Sunday, August 05, 2007

സ്ട്രോബിലാന്തസ് കുന്തി ആന അപ്പാ



...ആണെന്നാ അവിടെ നിന്ന ചേട്ടന്‍ പറഞ്ഞത്. സീസണൊക്കെ കഴിഞ്ഞായിരുന്നു പോയത്. സീസണ്‍ കഴിഞ്ഞും ഒറ്റയ്ക്കും പെട്ടയ്ക്കും പട്ടയടിച്ചും ലെവന്മാര്‍ ഇങ്ങിനെ മലഞ്ചെരുവുകളില്‍ കാണുമായിരിക്കും.

Labels:

17 Comments:

Blogger മയൂര said...

ഇതെന്ത് കുന്തമാണപ്പാ എന്ന് കരുതിയാ നോക്കാന്‍ വന്നത്...:)ഇത് തുമ്പ പൂവിന്റെ കസ്സിന്‍ വലതും ആണോ??....( അറിവില്ലാ പൈതമാണ്, തെറ്റെങ്കില്‍ ക്ഷമിക്കണം)

Sun Aug 05, 04:18:00 AM 2007  
Blogger myexperimentsandme said...

ഹയ്യോ, മയൂരേ, ഇത് നീലക്കുറിഞ്ഞി...

...ആണെന്നോര്‍ത്താണ് ഞാനിരിക്കുന്നത്. സീസണൊക്കെ കഴിഞ്ഞാണ് മൂന്നാറില്‍ ചെന്നത്. ഒരു സെക്യൂരിറ്റി ചേട്ടനാണ് കാണിച്ചുതന്നത്.

ഞാന്‍ ഡബിള്‍ അറിവില്ലാ പൈതനായതുകാരണം ക്ഷമിക്കുന്ന പ്രശ്‌നമേ ഇല്ല :)

Sun Aug 05, 06:08:00 AM 2007  
Blogger ബാജി ഓടംവേലി said...

രണ്ടു സാക്ഷികളുടെ മൊഴി വിശ്വസിക്കാന്‍ ധാരാളം. കൊള്ളാം കേട്ടോ

Sun Aug 05, 06:54:00 AM 2007  
Blogger കരീം മാഷ്‌ said...

ആന എന്നു പേരിട്ടു നീലകുറിഞ്ഞിയുടെ പടമിട്ടു പറ്റിച്ചാല്‍..!
ഞാന്‍ നാളെ “ആയ“ എന്നു പേരിട്ടു വേലക്കാരീയുടെ പടമിട്ടു പറ്റിക്കുവേ!
“സ്ടോബിലാന്തസ് കുന്തി ആന” ഛെ!,ഛെ!..
നല്ലതു നീലക്കുറുഞ്ഞി എന്നു തന്നെ എത്ര റോമാണ്ടിക് നാമം.

Sun Aug 05, 09:12:00 AM 2007  
Blogger പുള്ളി said...

ഒരു പാവം പൂവിനെനോക്കി ഇങ്ങനെ ഒരു വൃത്തികെട്ട പേരുവിളിച്ചവനോട് ‘മാനിഷാദ്’ പറയാന്‍ ഇവിടാരുമില്ലേ? വക്കാരി എസ്.എല്‍.ആറിലേയ്ക്ക് ചാടിയത് ഇപ്പോഴാ ശ്രദ്ധിച്ചത്. ഏതായാലും നനഞ്ഞു ഇനി കുളിച്ച് കേറൂ.... പടം കൊള്ളാം പക്ഷേ ചെറുതായി ഷേക് അല്‍-വക്കാരിയായോ എന്നൊരു സംശയം?

Sun Aug 05, 10:29:00 AM 2007  
Blogger myexperimentsandme said...

ബാജീ, ഒരാളെങ്കിലും വിശ്വസിച്ചല്ലോ. അതുമതി :)

കരീം മാഷേ, നീലക്കുറിഞ്ഞി മതിയായിരുന്നല്ലേ. പക്ഷെ കുറിഞ്ഞി എന്ന് പറയുമ്പോള്‍ സ്വതവേ കുറിയവനായ എനിക്കൊരു കുറിക്കോമ്പ്ലക്സ് വരുന്നതുകൊണ്ടല്ലേ :) നന്ദി കേട്ടോ.

പുള്ളീസ്, ഒരു അഗാധ ഗര്‍ത്തത്തിന്റെ തുമ്പത്ത് നിന്ന ഈ കുറിന്തിയാനയെ ഗര്‍ത്തോമാനിയായുള്ള ഞാന്‍ ഇത്രയെങ്കിലും ഷേക്കാകാതെ എടുത്തല്ലോ എന്നോര്‍ത്ത് എന്നെപ്പറ്റി ഞാന്‍ തന്നെ അഭിമാനിക്കുമ്പോളും നല്ല പൂന്തോട്ടത്തില്‍ കൈസേരയിലിരുന്ന് റിലാക്സ് ചെയ്തെടുത്ത ഫോട്ടങ്ങള്‍ ഷേക്കായതിന്റെ കാരണം വിശദീകരിക്കാന്‍ ഫോട്ടം ഗ്രാഫിയുടെ നൂതനമായ എന്തെങ്കിലും സാങ്കേതിക പദങ്ങള്‍ തപ്പി നടക്കുന്നു :)
(ആരോടും പറയേണ്ട-കുറെ നാളായി യെന്നല്ലാറായിട്ട്. ആ ക്യാറ്റഗറി കൈമറയ്ക്ക് മൊത്തത്തില്‍ ചീത്തപ്പേരുണ്ടാക്കേണ്ട എന്ന് കരുതി മിണ്ടാണ്ടിരിക്കുന്നതല്ലേ :) )

Sun Aug 05, 10:58:00 AM 2007  
Blogger ബഹുവ്രീഹി said...

സ്റ്റ്രോബിയൊ ലാന്തസ്സൊ ആനയൊ കുന്തിയോ പാണ്ഠവനൊ യാരപ്പാ എന്നറിയാന്‍ വന്നതാപ്പാ!

നീല്‍ ഖുര്‍ഞി?

കുറുഞ്ഞിയെപറ്റി ശ്ശി കേക്ക്വണ്ടായിട്ടിണ്ടെങ്കിലും , ദേവരെ കാണാന്‍ തരായിണ്ടാര്‍ന്നില്ല്യ! പ്പോ അതും തരായി.

നീലക്കുറിഞ്ഞിയുടെ ശാസ്തനാമം വായിച്ചു കെതച്ചു! വെള്‍ലം കുടിച്ചു.

Sun Aug 05, 11:25:00 AM 2007  
Blogger മയൂര said...

ഇത് നീലക്കുറിഞ്ഞി തന്നെ..തന്നെ..മൂന്ന് തരം....:)

Sun Aug 05, 11:26:00 AM 2007  
Blogger സു | Su said...

ഇത് നീലക്കുറിഞ്ഞി...

ആ...ആയിരിക്കും. വക്കാരി പറഞ്ഞതല്ലേ.

Sun Aug 05, 01:52:00 PM 2007  
Blogger Kiranz..!! said...

പുണ്യാളന്റെ പേരു കണ്ട് ,ഞായറാഴ്ച്ച അല്ലേ തന്നെത്താനെ ഒരു ഒപ്പീസും ചൊല്ലി മെഴുകുതിരീം കത്തിച്ച് പോവാമെന്നു കരുതി വന്നതാ ടൈറ്റില്‍ കണ്ടപ്പോള്‍..!!

മിസ്റ്റര്‍ വക്കാരിപ്പെരേര,മേലാല്‍ ഞങ്ങടെ പുണ്യാളന്മാരുടെ പേരെടുത്ത് ടൈറ്റിലെടുത്ത് ചാമ്പിയാല്‍ മുതലക്കുഞ്ഞുങ്ങളേ അയക്കണോ ?

കുറിഞ്ഞി ക്ലോസപ്പില്‍ കാണാന്‍ ഒരു സുഖമില്ലല്ല്..:)

Sun Aug 05, 03:24:00 PM 2007  
Blogger ശാലിനി said...

പേരുകണ്ടപ്പോള്‍ ഓര്‍ത്തു സ്ട്രോബറി ചെടിയായിരിക്കും എന്ന്! അത്രയ്ക്കേയുള്ളു പൊതുവിജ്ഞ്ഞാനം.

Sun Aug 05, 04:54:00 PM 2007  
Blogger സാജന്‍| SAJAN said...

ഇതേയ് നീലക്കുറീഞ്ചി ആണെന്ന് പറഞ്ഞിട്ട്, നീലയൊന്നും കാണാനില്ലല്ലൊ ,
അത് ഭയങ്കര മോശമായിപ്പൊയി ഞാന്‍ വക്കാരിയുടെ ഒരു ഫാനായി ആയി ഇങ്ങനങ്ങട് വരികയായിരുന്നു, ഇനിയിപ്പൊ എന്തൊ ചെയ്യും, സത്യമായിട്ടും ഞാന്‍ പുതിയ പോസ്റ്റ് വായിച്ചില്ല കേട്ടോ:)

Sun Aug 05, 05:22:00 PM 2007  
Blogger ജാസൂട്ടി said...

ഇത് എന്നപ്പാ...നമ്മ ഊരു കുറിഞ്ഞിയെ ഇന്ത മാതിരി അന്യായം പണ്ണി വച്ചിറുക്ക്...:)
ശരിയാണ്‌ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ ലവന്‍/ലവള്‍ മാര്‌ ഒറ്റയ്ക്കും പെട്ടയ്ക്കും പട്ടയടിച്ചും /അടിക്കതെയും ഇങ്ങിനെ മലഞ്ചെരുവുകളില്‍ കാണും...

Mon Aug 06, 04:29:00 PM 2007  
Blogger Kalesh Kumar said...

എവിടുന്നു കിട്ടി ഈ പേര്?

Mon Aug 06, 06:18:00 PM 2007  
Blogger myexperimentsandme said...

ബഹൂസ്, നന്ദി. ഓരോ വാക്കുകളും ചിരിപ്പിക്കുന്നു.

മയൂരാ, നീലക്കുറിഞ്ഞി തന്നെ, മൂന്നാര്‍ തരം :)

സൂ, ആണ്..ന്ന്..തോന്നുന്നെന്ന്... :)

യ്യോ കിരണ്‍‌സേ, സ്ട്രോബിലാന്തസ് പുണ്യാളന്റെ പേരാണോ? ശരിക്കും. ഹെന്റമ്മോ? ശരിയാ, കൊളസപ്പില്‍ മാത്രമല്ല ഒറ്റയ്ക്കും പെട്ടയ്ക്കും കാണാനും ഒരു ഗ്രാമറില്ല.

ശാലിനീ, സ്ട്രോബറിച്ചെടി ഉണ്ടെന്നെക്കെ അറിയാവുന്നത് തന്നെ പൊതുവിജ്ഞാനത്തിന് തെളിവല്ലേ :) നന്ദി കേട്ടോ

സാജാ, ഇവിടെ കൈതാന്‍ ഫാന്‍ എന്ന് മലപ്പുറം ജോജിയില്‍ ജഗതി പറയുന്നതുപോലത്തെ ഫാനല്ലേ. മനസ്സിലായി :)

ജാസൂ ഗിഫ്റ്റ്, കണ്ടോ മൂന്നാറുകാരി സാക്ഷിയപ്പെടുത്തിയാല്‍ പിന്നെ അപ്പീലുണ്ടോ. നന്ദി, നന്ദി :)

തടികുറയ്ക്കെന്റെ കലേഷേ, ഇങ്ങിനെ താടിക്ക് കൈയ്യും കൊടുത്തിരിക്കാതെ. ഇത് ലെവന്റെ ശാസ്ത്രീയനാമം ഞാനൊന്ന് പരിക്ഷ്കരിച്ചതല്ലേ :)

എല്ലാവര്‍ക്കും നന്ദി. നന്ദിപ്രകടനം കഴിഞ്ഞേ അടുത്ത പടമിടാവൂ എന്ന നിയമം തെറ്റിച്ചതിന് മാഫി. ആം സൂറി (കടപ്പാട് സ്വാര്‍ത്ഥനല്ലേ) :)

Wed Aug 08, 07:44:00 AM 2007  
Blogger yanmaneee said...

hermes birkin
nmd
coach factory outlet
kyrie 5
michael kors handbags
air max
hermes belts
louboutins
jordan shoes
russell westbrook shoes

Wed Jun 12, 12:37:00 PM 2019  
Blogger noor said...




شركة تنظيف في الكويت شركة تنظيف بالكويت
فني صحي فني صحي في الكويت
سباك الكويت سباك بالكويت

شركة تنظيف كنب الكويت تنظيف كنبات الكويت
ادوات صحيه الكويت ادوات صحيه الكويت
شركة غسيل سجاد الكويت غسيل سجاد الكويت
فني كهربائي منازل الكويت كهربائي منازل في الكويت

Tue Nov 05, 07:28:00 AM 2019  

Post a Comment

<< Home