Friday, February 16, 2007

കിന്‍‌കാകുജിയപ്പാ



ക്യോട്ടോയിലെ മനോഹരങ്ങളായ അമ്പലങ്ങളിലൊന്ന്. 1397 ല്‍ ആണ് ഉണ്ടാക്കിയതെങ്കിലും മറ്റു പല ജാപ്പനീസ് അമ്പലങ്ങളെയും കൊട്ടാരങ്ങളെയും പോലെ ഇതും പല പ്രാവശ്യം തീപിടിച്ചു. ഇപ്പോള്‍ കാണുന്നത് 1955 ല്‍ പുതുക്കി പണിതത് (അതിപുരാതനങ്ങള്‍ അതേ രീതിയില്‍ ജപ്പാനില്‍ അപൂര്‍വ്വം- എല്ലാം തടികൊണ്ടുള്ള പരിപാടികള്‍ ആയതുകാരണം പലതും തീപിടിക്കും അല്ലെങ്കില്‍ തീവെക്കും. ബാക്കിയൊക്കെ പിന്നെ അമേരിക്ക ബോംബിട്ടും കളഞ്ഞു. ക്യോട്ടോയില്‍ മാത്രം അമേരിക്ക ബോംബിട്ടില്ല).

മഞ്ഞ നിറത്തില്‍ കാണുന്നതൊക്കെ യഥാര്‍ത്ഥ സ്വര്‍ണ്ണ പാളികള്‍. കിന്‍‌കാകുജി എന്ന് പറഞ്ഞാല്‍ ഗോള്‍ഡന്‍ പവിലിയന്‍ ടെമ്പിള്‍.

മരങ്ങള്‍ക്കിടയിലൂടെ ഇങ്ങിനെയും കാണാം.




കൂടുതല്‍ വിവരങ്ങള്‍ ഇവിടെയും ഇവിടെയും പിന്നെ kinkakuji temple എന്ന ഗൂഗിള്‍ സേര്‍ച്ചിലും.

Labels: , ,

24 Comments:

Blogger ഉമേഷ്::Umesh said...

“മാള കരഞ്ഞാലും ജനം ചിരിക്കും” എന്നു പറഞ്ഞതുപോലെയാണല്ലോ. വക്കാരി പടമിട്ടാലും ജനത്തിനെ ചിരിപ്പിക്കുമല്ലോ.

ഞാന്‍ ചിരിച്ചതു ലേബലുകള്‍ വായിച്ചിട്ടു്.

Fri Feb 16, 07:17:00 AM 2007  
Blogger സ്നേഹിതന്‍ said...

സുവര്‍ണ്ണ ക്ഷേത്രം തിളങ്ങുന്നപ്പാ (ചിത്രകാരനും).

ലേബലിലാകെ മാറ്റത്തിന്റെ ദുഃഖം നിഴലിയ്ക്കുന്നപ്പാ.

Fri Feb 16, 07:30:00 AM 2007  
Blogger ബഹുവ്രീഹി said...

vakkari maashe,

ppaayajikukaanki ampalatthil aaraa prathishTha?

enthokkeyaa vazhipaaT?

ennaa pooram?

ethraanenTaavum?

Fri Feb 16, 11:43:00 AM 2007  
Blogger Peelikkutty!!!!! said...

മുത്തപ്പനാണൊ ഭഗോതിയാണൊ പ്രതിഷ്ഠ?
:-)

Fri Feb 16, 11:56:00 AM 2007  
Blogger സു | Su said...

കിന്‍‌കാകുജിയപ്പാ...

എന്താ വക്കാരിയപ്പാ വെറും പടങ്ങള്‍ മാത്രമാണല്ലോ. :)

Fri Feb 16, 01:43:00 PM 2007  
Blogger Unknown said...

എന്റെ വക്കാരിയപ്പാ !
എന്നാ പടമപ്പാ!!
അവിടെയും അമ്പലം പൊന്നമ്പലമാക്കുന്നത് അബ്ക്കാരി രാജാക്കന്‍‌മാര്‍ തന്നെയോപ്പാ?

Fri Feb 16, 03:35:00 PM 2007  
Blogger കുറുമാന്‍ said...

സമ്മര്‍ കോട്ടേജ് പോലെയുള്ള അമ്പലമാണല്ലോ വക്കാരി ഇത്.

പീലിക്കുട്ട്യേ, അവിടെ ഭഗോതിയും, മുത്തപ്പനുമൊന്നുമല്ല പ്രതിഷ്ട. സാക്ഷാല്‍ കാനാടി കുട്ടിച്ചാത്തനാ. കുട്ടിച്ചാത്തനു, ജപ്പാനില്‍ കിന്‍ കാകുജി എന്നാ പറയുക.

Fri Feb 16, 04:23:00 PM 2007  
Blogger Peelikkutty!!!!! said...

ഈ കുറുമേട്ടന് എന്തൊക്കെ അറിയാം ന്റെ ഭഗോതീ... :-)
ഹ്മ്..കിന്‍‌ കാകൂ ജീ..ന്നു പറഞ്ഞാ കാക്കേ കാക്കേ കൂടെവിടേ ന്നാ!!!

Fri Feb 16, 06:02:00 PM 2007  
Blogger അരവിന്ദ് :: aravind said...

എന്താ വക്കാരീ ഞാന്‍ വന്ന് ആ ക്യാമറ തല്ലിപ്പൊട്ടിച്ച് കളയണോ?
പടം മാത്രം പിടിക്കാതെ ഒരു പോസ്റ്റിടപ്പാപ്പാ..വായിക്കട്ടപ്പാപ്പാ..പ്ലീസപ്പാപ്പാ..

ബൈ ദ ബൈ നാട്ടില്‍ പോയിട്ട് വന്നിട്ട് അനിയന്റെ പുത്യ നമ്പറുകള്‍ ഒന്നും കണ്ടില്ല...
സ്റ്റോക്ക് ഒന്ന് അപ്‌ഡേറ്റ് ചെയ്യാമോ?
;-)

Fri Feb 16, 07:20:00 PM 2007  
Blogger -B- said...

വെറുതെ വര്‍ത്തമാനം പറയുന്ന പോസില്‍ അതുമ്മെ ചാരി നിന്നിട്ട്‌ സൈഡീക്കൂടെ നഖം കൊണ്ട്‌ കുറച്ചീശ്ശെ ചെരണ്ടി എടുക്കാന്‍ പറ്റോ? ആ സ്വര്‍ണ്ണം..? ;)

Fri Feb 16, 07:51:00 PM 2007  
Blogger ഉത്സവം : Ulsavam said...

സുഗോയിയപ്പാ..സുഗോയി!

Fri Feb 16, 08:02:00 PM 2007  
Blogger അശോക് said...

It is believed that Kyoto was also a target in the original plan for dropping an atomic device. But, later removed from the list by senator Sitmson. Reason being, that was the place he went for his honeymoon and Stimson was enticed by the beauty of Kyoto.
Not sure how far it is true.

Sat Feb 17, 12:45:00 AM 2007  
Blogger വേണു venu said...

മാഷേ ചിത്രങ്ങളും അടിക്കുറിപ്പും അതിലേറെ ആ ലേബലുകളും ഇഷ്ടമായി. ആസൊകിന്‍റെ കമന്‍റു കണ്ടു് വീണ്ടും ചിത്രങ്ങളും ചുറ്റുവട്ടവും ശ്രദ്ധിച്ചു.

Sat Feb 17, 01:00:00 AM 2007  
Blogger സഞ്ചാരി said...

ഇവിടെ തട്ടാന്‍മാര്‍ക്ക് പ്രവേശനമില്ലെപ്പാ.

Sat Feb 17, 04:55:00 AM 2007  
Blogger myexperimentsandme said...

ഉമേഷ്‌ജിയേ, എന്റെ അതിമനോഹരമായ പ്രൊഫൈലും കൂടെ കൊണ്ടുപോയി പുതിയ ബ്ലോഗര്‍. പിന്നെ ഓര്‍മ്മയില്‍ നിന്നും എഴുതിയുണ്ടാക്കിയതാ പുതിയ പ്രൊഫൈല്‍. അതുപോലെ എന്റെ ബ്ലോഗ് വയസ്സ് എല്ലാം പോയി. എല്ലാം പോയി. സിബു അവിടെയില്ലായിരുന്നെങ്കില്‍ ഗൂഗിള്‍ പുല്ലന്മാര്‍ എന്ന് വിളിച്ചേനെ. സംഗതി ഓസിനാണെങ്കിലും ഇതൊരുമാതിരി...

സ്നേഹിതനേ, നന്ദിയപ്പാ. ഒരു തികഞ്ഞ യാഥാസ്ഥിതിവിവരക്കണക്കുകാരനായ ഞാന്‍ മാറ്റത്തെ അങ്ങേയറ്റം ചെറുത്തു. പക്ഷേ ഇന്നലെ ലെവന്മാര്‍ മാറിയില്ലെങ്കില്‍ അകത്ത് കയറ്റൂല്ലാ എന്ന് പറഞ്ഞപ്പോള്‍ അറച്ചറച്ച് മാറി-കുളമാവായി.

ബഹു ബഹുവ്രീഹീ... ഹ...ഹ...ഹ... ഏഴു സ്വരങ്ങളും തഴുകി തഴുകി ആ കാറ്റേറ്റ് മയങ്ങി വീണ് ഞെട്ടിയെഴുന്നേറ്റപ്പോള്‍ പോസ്റ്റിയതല്ലേ... ഇത്രയും ചോദ്യം വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ജാം മുന്‍‌കൂറായി ബ്രെഡ്ഡില്‍ പുരട്ടിയേനെ :)

P. ഈലിക്കുട്ടിയേ, എന്തായാലും അതിനകത്തേക്ക് ആരെയും കയറ്റുന്നില്ല. അതുകൊണ്ട് യാതൊരു പിടിയുമില്ല.

സൂവേ, വളരെ വളരെ പണ്ട് കൈമറ കണ്ടുപിടിച്ച അന്ന് തന്നെ അറിയാമായിരുന്നു, ഇതിന്റെ ഏറ്റവും വലിയ ഊപ്പയോഗം ആശയദാരിദ്ര്യക്കാരായ ബ്ലോഗെഴുത്തുകാര്‍ക്കാണെന്ന്. ഇതുംകൂടിയില്ലായിരുന്നുവെങ്കില്‍ പിന്നെ ഞാന്‍ സ്വന്തമായി വരച്ച പടങ്ങള്‍ തന്നെ ശരണം :)

കുറുമയ്യാ, നന്ദിയയ്യാ. കുട്ടിച്ചാത്തന് ജാപ്പനീസില്‍ കുറുങ്കാകുജി എന്നാണെന്നാ ഞാനോര്‍ത്തേ :)

അരവിന്ദാ, ആശയദാരിദ്ര്യരേഖയ്ക്ക് താഴെയാണിപ്പോള്‍. സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലും ആകപ്പാടെ ഒരു മന്ദത. മൊത്തത്തില്‍ ഒരു ഉറക്കക്കച്ചവടം. ലെവലാകുമോ എന്തോ. കൈമറ തല്ലിപ്പൊട്ടിച്ചാല്‍ വിവരമറിയും. എന്റെ ചായലെഫ്റ്റിലുണ്ട് (കോപ്പി റൈറ്റിലാണെങ്കില്‍ ചായ ലെഫ്റ്റിലായല്ലേ പറ്റൂ).

ഹല്ല ഇതാര്, ബി.രി. ആണിക്കുട്ടിയോ. ഞാനോര്‍ത്തു ഒരു സംയുക്തമജ്ഞുവാനിക്കാര്‍ത്തികലൈനായിപ്പോയെന്ന്. ഇത് നല്ല ഒന്നാംതരം ഉര്‍വ്വശി സ്റ്റൈലില്‍. സന്തോഷം. മണ്ണും ചാരി നിന്നാല്‍ പെണ്ണും കൊണ്ടെങ്കിലും പോകാം. ചാരാന്‍ ഇത് കുളത്തിന് നടുക്ക്. പിന്നെ മൊത്തം സ്ട്രക്ചറ് നോക്കിയിട്ട് ഒന്ന് ആഞ്ഞുചാരിയാല്‍ ചാരിയവനുള്‍പ്പടെ മൊത്തത്തില്‍ കുളത്തിലാകും, കുളമാവാകും. പണ്ട് 1950 കളില്‍ ഒരു സന്യാസി അങ്ങിനെയെന്തോ തോന്നി ചുമ്മാ തീവെച്ചതാണ് ഇത് തീപിടിക്കാനുള്ള കാരണം.

ഉത്സവമേ, അരിഗത്തോ നേ, അരിഗത്തോ നേ :)

അശോകേ, അതൊരു പുതിയ വിവരമായിരുന്നു. നന്ദി. ക്യോട്ടോ സാംസ്കാരിക നഗരമായിരുന്നതും പിന്നെ ക്യോട്ടോയും ടോക്യോയും ഒഴിവാക്കണമെന്ന ട്രൂമാന്റെ ആഗ്രഹവും ഒക്കെ കാരണമായിരുന്നു എന്ന് വായിച്ചു. എന്തായാലും ഹിരോഷിമ, ക്യോട്ടോ, നിഗാത്ത, പിന്നെ ഒരു സ്ഥലം ഇത് നാലുമായിരുന്നു ഇവരുടെ പ്ലാന്‍ എന്നാണ് വായിച്ചത്. ക്യോട്ടോ വേണ്ട എന്ന് വെച്ചത് സ്റ്റിംസണിന്റെ തീരുമാനമായിരുന്ന് എന്നാണ് അറിവ് (അതിന്റെ കാരണത്തെപ്പറ്റി വ്യക്തമായി അറിയില്ല). നിഗാത്തയിലോ നാലാമത്തെ നഗരത്തിലോ (എവിടെയാണെന്ന് ശരിക്കോര്‍ക്കുന്നില്ല) പോകുമ്പോള്‍ അവിടെ മേഖം മൂടിക്കിടന്ന കാരണമാണത്രേ അണ്ണന്മാര്‍ നാഗസാക്കിയില്‍ കൊണ്ടുപോയി ഇട്ടത്. സന്ദര്‍ശത്തിനും കമന്റിനും നന്ദി.

വേണുവണ്ണാ, നന്ദി. ലേബലുകള്‍ ഉള്ളില്‍ തട്ടി എഴുതിയത്. ഗൂഗിള്‍ ചെയ്തത് അതിഭീകര ചെയ്ത്ത് :(

സം ചാരീ, കുറച്ച് ചാരീ, കുറച്ചാരീ, നന്ദി. തട്ടാന്മാര്‍ പോയിട്ട് ആര്‍ക്കും അതിനകത്ത് പ്രവേശനമില്ല എന്ന് തോന്നുന്നു. വെളിയില്‍ നിന്ന് കണ്ട് ഫോട്ടം പിടിക്കാം.

ആശയദാരിദ്ര്യം തുടരുന്നതുവരെ പടബ്ലോഗ് തന്നെ ശരണം. ബ്ലോഗിംഗ് മൂലം ആമാശയദാരിദ്ര്യം ഉണ്ടാവില്ല എന്ന പ്രതീക്ഷയോടെ എല്ലാവര്‍ക്കും നന്ദി, നമസ്സ് ആകാരം.

Sat Feb 17, 06:29:00 AM 2007  
Blogger രാജ് said...

വക്കാരി കമന്റിടുന്ന സമയം കണ്ടിട്ട് സാന്‍‌ഫ്രാന്‍സിസ്കോയിലെ മഞ്ഞുകൊള്ളുന്ന മട്ടുണ്ടല്ലോ ;)

നല്ല ചിത്രങ്ങള്‍.

Sat Feb 17, 06:57:00 AM 2007  
Blogger myexperimentsandme said...

ഹ...ഹ... പെരിങ്ങോടരേ, ഞാനൊന്നും മിണ്ടൂല്ല :)

Sat Feb 17, 07:14:00 AM 2007  
Blogger വല്യമ്മായി said...

സുഖം തന്നെയല്ലേ

qw_er_ty

Sat Feb 17, 12:24:00 PM 2007  
Blogger Unknown said...

പൊതു ’വാള്’ ആണെങ്കിലും തൊട്ടശുദ്ധമാക്കണ്ട എന്നു കരുതിയോ, കൈ മുറിഞ്ഞാലോന്നു പേടിച്ചോ അല്ല നമ്മളിവിടെത്ര ‘വാളു‘ വെക്കുന്നതാ എന്നു നിസ്സാരമായി ഗണിച്ചോ വക്കാരി പൊതുവാളിനെ മാത്രം കണ്ടില്ലെന്നു നടിച്ചു?

Sat Feb 17, 02:34:00 PM 2007  
Blogger kusruthikkutukka said...

കിന്‍‌കാകുജിയപ്പാ ...ബൂട്ടിഫുള്ളാണല്ലപ്പാ
ഈ തടാകത്തിന്റെ(?) അപ്പുറത്തെ കരയില്‍ നാഴിയിടങ്ങഴി മണ്ണുകിട്ടിയിരുന്നെങ്കില്‍ ....വെറുതെ കുറച്ചു സമയം അവിടെ ഇരുന്നു കിന്‍‌കാകുജിയപ്പൂപ്പനെ നോക്കാനാ

സത്യം പറ, നിങ്ങള്‍ ഇവിടെ പോയോ? എഹ് ,,, ന്നാ അതിന്റെ മുന്നില്‍ നില്ക്കുന്ന ഒരു പടം കൂടി പോസ്റ്റ് :) :) ഒരു ചിന്ന വെല്ലുവിളി

അടിച്ചുമാറ്റിയാല്‍ © വിവരമറിയും --ആരു? എപ്പോള്‍ ? എങ്ങനെ ? !!!!!!!

Sat Feb 17, 05:04:00 PM 2007  
Blogger myexperimentsandme said...

ഹെന്റെ പൊതു വാളേ, ആ കുറുമാന്റെ തലയില്‍ ലൈറ്റടിച്ചതുകാരണം കണ്ണ് മഞ്ഞളിച്ചതുകൊണ്ട് മാത്രം കാണാതെ പോയതാ. പൊതുവാളിനെ ഞാനൊരിക്കലും മിസ് പൊതുവാളാക്കില്ല. തീര്‍ച്ച :) ഗോമ്മന്നസ്സ്യായി, ആം സൂറി (കഃട് സ്വാര്‍ത്ഥന്‍), മാഫി, കക്ഷമ, ക്ഷമ, ഷമ... ഇവിടെ ഇതൊക്കെ സര്‍ക്കാര്‍ ചിലവിലാണെന്ന് തോന്നുന്നു ഇങ്ങിനെയൊക്കെ ആക്കി നിര്‍ത്തുന്നത്. പൈതൃകകാര്യങ്ങള്‍ ഇങ്ങിനെ നിലനിര്‍ത്താന്‍ അവര്‍ക്ക് നല്ല താത്‌പര്യമുണ്ട്. ആള്‍ക്കാരും അതൊക്കെ ആ രീതിയില്‍ നിന്നുകാണാന്‍ താത്‌പര്യപ്പെടുന്നുണ്ട്. മൊത്തത്തില്‍ ആരെങ്കിലും തീവെച്ചില്ലെങ്കില്‍ കാര്യങ്ങളൊക്കെ സുഗമമായി പോകും.

ചക്കരേ, നന്ദി.

വല്ല്യമ്മായീ, സുഖം തന്നെ. നന്ദി കേട്ടോ.

കുസൃതീ, അടിച്ചുമാറ്റിയാല്‍ വിവരമറിയുന്നത് അവസാനമായിട്ടാണെങ്കിലും ഞാന്‍ തന്നെ. എപ്പോളെങ്കിലും എങ്ങിനെയെങ്കിലും. എങ്ങിനെയുണ്ട്? :)

Sat Feb 17, 09:12:00 PM 2007  
Blogger പതാലി said...

വക്കാരിയേ.......
സംഗതി കൊള്ളാം...
ഒരു കാര്യം ചെയ്യ്. എവിടെ നിന്നെങ്കിലും ഒരു ഏണി സംഘടിപ്പിച്ച് ആ പടത്തില്‍ കാണുന്ന സംഭവത്തിന്‍റെ അടുത്ത് ഒന്നു പോ. മരംകയറ്റം അറിയാമെങ്കില്‍ ഏണി വേണമെന്നില്ല.

പിന്നില്‍ നില്‍ക്കുന്ന മരം വഴി കയറി ആദ്യത്തെ തട്ടിലെത്തി അല്‍പ്പം മഞ്ഞ ലോഹം ചുരണ്ടി കൊണ്ടുവന്നാല്‍ തമനുവിനൊപ്പം ജെന്നിഫര്‍ ലോപ്പസിനെ കാണാന്‍ പോകാനുള്ള കാശ് ഒപ്പിക്കാമായിരുന്നു.

ഇത്തരം സംഭവങ്ങളു കാണുന്പോ നമ്മള്‍ മലയാളീസ് ഇതില്‍ കൂടുതല്‍ എന്ത് ആഗ്രഹിക്കാനാ...?

പിന്നെ മറ്റൊരു കാര്യം നമ്മുടെ രാമേട്ടന്‍റെ കഥ മാര്‍ക്കറ്റ്റ ചെയ്യുന്നതിന് പ്രത്യേകം നന്ദി. കമന്‍റിട്ടതും ലിങ്ക് സൃഷ്ടിച്ചതുമൊക്കെ വൈകിയാണ് അറിഞ്ഞത്. കുറെ ആഴ്ച്ചകളായി രാമേട്ടന്‍റെ പരിസരത്തൂകുടി പോയിരുന്നില്ല.

ഞാന്‍ പറഞ്ഞ കാര്യം മറക്കേണ്ട. ഏത്? ഗോള്‍ഡിന്‍റെ കാര്യേ...
അഥവാ പോലീസോ മറ്റോ പിടിച്ചാല്‍ രാമേട്ടന്‍റെ ഡയലോക് പൂശിയാല്‍ മതി.
എന്നെ തല്ലല്ലേ സാറേ..ഒന്നു വിരട്ടി വിട്ടാല്‍ മതി..

Sat Feb 17, 11:26:00 PM 2007  
Blogger ബിന്ദു said...

കിന്‍‌കാകുജി വൃത്തത്തില്‍ രണ്ടാം പാദത്തില്‍.. അങ്ങനെ എന്തോ ഇല്ലെ വക്കാരി? (സ്വര്‍ണ്ണം കണ്ടു വട്ടിളകിയതല്ല)
qw_er_ty

Sun Feb 18, 12:41:00 PM 2007  
Blogger yanmaneee said...

hermes handbags
jordan 11
air jordans
yeezy shoes
nike epic react flyknit
yeezy
timberlands
air max 97
hermes belts
curry 6

Wed Jun 12, 01:53:00 PM 2019  

Post a Comment

<< Home