Tuesday, August 28, 2007

അണ്ണാറക്കണ്ണനും തന്‍ അന്നം താന്‍ അന്നം



കിറ്റോണത്തെ കുറ്റോണം കുറ്റം പറയുന്നവരേ, കിറ്റുപോലുമില്ലാതെ ഞാന്‍ ഓണസദ്യയുണ്ടത് കണ്ടോ.

നല്ല ചൂട് വസുമതിച്ചോറ്
നാരങ്ങാ അച്ചാര്‍
മാങ്ങാ അച്ചാര്‍
പപ്പടം
പാവയ്ക്കാ കൊണ്ടാട്ടം
അവിയല്‍ (കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും)
വാഴച്ചുണ്ട് തോരന്‍ (കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും)
പാവയ്ക്കാ തീയല്‍ (കടപ്പാട് - ഗ്രാന്റുമ്മ)
പുളിശ്ശേരി (കടപ്പാട് - ഗ്രാന്റുമ്മ)
തൈര് (ഫ്രിഡ്‌ജില്‍; കടപ്പാട് - ഏതോ പശുവിന്)
....
....
ഇതെല്ലാം കഴിഞ്ഞ് നല്ല ഒന്നാന്തരം അടപ്രഥമനും (പിന്നേം കടപ്പാട് - നരിയങ്ങാനത്തെ ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും).
പശ്ചാത്തലത്തില്‍ തരംഗിണിയുടെ ഉത്സവഗാനങ്ങള്‍. ഉത്രാടപ്പൂനിലാവേ വാ... യില്‍ തുടങ്ങിയത് സദ്യ കഴിഞ്ഞപ്പോള്‍ പായിപ്പാട്ടാറ്റിലെ വള്ളം കളിയായി. ഇതെല്ലാം കഴിഞ്ഞ് ഒന്നൊന്നര മണിക്കൂര്‍ സുഖമായ ഉറക്കവും.

എല്ലാവര്‍ക്കും ഹാപ്പി ഓണസദ്യ.

Labels:

Tuesday, August 21, 2007

ഏറനാടന് സമര്‍പ്പണം



പൂമഠത്തെ പെണ്ണിനെ കാണാന്‍ ഏറനാടന്‍ സഹിച്ച ത്യാഗങ്ങള്‍ വായിച്ചപ്പോള്‍ ആ ത്യാഗത്തിനു പകരം വെക്കാന്‍ എനിക്കിത് മാത്രമേ ഉള്ളല്ലോ എന്നുള്ള സങ്കടം മാത്രം.

സത്യമായിട്ടും അനുരാധ, ടി.ജി. രവി തുടങ്ങിയ സ്വഭാവ നടീനടന്മാര്‍ മത്സരിച്ചഭിനയിച്ച പടമാണെന്ന യാതൊരു ഐഡിയായുമില്ലാതെയാണ് ആ സിനിമയുടെ ഇന്‍-ഹൌസ് പരസ്യ പ്രചരണ പരിപാടി ഞാന്‍ സ്വമേധയാ ഏറ്റെടുത്തതും പോസ്റ്ററെഴുതി സ്വീകരണമുറിയില്‍ തന്നെ ഒട്ടിച്ച് വെച്ചതും എല്ലാവരെയും കൊണ്ട് “വെല്‍ ഡണ്‍ മൈ ഡിയര്‍ ബോയ്” എന്ന് തന്നെ പറയിപ്പിച്ചതും.

Labels:

Wednesday, August 15, 2007

സ്വാതന്ത്ര്യദിനാശംസകള്‍





എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

Labels:

Thursday, August 09, 2007

അപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല അല്ലേ... എന്നാല്‍ മതി



ആ പുള്ളിക്കാരന്‍ ഇത്തിരി പ്രശ്‌നക്കാരനാണ് കേട്ടോ. ഭയങ്കര ദേഷ്യക്കാരനാണ്...സൂക്ഷിക്കണം. ഞാന്‍ പാവമല്ലേ... എന്നെ കണ്ടാല്‍ അറിയാന്‍ വയ്യേ...

Labels:

Wednesday, August 08, 2007

ആര്‍ക്കാ...അവിടെ...പ്രശ്‌നം?

Sunday, August 05, 2007

സ്ട്രോബിലാന്തസ് കുന്തി ആന അപ്പാ



...ആണെന്നാ അവിടെ നിന്ന ചേട്ടന്‍ പറഞ്ഞത്. സീസണൊക്കെ കഴിഞ്ഞായിരുന്നു പോയത്. സീസണ്‍ കഴിഞ്ഞും ഒറ്റയ്ക്കും പെട്ടയ്ക്കും പട്ടയടിച്ചും ലെവന്മാര്‍ ഇങ്ങിനെ മലഞ്ചെരുവുകളില്‍ കാണുമായിരിക്കും.

Labels: