ക്യോട്ടോയിലെ മനോഹരങ്ങളായ അമ്പലങ്ങളിലൊന്ന്. 1397 ല്‍ ആണ് ഉണ്ടാക്കിയതെങ്കിലും മറ്റു പല ജാപ്പനീസ് അമ്പലങ്ങളെയും കൊട്ടാരങ്ങളെയും പോലെ ഇതും പല പ്രാവശ്യം തീപിടിച്ചു. ഇപ്പോള്‍ കാണുന്നത് 1955 ല്‍ പുതുക്കി പണിതത് (അതിപുരാതനങ്ങള്‍ അതേ രീതിയില്‍ ജപ്പാനില്‍ അപൂര്‍വ്വം- എല്ലാം തടികൊണ്ടുള്ള പരിപാടികള്‍ ആയതുകാരണം പലതും തീപിടിക്കും അല്ലെങ്കില്‍ തീവെക്കും. ബാക്കിയൊക്കെ പിന്നെ അമേരിക്ക ബോംബിട്ടും കളഞ്ഞു. ക്യോട്ടോയില്‍ മാത്രം അമേരിക്ക ബോംബിട്ടില്ല).
മഞ്ഞ നിറത്തില്‍ കാണുന്നതൊക്കെ യഥാര്‍ത്ഥ സ്വര്‍ണ്ണ പാളികള്‍. കിന്‍കാകുജി എന്ന് പറഞ്ഞാല്‍ ഗോള്‍ഡന്‍ പവിലിയന്‍ ടെമ്പിള്‍.
മരങ്ങള്‍ക്കിടയിലൂടെ ഇങ്ങിനെയും കാണാം.
കൂടുതല്‍ വിവരങ്ങള്‍
ഇവിടെയും ഇവിടെയും പിന്നെ kinkakuji temple എന്ന
ഗൂഗിള്‍ സേര്‍ച്ചിലും.
Labels: എനിക്ക് പഴയത് മതി., തലവേദന, പുതിയ ബ്ലോഗര്‍