Tuesday, February 27, 2007

പടമപ്പാ

23 Comments:

Blogger ബിന്ദു said...

ഞാനിട്ടെ... ആദ്യകമന്റ്

Tue Feb 27, 08:43:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

ബിന്ദുവിന് ഈ പടത്തിന്റെ പടര്‍പ്പവകാശം തന്നിരിക്കുന്നു :)

Tue Feb 27, 08:48:00 AM 2007  
Blogger ബിന്ദു said...

ആദ്യകമന്റിടാനുള്ള ആവേശത്തില്‍ പടത്തിനെ ശ്രദ്ധിക്കാന്‍ പറ്റിയില്ലായിരുന്നു. അതുകൊണ്ട്..
ഇതാരോ വരച്ച പടം മായ്ച്ചിട്ട് അതിനു മുകളില്‍ എന്തോ ചെയ്തതു പോലെയുണ്ടല്ലൊ. എന്നാലും പടം വരയ്ക്കാന്‍ അറിയാമെന്ന് ഞാന്‍ സമ്മതിച്ചുതരില്ല.:)(തെന്നാലിരാമന്‍ ആണോ ഇത്?)
qw_er_ty

Tue Feb 27, 08:53:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

റീസൈക്കിള്‍, സേവ് എനര്‍ജി, പരിസ്ഥിതി എന്നൊക്കെ ഇപ്പോള്‍ പറഞ്ഞുകൊണ്ട് നടക്കുമ്പോള്‍ കൊല്ലങ്ങള്‍ക്കുമുന്‍‌പേ അത് പ്രാബല്യത്തില്‍ വരുത്തിയതല്ലേ :)

ഒരു പേപ്പറിന്റെ അപ്പുറത്തും ഇപ്പുറത്തും; അല്ലെങ്കില്‍ ഒരു സൈഡ് കാലിയായ പേപ്പര്‍.

Tue Feb 27, 09:07:00 AM 2007  
Blogger Peelikkutty!!!!! said...

എനിക്കും‌ ഉണ്ടായിരുന്നു വക്കാരീ ഈ കോബി..ബാലരമേലേം സചിത്രകഥയിലേം‌ ആള്‍‌ക്കാരെ പുനരാവിഷ്കരിക്ക്വ!..ഗോമ്പറ്റീഷനുണ്ടൊ?...ഞാനും തപ്പി ബ്ലൊഗിലിടും...:)..അധികവും‌ ബ്ലാക്ക് ഇങ്ക് കൊണ്ടുള്ള കളിയായിരുന്നു!ഇപ്പൊ അടുത്ത് ഞാനെന്റെ തുരുമ്പ് പിടിച്ച പച്ച കാമലിനെ കണ്ടു:(

Tue Feb 27, 11:59:00 AM 2007  
Blogger ആവനാഴി said...

അതു ശരി.

അപ്പോള്‍ കുചേലന്‍ ശ്രീകൃഷ്ണനെ കാണുന്ന രംഗമാണല്ലേ?

ഇടതുവശത്തു കട്ടിലില്‍ കുചേലന്‍. വലതുവശത്ത് കയ്യില്‍ ഏലസ്സു കെട്ടിയ പുള്ളി ശ്രീകൃഷ്ണന്‍.

അപ്പോള്‍ അവില്‍പ്പൊതിയെവിടെ വക്കാരിയപ്പാ?

ആരാ ആ തിരശ്ശീലക്കു പിന്നില്‍ നിന്നു മറഞ്ഞു നോക്കുന്നത്?

Tue Feb 27, 12:17:00 PM 2007  
Blogger indiaheritage said...

ഞാന്‍ പ്രതിഷേധിക്കുന്നു. എന്നെ അറിയിക്കാതെ വക്കാരി വടക്കെ ഇന്‍ഡ്യയില്‍ വന്നോ?
സസ്നേഹം
പണിക്കര്‍

Tue Feb 27, 12:45:00 PM 2007  
Blogger അനംഗാരി said...

ഞാന്‍ പടമല്ല നോക്കിയത്.അതിന് താഴെ വക്കാരിയുടെ പേരിന്റെ ഇനിഷ്യല്‍.കൊച്ചു കള്ളാ... ഞാന്‍ കണ്ടു പിടിച്ചു.
ഇത് ഒന്ന് വക്കാരിയും,മറ്റൊന്ന് യാത്രാമൊഴിയും.ഇനി ഈ പടം വെച്ച് വേണം ഉമേഷിന്റെ പ്രശ്നോത്തരിക്ക് ഉത്തരം കണ്ടെത്താന്‍.

Tue Feb 27, 01:45:00 PM 2007  
Blogger ദമനകന്‍ said...

കൊള്ളാം ഇനി ഇജ്ജാതി സൈസ് പോരട്ടെ.

Tue Feb 27, 01:55:00 PM 2007  
Blogger സു | Su said...

അടിക്കുറിപ്പല്ലേ? അത് ഞാനേറ്റു.

ഉമേഷ്ജി കണ്ടെത്തിയ വക്കാരി.

ഇതില്‍ ആരാ ഉമേഷ്ജി, ആരാ വക്കാരി എന്ന് ചോദിക്കരുത്. എനിക്കിനിയും കുറേക്കാലം ജീവിക്കണം.

Tue Feb 27, 02:07:00 PM 2007  
Blogger ഉമേഷ്::Umesh said...

സു എന്റെ ഫോട്ടോ കണ്ടിട്ടുള്ളതുകൊണ്ടു കഷണ്ടിയില്ലാത്ത ആളാണു ഞാന്‍ എന്നു മനസ്സിലാക്കി, അല്ലേ? മിടുക്കി :)

വക്കാരിയുടെ രൂപം കിറുകൃത്യം. എന്റെ പടം അത്ര ശരിയായില്ല. തലമുടി അല്പം നരപ്പിക്കാമായിരുന്നു :)

Tue Feb 27, 02:54:00 PM 2007  
Blogger പൊതുവാള് said...

വക്കരിയുടേ വായ്ക്കരിയിടാറായോ എന്നന്വേഷിക്കാന്‍ പോയതാണോ ഉമേഷ്ജി??:)

Tue Feb 27, 03:10:00 PM 2007  
Blogger കലേഷ്‌ കുമാര്‍ said...

ഗുരോ,
പടം കൊള്ളാം.
പടത്തിലാരൊക്കെയാന്നുള്ള ഊഹാപോഹങ്ങള്‍ക്കൊരറുതി വരുത്തൂ.....
ബ്ലീസ്...

Tue Feb 27, 09:06:00 PM 2007  
Blogger sandoz said...

ഹായ്‌...ഇത്‌ ഇടിവാളും കുറുമാനും അല്ലേ.....

രാജാപ്പാര്‍ട്ട്‌ വേഷത്തില്‍ ഇരിക്കണ ഇടിവാള്‍ ....തലയില്‍ മുടിയില്ലാത്ത കുറുമാനോട്‌ ചോദിക്കുന്നു......
'ടെയ്‌.....അവാര്‍ഡിന്റെ ഒപ്പം കാശ്‌ വല്ലതും തടഞ്ഞാടൈ.....'

അപ്പോള്‍ കുറുമാന്‍;'എവിടുന്ന്.....നെറ്റീലൊട്ടിച്ചോ എന്ന് പറഞ്ഞ്‌....ഒരു സ്റ്റിക്കര്‍ തന്ന്...ദേ അതാ എന്റെ കൈയ്യില്‍ ഇരിക്കണേ....'

കുറുമാനു വല്ലതും തടഞ്ഞോ എന്നറിയാന്‍......കര്‍ട്ടന്റെ അപ്പുറത്ത്‌ നിന്ന് നോക്കുന്നത്‌......വിശാലനല്ലേ....അല്ല....സന്തോഷ്ജി ആണെന്നാ തോന്നണേ......അതോ ഉമേഷ്ജിയാ.....ഇനി അരവിന്ദനോ മറ്റോ ആണോ......

Tue Feb 27, 10:02:00 PM 2007  
Blogger ഇടിവാള്‍ said...

സാന്‍ഡോ‍ാസേ....

എന്നെയങ്ങ് കൊല്ല്. (ചിരിപ്പിച്ച്)

കര്‍ട്ടനു ഉപുറകില്‍ നിക്കുന്നവരെപ്പോലും വെറുതെ വിട്ടില്ലല്ലോ ഭീകരാ നീ...

Tue Feb 27, 10:06:00 PM 2007  
Blogger കൈപ്പള്ളി said...

വക്കാരി സാന്‍
പോരട്ടെ. പോരട്ടെ

Tue Feb 27, 10:14:00 PM 2007  
Blogger ഏറനാടന്‍ said...

കുട്ടൂസന്‍/ഡാകിനി/ദൊപ്പയ്യ/ശിക്കാരി ശംഭു എന്നിവരും വരിവരിയായി വക്കാരിവരയിലൂടെ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Tue Feb 27, 10:46:00 PM 2007  
Blogger സ്നേഹിതന്‍ said...

മലയാളം ബ്ലോഗുകളുടെ ഭാവിയെപ്പറ്റിയുള്ള ചൂടുപ്പിടിച്ച ചര്‍ച്ച?

ഒളിഞ്ഞു നിന്ന് കേള്‍ക്കുന്നത് അനോണി?

Wed Feb 28, 02:44:00 AM 2007  
Blogger ദേവന്‍ said...

യെവന്മാരേതാ വക്കാരി? ചാണക്യൂന്‍ & ക്രിസ് ദേവ് റെയര്‍ ആന്നോ?

Wed Feb 28, 03:39:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

എന്റെ കല കണ്ട് കോരിത്തരിച്ച എല്ലാവര്‍ക്കും എന്റെ വിനീതമായ നന്ദി. ബിന്ദു എന്നിലെ വരയനെ അംഗീകരിക്കാത്തതിനാല്‍ എന്റെ ഏറ്റവും ഉദാത്തമായ മാസ്റ്റര്‍പീസ് പീസുപീസായി ഞാന്‍ പ്രസിദ്ധീകരിക്കും, ഉടന്‍ തന്നെ.

ബിന്ദുവേ, നന്ദി (ബാക്കി പിന്നാലെ) :)

പീലിക്കുട്ടീ, സേം പിഞ്ച്, പിഞ്ച് പിഞ്ച്... ഇടൂന്ന്, കാണട്ടെ, എന്നിട്ട് നമുക്ക് ഗോദായില്‍ വെച്ച് ഒന്നുകൂടി കാണാം.

ആവ്‌നാഴിയണ്ണാ, അത് വെറുമൊരു പാവാടക്കാരന്‍(കാരി) ആണെന്നാ തോന്നുന്നത്. അപ്പോള്‍ ഇത് ശ്രീ കൃഷ്ണനും കു ചേലനുമാണല്ലേ, ഞാനും ആലോചിക്കുകയായിരുന്നു. നന്ദി കേട്ടോ.

പണിക്കര്‍ മാഷേ, വടക്കേ ഇന്ത്യയില്‍ മാത്രമോ, എന്റെ കലാസൃഷ്ടികള്‍ മൊത്തം പ്രസിദ്ധീകരിച്ചാല്‍ ഞാന്‍ ആരുമറിയാതെ ശൂന്യാകാശത്തും എത്തിയോ എന്ന് തോന്നിപ്പോകും :)

അനംഗാരീ, ബെറ്റ്, ബെറ്റ്... ഒന്നും കിട്ടൂല്ലാ- എല്ലാം തൂത്തുകളഞ്ഞിട്ടല്ലേ ഇട്ടത് :)

ദമനകനകനകാ... നന്ദി കേട്ടോ. ഏത് സൈസ് വേണമെന്ന് പറഞ്ഞാല്‍ മതി :)

സൂ... ശ്ശോ, അങ്ങിനെയായിരുന്നെങ്കില്‍ തലേക്കെട്ട് മാറ്റാമായിരുന്നു-അപ്പോള്‍ അതോര്‍ത്തില്ല.

ഉമേഷ്‌ജീ, ശരിയാ, സ്വന്തം ഫോട്ടോ കണ്ടാല്‍ ഞെട്ടിത്തെറിക്കുന്ന അപൂര്‍വ്വം ആള്‍ക്കാര്‍ക്ക് പിന്നെ ഇത്തരം പടങ്ങളൊക്കെയല്ലേ ഉള്ളൂ ഒരു ആശ്വാസം... ഗ്ലാമര്‍ പടങ്ങളെന്ത് കണ്ടാലും അത് ഞാന്‍ അല്ലിയോ ആ പടത്തില്‍ എന്ന് ചുമ്മാ ഒരു ആശങ്ക, ഉമേഷാഖ്യ കൊളംകൃതി :)

പൊതുവാള്‍‌ജീ, തുവാള്‍ജീ, വാള്‍ജീ, ള്‍ജീ, ജീ... :)

കലേഷേ, ഒരിക്കലുമില്ല, അതൊരു ബസ്സിലായി കിടക്കട്ടെ (കലുമാഷ് പ്ലീസ് പറഞ്ഞപ്പോഴും ഞാന്‍ പസില്‍ പറഞ്ഞപ്പോളും തുമ്മി-മനഃപൊരുത്തം) :)

സാന്‍ഡോസേ, ഇഡ്ഡലിവാളേ... കൊള്ളാം. സാന്‍ഡോക്കമന്റ് തകര്‍ത്തു.

നിഷാദേ, നന്ദി. കിടക്കുകയല്ലേ ഫോള്‍ഡറില്‍... :)

ഏര്‍‌നാടന്‍സ്, കറക്ട്...കറക്ട്... അപ്പോള്‍ പണ്ടീ വീക്ക്‍നെസ്സ് ഉണ്ടായിരുന്നല്ലേ :)

സ്നേഹിത്തന്നേ... അനോണിമാഷുമാര്‍ ഒളിഞ്ഞ് കേള്‍ക്കാറില്ലല്ലോ, ഒളിഞ്ഞ് പ്രത്യക്ഷപ്പെടാറല്ലേ ഉള്ളൂ :)

ദേവേട്ടാ‍, മൊത്തം മറന്നുപോയി. ഇത് കൊല്ലവര്‍ഷം... ത്തെയല്ലേ :)

എല്ലാവര്‍ക്കും നന്ദി. മാസ്റ്റര്‍പീസ് ഉദാത്തം ഫോളോസ്...

Fri Mar 02, 07:49:00 AM 2007  
Blogger indiaheritage said...

വക്കാരിജീ,
സംഗീതത്തിലും നിപുണനാണല്ലേ. ഗോപുച്ഛയതിപ്രയോഗം എന്നാണ്‌ , പൊതുവാളിനെ പറഞ്ഞ രീതിക്കു സംഗീതവിദഗ്ദ്ധര്‍ പറയുന്നത്‌
പശുവിന്റെ വാലു പോലെ പൊതുവാള്‍ , തുവാള്‍, വാള്‍, ള്‍ ഇങ്ങനെ കുറച്ചു കുറച്ചു കൊണ്ടു വരുന്നത്‌.

പറഞ്ഞതു കൊണ്ട്‌ ബാക്കിയും പറയാം ഇതിന്റെ എതിരു രീതിയില്‍ ള്‍, വാള്‍ , തുവാള്‍ എന്നിങ്ങനെ പറയുന്നത്‌ സ്രോതോവഹയതി ആണ്‌.

Fri Mar 02, 12:02:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

പണിക്കര്‍ മാഷേ, സംഗീതത്തിലോ, ഞാനോ... യ്യോ...

വളരെ പണ്ട് ചെറുപ്പകാലത്ത് പള്ളിമൈതാനത്ത് ഒരു ഗാനമേള കേള്‍ക്കാനായി ചെന്നപ്പോള്‍ ആദ്യം കേട്ട പാട്ട് ഇങ്ങിനെയായിരുന്നു:

“ലക്ഷ്‌മണാ...ക്ഷ്‌മണാ...മണാ...ണാ...

ഓട്ടോയെക്കോ പരിപാടിയൊന്നുമില്ലായിരുന്നു എന്ന് തോന്നുന്നു അന്ന്. ആ പാട്ടുകാരന്‍ തന്നെ ക്ഷ്‌മണാ, മണാ, ണാ എന്നൊക്കെ പറഞ്ഞ് എക്കോ ഉണ്ടാക്കിയതുപോലെ തോന്നി.

എപ്പോള്‍ ഗോപുച്ഛയതിപ്രയോഗം നടത്തുമ്പോഴും ഞാന്‍ ആ “ക്ഷ്‌മണാ, മണാ, ണാ“ ഓര്‍ക്കും.

നടത്തിയത് ഗോപുച്ഛയതിപ്രയോഗം ആണെന്നറിഞ്ഞത് ഇപ്പോളും.

പുതിയ ഒരു അറിവിന് വളരെ നന്ദി.

Sat Mar 03, 08:50:00 AM 2007  
Blogger ഉമേഷ്::Umesh said...

കെ. സി. കേശവപിള്ളയുടെ ഒരു പാട്ടു്:

നിനദം സുഖദമേ
മുരളീനിനദം സുഖദമേ
മധുരമുരളീനിനദം സുഖദമേ
മധുരിപുമധുരമുരളീനിനദം സുഖദമേ

ഇതാണോ ഡോ. പണിക്കര്‍ പറയുന്ന സ്രോതോവഹയതി?

(ഈ പാട്ടു കേട്ടിട്ടില്ല. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിച്ച ഓര്‍മ്മയാണു്.)

Sat Mar 03, 09:00:00 AM 2007  

Post a Comment

<< Home