Friday, February 23, 2007

കുറുമയ്യന്നഭിനന്ദനങ്ങള്‍...

പണ്ട് വിശാലന് ഭാഷാ ഇന്ത്യാ അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു പൂന്തോട്ടം മൊത്തത്തില്‍ കൊടുത്തു...

കൊടകരപുരാണം പുസ്തകമാക്കാന്‍ തീരുമാനിച്ചപ്പോള്‍ വിശാലന് ഒരു റബ്ബര്‍ തോട്ടം മൊത്തത്തില്‍ കൊടുത്തു...

അപ്പോള്‍ പിന്നെ കുറമാന് കുറയ്ക്കാന്‍ പറ്റുമോ. കിടക്കട്ടെ, ഒരു തേയിലത്തോട്ടം മൊത്തത്തില്‍.
ഇന്തീബ്ലോഗവാര്‍ഡ് കിട്ടിയ കുറുമാന് എന്റെ എളിയ ഉപഹാരം... മൂന്നാറിലെ തേയിലത്തോട്ടം മൊത്തത്തില്‍. അറുപത് കൊല്ലം കൂടിയേ പാട്ടമുള്ളൂ കേട്ടോ. അത് കഴിഞ്ഞ് പൂഞ്ഞാര്‍ കൊട്ടാരത്തിന് തിരിച്ച് കൊടുത്തേക്കണം.

അഭിനന്ദനങ്ങള്‍...

15 Comments:

Blogger Peelikkutty!!!!! said...

ഇനിയിപ്പൊ ചായ കുടിക്കണ്ട..ചായത്തോട്ടം കണ്ടൂല്ലൊ!

Fri Feb 23, 01:14:00 PM 2007  
Blogger കലേഷ്‌ കുമാര്‍ said...

കുറുദേവാ, അഭിനന്ദനങ്ങള്‍!!!!

ബ്ലോഗിംഗ് തുടരൂ....

ഞങ്ങളെയൊക്കെ പൊട്ടിചിരിപ്പിക്കൂ....

സരസ്വതി കടാക്ഷം എപ്പഴുമുണ്ടാകട്ടെ!

(വക്കാരിഗുരോ, കലക്കി!)

Fri Feb 23, 01:43:00 PM 2007  
Blogger റീനി said...

വക്കാരി, പൂന്തോട്ടവും തേയിലത്തോട്ടവും ഒക്കെ കൊടുക്കുന്നില്ലേ? എനിക്ക്‌ ആ തേയിലത്തോട്ടത്തിന്റെ മുകളില്‍ കാണുന്ന നീലാകാശത്തീന്ന്‌ ഒരായിരം ഏക്കര്‍ പതിച്ചു തരുമോ?

Fri Feb 23, 03:38:00 PM 2007  
Blogger G.manu said...

കുറുമാനേ വാങ്ങുകീ കൂടെപ്പിറപ്പിണ്റ്റെ
കറവീഴാക്കൈയും കൈനിറയെച്ചെണ്ടും..

കുറിമാനംവീണ്ടും നിറയട്ടെ ബ്ളോഗിലായ്‌
കറുമുറെത്തിന്നാന്‍ നിറയെ പ്രതിഭയും

അവാര്‍ഡാശംസകള്‍

Fri Feb 23, 05:55:00 PM 2007  
Blogger ഷാജുദീന്‍ said...

കുറുമാനേ, കുറുമാനേ
ബൂലോഗക്ലബ്ബിലെ ചിരിനീരെ...
ബാക്കി ആര്‍ക്കും പൂരിപ്പിക്കാം

Fri Feb 23, 06:52:00 PM 2007  
Anonymous മുല്ലപ്പൂ said...

അതു ശരി.
ഒരു ചായയില്‍ ഒതുക്കിയോ കാര്യങ്ങള്‍.
പറ്റില്ല, ഒബറൊയ് ഹോട്ടലിന്റെ പടം ഇട് . ചിലവൌ അവിടുന്നാ.

(ഹോട്ടല്‍ പേരിന് കട : അരവി)

Fri Feb 23, 10:13:00 PM 2007  
Blogger prapra said...

കുറുമാന്‌ ചായയോ, മുന്തിരി തോട്ടം ഉണ്ടെങ്കില്‍ പോരട്ടേ.

Fri Feb 23, 10:42:00 PM 2007  
Blogger മലയാളം 4 U said...

കുറുമേട്ടാ, അഭിനന്ദനങ്ങള്‍. എല്ലാ വിധ ആശംസകളും.

Sat Feb 24, 04:10:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

കുറുമയ്യായ്ക്ക് പതിച്ചുകൊടുത്ത തേയിലത്തോട്ടം കാണാനെത്തിയ എല്ലാവര്‍ക്കും കുണ്ടള ഡാമില്‍ വിദ്യാ പോയിന്റില്‍ ഫ്രീ ചായസല്‍ക്കാരം.

റീനിയേ, സ്വല്പമൊന്ന് വെയിറ്റ് ചെയ്യണേ. നീലാകാശം അളന്നു തിരിക്കാനുള്ള നീലടേപ്പൊന്ന് കിട്ടിക്കോട്ടെ :)

Sun Feb 25, 06:04:00 AM 2007  
Blogger ദേവന്‍ said...

അതേ, ഇവിടെ കിടന്നു കറങ്ങാതെ കുറുമാനു നേരിട്ടു ആശംസകള്‍ അറിയിക്കപ്പാ, ഊണു വാങ്ങിത്തരും.
(വക്കാരിയുടെ വീക്ക്നെസ്സേല്‍ ഒരമ്പെയ്യട്ടെ) എനിക്ക്‌ ചോറ്‌, പരിപ്പ്‌, പപ്പടം, സാമ്പാറ്‌, നെയ്മീന്‍ കറി, അവിയല്‍, മുട്ടക്കൂസ്‌ തോരന്‍, പച്ചടി, ഓലന്‍, ഇഞ്ചിക്കറി, കടുമാങ്ങാ, ഉപ്പേരി, പഴം, പായസം ഒക്കെയുള്ള ഊണ്‌ കുറുമാന്റെ പറ്റില്‍ തരമായി!

Sun Feb 25, 06:28:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

ഏറ്റില്ലാ, ഏറ്റില്ലാ,

അത്രയ്ക്കൊന്നുമില്ലെങ്കിലും നല്ല ഒന്നാം തരം തൈരും നാരങ്ങാ അച്ചാറും കൂട്ടി പവിഴം ബ്രാന്‍ഡ് കുത്തരിയരിച്ചോറുണ്ട് വയറ് നിറച്ചിങ്ങ് വന്നിരുന്ന സെക്കന്റില്‍ വായിച്ചത് കാരണം സംഗതി അത്രയ്ക്കങ്ങ് വട്ടാക്കിയില്ല ദേവേട്ടാ... :)

ഇന്ന് മനോരമയും മാതിരുഭൂമിയും ആവശ്യത്തിന് പാര പണിതു. ചാപ്പലണ്ണന്‍ ശ്രീശാന്തിന്റെ വീട്ടില്‍ പോയി വെട്ടിവിഴുങ്ങിയതിന്റെ ദൃക്‌‌സാക്ഷിയണ്ണന്‍ വിവരണം, കല്‍മാഡുകള്‍

Sun Feb 25, 06:47:00 AM 2007  
Blogger കുറുമാന്‍ said...

വക്കാരിയ്ടെ കൃപയാല്‍ ഞാനിന്നൊരു തേയിലതോട്ടത്തിന്റെ ഉടമയായി. ഈ ഉപകാരം ഞാന്‍ മറക്കില്ല :)

നന്ദി

Sun Feb 25, 02:06:00 PM 2007  
Blogger ഇടങ്ങള്‍|idangal said...

അത് ശരി,

ഇങ്ങനെ ഒറ്റയടിക്ക് തോട്ടം ഒക്കെ കിട്ടുമായിരുന്നെങ്കില്‍ ഞാനും ഒരു കൈ നോക്കിയേനേ :)

Sun Feb 25, 02:33:00 PM 2007  
Blogger ഏറനാടന്‍ said...

"തിന്തിന്നോ ആദമേ
നിന്നെ ഞാന്‍ തോട്ടത്തിലാക്കി
തോട്ടം കൊട്ടിപാടി
കായികനികള്‍ തിന്നുംപാടി
ഏയ്‌....." (ഈ നാട്‌ സിനിമാഗാനം)
- ഞാന്‍ കുറുമന്‍ചേട്ടന്‌ സമര്‍പ്പിക്കുന്നു. അഭിനന്ദനങ്ങള്‍..

Sun Feb 25, 02:50:00 PM 2007  
Blogger പൊതുവാള് said...

വക്കാരിയേ ,
ഇനിയേതൊക്കെ തോട്ടങ്ങള്‍ ബാക്കിയുണ്ട്,ആര്‍ക്കൊക്കെ കൊടുക്കാന്‍ ബാക്കി കിടക്കുന്നു?

“വിദ്യാപോയ്ന്റില്‍“ ചായ സല്‍ക്കാരമാണെന്ന് പറഞ്ഞതിനാലാണെന്ന് തോന്നുന്നു കുറുമാന്‍ ആ വഴിയൊന്നും പോകാത്തത് ഭാഗ്യമായി.

കുറൂ,ഇനി വീഞ്ഞ് സല്‍ക്കാരമാണെന്നു പറഞ്ഞാലും ആ ഏരിയക്കു പോകല്ലേ ആ യാത്രാവിവരണം വായിക്കാന്‍ ഞങ്ങള്‍ക്കു പറ്റത്തില്ല അത്ര തന്നെ!?.

Sun Feb 25, 03:36:00 PM 2007  

Post a Comment

<< Home