Friday, September 14, 2007

പണിതപ്പാനിന്നെപ്പോലെതന്നെ നിന്റെ അയല്‍‌ക്കാരനെയും കാണുക എന്ന തിയറി പ്രകാരം ബ്ലോഗില്‍ ബുദ്ധിയുള്ളവര്‍ ഇല്ലെന്ന് തന്നെയാണ് ഞാനോര്‍ത്തത്. പക്ഷേ ഞാന്‍ ഒരു പാറ്റേണ്‍ പൊക്കിക്കൊണ്ട് വന്നപ്പോള്‍ തന്നെ മുരളിയേട്ടന് കത്തി. അത് കഴിഞ്ഞ് ഇഷ്ടികയും കല്ലും തടിയും കണ്ടപ്പോള്‍ തന്നെ അലിഫിനും പേര് പേരയ്ക്കായ്ക്കും കത്തി. ഒരു വീട് പണിയാനുള്ള തത്രപ്പാടല്ലായിരുന്നോ... ആദ്യം ഇഷ്ടികയൊപ്പിച്ചു, പിന്നെ കല്ലൊപ്പിച്ചു, പിന്നെ തടിയൊപ്പിച്ചു, അങ്ങിനെ ലോണൊക്കെയെടുത്ത് (ലോണ്‍ ഇവിടുണ്ട്) ഒരുവിധത്തില്‍ പണിതു. പാല് കാച്ചിക്കളയും ഞാന്‍, ഒരുനാള്‍ :)

പണിയാവുമോ?

Labels: , ,

22 Comments:

Blogger ഉറുമ്പ്‌ /ANT said...

:)പുതിയ വീടിന്‍റെ പാലുകാച്ച്‌ എന്നാ?
എന്തായാലും ഇവിടെ ഞാനൊരു തേങ്ങ അടിക്കട്ടെ
ഠേ....:)

Fri Sep 14, 08:47:00 AM 2007  
Blogger SAJAN | സാജന്‍ said...

ഇത്ര വേഗം പണി കഴിഞ്ഞൊ?
അല്ലെങ്കിലും ഈ ജപ്പാനിലൊക്കെ എല്ലാം വേഗമാണെന്ന് പറയുന്നതെത്ര ശരിയാ, നമ്മുടെ ആളുകള്‍ ഇതൊക്കെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
പക്ഷേ ആ ലോണായിരുന്നു കലക്കന്‍ നാട്ടിലൊക്കെ ആണെങ്കില്‍ അത്രയൂം ലോണൊക്കെ കിട്ടി വരാന്‍ എന്തു ടൈം എടുക്കും,
പിന്നെ ഒരു സജഷന്‍, ഇത്ര മനോഹരമായി വീട് പണിത് വച്ചിട്ട് മനോഹരമായി മലയാളത്തില്‍ വീടിന്റെ പേരും കൂടെ എഴുതി വയ്ക്കാമായിരുന്നു:)
പിന്നെ പാലു കാച്ചിനെന്നെയും വിളിക്കണേ!

Fri Sep 14, 08:55:00 AM 2007  
Blogger മയൂര said...

പണിതാപ്പാ..
എന്നപ്പാ..
പാല് കാച്ചപ്പാ ..:)

Fri Sep 14, 10:38:00 AM 2007  
Blogger അനംഗാരി said...

എല്ലാരും കൂടി പാവം വക്കാരിക്ക് പണികൊടുത്തു അല്ലേ?

ഓ:ടോ: ജപ്പാനിലൊക്കെ പെണ്ണുങ്ങള്‍ ഗര്‍ഭിണീയാകുന്ന വേഗത്തില്‍ കെട്ടിടം പണി തീരുമെന്ന്!
(നായനാര്‍ സ്റ്റൈലില്‍).

Fri Sep 14, 11:20:00 AM 2007  
Blogger നിഷ്ക്കളങ്കന്‍ said...

ദി വക്കാരി ഫോര്‍ട്ട്/ഫോര്‍ട്ട് ഓഫ് വക്കാരി/ഫോര്‍ട്ടപ്പാ വക്കാരിയപ്പാ.

Fri Sep 14, 11:40:00 AM 2007  
Blogger RP said...

വീട് കൊള്ളാം!
പാല്‍ മൈക്രോവേവില്‍ വെച്ച് കാച്ചരുത്ട്ടോ..പണ്ട് ചായ കാച്ചിയതു പോലെ ആയിപ്പോയാലോ! :)

Fri Sep 14, 02:30:00 PM 2007  
Blogger കൃഷ്‌ | krish said...

ഇഷ്ടിക, കല്ല്, തടി, ദേ..ഇപ്പോള്‍ കെട്ടിടവും പണി തീര്‍ന്നു, വക്കാരിയുടേതല്ല. വക്കാരി, ദി കണ്ട്രാ‍വി. ഗ്രേറ്റ്.

Fri Sep 14, 02:50:00 PM 2007  
Blogger സു | Su said...

പാലും കൂടെ സംഘടിപ്പിച്ചിട്ട് മതിയായിരുന്നു. :D

Fri Sep 14, 03:02:00 PM 2007  
Blogger റീനി said...

വക്കാരി, ചെറിയ വീടായിപ്പോയല്ലോ. പാലുകാച്ചാനാണെങ്കില്‍ ഒരു കുട്ടകത്തിന്റെ ആവശ്യം മാത്രമെ വരു. ലോണാണെങ്കില്‍ ഒരു പന്തുകളിക്കാന്‍ പോലും പാകത്തിനില്ല.

ഒ.ടോ. അസൂയക്ക്‌ മരുന്നു കണ്ടുപിടിച്ചൂന്നാ ന്യൂയോക്ക്‌ റ്റൈംസില്‍ വായിച്ചത്‌.

Fri Sep 14, 03:33:00 PM 2007  
Blogger Murali Menon (മുരളി മേനോന്‍) said...

നിക്കപ്പാ, പാലു കാച്ചാന്‍ വരട്ടപ്പാ, പട്ടയം എവിടപ്പാ, ഇതു പൊളിക്കാന്‍ വല്യ മല്ലപ്പാ....

Fri Sep 14, 03:58:00 PM 2007  
Blogger അലിഫ് /alif said...

പശു വാലു പൊക്കുന്നത് കണ്ടാലറിഞ്ഞൂടേ, ആരോ പാലു കറക്കാന്‍ വരുന്നെന്ന്..!! അപ്പോള്‍ പാലുകറന്നോ കണികണ്ടുണരും നന്മ മില്‍മയില്‍ നിന്ന് ജിം കൊറിയര്‍ വഴി സംഘടിപ്പിച്ചോ പാലുകാച്ചല്‍ വേഗം നടത്ത്..നുമ്മ റെഡിയപ്പാ, റെഡ്യാരപ്പാ..!!

Fri Sep 14, 04:21:00 PM 2007  
Blogger പേര്.. പേരക്ക!! said...

പുറപോക്കൊന്നുമല്ലല്ലോ വക്കാരീ,ഇല്ലെങ്കില്‍ ഉടനെ ജെസീബീ വരുമപ്പാ!!

Fri Sep 14, 04:54:00 PM 2007  
Blogger മുടിയനായ പുത്രന്‍ said...

ഇതങ്ങു് സ്വര്‍ഗ്ഗത്തീ‍ മുട്ടീല്ലോ! ദൈവം കണ്ടില്ലേ?

Fri Sep 14, 05:02:00 PM 2007  
Blogger കുഞ്ഞന്‍ said...

പണിതപ്പാ, ഗംഭീര വീടപ്പാ,സദ്യ വേണപ്പാ.. ദാ പിടിച്ചപ്പാ ആശംസകള്‍

Fri Sep 14, 05:06:00 PM 2007  
Anonymous Anonymous said...

Are you in Europe?

Fri Sep 14, 06:01:00 PM 2007  
Blogger Marichan said...

നില്ലപ്പാ പാലു കാച്ചാന്‍ വരട്ടപ്പാ, ലക്ഷ്വറി ടാക്സും ബില്‍ഡിംഗ് ടാക്സും അടച്ചോ? ഇല്ലേ വില്ലേജാപ്പീസറെ വിളിക്കും. താലൂക്കാഫീസില്‍ നിന്നൊരു ഡെപ്യൂട്ടി തഹസീല്‍ദാരെയും. അളവെടുപ്പ്, പ്ലാന്‍ സമര്‍പ്പിക്കല്‍. അസെസ്മെന്റ്, ഹിയറിംഗ്, ആര്‍ഡിഓ ആഫീസില്‍ അപ്പീല്‍. പുലിവാലാണപ്പാ..

ചില്ലറ വല്ലതുമുണ്ടോ? ഇതൊന്നുമില്ലാതെ ഒതുക്കിത്തരാം. യേത്?

Fri Sep 14, 10:08:00 PM 2007  
Blogger പി.സി. പ്രദീപ്‌ said...

പണിതപ്പാ... കൊള്ളാം.

ലോണ്‍ തപ്പി പോയപ്പോഴല്ലേ....:):):)

വക്കാരിമഷ്ടാ‍ാ‍ാ‍ാ‍ാ.

കൊടപ്പാ‍ാ‍ാ‍ാ‍ാ കൈ.

Fri Sep 14, 10:27:00 PM 2007  
Blogger എന്റെ ഉപാസന said...

വക്കാരി കൊടുക്കുന്നോ ഈ കൊട്ടാരം.

ഒരു ഗ്ലാസ്സ് നാടന്‍ കള്ള് തരാം പകരം
:)
ഉപാസന

Fri Sep 14, 10:49:00 PM 2007  
Blogger മൂര്‍ത്തി said...

വ! കാരിം! അഷ്ടാ!

Fri Sep 14, 11:50:00 PM 2007  
Blogger sandoz said...

ഇതേത്‌ കെട്ടിടം....
പൊളിക്കാന്‍ കുറച്ച്‌ സമയം എടുക്കും.....
പാലു കാച്ചീല്ലേലും കള്ള്‌ കാച്ചണം കേട്ടാ.....

Sat Sep 15, 06:19:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

പുതിയ വീടിന്റെ പാല്‍ ക്യാച്ചെടുക്കാന്‍ വന്ന

ഉറുമ്പ് പീസീക്കുട്ടികൃഷ്ണന്‍ (പതുക്കെ അടിക്കണേ, അല്ലെങ്കില്‍ തറയിളകും) :)

ഇംഗ്ലീഷ് സാജന്‍ മലയാളസാജന്‍ (വക്കാരിസദനം, വക്കാരിഭവനം, വക്കാരിവില്ല, വക്കാരിനിവാസ്, വക്കാരിവിഹാര്‍, വക്കാരിഭവന്‍...) :)

മയൂര (പാല് ക്യാച്ചെടുത്തു) :)

അനംഗാരി (കുറെ നാളുകളേറെയായല്ലോ, എന്തായാലും പാല് ക്യാച്ചിനു തന്നെ കാണാന്‍ പറ്റി) :)

നിഷ്‌ കളങ്കന്‍ (ഫോര്‍ട്ട് കൊച്ചി സ്റ്റൈലില്‍ ഫോര്‍ട്ട് വക്കാരി) :)

ആര്‍പ്പി (ഹ...ഹ... അനുഭവ ചെഗുവരവേ നമഃ) :)

കൃഷണ്ണന്‍ (എന്നെ കണ്ട്രാക്ടറുമാക്കിയല്ലേ, സമ്മതിക്കൂല്ല, ഇതെന്റെ സ്വന്തം വീട്) :)

സു (പശുവിന്റെ പണ്ടേ സംഘടിപ്പിച്ചല്ലോ, അതിനെ ഇനി ഒന്നാം ക്ലാസ്സിലെ “പശു നമുക്ക് പാല് തരും” എന്ന പാഠം പഠിപ്പിച്ചാല്‍ മാത്രം മതി) :)

റീനി (അസൂയപ്പെട്ടിട്ടൊന്നും കാര്യമില്ല, ഒനിഡാ ടീവി വാങ്ങിക്കൂ) :)

മുരളിയേട്ടന്‍ (സാന്‍ഡോസ് ദേ താഴെ കള്ളിന്റെ കാര്യം പറഞ്ഞതേ ഉള്ളൂ, ക്ഷീരബലമുള്ളകിടിന്റെ മൂട്ടിലും പാല് തന്നെ കറ വക്കാരിക്ക് കൊതുകം എന്നോ മറ്റോ അല്ലല്ലേ) :)

അലിഫ് (പശു പണ്ടേ റെഡി, ഇനി അതിനെ പാല് തരാനൊന്ന് പഠിപ്പിച്ചാല്‍ മതി) :)

പേ പേ (പുറം പോക്കല്ല, പക്ഷേ പുറത്തേക്ക് പോകുമോ എന്നൊരു പേടി, അത്രയേ ഉള്ളൂ) :)

മുടിയന്‍സ് (ഹ...ഹ... മുരളിയേട്ടനോട് പറഞ്ഞതുപോലെ ക്ഷീരം അകിട്, പാല്, പശു...) :)

കുഞ്ഞന്‍സ് (പാലിന്റെ ക്യാച്ചെടുത്തുകഴിഞ്ഞാല്‍ സദ്യ റെഡി) :)

അനോണി (അന്റാര്‍ട്ടിക്കയിലേക്ക് പോകുന്ന വഴിക്ക് യൂറോപ്പില്‍ ചായകുടിക്കാനിറങ്ങിയതല്ലേ) :)

മാരീച് (ഹ...ഹ... ഇത് ഇവിടുത്തെ സര്‍ക്കാര്‍ എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പണിയിപ്പിച്ചതല്ലേ, പണിയാന്‍ കാശിങ്ങോട്ട് തന്നു. ഇനി താമസിക്കാനുള്ള പൈസയും തരാമെന്നാണ് പറഞ്ഞിരിക്കുന്നത്. റിവേഴ്സ് എഞ്ചിനീയറിംഗ് എന്ന് പറയും) :)

കോണ്‍‌സ്റ്റബിള്‍ പ്രദീപ് (ചുമ്മാതാണേ... ലോണ്‍ തപ്പിയപ്പോള്‍ വല്ലതും കണ്ടോ) :)

ഉപാസന (നോ പ്രോബ്ലം. കാശിങ്ങ് തന്നാല്‍ സംഗതി എപ്പം എഴുതി തന്നു എന്ന് ചോദിച്ചാല്‍ മതി. എന്റെ സര്‍വ്വീസ് ഹിസ്റ്ററി നോക്കുകയാണെങ്കില്‍ രാഷ്ട്രപതി ഭവന്‍, വൈറ്റ് ഹൌസ് ഇങ്ങിനത്തെ പല കെട്ടിടങ്ങളും ഞാന്‍ വിറ്റ് കാശാക്കിയിട്ടുണ്ട്. അത് വാങ്ങിച്ചവരോട് ചോദിച്ചാലറിയാം, എത്ര ഡീസന്റായിട്ടാണ് എന്റെ ഡീലിംഗ്സ് എന്ന്) :)

മൂമൂന്ന് (എട്ടുനിലയില്‍ പൊട്ടിക്കുമെന്നൊന്നുമല്ലല്ലോ അല്ലേ) :)

മണലേഴ്സണ്‍ മണലോസ് (കള്ള് കാച്ചിയാല്‍ ചാരായമാവുമോ ചായയാവുമോ) :)

തുടങ്ങിയ വിശിഷ്ടാഥിതികളോടും വീട് കാണാന്‍ തിക്കിത്തിരക്കിനില്‍ക്കുന്ന ബാക്കിയുള്ളരോടും എന്റെ കണ്ണീരില്‍ കുതിര്‍ന്ന കദന്‍ കദൈ പറയാനായി നിങ്ങളെയെല്ലാവരെയും ഞാന്‍ എന്റെ അടുത്ത പോസ്റ്റിലേക്ക് ക്ഷണിക്കുന്നു.

Sun Sep 16, 06:40:00 AM 2007  
Blogger കരീം മാഷ്‌ said...

ഇതു ഫിന്‍ലാന്‍ഡിലെ കെട്ടിടനിമ്മാണ ശൈലിയിലാണല്ലോ വെച്ചിട്ടുള്ളത്!
നന്നായിരിക്കുന്നു.
ആട്ടെ.
എന്തു ചെലവായി.:)

Tue Oct 09, 10:16:00 AM 2007  

Post a Comment

<< Home