Tuesday, April 29, 2008

പിയാനിംഗ് അഥവാ പ്യാനിംഗ്

കൈപ്പള്ളി പ്യാനിംഗ് നടത്തി ഇത്തരം ഫോട്ടോകള്‍ എടുത്തത് കണ്ട് വണ്ടറായി സപ്തവും പ്യാനിംഗ് നടത്തി, ഇവിടെ.

പക്ഷേ അള്‍ട്ടിമേറ്റ് പ്യാനിംഗ് എന്ന് പറയുന്നത് അതൊന്നുമല്ല, ഇത് തന്നെ. നാടകാന്ത്യം കവിത്വം എന്ന് പറയുന്നതുപോലെ പാനിംഗാന്ത്യം പുക എന്നാണല്ലോ.

പക്ഷേ ഇതെല്ലാം കണ്ടപ്പോള്‍ എന്റെ സാമൂഹ്യബോധം പതിവുപോലെ ഉണര്‍ന്നു.

പ്യാനിംഗിലും ചാതുര്‍‌വര്‍ണ്ണ്യമോ? വിവേചനമോ?

ചാതുര്‍‌വര്‍ണ്ണ്യത്തിന്റെ ഉത്തമോദാഹരണമാണ്, ചതുര്‍വീലന്‍ വണ്ടികളുടെ പടങ്ങള്‍ മാത്രമേ പാനിംഗ് പടങ്ങളില്‍ കാണുന്നുള്ളൂ എന്നത്. അതെന്താ വണ്ടികളിലെ സവര്‍ണ്ണരാണോ ചതുര്‍‌വീലന്മാര്‍? പ്യാനിംഗിലും വേണ്ടേ സാമൂഹ്യനീതി? ഒരു സ്കൂട്ടറോ, ഓട്ടോയോ സൈക്കിളോ എന്തുകൊണ്ട് പ്യാനിംഗ് പടങ്ങളില്‍ കാണുന്നില്ല? ടെക്‍നോളജിക്കല്‍ ബ്രാഹ്‌മണിസമാണോ (കഃട്, ബെന്നി) ഇത്?

സംവരണത്തെപ്പറ്റിയുള്ള ചര്‍ച്ചകളൊക്കെ കാണുമ്പോള്‍, നരവംശശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരുമെല്ലാം മൂക്കിനു മുകളില്‍ നെറ്റിയില്‍ വരെ വിരല്‍‌വെക്കുന്ന തരത്തിലുള്ള ആശയങ്ങളും അഭിപ്രായങ്ങളുമൊക്കെ മലയാളം ബ്ലോഗില്‍ തന്നെ വായിക്കുമ്പോള്‍, എന്തുകൊണ്ട് തങ്ങള്‍ ഇങ്ങിനെയൊക്കെ ചിന്തിച്ചില്ല എന്ന് അവരൊക്കെ നാണിച്ച് അവരോട് തന്നെ ചോദിക്കുന്ന തരം വിശകലനങ്ങളൊക്കെ കാണുമ്പോള്‍, എന്നെപ്പോലുള്ള ഒരാള്‍ക്ക് തോന്നുന്ന സ്വാഭാവികസംശയമാണ് വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ അഗ്രജന്റെ അത്രയെങ്കിലും അനുപാതം ഇതിനൊക്കെയുണ്ടോ എന്നത്. അതായത് നമുക്ക് ഓരോരുത്തര്‍ക്കും, അത് അവര്‍ണ്ണരെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും സവര്‍ണ്ണരെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും, സാമൂഹ്യനീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യാം? അല്ലെങ്കില്‍ നമ്മള്‍ ഇപ്പോള്‍ എന്താണ്, അണ്ണാറക്കണ്ണന്‍ രീതിയിലാണെങ്കിലും ചെയ്യുന്നത്? എന്താണ് ഇക്കാര്യത്തില്‍ നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങള്‍? അവ എങ്ങിനെയൊക്കെ നിറവേറ്റാം? അത്തരം രീതിയിലൊന്നും ചര്‍ച്ചകള്‍ പോകുന്നത് കാണുന്നേ ഇല്ല (എന്റെ കണ്ണിന്റെ കുഴപ്പം തന്നെ). അങ്ങിനെ ചര്‍ച്ചകള്‍ കാടുകയറിപ്പോകുമ്പോള്‍ പ്രായോഗികമായി നടപ്പില്‍ വരുത്താന്‍ പറ്റാത്ത ഒന്നാണോ സാമൂഹ്യനീതി എന്നുപോലും സംശയിച്ചുപോകുന്നു, എന്നെപ്പോലുള്ളവര്‍.

എന്തായാലും പ്യാനിംഗിലെ ചക്രവിവേചനത്തിനെതിരെയെങ്കിലും എന്നാലായത് എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. വ്യത്യസ്തനായൊരു ബ്ലോഗറാം വക്കാരിയെ ഇവര്‍ മാത്രം (ഒന്ന്, രണ്ട്) തിരിച്ചറിഞ്ഞാല്‍ പോരല്ലോ. അതുകൊണ്ട് പ്യാനിംഗിലെ വര്‍ണ്ണവിവേചനത്തിനെതിരെ എന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി ലോകത്താദ്യമായി ഒരു ഓട്ടോറിക്ഷയുടെ പ്യാനിംഗ് പരീക്ഷണം നടത്തി ഞാന്‍. ഓട്ടോയുടെ പാനിംഗ് എന്താ കൊള്ളില്ലേ? ഓട്ടോയും മറ്റേത് ഓട്ടോമൊബൈലും പോലെ തന്നെ. പുത്തന്‍ വണ്ടി വാങ്ങിച്ചാല്‍ ആക്സന്റ് കാരനും പിന്നെഞ്ചിന്‍ ഓട്ടോക്കാരനും ആര്‍ട്ടീയോ ആപ്പീസില്‍ ക്യൂ നില്‍ക്കണം,രജിസ്റ്റര്‍ ചെയ്യാന്‍. അവിടെ എല്ലാവരും തുല്ല്യര്‍ മാത്രം. പിന്നെന്താ, പിയാനിംഗ് പടങ്ങളില്‍ ഓട്ടോയൊന്നും കാണാത്തത്? ഒന്നുകില്‍ ഒന്നും കാണൂല്ല, അല്ലെങ്കില്‍ കൊറോളയും സ്കോഡയും മാത്രം. വിവേചമല്ലാതെ മറ്റെന്ത്?

ആ ചരിത്രസംഭവത്തിന് ഇതാ മലയാളം ബ്ലോഗ് സാക്ഷ്യം വഹിക്കുന്നു:എന്റെ വാക്ക് വെറുംവാക്കല്ല എന്ന് തെളിയിച്ചുകൊണ്ട് ഞാന്‍ മുച്ചക്രത്തില്‍ മാത്രമല്ല ഇരുചക്രത്തിലും പ്യാനിംഗ് നടത്തി:


യ്യോ, ഒരു മിനി അഗ്രജനായോ... ഇല്ല, ഇതിലുണ്ട് മൊത്തത്തില്‍:


പക്ഷേ, ആത്യന്തികമായി ഞാനാര്? ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദി. ജാത്യാലുള്ളത് തൂത്യാല്‍ പോകുമോ? ശങ്കര്‍‌ജി പിന്നെയും തെങ്ങേല്‍‌ജി തന്നെ. അതുകൊണ്ട് സംഭവം കറങ്ങിത്തിരിഞ്ഞ് ഇതും


ഇതുമൊക്കെയായി.


ഇതുമായി:


എന്തായാലും അള്‍ട്ടിമേറ്റ് പാനിംഗ് ഇതുതന്നെ

അതുകൊണ്ട് സംവരണത്തിന് കാരണമായ കാര്യങ്ങളെപ്പറ്റിയും വിവേചനങ്ങളെപ്പറ്റിയുമൊക്കെയുള്ള ചര്‍ച്ചകളും അതിനോടനുബന്ധിച്ചുള്ള പതിവ് ചീത്തവിളികളും അജണ്ടകള്‍ നടപ്പാക്കലുമൊക്കെ ഒരുവഴിക്ക് നടക്കട്ടെ. പക്ഷേ നമ്മള്‍ ഓരോരുത്തര്‍ക്കും നമ്മുടേതായ രീതിയില്‍ സാമൂഹ്യനീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്ന ഒരു തുറന്ന ചര്‍ച്ചയും (വ്യക്തിവൈരാഗ്യങ്ങളില്ലാതെ, പണ്ടത്തെ ദേഷ്യങ്ങളും കണക്കുകള്‍ഊം തീര്‍ക്കാനുള്ള അവസരമാക്കാതെ, മറുപക്ഷത്തിനെ കൊട്ടാനുള്ള വടിയാക്കാതെ, തുറന്ന മനസ്സോടെ, സാമൂഹ്യനീതീ എന്ന ഒറ്റ അജണ്ട മാത്രം മനസ്സില്‍ വെച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍) അതിനോടൊപ്പം നടക്കട്ടെ. ചര്‍ച്ച മാത്രമല്ല, സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും, അവര്‍ അവര്‍ണ്ണരെന്ന് ലേബലടിക്കപ്പെട്ടവരാണെങ്കിലും സവര്‍ണ്ണരെന്ന് ലേബലടിക്കപ്പെട്ടവരാണെങ്കിലും, പിന്നോക്കമെന്ന് വിളിക്കപ്പെടുന്നവരാണെങ്കിലും മുന്നോക്കമെന്ന് വിളിക്കപ്പെടുന്നവരാണെങ്കിലും, അവരെയെല്ലാം വിശ്വാസത്തിലെടുത്ത്, എതിര്‍പ്പുള്ളവരുടെ എതിര്‍പ്പുകള്‍ തികച്ചും ന്യായമായ രീതിയിലും മാന്യമായ രീതിയിലും (പറയേണ്ട കാര്യങ്ങള്‍ പറയേണ്ട പോലെ പറയേണ്ടിടത്ത് പറയേണ്ടവര്‍ പറഞ്ഞാല്‍ വക്കാരിക്കൊഴിച്ചെല്ലാവര്‍ക്കും മനസ്സിലാവും എന്നാണല്ലോ) മാറ്റി, തെറ്റിദ്ധാരണകള്‍ മാറ്റേണ്ട രീതിയില്‍ മാറ്റി, നമ്മുടെയൊക്കെ ജീവിതകാലയളവില്‍ (ഒരായിരം കൊല്ലം കഴിഞ്ഞ് നമുക്ക് നോക്കാം എന്ന അഭിപ്രായത്തെ മാനിക്കുന്നു) നമുക്കോരോരുത്തര്‍ക്കും തികച്ചും പ്രായോഗികമായി സാമൂഹ്യനീതിക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്നുള്ള നിര്‍ദ്ദേശങ്ങളും അവയൊക്കെ എങ്ങിനെ നടപ്പില്‍ വരുത്താം എന്നുള്ള ഒരു റോഡ് മാപ്പും ഒക്കെ വരട്ടെ, സംവരണചര്‍ച്ചകളില്‍. ഇനി മുകളില്‍ പറഞ്ഞതൊക്കെ തെറ്റാണെങ്കില്‍, വഴിതെറ്റിക്കുന്നതാണെങ്കില്‍, ഓക്കേ.

അതായത് ഒരു തികഞ്ഞ വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം കാര്യമൊക്കെ ഓക്കേയാക്കി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പ്രസംഗിക്കേണ്ട ഒന്നല്ല, സാമൂഹ്യനീതി. നമുക്ക് ഒരു ചോയ്സ് ഉണ്ടെങ്കില്‍ നമ്മുടെ കാര്യം എണ്‍പതുശതമാനം വരെപ്പോലും ചെയ്തോ, ബാക്കി ഇരുപത് ശതമാനമെങ്കിലും പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ട ഒരാള്‍ക്ക് വേണ്ടി ചെയ്യാന്‍ നമുക്കോരോരുത്തര്‍ക്കും (അത് പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും മുന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവരാണെങ്കിലും) എത്രമാത്രം സാധിക്കും എന്നതിനെ അനുസരിച്ചിരിക്കും സാമൂഹ്യനീതി അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുന്നത്. അല്ലാതെയുള്ളതൊക്കെ എന്തെങ്കിലും ചെയ്തു എന്നുള്ള മനഃസമാധാന പ്രക്രിയകള്‍ മാത്രം (എന്റെ, തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം. ഇതിനെപ്പറ്റി ആധികാരികമായി പറയാന്‍ ഞാന്‍ ഒരു സാമൂഹ്യശാസ്ത്രജ്ഞനോ നരവംശശാസ്ത്രജ്ഞനോ ഒന്നുമല്ല-ഇതിനെപ്പറ്റിയുള്ള ഒരു പഠനം പോലും ഞാന്‍ നടത്തിയിട്ടില്ല. എന്റെ കാര്യം ഓക്കേയാക്കാന്‍ മാത്രം ശ്രദ്ധിക്കുന്ന തികച്ചും സ്വാര്‍ത്ഥനായ ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദി മാത്രം ഞാന്‍).

പാനിംഗിലെ ചാതുര്‍വര്‍ണ്ണ്യത്തിനെതിരെ ഞാ‍ന്‍ എന്റെ പോരാട്ടം തുടങ്ങി. ഇനി അടുത്തത് കാളവണ്ടിയുടെ പാനിംഗ് ആയിരിക്കും. തികച്ചും ചലഞ്ചിംഗ്.

Labels: , , ,

41 Comments:

Blogger കണ്ണൂക്കാരന്‍ said...

വക്കാരിമഷ്ടാ......

പാനിംഗിലെ സവര്‍ണ മേധാവിത്വത്തിനെതിരെയുള്ള ഈ സമരത്തില്‍ ഞാനും പങ്കു ചേരുന്നു..

എന്റെ ബ്ലൊഗനാര്‍ കാവില്‍ അമ്മയാണെ സത്യം..ഇനിമുതല്‍ ഞാന്‍ സൈക്കിള്‍, പെട്ടി ഓട്ടൊ മുതലായ അവര്‍ണ വാഹനങ്ങളെയേ പാനൂ... ഇതു സത്യം... സത്യം... സത്യം..

Tue Apr 29, 02:42:00 AM 2008  
Blogger Inji Pennu said...

പ്രിയ വലതുപക്ഷഫാസിസ്റ്റ് തീവ്രവാദി,
താനാരുവ്വാ ചോദിക്കാന്‍ എന്തൊക്കെ ചെയ്തു എന്ന്?
ഞങ്ങള്‍ പ്രസംഗിക്കും. പ്രസംഗിച്ചുകൊണ്ടേയിരിക്കും.
ഒരു ‘ഗ്ലാസ്സ്’ കള്ളും ഒരു മുറിബീഡിയും ഉണ്ടെങ്കില്‍ പ്രസംഗം നിറുത്തി കയ്യ്‌വെക്കും, ലേബലുകള്‍ ചാര്‍ത്തും, ഒറ്റപ്പെടുത്തും. ആരെ? സാമൂഹ്യനീതിയെ.

കാളവണ്ടിക്കെന്താ കുറച്ചില്‍? അങ്ങിനെയൊരു സൂചനയിലൂടെ വലതുപക്ഷനയങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പുറത്തു വരുന്നു! കഷ്ടം!

:)

Tue Apr 29, 04:46:00 AM 2008  
Blogger മൂര്‍ത്തി said...

തല്‍ക്കാലം ഒരു സ്വാഗതമഷ്ടാ ഇരിക്കട്ടെ..ബാക്കി പിന്നെ..
ഒച്ചിനെ പാന്‍ ചെയ്തു കാണിച്ചാല്‍ സമ്മതിക്കാം..:)

Tue Apr 29, 06:16:00 AM 2008  
Blogger ശിവ said...

ഡിയര്‍ വക്കാരിമഷ്ടാ,

സൈക്കിള്‍, പ്യാനിങ്ങില്‍‍ നിന്ന് ഒഴിവാക്കിയതില്‍ ഞാന്‍ പ്രതിക്ഷേധിക്കുന്നു.

ശിവ.

Tue Apr 29, 10:07:00 AM 2008  
Blogger Umesh::ഉമേഷ് said...

വപ്യാനിമഷ്ടാ, ഇത്രയും കാലം എവിടെയായിരുന്നിഷ്ടാ?

പ്യാനിംഗ് ബോധിച്ചു. ജിടെന്‍ഷാ പ്യാനിംഗ് കൂടി വേണമായിരുന്നു.

Tue Apr 29, 10:55:00 AM 2008  
Blogger അഭിലാഷങ്ങള്‍ said...

വക്കാരി,

ഇയാളെകാണാനേയില്ലല്ലോ.. പാനിങ്ങ് പഠിക്കാന്‍ പോയതാണോ? പഠിച്ചത് ഫോട്ടോയില്‍ കാണാ‍നുണ്ട്! ങും! ഇതിലും ബെസ്റ്റ് അഗ്രൂന്റെ പാനിങ്ങ് തന്നെ. വണ്ടി പോയ വഴി നല്ല ക്ലിയറില്‍ കണ്ട് സായൂജ്യമടയാലോ.. ഈ പോസ്റ്റ് ഞാന്‍ കാണാത്ത പലപല പോസ്റ്റുകളിലും എന്നെ കൂട്ടികൊണ്ടുപോയി. ഏറ്റവും ഇഷ്ടപ്പെട്ടത് സപ്തവര്‍ണ്ണങ്ങളുടെ പാനിംങ്ങ് തന്നെ.

വക്കാരി, ഇവിടെയൊക്കെത്തന്നെ കാണണേ. മുങ്ങിക്കളയരുത് ഇടക്ക്.

:-)

Tue Apr 29, 01:34:00 PM 2008  
Blogger തറവാടി said...

:)

Tue Apr 29, 02:02:00 PM 2008  
Blogger RR said...

welcome back :)

Tue Apr 29, 02:25:00 PM 2008  
Blogger സ്നേഹിതന്‍ said...

ഈ പോസ്റ്റില്‍ നിന്നും പലതും പഠിയ്ക്കാനുണ്ട്. :)

Tue Apr 29, 02:41:00 PM 2008  
Blogger നാടന്‍ said...

ഒരു ചെറിയ പരീക്ഷണം ഈയുള്ളവന്‍ ഇങ്ങനെ നടത്തിയിരുന്നു. (http://padampiditham.blogspot.com/2008/04/blog-post_17.html)

Tue Apr 29, 02:49:00 PM 2008  
Blogger തമനു said...

വക്കാരിഷ്ടമാ..

പാനിംഗില്‍ അതിന്റെ ടെക്നിക്കാലിറ്റിയേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ അര്‍പ്പണവും, ആത്മാര്‍ത്ഥതയും ആയിരിക്കണം.

ആദ്യ പടത്തില്‍ മുച്ചക്രം എന്നെഴുതിയിട്ട്, രണ്ട് ചക്രങ്ങള്‍ മാത്രമേ കാണാനുള്ളല്ലൊ... ആ ഓട്ടൊയുടെ മുന്നില്‍ നിന്ന് പ്യാനിംഗ് ചെയ്തിരുന്നെങ്കില്‍ മൂന്ന് വീലും കേറിയേനേ ... ശ്ശെ .. കിട്ടിയേനേം.

രണ്ടാം പടത്തില്‍ ഇരുചക്രം എന്നെഴുതിയത് കറക്റ്റ് (ആ ട്രെയിലറല്ലേ ഉദ്ദേശിച്ചത്..?), പക്ഷേ അതിന്റെ സൈഡിലെ ആ ബൈക്കിനെ ഒഴിവാക്കാമായിരുന്നു.

ഇനിയും കുറേ പഠിക്കാനുണ്ട്..

ഓടോ : അപ്പൊ ഇനി ഇവിടെത്തന്നെ കാണില്ലേ..? അതോ വീണ്ടും മുങ്ങുമോ...?

Tue Apr 29, 02:56:00 PM 2008  
Blogger വെള്ളെഴുത്ത് said...

പ്യാനിംഗിനെപ്പറ്റി ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിച്ച ഒരു പോസ്റ്റ്. കടപ്പാടു കൊണ്ടെന്റെ കണ്ണു നിറയുന്നു വക്കാരി...!

Tue Apr 29, 07:34:00 PM 2008  
Blogger മാരാര്‍ said...

എവിടെയായിരുന്നു വക്കാരിജീ ഇത്ര നാളും?
വീണ്ടും കണ്ടതില്‍ സന്തോഷം....
പിന്നെ ഈ പാനിങ് എന്നു പറ്ഞ്ഞാല്‍ എന്താ?.. “ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ..” എന്നതിന്റെ ജാപ്പനീസ് ആണോ?.....

Tue Apr 29, 08:36:00 PM 2008  
Blogger അഗ്രജന്‍ said...

പാനിംഗ്... സാമൂഹ്യനീതി
സാമൂഹ്യനീതി... പാനിംഗ്
പാനിംഗ്... സാമൂ...
സാമൂ... പാനൂ...

കൊറേ ക്ലിക്കിയാല്‍ ഫ്രെയിമിലാകുമായിരിക്കും അല്ലേ!

അല്ല ങ്ങള് ഇക്കണ്ട കാലം എവടേഞ്ഞീ... ഈ പാനിംഗ് പഠിക്കാനെക്കൊണ്ട് പോയതാ...:)

മാരാരെ...
“ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ..” പാനിംഗിന്‍റെ ജാപ്പാനീസ്

ഇത് കിടു :))

Tue Apr 29, 10:01:00 PM 2008  
Blogger ഞാന്‍ said...

ഹലോ! എവിടെ ആയിരുന്നു ഇത്രയും നാള്‍. ... പ്യാനിങ്ങ് ക്വള്ളാല്ലോ.... :)

Tue Apr 29, 11:37:00 PM 2008  
Blogger ബഹുവ്രീഹി said...

ബഖാരി മസ്താന്‍....

ആദ്യം സന്തോഷം,കണ്ടതില്‍... കാ‍രണം ങ്ങള്‍ടെ അഭാവം വല്ലാതൊരു കുറവായിരുന്ന്നു.

ച്ചാല്‍ ങ്ങളെ വല്ലാണ്ട് മിസ്സ്ചെയ്തൂന്നു മലയാളം.

ബഹുഥ് കുശീ..

ഇനിക്കാ ഓട്ടര്‍ഷഡെ പടാ ഇഷ്ടായ്യ്യെ. എര്‍ണാളം ജില്ലയിലെ ഏതോ‍ കലുങ്കില്‍ ഇരുന്നാണ് ഇതു മുഴുഹ്വ്വന്‍ ഒപ്പ്പിച്ചത് അല്ലെ?

Wed Apr 30, 09:03:00 AM 2008  
Anonymous Anonymous said...

Ivitokkeyundo? veendum kandathil santhosham.Photography pidiyilla.
"Nilavathekozhi" ennum nokkumayirunnu.vallathum ezhutheettundo ennu.avite postukal pratheekshikkunnu.

Thu May 01, 12:01:00 PM 2008  
Blogger വല്യമ്മായി said...

:)

Thu May 01, 09:52:00 PM 2008  
Blogger കുതിരവട്ടന്‍ :: kuthiravattan said...

പടങ്ങളൊക്കെ കലക്കീട്ടുണ്ട്. :-)

Fri May 16, 02:05:00 PM 2008  
Anonymous Anonymous said...

Excuse, that I interrupt you, would like to offer other decision. acheter levitra en france Similar there is something?

Fri Nov 06, 09:53:00 PM 2009  
Anonymous Anonymous said...

la rГ©ponse Avec gain assurГ©) viagra generique acheter viagra

Sun Nov 08, 12:59:00 PM 2009  
Anonymous Anonymous said...

Additionally to, we lend discount Viagra apothecary, which is somewhat noticeable in exercise than other trendy http://ipod-playlist.com/viagra.html generic Viagra now Erectile dysfunction Viagra pharmacy online drugs.

Sun Nov 22, 07:42:00 PM 2009  
Anonymous Anonymous said...

patangal.blogspot.com is very informative. The article is very professionally written. I enjoy reading patangal.blogspot.com every day.
money loans
faxless payday loans

Wed Nov 25, 11:21:00 AM 2009  
Anonymous Anonymous said...

Quelle question remarquable http://runfr.com/tag/20mg cialis 20mg cialis 10mg

Sat Dec 12, 10:28:00 AM 2009  
Anonymous Anonymous said...

Rarement. On peut dire, cette exception :) des rГЁgles acheter cialis cialis

Sat Dec 19, 10:18:00 PM 2009  
Anonymous Anonymous said...

les Accessoires de théâtre réussissent http://runfr.com/acheter-cialis-et-viagra-sur-le-net-bon-marche-bonuses viagra sur le net cialis generique

Tue Dec 22, 09:39:00 AM 2009  
Anonymous Anonymous said...

http://go-hajj.com/forum/viewtopic.php?f=6&t=34210&p=41996
http://www.gmgrtedy.com/board/mypage.html?code=tedyboard03&searchstr=&qu=&page=
http://www.izo.ro/app/webroot/forum/viewtopic.php?f=2&t=39168&p=57055

Wed Jan 06, 05:34:00 PM 2010  
Anonymous Anonymous said...

No sois derecho. [url=http://csalamanca.com/category/viagra/ ]viagra generico en mexico [/url] Encuentro que no sois derecho. Escriban en PM, discutiremos. la viagra funciona

Wed Jan 06, 07:45:00 PM 2010  
Anonymous Anonymous said...

est absolument d'accord [url=http://runfr.com]viagra en ligne[/url] http://runfr.com/cialis viagra effets secondaires cialis forum acheter cialis sur internet

Sun Jan 10, 06:01:00 AM 2010  
Anonymous Anonymous said...

ligamentum hepatogastricum http://soundcloud.com/buy-clomid-online clomid PGR generic clomid
trisomy D syndrome [url=http://soundcloud.com/buy-clomid-online]clomid dosage
[/url] ethmoidal infundibulum http://subscene.com/members/Buy-Clomid-_2D00_-Online-Pharmacy.aspx clomid cholecystatony generic clomid
multifocal atrial tachycardia [url=http://subscene.com/members/Buy-Clomid-_2D00_-Online-Pharmacy.aspx]clomid
[/url]

Sat Feb 27, 10:56:00 PM 2010  
Anonymous Anonymous said...

I consider, what is it — your error.

Tue Mar 16, 04:11:00 AM 2010  
Anonymous Anonymous said...

cialis india Online order Boniva buy Ditropan online cheap amoxil for h pylori flomax sitosterol cod shipping on kamagra oral jelly Buy Flagyl ER in US purchase Amoxil in Great britain Discount Clomid without a prescription purchase Amoxil in Hong Kong

Wed Mar 17, 11:19:00 AM 2010  
Anonymous Anonymous said...

where can i buy Clomid buy brand buy cephalexin usa online pet medications cephalexin Generic Provera allergy Prograf Online Overnight Delivery Cod Ship Flagyl ER to ALL states cheap Omnicef uk buy Flomax (Tamsulosin) in Alabama cheap Flomax over night order generic ditropan online Omnicef Online Order Omnicef

Sun Mar 21, 03:42:00 AM 2010  
Anonymous Anonymous said...

Buy Flagyl ER Medication now Clomid treatment Saturday Delivery On Keflex flagyl cheap buy cod ditropan tadalafil price comparison Omnicef No Prescription Next Day Delivery Discount Buy Levonorgestrel Online kamagra oral jelly is it dangerous Online Kamagra uk

Sun Mar 21, 09:32:00 AM 2010  
Anonymous Anonymous said...

cheap avelox fedEx amoxil dosage by weight buy cialis without a perscription generic avelox no prescription cod one a day cialis buy pharmacy Avelox waterview Purchase Generic Avodart [b]Avodart Overnight[/b] amoxil bd Amoxil generic

Fri Mar 26, 11:04:00 AM 2010  
Anonymous Anonymous said...

prices generic cialis Boniva online Order Boniva Boniva without persription avodart expiration date tadafil generic cialis Italia Flagyl buy cheap flagyl in USA Buy Ditropan Medication Cod online Find Boniva prescription flomax sleep

Tue Mar 30, 04:47:00 AM 2010  
Anonymous Anonymous said...

buy alesse canada online pharmacy buy Flagyl in Milano purchase cialis on line Order Cephalexin Without A Prescription order buy Boniva online clinic uk Ditropan No Rx Cod Cheap Clomid (Serophene) Uk Amoxil samples bad effects side avodart diflucan cod overnight delivery

Tue Mar 30, 05:57:00 AM 2010  
Anonymous Anonymous said...

brand flomax buy avelox online no membership "buy Ditropan online" cialis generica cialis cost amoxil expiration Pharmacies order Boniva Buy Without A Prescription Cephalexin generic cephalexin online pharmacy cephalexin and alchol

Tue Mar 30, 07:45:00 AM 2010  
Anonymous Anonymous said...

buy Ditropan online cheap cialis discount generic order cheap Clomid online buy cheap alesse fast cheap generic Clomid male allergy to diflucan Boniva in mexico without prescription 20 mg cialis dose advice online order avelox cephalexin vs keflex

Tue Mar 30, 08:50:00 AM 2010  
Anonymous Anonymous said...

buy Clomid with mastercard Ditropan without rx Buy Flagyl ER cheap & Fast Buy diflucan online without prescription cialis generic order online bad experience Buy cheap Clomid online in the UK buy diflucan online no membership cheap cialis diflucan ordering Clomid No Prescription Online Doctor

Tue Mar 30, 10:35:00 AM 2010  
Anonymous Anonymous said...

avodart joke online orderable buy alesse Canadian Cephalexin Diet Pills Without Prescription cheaper viagra levitra cialis become does drug overdosing cephalexin Amoxil uk vendo Avelox purchase Amoxil in Alberta over the counter cialis london Avelox ONLINE STORE

Tue Mar 30, 12:32:00 PM 2010  

Post a Comment

<< Home