Sunday, September 16, 2007

പൊളിഞ്ഞപ്പാ...

എല്ലാവരും കൂടി കണ്ണ് വെച്ചപ്പോഴേ എനിക്കറിയാമായിരുന്നു ഇത് ഇങ്ങിനെയേ വരികയുള്ളൂ എന്ന്. നാടോടിക്കാറ്റില്‍ തിലകന്‍ പറയുന്നതുപോലെ “എന്തൊരു ബഹളമായിരുന്നു... ഇഷ്ടിക, കല്ല്, തടി, വടി, മുടി, പലക, ഒലക്ക, ഒലക്കേടേ മൂട്...” ദേ കണ്ടില്ലേ, ഇപ്പോള്‍ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് പാളീസായി നാമം പോലും അവശേഷിക്കാതെ കിടക്കുന്നത്. സമാധാനമായല്ലോ...



പാല് കാച്ചലിന് സ്പെഷ്യലായി ഇറക്കുമതി ചെയ്ത പശുക്കള്‍ മാത്രമുണ്ട് മിച്ചം. സുന്ദരന്റെ ആഗ്രഹം സാധിച്ചു. അതുങ്ങള്‍ക്ക് പുല്ല് തിന്നാന്‍ മുട്ടനൊരു ലോണും.



എല്ലാം ഒരു പ്രേതസ്വപ്നം പോലെ. സാജന്‍ പറഞ്ഞതുപോലെ മലയാളത്തില്‍ ഒരു പേരുമിടാം - പ്രേതാലയം :)

Labels: