരാ മോനെന്ന് ഞാനെന്നോട് തന്നെ ചോദിച്ചു, പിന്നെ എനിക്കറിയാന്‍ വയ്യാത്തതുകൊണ്ട് വീട്ടുകാരോടും ചോദിച്ചു. ഞാനാരാ മോന്‍... ഇതൊക്കെ കണ്‍‌കെട്ട് വിദ്യാബാലന്‍സുകളല്ലേ. ബാലന്‍സ് തെറ്റിയാല്‍ പോയി. രാത്രിപ്പടം അടിഞ്ഞ് പൊളിഞ്ഞു :)

വേണുവണ്ണാ, ത്രേം മതിയല്ലേ. താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

ജീമനൂജീ, ഫോട്ടൊയെപ്പറ്റി ഒരക്ഷരം മിണ്ടരുത് :)

ഹ...ഹ... അനംഗാതിരീ, അതാണ് അര്‍ത്ഥാപത്തി. ദോ ആ വക്കാരി വരെ കഥയെഴുതി, പിന്നെ നിനക്കെന്താ എഴുതിയാല്‍ സ്റ്റൈല്‍ :)

കരീം മാഷേ, എന്റെ കൈ ഞാന്‍ അങ്ങോട്ടും നീട്ടാം. വല്ല കടലിന്റെയും നടുക്ക് വെച്ച് കൂട്ടി മുട്ടി, ഹലോ കരീം മാഷ്, ഹൌ ആര്‍ യൂ, ഹൌ ഡൂയൂഡൂ പറഞ്ഞ് ഹാന്റ് ഒന്ന് ഷേക്കാക്കി ഒരു ചായയും കുടിച്ച്... :)

തഥാഗത്‌ജീ, ചക്രശ്വാസം വലിക്കുന്നത് അബദ്ധകുമാരന്‍ നായര്‍ ചേട്ടനല്ലേ. ആ ഗ്ലാമറുകളുടെ മുഴുവന്‍ ഉത്തരവാദിത്തവും ദേഹത്തിനല്ലേ :)

നിരക്ഷരകുക്ഷന്‍സ്, നന്ദി. കുറച്ച് മസിലു പിടിച്ചു, പടങ്ങള്‍ പിടിക്കാന്‍. ഒന്നുമില്ലാത്തതിലും ഭേദമല്ലേ ഒട്ടുമില്ലാത്തത് :)

Sat Dec 29, 11:54:00 PM 2007  
Blogger ആഷ | Asha said...

മൊത്തം വായിച്ചു കഴിഞ്ഞപ്പോ ഒരു കാര്യം മനസ്സിലായി. ഒന്നുമേ മനസ്സിലാവണില്ലെന്ന്. പിന്നെ നോക്കീപ്പോ കാര്യം പിടികിട്ടി തെലുങ്ക് പടാരുന്നല്ലേ ചുമ്മാതല്ല എനിക്കൊന്നും മനസ്സിലാവാഞ്ഞത്. എനിക്കേ തെലുങ്ക് അറിയില്ല അതല്ലേ കാരിയം.

പിന്നെ പടങ്ങളില്‍ നിന്നും മറ്റൊരു കാര്യം മനസ്സിലായി. വക്കാരിക്ക് ലണ്ടനിലെ ഏതോ മണ്ടന്‍ ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ആണ് ഇപ്പം പണീന്ന്. രമണിചേച്ചിയെ രാത്രി കാണാന്‍ നല്ല ഭംഗീണ്ട്. ആദ്യം പടത്തില്‍ രമണിചേച്ചിയെ ഏതോ വണ്ട് കുത്താ‍ന്‍ വന്നൂല്ലേ?

Sun Dec 30, 02:00:00 AM 2007  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ചിത്രങ്ങളൊക്കെ കൊള്ളാം ട്ടോ

വക്കരിമഷ്ടാ

Sun Dec 30, 06:33:00 AM 2007  
Blogger huda noor said...


ان الرائد تقدم افضل الخدمات النزلية في المدينة المنورة بارخص الاسعار يمكنك زيارة التالي للمزيد من المعلومات :

افضل شركة تنظيف منازل بالمدينة المنورة افضل شركة تنظيف منازل بالمدينة المنورة
شركة مكافحة حشرات بالمدينة المنورة شركة مكافحة حشرات بالمدينة المنورة
شركة تنظيف مجالس بالمدينة المنورة شركة تنظيف مجالس بالمدينة المنورة
شركة تنظيف بالمدينة المنورة شركة تنظيف بالمدينة المنورة

Wed Oct 24, 06:22:00 AM 2018  

Post a Comment

<< Home