Tuesday, February 13, 2007

പിള്ളേരപ്പാ

പോസിനു മുന്‍പും (എന്നാലും ലെവന്മാരില്‍ ചിലരങ്ങ് പോസു ചെയ്തുകൊണ്ടേ നിന്നു)...



പോസിനു ശേഷവും.

33 Comments:

Blogger സു | Su said...

ഇതൊക്കെ ആരപ്പാ?

എവിടെപ്പോയിരുന്നപ്പാ?


qw_er_ty

Wed Feb 14, 03:51:00 AM 2007  
Blogger സ്നേഹിതന്‍ said...

സന്തോഷത്തിന്റെ മുഖങ്ങള്‍

നിറങ്ങള്‍ ചാലിച്ചും അല്ലാതെയും

നന്നായിരിയ്ക്കുന്നു.

Wed Feb 14, 04:27:00 AM 2007  
Blogger myexperimentsandme said...

നാട്ടിലായിരുന്നു സൂ. ബ്ലോഗണമെങ്കില്‍ നാട് വിടണമെന്നുള്ളതുകൊണ്ട് പിന്നേം ഇങ്ങ് പോന്നു.

ആരൊക്കെയാണെന്ന് യാതൊരു പിടിയുമില്ല. ഫിലിമില്ലാതെ ചുമ്മാ ഞെക്കിക്കളിക്കുകയാണെന്ന് ലെവന്മാര്‍ കമന്റടിച്ചപ്പോള്‍ എല്ലാവനെയും പിടിച്ച് വരിവരിയായി നിര്‍ത്തി ഫോട്ടം പിടിച്ച് കാണിച്ചുകൊടുത്തു. പത്രത്തില്‍ വരുമെന്ന് പറഞ്ഞാണ് പിടിച്ചത്. എല്ലാവര്‍ക്കും പെരുത്ത് സന്തോഷം.

ചുമ്മാ ഒരു രസം :)

സ്നേഹിതന്നേ, നന്ദി. നല്ല പ്രസരിപ്പുള്ള പിള്ളേര്‍ തന്നെ.

Wed Feb 14, 04:30:00 AM 2007  
Blogger aneel kumar said...

പിള്ളേരപ്പാ!
ലവന്‍സ് ചുമ്മാ കമന്റടിച്ചു വിട്ടതല്ലേയുള്ളൂ. സമദാനിക്ക്. പഴേ സിനിമാഭിനയസീനൊക്കെ നൊസ്റ്റാക്കി നിന്നു പോയതല്ലേ വക്കാരീ സത്യത്തില്‍?

നാടുവിട്ടു നാടുമാറീട്ട് ഇപ്പോ യേതു നാട്ടില്‍?
കള്ളം പറയണ്ട. ബൂലോഗത്ത് ഇപ്പോ അതൊക്കെ കണ്ടൂപിടിക്കാന്‍ സെറ്റപ്പ് ഒണ്ട്. സത്യം ;)

Wed Feb 14, 04:35:00 AM 2007  
Blogger myexperimentsandme said...

ശരിക്കും നോവാളിജിക്കായിപ്പോയി അനിലണ്ണാ, സത്യം. അന്തക്കാലത്ത് പെട്ടീം തൂക്കി സ്കൂളില്‍ നിന്ന് വരുന്ന വഴിക്ക് സിനിമാ പോസ്റ്ററ് ചുരുട്ടിക്കൂട്ടി പന്ത്രണ്ട് പത്തെസ്സീടെ ചില്ലിനിട്ടെറിഞ്ഞപ്പോള്‍ ഡ്രൈവറങ്ങുന്ന് വണ്ടി ചവിട്ടി നിര്‍ത്തി നീ കല്ലുവെച്ച് തന്നെയാണെറിഞ്ഞതെന്ന കല്ലുവെച്ച നുണ പറഞ്ഞലറിയപ്പോള്‍ പേടിച്ച് വിറച്ച് ഒന്നേ ഒന്നേ എന്ന് തോന്നിയതും അതും ഇതുമൊക്കെ ഓര്‍ത്തുപോയി. ഫോട്ടം പിടുത്തം കഴിഞ്ഞ് വണ്ടി വിട്ടപ്പോള്‍ ലൊരുത്തന്‍ സൈക്കിളില്‍ ഫോളോ ചെയ്യുന്നു... പേടിച്ച് പോയി.

അമ്മായിവൈറസ്കണ്ണന്മാര്‍ തന്നെ വൈറസ്കും ഉണ്ടാക്കുമെന്ന കിം വ പല്ലിപോലെ ഏത് വലിയ സെറ്റപ്പിനെയും വര്‍ണ്ണ്യത്തിലാശങ്കിക്കാന്‍ പാകത്തിനുള്ള സെറ്റപ്പ് വെച്ചല്ലിയോ... (ഏറ്റോ?) :)

Wed Feb 14, 04:44:00 AM 2007  
Blogger Unknown said...

നല്ല പടംസ്‌. പിള്ളാരുടെ ഭാവഭിനയം എന്തായാലും പണ്ട്‌ ഒരു ചെക്കന്‍ സീമചേച്ചിയ്ക്കൊപ്പം കട്ടയ്ക്ക്‌ നിന്ന് അഭിനയിച്ചതിന്റെ അത്രയും വരില്ല!

Wed Feb 14, 04:46:00 AM 2007  
Blogger aneel kumar said...

ലേബല്‍: അമ്മായി, പല്ലി

പിടികിട്ടീ. ഏറ്റ് ;)

Wed Feb 14, 04:48:00 AM 2007  
Blogger myexperimentsandme said...

ഹ...ഹ... മൊഴിയണ്ണാ, ആ ഗ്ലാമറൊക്കെയല്ലായിരുന്നോ ഗ്ലാമര്‍. എന്തൊരു പാവാഭിനയമായിരുന്നു :)

Wed Feb 14, 04:49:00 AM 2007  
Blogger myexperimentsandme said...

അനിലണ്ണോ, അപ്പോള്‍ A2 അല്ലേ... അതുതന്നെ :)

qw_er_ty

Wed Feb 14, 04:51:00 AM 2007  
Blogger ബിന്ദു said...

ങ്ങേ വക്കാരി ഇവിടെയൊക്കെ ഉണ്ടായിരുന്നൊ? കുറേ കാലമായല്ലൊ കണ്ടിട്ട്. എവിടെപ്പോയി എന്നോര്‍ത്തിര്‍ത്തിരിക്കുവായിരുന്നു. സന്തോഷം.

Wed Feb 14, 04:51:00 AM 2007  
Blogger myexperimentsandme said...

യ്യോ...ബിന്ദുവേ, ആ അഞ്ചുപേരില്‍ ഒരാള്‍ പോലും ഞാനല്ലേ :)

Wed Feb 14, 04:56:00 AM 2007  
Blogger Inji Pennu said...

ഹഹ...ഇതാരപ്പ? ആ പിള്ളേരുടെ കൃഷ്ണമണികളില്‍ റിഫ്ലക്ഷന്‍ ഉണ്ടോന്ന് നോക്കി :) ഇല്ല ഇല്ല്ല :)

ഇപ്പൊ വിശക്കുന്നേന്ന് ഒരു വിളി വരുമോ ആവൊ? ചോറും തൈരും ചമ്മന്തീം, ആ എന്താ ടേസ്റ്റ്. :)

Wed Feb 14, 05:01:00 AM 2007  
Blogger അനംഗാരി said...

എന്തൊരു പടമപ്പാ..

വക്കാരി:ഞാനീ പിള്ളേരുടെ പടം എന്റെ സുഹൃത്ത് പത്രക്കാരന് അയച്ച് കൊടുത്തു.കാണ്മാനില്ല എന്ന് പരസ്യം ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.അപ്പോള്‍ പിന്നെ വക്കാരിയെ എങ്ങിനെ കണ്ടുപിടിക്കുമെന്ന് പറയേണ്ടതില്ലല്ലോ?:)

Wed Feb 14, 05:10:00 AM 2007  
Anonymous Anonymous said...

ഹാ പാണ്ഡവരുടെ ചെറുപ്പത്തിലെ പോട്ടം ആയിരുന്നല്ലേ? പാഞ്ചാലി മിസ്സിങ്ങ് ആണല്ലോ. ഓള്‍ടെ കുട്ടികാലത്തെ വേണ്ടാട്ടോ(ടീനേജ്,യങ്ങ് മതി. വസ്ത്രാക്ഷേപം ഉണ്ടെങ്കില്‍ അത് തന്നെ ആകാം). നി പ്പോ കൌരവരെ എടുക്കാന്‍ കൈപ്പള്ളിയെ തന്നെ വിളിക്കേണ്ടി വരും

Wed Feb 14, 05:23:00 AM 2007  
Blogger myexperimentsandme said...

Tensingh

qw_er_ty

Wed Feb 14, 06:23:00 AM 2007  
Blogger RR said...

വക്കാരി തിരിച്ചെത്തിയോ?

qw_er_ty

Wed Feb 14, 01:14:00 PM 2007  
Blogger prapra said...

രാജൂ... നിന്റെ പല്ലുകള്‍ മുത്ത്‌ പോലെ തിളങ്ങുന്നുണ്ടല്ലോ?

ബൈദബൈ ... ഹൂ ഈസ്‌ രാജു ഇന്‍ ദിസ്‌?

Wed Feb 14, 01:47:00 PM 2007  
Blogger chithrakaran ചിത്രകാരന്‍ said...

ജീവനുള്ള, സംസാരിക്കുന്ന ചിത്രങ്ങള്‍ !!

Wed Feb 14, 04:27:00 PM 2007  
Anonymous Anonymous said...

ആദ്യത്തേതിലില്ല..രണ്ടാമത്തേതിലുണ്ട്..ആര്?:-)

സ്കൂള്‍‌ബാഗ്..പോസ്..ചിരി..
നൊസ്റ്റാള്‍‌ജി..നൊസ്റ്റാള്‍‌‍ജി..


-പീലിക്കുട്ടി.

Wed Feb 14, 07:33:00 PM 2007  
Blogger Unknown said...

വക്കാരിച്ചാ... പൂഹോയ്.... എവിടെ?മരുന്നിന് പോലും ഇങ്ങളെ കാണാനില്ലല്ലോ ഇപ്പൊ. (അര്‍ത്ഥങ്ങള്‍:1)എന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന് 2) വക്കാരിച്ചന്‍ ഇതിന് മുമ്പ് പതിവായി മരുന്ന് വാങ്ങാറുണ്ടായിരുന്നു എന്ന്) :-)

ഓടോ: ഇരിക്കട്ടെ എന്റെ വകയും രണ്ട് കണ്‍ഫ്യൂഷന്‍ കണ്ണിമാങ്ങ. യേത്? :-)

Wed Feb 14, 07:46:00 PM 2007  
Blogger തമനു said...

ഇതെന്തര് വക്കാരി മാഷേ .. ആദ്യത്തെ പടങ്ങളടിച്ചപ്പോഴേക്കും ക്യാമറേടെ കളറുകളു പോയോ ..?

നാട്ടീന്ന്‌ വന്നതേയുള്ളൂ അല്ല്യോ ...? അപ്പോ ദോശേം സമ്മന്തീം ഒക്കെ തിന്നു കാണും അല്യോ.. കൊതി വരുന്നു.

പടങ്ങളെല്ലാം ഒരു ഒന്നൊന്നര നൊസ്റ്റാള്‍ജിയ പടങ്ങള്‍.

Wed Feb 14, 09:36:00 PM 2007  
Blogger Visala Manaskan said...

ഹലോണ്‍!! ദെവിട്യാ ചുള്ളാ?

വക്കാരിനെകണ്ടില്ലല്ലോ വക്കാരിനെക്കണ്ടില്ല്യാലോ..ന്ന് ങ്ങനെ ആലോചിച്ച് നോക്കിയപ്പോഴുണ്ട്രാ...

നൈസ് പടങ്ങള്‍. ഞാനൊക്കെത്തന്നെ!

Wed Feb 14, 09:54:00 PM 2007  
Blogger മുസ്തഫ|musthapha said...

എവിടാണ്ടൊക്കെ കൈപിടിച്ചു നടത്തി ഈ പടങ്ങള്‍



ഈ പടങ്ങള്‍ നന്നായീന്ന് പറയാന്‍ ഞാനാളല്ലപ്പാ :)

Wed Feb 14, 09:56:00 PM 2007  
Blogger കുറുമാന്‍ said...

വക്കാരി, എവിടെ പോയിരിക്കുവാ? ഒന്നു വാ മാഷെ....ബൂലോകം ഉറങ്ങുന്നു

Wed Feb 14, 10:24:00 PM 2007  
Blogger ചുള്ളിക്കാലെ ബാബു said...

എവിടാരുന്നപ്പാ.....?

ഇപ്പോഴെവിടെയാണപ്പാ....?

ഗണപതിയപ്പാ....!!!

Thu Feb 15, 01:28:00 PM 2007  
Blogger myexperimentsandme said...

ഓരോരുത്തര്‍ക്കും പ്രത്യേകമായി നന്ദിയെഴുതി മൂന്ന് പ്രാവശ്യം ക്ലിക്കി, മൂന്നാം പ്രാവശ്യവും ബ്ലോഗര്‍ ചതിച്ച് സംഗതി മൊത്തം ചീറ്റിയതിനാല്‍ എല്ലാവര്‍ക്കുമായി ഒരൊറ്റ നന്ദി. എന്ത് ചെയ്യാന്‍. പുതിയ ബ്ലോഗറിലേക്ക് മൈഗ്രേറ്റ് ചെയ്ത് മൈഗ്രേന്‍ പിടിച്ച് പ്രാന്തായിരിക്കുന്നു.

എങ്ങിനെയെങ്കിലും പഴയവനിലേക്ക് പോകാനും പഴയവനില്‍ തന്നെ തുടരാനും വല്ല മാര്‍ഗ്ഗവുമുണ്ടോ. ഈ തലക്കലോക്ക് മണ്ഡാരിന്‍ മണ്ഡരി കമന്റ് നാമങ്ങള്‍ മലയാളത്തിലേക്ക് ആക്കാന്‍ പറ്റുമോ?

എല്ലാവര്‍ക്കും എല്ലാവര്‍ക്കും നന്ദി. നന്ദി.

Fri Feb 16, 01:35:00 AM 2007  
Blogger Abdu said...

ഹ ഹ,

അടി തെറ്റ്യാല്‍ വക്കാരീം വീഴും, പാവം

പിന്നെ പടങ്ങള്‍ അടിപൊളി,
നല്ല തെളിച്ചം

(ആദ്യം ഓടോ പറഞ്ഞ് പിന്നെ ടോപ്പിക്കില്‍ ഇറങ്ങിതാ, പഴേ ശൈലി, ന്നാലും ഇരിക്കട്ട്)

Fri Feb 16, 02:03:00 AM 2007  
Blogger myexperimentsandme said...

അബ്ദുവേ, ദുഷ്ടാ... ചിരിച്ചോ ചിരിച്ചോ :)എന്നാ പറയാനാ എന്നാ പറ ആന :)

Fri Feb 16, 02:09:00 AM 2007  
Blogger Abdu said...

ഹ ഹ വക്കാരീ,

ഞങ്ങള്‍ കുറേ പേര് ആദ്യേ വീണ് നട്ടൊല്ലൊടിഞ്ഞിരിക്കുവാ, ദാ ഇത് നോക്കിക്കേ,
http://boologaclub.blogspot.com/2007/01/f1.html
കൂടെ ഒരാള്കൂടിയായപ്പോ ഫയങ്ക്ര സന്തോഷം :)

Fri Feb 16, 02:23:00 AM 2007  
Blogger സുഗതരാജ് പലേരി said...

കുറെ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ ഫയങ്കര തന്തോയം! ഫയങ്കര നല്ല ഫോട്ടങ്ങളപ്പാ!

Fri Feb 16, 02:33:00 PM 2007  
Blogger myexperimentsandme said...

അബ്ദുവേ, അപ്പോളങ്ങിനെയാണല്ലേ സംഭവങ്ങളുടെ ഇരിപ്പ്. ഇപ്പോള്‍ സം ആധാനമായി. ഞാനൊറ്റയ്ക്കല്ലല്ലോ.

പലകരാജ് സുതേരി സ്വാറി, സുഗതരാജ് പലേരി (തല്ലരുത്, തല്ലരുത്...പതാലി സ്റ്റൈലില്‍ ഒന്ന് വിരട്ടിവിട്ടാല്‍ മതി-ചോറ് വെച്ചില്ല, നാളെ രാവിലത്തേക്ക് കഴിക്കാനൊന്നുമില്ല-അതുകൊണ്ടാണേ), നന്ദി കേട്ടോ.

Sat Feb 17, 06:10:00 AM 2007  
Blogger P Das said...

:)

Sat Feb 17, 12:06:00 PM 2007  
Blogger Kumar Neelakandan © (Kumar NM) said...

രണ്ടാമത്തെ ചിത്രമാണെനിക്കെ ഏറെ ഇഷ്ടമായത്. അവരുടെ ചിരിയില്‍ തന്നെ ഒരുപാട് നിറങ്ങള്‍ ഒളിഞ്ഞിരിക്കുമ്പോള്‍ എന്തിനു വേറെ നിറം. ഇതു മതി.

ആ ചിത്രത്തില്‍ ഒരുപാട് സന്തോഷം തള്ളി നില്‍ക്കുന്നു.
ക്യാമറയ്ക്ക് മുന്നില്‍ സ്പെഷ്യല്‍ കിഡ്സ് ആയതിന്റെ സന്തോഷം ഓരോരുത്തരുടെ മുഖത്തും ഉണ്ട്.
മനോഹരം.
ചുമ്മാ ഞെക്കപ്പാ...

Tue Mar 13, 12:19:00 PM 2007  

Post a Comment

<< Home