Friday, April 14, 2006

വഴിയപ്പാ

14 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

പടയപ്പാ, ഇതേതു വഴിയപ്പാ‍??

ഒരു സംശയം.. ഇത്തവണ നാട്ടില്‍ പോയിട്ടു മുഴുവന്‍ സമയവും പെരുവഴിയിലാരുന്നോ? ;)

വേ.വെ: ജോണിയങ്ക് (jonniunc)!!

Fri Apr 14, 11:30:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

എല്ലാം വെട്ടത്തുകവലവഴിയപ്പാ....... യാത്രയോടു യാത്രയായിരുന്നു ശനിയപ്പാ

ഹ..ഹ.. ജോറ് വറീത് വൈരമുത്തു: tnuny (റ്റ്)നുനി

Fri Apr 14, 11:33:00 PM 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

പാവം വക്കാരിയപ്പന്‍! നടുവിന്റെ ബോള്‍ട്ട് ബാക്കി ഉണ്ടോ വെട്ടത്തുകവല പടയപ്പാ? വകാരി നാട്ടില്‍ നിന്നു മലയാളനാട്ടിലേക്ക് എത്ര നേരമപ്പാ?

Fri Apr 14, 11:36:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

നേരാംവണ്ണമാണേല്‍ ഒരു ഒമ്പത്-പത്തു മണിക്കൂര്‍. പക്ഷേ പോകുന്ന ദിവസം മഞ്ഞുവീണാല്‍ സംഗതി ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് മണിക്കൂര്‍ ലേറ്റാകാനും വൈമാനികത്താവളത്തിലെ അകത്തളങ്ങളില്‍ വിമാനത്തില്‍നിന്നും അടിച്ചുമാറ്റിയ ഷീറ്റും പുതച്ച് തറയില്‍ കിടന്നുറങ്ങാനും സാധ്യതയുണ്ട് (സാധ്യതയല്ല-ഇപ്രാവശ്യം അതാണ് ഉണ്ടായത്).

വിമാനത്തില്‍ മഞ്ഞുവീണാല്‍ തുടച്ചുകളയുന്ന യന്ത്രം, ടെക്നോളജിയുടെ ആശാന്മാരാണെങ്കിലും, ഒരെണ്ണം മാത്രം-അതെങ്ങാനും കേടായാല്‍ ഇരുപത്തിമൂന്ന് മണിക്കൂറപ്പാ, കിടയപ്പാ

Fri Apr 14, 11:43:00 PM 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

എന്നാലും സാരമില്ല, താങ്കള്‍ ഭാഗ്യവാനാകുന്നു.. ഈയറ്റത്തു കുടിപാര്‍ക്കുന്നവര്‍ വിമാനത്തിനകതു മാത്രം 16-18 മണിക്കൂര്‍ കിടക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു...

ഇന്‍ഡ്യന്‍ എയര്‍ലൈന്‍സോ എയര്‍ ഇന്‍ഡ്യയോ ആണെങ്കില്‍ പുകഞ്ഞു ചാവുമ്പോള്‍ പച്ച വെള്ളം തരില്ലെന്നു മാത്രല്ല, സഹായവിളി വന്നാല്‍ വന്നു ഓഫ് ചെയ്തു പോവുമപ്പാ!

വേ:വെ :കാവസാകി! (kwakahzii)

Fri Apr 14, 11:52:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഈ പടമപ്പാ പഴമപ്പാ പപ്പടമപ്പാ പടയപ്പാ ഏവൂര്‍ജിയുടെ പാതാള്‍ കൊരണ്ടിയില്‍ എങ്ങിനെ വരുത്തുമപ്പാ... ആയിരം പ്രാവശ്യം പറഞ്ഞു തന്നതാണെങ്കിലും.... ദേഷ്യപ്പെടരുതേ.. പറഞ്ഞപോലെ പിന്മൊഴികള്‍ അറ്റ് ജീമെയില്‍ ഈമെയിലൊക്കെ കൊടുത്തു. ഗൂഗിള്‍ പഞ്ചായത്തില്‍ വരുന്നുണ്ട്. പക്ഷേ ഏവൂര്‍ജിയുടെ http://evuraan.blogdns.org/
malayalam/work/head.html-ല്‍ സംഗതി ഇതുവരെ വന്നില്ല..

എന്താണപ്പാ കാരണമപ്പാ...

Fri Apr 14, 11:52:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ശരിയാണ് ശനിയപ്പാ... നമ്മുടെ തുളസിച്ചേട്ടന്‍ ഭാരതവായുവിനെ ഒന്ന് മിനുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. വയര്‍ ഹോസ്റ്റസ്സുമാരൊക്കെ വയറും തടിയും കുറയ്ക്കണം, ജിമ്മില്‍ പോകണമെന്നൊക്കെ ഇണ്ടാസിട്ടു. “ഓ പിന്നെ” എന്നവരും പറഞ്ഞു.

ഇപ്രാവശ്യം യാത്ര പുഷ്പകവിമാനത്തിലായിരുന്നു-കൊളംബോ വഴി. കാശു വളരെ ലാഭം. അതുപോരേ..

Fri Apr 14, 11:55:00 PM 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇത്തിരി സമയമെടുക്കാന്‍ സാധ്യതയുണ്ടപ്പാ, ഗൂഗിളത്തിന്റെ ബ്ലോഗ് സെര്‍ച്ചില്‍ വരണമെന്നാണ് എന്റെ അറിവപ്പാ..

Fri Apr 14, 11:56:00 PM 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

നാടിനോടുള്ള സ്നേഹം കൊണ്ടു ഒരിക്കല്‍ ഒന്നു പോയി നോക്കിയതാണപ്പാ.. അധികം സ്നേഹിക്കാന്‍ നിന്നാല്‍ അവനവന്‍ ബാക്കികാണുമോ എന്ന് സംശയിച്ചു പോയപ്പാ അവസ്ഥകള്‍ കണ്ടപ്പോള്‍..അവസാനം ഇനി ഇങ്ങോട്ടിതിലില്ലപ്പാ എന്നു പറഞ്ഞപ്പാ!

Sat Apr 15, 12:00:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

പാവങ്ങള്‍... കുറച്ചുംകൂടെ സമയം കൊടുക്കെന്ന്.. നന്നാകും. ഉള്ളുതുറന്നൊന്നു ചിരിക്കാന്‍ പഠിച്ചാല്‍ മതിയായിരുന്നു, അവര്‍. ഇവിടെ ഏക്സ്പോ 2005ന്റെ ഭാരത പവിലിയന്‍ കണ്ടു. എന്തൊരു ഗൌരവമാണോ എല്ലാവര്‍ക്കും. മസിലൊക്കെ പിടിച്ച്....

Sat Apr 15, 12:07:00 AM 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

അറിയില്ല.. നായുടെ വാല്‍....

Sat Apr 15, 12:15:00 AM 2006  
Blogger nalan::നളന്‍ said...

വിഷു ആശംസകള്‍ വക്കാരിയപ്പാ... അമ്മാ!

Sat Apr 15, 01:01:00 AM 2006  
Blogger evuraan said...

വക്കാരീ,

ചിത്രത്തിന്റെ പോസ്റ്റില്‍, മലയാളത്തിലെന്തെങ്കിലും ഒന്ന് എഴുതിയിടൂ -- ടൈറ്റിലിന്റെ കാര്യമല്ല, പോസ്റ്റിലെന്തെങ്കിലും മലയാളവും വേണം.

ഉദാഹരണത്തിന് ചിത്രത്തിനു തൊട്ടു താഴെ “വഴിയപ്പാ” എന്നോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും മലയാളത്തില്‍ ഒന്ന് കൊടുക്കൂ..

അങ്ങിനെ ചെയ്തിട്ടും വരുന്നില്ലെങ്കില്‍ അറിയിക്കൂ..

Sat Apr 15, 01:02:00 AM 2006  
Blogger Murali Menon (മുരളി മേനോന്‍) said...

:))

Thu Oct 11, 03:38:00 PM 2007  

Post a Comment

<< Home