Friday, May 19, 2006

കപ്പപ്പാ



എത്രയെത്ര......... ഒന്നു നിര്‍ത്തടേ

ഓ....

ഹല്ലാ.......മൂപ്പിക്ക്യാ.....എന്നാലൊന്നു കാണണമല്ലോ

എത്രയെത്ര പുലരികള്‍ക്ക് ഉന്മേഷം പകര്‍ന്നു...
എത്രയെത്ര സന്ധ്യകളെ ഊര്‍ജ്ജസ്വലമാക്കി........
എത്രയെത്ര നാഡികളെ ഉദ്ദീപപിപ്പിച്ചു...
എത്രയെത്ര പേശികളെ റിലാക്സ് ചെയ്യിച്ചു......
എത്രയെത്ര തളര്‍ച്ചകളില്‍ ഓജസ്സേകി....
എത്രയെത്ര വിളര്‍ച്ചകളില്‍ ആരോഗ്യമേകി....
എത്രയെത്ര പോഷകങ്ങള്‍ പങ്കുവെച്ചു....
എത്രയെത്ര ദാഹങ്ങള്‍ തീര്‍ത്തുകൊടുത്തു....
എത്രയെത്ര പരവേശങ്ങള്‍ക്ക് അറുതിവരുത്തി....
എത്രയെത്ര് രോഗങ്ങള്‍ക്ക് ശമനമേകി........
എത്രയെത്ര നാക്കുകളില്‍ പൊള്ളലുണ്ടാക്കി....
എത്രയെത്ര പല്ലുകളില്‍ വേദനയുണ്ടാക്കി........
എത്രയെത്ര മോഹങ്ങള്‍ക്ക് തുടക്കമിട്ടു........
എത്രയെത്ര പ്രശ്നങ്ങള്‍ക്ക് വിരാമമിട്ടു........

...................
...................

ഞാന്‍ കപ്പപ്പാ....

(കപ്പൈഡിയായ്ക്കു കടപ്പാട്: കുമാറിന്റെ മോര്‍ഗ് ഫയല്‍. കടപ്പാട് അല്ല ഏകദേശം കോപ്പിപ്പാട് തന്നെ. അതുപോലൊരു ക്യാമറ, അതുപോലൊരു ഐഡിയ, അതുപോലൊരു കല, അതുപോലൊരു തല ഇതൊക്കെക്കൂടിയുണ്ടായിരുന്നെങ്കില്‍ അതുതന്നെ)

40 Comments:

Blogger Kuttyedathi said...

This comment has been removed by a blog administrator.

Fri May 19, 11:23:00 PM 2006  
Blogger Kuttyedathi said...

എന്താ എന്റെ വക്കാരിയപ്പാ ഇത്‌ ? എവിടുന്നു കിട്ടിയതാ ഈ 'അപ്പ' ബാധ ? പാപ്പാന്‍ വക്കാരീടെ ചെവീക്കു തോട്ടി ഇട്ടു പിടിക്കുന്നൊന്നുമില്ലേ ആവോ ?

വക്കാരീടെ തുമ്പിക്കയ്യുടെ ഒരു മൂലേലെത്താനില്ലല്ലോ വക്കാരി ഈ കപ്പില്‍ നിന്നു കുടിച്ചാല്‌.

എന്നാലും യൂ വിചാരിച്ച പോലെയല്ല കേട്ടോ... ഒരു കുട്ടിക്കവി ഉറങ്ങി ക്കിടപ്പുണ്ടുള്ളില്‍ :))

ആക്രാന്തം കാണിച്ചിട്ടല്ലേ നാക്കു പൊള്ളിയത്‌ ? പല്ലു വേദനയെടുത്തെങ്കില്‍ യേതോ പല്ലിനു പോടുണ്ട്‌. ഒരു ഡെന്റിസ്റ്റിനെ കാണൂ കേട്ടോ.

Fri May 19, 11:24:00 PM 2006  
Blogger myexperimentsandme said...

കുട്ട്യേടത്ത്യേ... പാപ്പാന്റെ “പ്പ” പിടിച്ചതാണോ എന്നൊരു സംശയം.

അപ്പോ കവി ഉറങ്ങിക്കിടപ്പുണ്ടല്ലേ... ഇനി നോക്കിക്കോ.. അവസാനം വേണ്ടായിരുന്നൂ ധരണീതലവാസമിന്ന്, വേണ്ടായിരുന്നൂ തരുണീമണിയോടു വാസം... എന്നു ചൊല്ലും കുട്ട്യേടത്തി.

റിലാക്സിന്റെ മലയാളമെന്താണാവോ?

Fri May 19, 11:28:00 PM 2006  
Blogger Kuttyedathi said...

എന്റെ വക്കാരിയേ, വരമൊഴിയിലെ കണ്ട്രോള്‍ സി, കണ്ട്രോള്‍ വി പറ്റിച്ച പണിയാണേ. എല്‍ജിക്കു റ്റൈപ്‌ ചെയ്ത കമന്റെടുത്തു വക്കാരിക്കിട്ടു. അങ്ങനെ ആദ്യമായിട്ടു ഞാനൊരു കമന്റ്‌ ഡിലീറ്റ്‌ ചെയ്തു. ഹാഹാ .. അങ്ങനെ ഞാനും ഗന്ധര്‍വന്‍ ചേട്ടനു പഠിക്കാന്‍ തുടങ്ങി. അതുല്യേച്ചിക്കു ക്ലാസ്സിലൊരു കൂട്ടയി :))

Fri May 19, 11:31:00 PM 2006  
Blogger myexperimentsandme said...

കുട്ട്യേടത്ത്യേ, ഒരു നാല്പതു പ്രാവശ്യം കൂടി അങ്ങിനെ ചെയ്യുവോ. പിന്നെ ഒരു മുപ്പതു പ്രാവശ്യം കൂടി. “ഹേ ഇതിലെങ്ങും എനിക്ക് ഇന്റ്രസ്റ്റില്ലാ“ എന്നൊക്കെ ഭാവിച്ചാലും.......ഞാനുമൊരു പാവം ബ്ലോഗനല്ലേ........എനിക്കുമില്ലേ ഒരു സെഞ്ച്വറിക്കൊക്കെ മോഹം..

Fri May 19, 11:34:00 PM 2006  
Anonymous Anonymous said...

നല്ല ഭങ്ങീള്ള കപ്പ് !

Fri May 19, 11:41:00 PM 2006  
Anonymous Anonymous said...

റിലാക്സ് എന്നു വെച്ചാല്‍ വിശ്രമികൂ എന്നും സമാധാനപ്പെടൂ എന്നും അടങ്ങി ഇരിക്കൂ എന്നും സന്ദോര്‍ഭിചിതമായി ഉപയോഗിക്കാം എന്നു തോന്നുന്നു.

Fri May 19, 11:44:00 PM 2006  
Blogger Sreejith K. said...

അതു ശരി. എല്ലാരും ഇപ്പൊ ഫോട്ടോ ബ്ലോഗ്ഗിന്റെ പിറകേ ആണല്ലേ. ഞാനും തുടങ്ങാന്‍ പോകുവാ ഒന്ന്. പെരിട്ടിട്ടില്ല ബ്ലോഗ്ഗിന്. പേര് ആര്‍ക്കും നിര്‍ദ്ദേശിക്കാം. ആദ്യത്തെ ഫോട്ടൊ ഇതാ. ഈ ഫോട്ടൊ ഒരുപാടിഷ്ടപെട്ട എല്‍ജിക്ക് സമര്‍പ്പണം.

Fri May 19, 11:50:00 PM 2006  
Blogger Sreejith K. said...

ശ്ശേഡാ, ഇതെന്ത് മറിമായം. ഈ ലിങ്ക് ആണ് ഞാന്‍ കൊടുത്തത്. http://naalukettu.blogspot.com/2006/05/blog-post_15.html#c114804939041431149

പേജിന്റെ സോര്‍സ് എടുത്ത് നോക്കുമ്പൊ അത് കാണുന്നുമുണ്ട്. എന്നാല്‍ കോഡ് തെറ്റാ‍യതിനാല്‍ ക്ലിക്കുമ്പൊ ശരിയായിടത്ത് പോകുന്നില്ല. ആരെങ്കിലും ഇതെന്താ ഇങ്ങനെ എന്ന് പറഞ്ഞ് തരുമോ? ഇതിന് മുന്‍പു ഞാനിട്ട ചില ഹൈപ്പര്‍ലിങ്കുകളും ഇങ്ങനെ തലതിരിഞ്ഞ്പോയിട്ടുണ്ട്. ഇത് ഈ കപ്പ് പോലെ ഒരു പ്രതിഭാസമാണോ?

Sat May 20, 12:07:00 AM 2006  
Blogger കുറുമാന്‍ said...

കപ്പോളെത്ര അതികമുണ്ടെങ്കിലും,
കപ്പില്‍ കപ്പു താന്‍ ഈ കപ്പു ഞാനപ്പാ,
കപ്പിലേയുണ്ട്, ബീയുണ്ട്, സീയുണ്ട് എങ്കിലും,
എന്റെയീ കപ്പു കപ്പു ഞാന്‍ താനപ്പാ!!

ചുമ്മാ......വക്കാര്യേ തല്ലല്ലേ.

Sat May 20, 12:12:00 AM 2006  
Blogger myexperimentsandme said...

മണ്‍-ജിത്തേ.. എന്റെ കവിഭാവനയില്‍ (കവി തന്നെ, കുട്ട്യേടത്തി സര്‍ട്ടിഫൈ ചെയ്തു) വരുന്ന പേരുകള്‍:

മണ്‍‌ടോ
മണ്‍‌ടങ്ങള്‍
മണ്‍‌ചിത്രങ്ങള്‍
മണ്‍‌ചലഛായാഗ്രഹണി (വേണ്ടാ- ല്ലേ)
കുണ്ടറയിലെ കേണല്‍ മണ്‍‌റോ (ദേവേട്ടനറിയാം).

ആ ഫോട്ടം പിടുത്തക്കാരന്‍ അത്രയ്ക്ക് പോക്രിയായിരുന്നോ. എത്ര ഫ്ലാഷിട്ടെടുത്താലും ഇതില്‍ കൂടുതല്‍ പറ്റില്ലാന്നു വല്ലതും അയാള്‍ പറഞ്ഞോ? ഇതുപോലൊരു മോന്ത, ഇതാദ്യം എന്നുവല്ലതും അയാള്‍ ആത്മഗതിച്ചായിരുന്നോ? മോന്തേലുള്ളതല്ലേ ഫോട്ടത്തിലും വരൂള്ളൂ, ഇതിനിപ്പോ ഞാനെന്നാ ചെയ്യാനാ എന്നുവല്ലതും അയാള്‍ പറഞ്ഞോ? എന്താ ഒരു നോട്ടം.

ഇതുപോലത്തെ രണ്ടു കപ്പുണ്ട് (ശരിക്കും. പണ്ട് നനയ്ക്കാനുള്ള പാടൊക്കെ ഓര്‍ത്ത് ഒരൊറ്റ ടീഷര്‍ട്ടിട്ട് ഒരാഴ്ച മുഴുവന്‍ നടന്നപ്പോള്‍ വക്കാരിക്കേറ്റം ഇഷ്ടോള്ള ഷര്‍ട്ടാ-ല്ലേ ഇത് എന്ന് ഒരു ശുദ്ധന്‍ നിഷ്‌കളങ്കമായി എന്നോട് പറഞ്ഞപ്പോള്‍ മാത്രമാ എനിക്ക് ഇതുപോലത്തെ മൂന്ന് ഷര്‍ട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞത്. ഇതതുപോലെയല്ല). ഒരു കപ്പ് ബോണ്‍‌ജിക്കും ഒരു കപ്പ് താരയ്ക്കും. താര ഇത്ര വേഗം വിസയും ടിക്കറ്റും ജോലീം വീടും ശരിയാക്കിത്തരുമെന്ന് ഞാനോര്‍ത്തേ ഇല്ല.

അപ്പോ യെല്ല്‌ജ്ജീ എത്രയെത്ര പേശികളെ വിശ്രമിപ്പിച്ചു എന്നോ എത്രയെത്ര പേശികളെ സമാധാനിപ്പിച്ചൂ എന്നോ എത്രയെത്ര പേശികളെ അടക്കിയൊതുക്കിയിരുത്തി എന്നോ....

Sat May 20, 12:13:00 AM 2006  
Blogger Kuttyedathi said...

ശ്രീജിത്തിന്റെ ഫോട്ടം ബ്ലോഗിന്നു പേരുകള്‍..

മണ്ടന്റെകയ്യില്‍ ക്യാമറ കിട്ടിയാല്‍.

അല്ലെങ്കില്‍

കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയാല്‍

അഖിലാണ്ഡ മണ്ടന്റെ പടപിടുത്ത പരീക്ഷണങ്ങള്‍..

വക്കാരിയേ, റിലാക്സിന്‌ ആ അര്‍ത്ഥങ്ങളൊക്കെ ആകാമെങ്കിലും, പേശിയുടെ കോണ്ടെക്സ്റ്റില്‍.... എത്രയെത്ര പേശികള്‍ക്കയവു നല്‍കി എന്നോ മറ്റോ അല്ലേ ശരിയാവുക ? പക്ഷേ റിലാക്സിന്റെ അത്ര അര്‍ത്ഥം തോന്നിപ്പിക്കുന്ന വേറൊരു വാക്കും കിട്ടുന്നില്ല.

എന്തായാലും ഉമേഷ്ജി ഉണര്‍ന്നു പല്ലു തേച്ചെത്തിയിട്ടുണ്ട്‌. അതുകൊണ്ടു നീര്‍ക്കോലി കൂടുതല്‍ വാലു പൊക്കുന്നില്ല.

Sat May 20, 12:22:00 AM 2006  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

വക്കാരി പടമൊക്കെ നന്നായിട്ടുണ്ട്.
വല്ലപ്പോഴുമൊക്കെ ഫോട്ടോ ഇടുന്നത് നല്ലതുമാണ്‍.
പക്ഷെ വക്കാരിയില്‍ നിന്നും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത് ഇത്തരം പോസ്റ്റുകളല്ല.
നാട്ടിലേക്കു പോകുന്നതിനുമുമ്പുള്ള വക്കാരിയെ ബൂലോകത്തിന്‍ തിരിച്ചു വേണം.
ഒരു വക്കാരി ടച്ച് പോസ്റ്റിനായി കുറേ നാളായി കാത്തിരിക്കുന്നു.
അതുകൊണ്ട് ഇനി ഇതുമാതിരിയുള്ള നുറുക്ക് വേലകളും കൊണ്ടിറങ്ങിയാല്‍ അടിയുറപ്പപ്പാ.

Sat May 20, 12:27:00 AM 2006  
Blogger myexperimentsandme said...

ഹെന്റെ സാക്ഷീ... പതുക്കെ പതുക്കെ :) ഇപ്പോ നിലനില്പിനായുള്ള പരാക്രമങ്ങളല്ലേ... അന്നേ ആരോ പറഞ്ഞതാം ഡായ് ആക്രാന്തം കാണിച്ച് ഒള്ള പോസ്റ്റൊക്കെ ഒരുമിച്ചിടരുതെന്ന്. ഒരു ദിവസം രണ്ടും മൂന്നും പോസ്റ്റൊക്കെയല്ലായിരുന്നോ.. അതിനുമാത്രം വലിയതെന്തെങ്കിലും കൈയ്യിലുണ്ടായിരുന്നോ-അതുമില്ല. അന്ന് ഒരു സോഷ്യലിസ്റ്റ് ചിന്താഗതിയില്‍‌ക്കൂടീ ഇങ്ങിനെ, രണ്ടാഴ്ചയ്ക്കൊരു പോസ്റ്റൊന്നൊക്കെയുള്ള സ്റ്റൈലില്‍... ഓര്‍ത്തില്ല. ആക്രാന്തം.....

കുറുമനേ, അതെന്തൊരു പാട്ടപ്പാ, അടിപൊളിയപ്പാ..

കുട്ട്യേടത്ത്യേ.. അപ്പോ ഉമേഷ്ജി...പല്ലൊക്കെ.. (സാക്ഷിയേ, ഇന്നെന്താണെങ്കിലും അടിയുറപ്പ്)

Sat May 20, 12:34:00 AM 2006  
Anonymous Anonymous said...

വക്കാരീ.. അക്കാര്യത്തില്‍ ഞാനും സാക്ഷിയുടെ കൂടെയാണ്‌. സാക്ഷി .. ധൈര്യമായിട്ടു നിന്നോളു. (ഇനിയിപ്പോള്‍ ഞാനാരാന്നൊക്കെ ചോദിച്ചാല്‍... )

ബിന്ദു

Sat May 20, 01:20:00 AM 2006  
Blogger myexperimentsandme said...

ഹെന്തു ചെയ്യാന്‍........ഉറവ വറ്റിയവന്റെ ആത്മരോദനമൊക്കെ ആരു കേള്‍ക്കാന്‍...

ഉള്ളതുപറഞ്ഞാല്‍ ഊറിച്ചിരിക്കണമെന്നല്ലേ ബിന്ദൂ. ഊറിച്ചിരിച്ചോണ്ടു പറയട്ടെ-ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, ഉറവ വറ്റീന്നു തന്നെയാ തോന്നുന്നേ. ഒരു കുഴലന്‍ ഒന്നു കുഴിച്ചു നോക്കട്ടെ. പക്ഷേ മിക്കവാറും പഞ്ചായത്തു പൈപ്പീന്നു വരുന്നപോലെ കുറേ ശബ്ദോം കാറ്റും മാത്രമേ കാണൂന്നാ തോന്നുന്നേ.. :(

Sat May 20, 01:38:00 AM 2006  
Anonymous Anonymous said...

എന്നാല്‍ പിന്നെ.. ഓ..കെ വക്കാരീ, ഡോണ്ട്‌ വറി. ഇനി ഞാനൊന്നും പറയില്ല ട്ടോ..

ബിന്ദു:)

Sat May 20, 01:45:00 AM 2006  
Blogger myexperimentsandme said...

അല്ല ബിന്ദുവേ, ഈ ഡോണ്ടവറി നാട്ടില്‍ കിട്ടുന്ന വല്ല സാധനവുമാണോ? തിന്നാനോ മറ്റോ പറ്റുമോ ആവോ.. :)

ധൈര്യമായിട്ട് പറയൂന്ന്. ചുമ്മാ കേട്ടോണ്ടിങ്ങനെ ഇരിക്കാല്ലോ...

Sat May 20, 01:59:00 AM 2006  
Anonymous Anonymous said...

വക്കാരി.. ഡോണ്ടവറി എന്തോ നോണ്‍വെജ്‌. ആണെന്നു തോന്നുന്നു( ഡോങ്കിയേയോ മറ്റോ വറുത്തര...) അതുകൊണ്ട്‌ എനിക്കറിയില്ല. വേറെ ആരോടെങ്കിലും ... ആ... നമ്മുടെ എല്‍ ജി യോടൊ മറ്റോ. ( എന്തു കണ്ടാലും തീറ്റ എന്നൊരു വിചാരമേ ഉള്ളു അല്ലേ ?? ഒരോ തല വിധി അല്ലാതെന്താ ... (നെടുവീര്‍പ്പ്‌ !!)

ബിന്ദു

Sat May 20, 02:34:00 AM 2006  
Blogger ഉമേഷ്::Umesh said...

ശ്രീജിത്തേ,

കമന്റുകളില്‍ ലിങ്കിടുമ്പോള്‍ http:// എന്നതു് ഇടാന്‍ വിട്ടുപോയാല്‍ (ബ്ലോഗ്‌പോസ്റ്റുകള്‍ക്കിതു പലപ്പോഴും പറ്റും - www ഇല്ലാത്തതുകൊണ്ടു്) ബ്ലോഗര്‍ അതിനെ നിലവിലുള്ള പോസ്റ്റിന്റെ relative ലിങ്കായെടുത്തുകളയും. പിന്നെ ചില തരികിടയും കാണിക്കും. അതായിരിക്കാം ശ്രീജിത്തിനു പറ്റിയതു്. ആണോ?

റിലാക്സ് എന്നതു് ഏതോ സര്‍‌ദാര്‍‌ജിയുടെ ഫസ്റ്റ് നെയിമല്ലേ? അതിനെന്തു മലയാളം? അയച്ചുവിടടേ..

Sat May 20, 02:48:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

ഉമേഷിന്റെ കമന്റ് വായിച്ചപ്പോള്‍
ഒരു ബീഭത്സമായ തമാശ ഓര്‍മ്മ വരുന്നു; വായിക്കുന്നവര്‍ എന്നെ ശപിക്കരുത്:
ഒരു അപ്പാവി മലയാളി ദില്ലിയില്‍ ആദ്യമായി ഒരു ടൂര്‍ പോയി മടങ്ങിവരുന്നു. അപ്പോള്‍ കൂട്ടുകാര്‍ ചോദിച്ചു “എങ്ങനെയിരുന്നെടേ ദില്ലി”. അവന്‍ പറഞ്ഞു, “എന്തു പറയാനാ, അവിടത്തെ മുഴുവന്‍ സ്ഥലോം ഏതോ രാജാവിന്റേതാണെന്നു തോന്നുന്നു.“ കൂട്ടുകാര്‍, “അതെന്തെടേ”. അവന്‍, “ഓ, എല്ലായിടത്തും 'നോപാര്‍ കിങ്ങ്’ ‘നോപാര്‍ കിങ്ങ്’ എന്നല്ലേ എഴുതിവച്ചിരിക്കണെ”.

Sat May 20, 03:01:00 AM 2006  
Anonymous Anonymous said...

ആ പറഞ്ഞ അപ്പാവി മലയാളി ചേട്ടന്‍ പാപ്പാന്‍ ചേട്ടന്‍ തന്നെ അല്ലെ? വേറെ ആളുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കണ്ടാട്ടൊ.

Sat May 20, 03:32:00 AM 2006  
Anonymous Anonymous said...

എനിക്കു തോന്നണതു,ജപ്പാനില്‍ ഡൊണ്ടവറി നിരോധിച്ചിരിക്കുവാണു എന്നു തന്നെ. നാട്ടില്‍ പോണം ഇനി അതു തിന്നന്‍ കിട്ടാന്‍.

ഒരു സംശയം ചോദിച്ചോട്ടേ വക്കാരീ മാഷേ,തെട്ടിദ്ധരിക്കരുതു.
ഈ ജപ്പാനില്‍ ഒക്കെ പെങ്കുട്ടികളുടെ പടങ്ങള്‍ ഈ ഫോണ്‍ബൂത്തില്‍ വരെ വെച്ചിരിക്കുന്നു എന്നു എന്റെ ഒരു ഫ്ര്ണ്ടു പണ്ടു ജപ്പാന്‍ കഥ്കള്‍ പറഞ്ഞപ്പോള്‍ പറഞ്ഞു. നേരാണോ? പണ്ടു പെണ്‍കുട്ടികളുടെ കാല്‍പ്പാദം നീളാതിരിക്കാന്‍ കുഞ്ഞിലേ മുതലേ കാല്‍പ്പാദം കെട്ടിവെക്കാറുണ്ടു എന്നു എവിടെയോ വായിച്ചിട്ടുണ്ടു.അത്രക്കു പെണ് വിരൊധ്ന്മാരാണോ?

Sat May 20, 03:39:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

(ശ്ശ്ശ്ശ് എല്‍‌ജീ, പതുക്കെ. എല്ലാരും കേള്‍ക്കും)

Sat May 20, 03:50:00 AM 2006  
Blogger ജേക്കബ്‌ said...

പാപ്പാനേ..വേറൊരു രാജാവിനെ പറ്റിയും കേട്ടിട്ടുണ്ട്‌.." നോസ്‌മൊ രാജാവ്‌"

Sat May 20, 03:51:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

ജപ്പാനില്‍
- ഫോണ്‍ ബൂത്തില്‍ പെണ്‍‌കുട്ടികളുടെ പടം -- സങ്കതി സത്യം.
- കാലില്‍ തൂനി ചുറ്റല്‍. നമ്മുടെ നാട്ടില്‍ കൊചുകുട്ടികളുടെ മൂക്കും കാതുമൊക്കെ കുത്തുന്നില്ലേ? അതും പെണ്‍‌വിരോധമാണോ?

Sat May 20, 03:56:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

ജേക്കബേ -- അതും ശരിയാ.

Sat May 20, 03:57:00 AM 2006  
Anonymous Anonymous said...

ഏ! അപ്പൊ പാപ്പന്‍ ചേട്ടനും ഈ ജപ്പാനിലാണോ? അതു ശരിയാണു,മൂക്കും കാതു കുത്തുന്ന പോലെ. മറ്റു കള്‍ച്ക്രുകളെ വിമര്‍ശിക്കുംബോഴല്ലേ, നമ്മുടെ തെറ്റുകള്‍ മറച്ചു വെക്കാന്‍ പറ്റൂ. :)

പപ്പാന്‍ ചേട്ടാ, എനിക്ക് ഒരു ആനവാല്‍ തരുവൊ? രാത്രി കിടക്കുംബൊ പേടിയാവുന്നു.
വക്കാരിയോടു ചോദിച്ചപ്പോള്‍ പപ്പാന്‍ ചേട്ട്നോടു ചോദിക്കാന്‍ പറഞ്ഞു.

Sat May 20, 04:03:00 AM 2006  
Blogger Kuttyedathi said...

വക്കാരീടെ ഡോണ്ടുവറി കേട്ടപ്പോള്‍ പണ്ടു നടന്ന ഒരു സംഭവം ഓര്‍മ വന്നു.

പട്ടണത്തില്‍ ജീവിക്കുന്ന കോളേജ്‌ പ്രോഫസ്സറായ മകള്‍, അവധി ക്കാലത്ത്‌, (പേപ്പര്‍ വാല്യുവേഷനു പോകാനോ മറ്റോ ഉള്ള സൌകര്യത്തിന്‌), ആറും എട്ടും വയസ്സുള്ള രണ്ടാണ്മക്കളെ തറവാട്ടില്‍ പ്രായമായ, ഇംഗ്ലീഷൊന്നും അറിയാത്ത അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തു കൊണ്ടുവന്നാക്കി.

കൊച്ചു മക്കള്‍ക്കു രാവിലെ കഴിക്കാന്‍ രുചിയേറിയ പലഹാരങ്ങളുമുണ്ടാക്കി പാലും കാച്ചി കാത്തിരുന്ന അമ്മൂമ്മയെ നിരാശരാക്കി, മക്കള്‍ രണ്ടും അതൊന്നും തിരിഞ്ഞു നോക്കുക കൂടി ചെയ്തില്ല. നിര്‍ബന്ധിച്ചു നോക്കി, വടി ഏടുത്തു നോക്കി, കണ്ണുരുട്ടി നോക്കി, നോ രക്ഷ.

നയത്തില്‍ അപ്പൂപ്പന്‍ 'എന്നാല്‍ പിന്നെ എന്നതാടാ മക്കളേ നിങ്ങള്‍ക്കു വേണ്ടത്‌'

'എനിക്കു ദില്‍ക്കുഷ്‌ മതി'

ദൈവമേ, അതെന്തോന്നു കുന്തമാടി അന്നമ്മേ ഈ ദില്‍ക്കുഷ്‌ ? (അക്കാലത്തു ബേക്കറികളില്‍ മേടിക്കാന്‍ കിട്ടുമായിരുന്ന, ബ്രടിന്റെ നടുക്ക്‌, ഓറഞ്ച്‌ നിറത്തില്‍ എന്തോക്കെയോ മധുരം വച്ച സാധനമാണു ദില്‍ക്കുഷ്‌, എന്നിളം തലമുറയില്‍ ആരോ അപ്പൂപ്പനു പറഞ്ഞു കൊടുത്തു.

'അതിവിടെ ഇല്ലല്ലോടാ മക്കളെ... അതല്ലാതെ വേറെ എന്നാ എന്റെ മക്കക്കു തിന്നാന്‍ വേണ്ടത്‌ ' ?

'എന്നാലെനിക്കു കാഡ്ബറി മതി'.

'കാട്ടുബറിയോ...അതെന്നതാടാ...?'

ചെക്കന്മാര്‍ രണ്ടും കരച്ചിലായി, ഇപ്പോള്‍ കാഡ്ബറി വേണമെന്നു പറഞ്ഞ്‌...

അപ്പൂപ്പനു കലിയിളകി.

ഒരു പുളിവാറെടുത്തു രണ്ടിന്റെയും ചന്തിക്കിട്ടു നല്ല ഓരോ പെട കൊടുത്തിട്ട്‌ " ഇവിടെ കാട്ടുബ്ബറി ഇല്ലെടാ.(മേശപ്പുറത്തിരിക്കുന്ന പലഹാരങ്ങള്‍ ചൂണ്ടി).. ദേ ഈ കാണുന്ന നാട്ടുബറികളൊക്കെയേ ഉള്ളൂ.. മര്യാദക്കു വന്നിരുന്നു തിന്നോ രണ്ടും. ഈ നാട്ടുബറി ഒക്കെ തീറ്റി തന്നെ ഞാന്‍ പന്ത്രണ്ടെണ്ണത്തിനെ വളര്‍ത്തി എടുത്തതാ. നിന്റെ അമ്മേം ഇതൊക്കെ തന്നെയാ തിന്നത്‌. ഇപ്പോ അവന്മാര്‍ക്കു കാട്ടുബറി വേണം പോലും"

വക്കാരി, മുപ്പതിലെത്തിച്ചിട്ടുണ്ടു ഞാന്‍. ഇനി എല്ലാം നേരം വെളുത്തു ഗള്‍ഫന്മാരു വരുമ്പോ, അവരുടെ മൂഡും വക്കാരീടെ ഭാഗ്യോം പോലെയിരിക്കും. തൊട്ടാല്‍ തീ പിടിക്കുന്ന എന്തെങ്കിലും റ്റോപിക്കിലേക്കു കമന്റ്‌ ഡൈവേര്‍ട്ടു ചെയ്തു വിടുന്നതു വക്കാരീടെ മിടുക്ക്‌. ഇരുപത്തിനാലു മണിക്കൊറു കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ പിന്നെ, അറ്റകൈക്കു ഞാന്‍ കെട്ടാന്‍ പോണേ ന്നൊരു കമന്റിട്ടു നോക്കാം. എന്നാലുമെന്റെ വക്കാരി ഒരു സെഞ്ചുറി അടിച്ചു കണ്ടിട്ടു മരിക്കാമല്ലോ. വേണംകില്‍ പോണവഴിക്കു പാറേമാതാവിനൊരു കൂടു മെഴുകുതിരീം കത്തിച്ചേേക്കാം. ഇത്രെയൊക്കെയല്ലേ എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുള്ളൂ.?

Sat May 20, 04:19:00 AM 2006  
Blogger ഉമേഷ്::Umesh said...

ഫോണ്‍‌ബൂത്തു പോലുള്ള സ്ഥലത്തും പെണ്ണിന്റെ പടം വെയ്ക്കുന്നതു ജപ്പാനില്‍ മാത്രമാണോ, എല്ലായിടത്തുമില്ലേ?

കാല്‍പ്പാദം ചെറുതാക്കുന്നതും കഴുത്തു നീട്ടുന്നതുമൊക്കെ ചൈനയിലായിരുന്നു എന്നാണു് എന്റെ അറിവു്. ചൈന വേ, ജപ്പാന്‍ റേ.

രണ്ടും തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ തന്നെ. വക്കാരീ, ഒരു കൈ നോക്കു്, കുട്ട്യേടത്തിയുണ്ടു കൂട്ടിനു്, വെള്ളിയാഴ്ച കഴിയുന്നതുവരെ.

Sat May 20, 04:37:00 AM 2006  
Anonymous Anonymous said...

അല്ല!അല്ല! ഞാന്‍ ഉദ്ദേശിച്ചതു പാപ്പാനും ആനക്കും മനസ്സിലായി. എനിക്കതു പച്ചക്കു എഴുതാന്‍ മടി ഉമേഷ്ജീ.

പിന്നെ കാല്‍പ്പാദം ചെറുതാക്കല്‍ ജപ്പാനിലും ഉണ്ടായിരുന്നു.ജപ്പാനും ചൈനയും ഒക്കെ ചിലപ്പൊ സൈം പിഞ്ചായിരിക്കും.

Sat May 20, 04:45:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

അമേരിക്കയുടെ കക്ഷം എന്നറിയപ്പെടുന്ന ന്യൂ ജേഴ്സിയിലെ ഒരു വാസുവാണു ഞാന്‍. ജപ്പാന്‍ കണ്ടിട്ടുണ്ട് ഒന്നോ രണ്ടോ തവണ, അത്രേയുള്ളു.

Sat May 20, 07:02:00 AM 2006  
Blogger സ്നേഹിതന്‍ said...

This comment has been removed by a blog administrator.

Sat May 20, 10:10:00 AM 2006  
Blogger സ്നേഹിതന്‍ said...

എത്രയെത്ര തവണ നിറഞ്ഞൊഴിഞ്ഞു നീ
എത്രയെത്രയിരവുകള്‍ പകലുകളാക്കി നീ
എത്രയെത്ര നോവുകള്‍ ഭാവനകളാക്കി നീ
എത്രയെത്രയുദരങ്ങള്‍ക്കള്‍സറേകി നീ
കപ്പപ്പാ...

എത്രയെത്രപ്പേര്‍ക്കേകി പോസ്റ്റു നീ
എത്രയെത്രപ്പേര്‍ക്കാനന്ദമേകി നീ
എത്രയെത്രപ്പേര്‍ക്കറിവേകി നീ
എത്രയെത്രപ്പേര്‍ക്കഭിമാനമായി നീ
വക്കാരിയപ്പാ...
:) :)

Sat May 20, 10:20:00 AM 2006  
Blogger Unknown said...

ഹാ ചായക്കപ്പപ്പാ‍..
ചാരായക്കപ്പപ്പാ
കാപ്പിക്കപ്പപ്പാ
കുടിയപ്പാ
കുടി
യപ്പാ..
അടേങ്കപ്പാ..
താങ്കമുടിയലെയപ്പാ..
ഒരേ സിരിപ്പപ്പാ..

Sat May 20, 11:06:00 AM 2006  
Blogger prapra said...

രാവിലെ അഞ്ച് പ്രാവശ്യം വന്നു നോക്കി, കമന്റടിക്കാന്‍ ഒരു ഐഡിയയും കിട്ടിയില്ല. ഒന്നു ഓ.ടോ ആയി കിട്ടിയാല്‍ അതില്‍ കയറിപ്പിടിക്കാം എന്നു കരുതി അടങ്ങിയിരുന്നു. ഇപ്പോള്‍ ഓ.ടോ-ന്റെ പൂരം. എന്തായാലും ദില്‍ക്കുഷ്‌ ആയി.

'എന്നാലെനിക്കു കാഡ്ബറി മതി'. 'കാട്ടുബറിയോ...അതെന്നതാടാ...?'
അപ്പൂപ്പന്മാരോട് പറയുമ്പോള്‍ കാബറെ മിഠായി എന്നു പറയുക.
[ഞാന്‍ ഓടി. അനുരാധയും ടി.ജി.രവിയും നേരത്തെ ഓടി.]

Sat May 20, 11:56:00 AM 2006  
Anonymous Anonymous said...

യെത്രയെത്ര കമന്റുകള്‍ !!
ഇതൊന്നൊന്നര കപ്പപ്പ :)

Sat May 20, 02:21:00 PM 2006  
Blogger കണ്ണൂസ്‌ said...

വക്കാരിയേ, കപ്പപ്പ എന്നു കണ്ടപ്പോ ഞാന്‍ വിചാരിച്ചു കപ്പ ആയിരിക്കും എന്ന്. ടോക്കിയോയിലെ ടപ്പിയോക്ക്‌ കാണാന്‍ വന്നപ്പ്പ്പോ, കണ്ടത്‌ ഈ എരണം കെട്ട സാധനം!!

(വേറൊന്നും വിചാരിക്കണ്ട. Half century എങ്കിലും അടിക്കട്ടെ എന്നു വിചാരിച്ചിട്ടാ.)

ഇന്നു രാവിലെ ബ്ലോഗ്‌ തുറന്ന ഉടന്‍, ഞാന്‍ ഇതു വരെ ചെയ്ത പോസ്റ്റുകള്‍ക്കെല്ലാം കൂടി കിട്ടിയ കമന്റ്‌സ്‌ കൂട്ടി നോക്കി, അപ്പാ, ഞാന്‍ സെഞ്ചുറി അടിച്ചപ്പാ എന്നു ഇപ്പൊ നെടുവീര്‍പ്പിട്ടേ ഉള്ളു.

Sun May 21, 04:03:00 PM 2006  
Blogger myexperimentsandme said...

ഹെന്ത്.... എനിക്ക് ദിവസവും ഓജസ്സും ഉണര്‍വ്വും ഉന്മേഷവും (ഉമേഷല്ലേ) ആനന്ദവും ആഹ്ലാദവും തരുന്ന, എന്റെ ദാഹങ്ങളെ ശമിപ്പിക്കുന്ന, എന്റെ തളര്‍ച്ചകളെ മാറ്റുന്ന, എന്നില്‍ കുളിരുകോരിയിടുന്ന ഈ പാവം കപ്പിനെ കണ്ണൂസ് എരണം കെട്ട സാധനം എന്നു വിളിച്ചിവോ? ഹോ കണ്ണൂസേ, എന്റെ കപ്പ് ഇതെങ്ങിനെ സഹിക്കും? (ഓസിനു കിട്ടിയതാണേ-ഇവിടെ ലാന്റു ചെയ്ത് അന്തമേതാ കുന്തം എന്നും‌പറഞ്ഞ് ഞാന്‍ നിലാവത്തെ കോഴി സ്റ്റൈലാകാതിരിക്കാന്‍ എന്റെ സാര്‍ തന്നതാണ് ഈ കപ്പ്-സെന്റിമെന്റ്സുണ്ടേ ... പാവം കപ്പ്). കപ്പും കപ്പേം തമ്മിലുള്ള പത്ത് വ്യത്യാസം പറ.

കപ്പില്‍ ഞാന്‍ കണ്ട കവിത (?)യും സ്നേഹിതന്‍ കണ്ട കവിതയും കാണുമ്പോളാണ് കവിത എന്താണെന്ന് എനിക്ക് ഏതാണ്ടൊക്കെ പിടികിട്ടി വരുന്നത്. എന്നാലും ഞാന്‍ കവിതന്നെ. കുട്ട്യേടത്തി സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്.

ബോണ്‍‌ജിയെ, ഇവിടുത്തെ ഒരു ബൂത്തിന്റെ പടം, ദോ, ഈ ബ്ലോഗില്‍ തന്നെയുണ്ട്. ഫോണല്ലാതെ വേറേ വല്ലതും കാണാമോ എന്നൊന്നു നോക്കിക്കേ. ഞാന്‍ ഇന്നു റോഡില്‍ക്കൂടി പോയ ആള്‍ക്കാരെയൊക്കെ നോക്കി. എല്ലാവരും ഫ്രീയായിട്ടുതന്നെ നടപ്പ്. ആരുടേം പാ‍ദം കെട്ടിവെച്ചിട്ടില്ല. അല്ലാ...കെട്ടിവെച്ചാല്‍ പിന്നെ അവരെങ്ങിനെയാ നടക്കുന്നത്?

അപ്പോ റിലാക്സിങ്ങിന്റെ മലയാളിബന്‌ധുവിനെ ഉമേഷ്‌ജിക്കും അറിയില്ലേ.....പ്രശ്നമായല്ലോ. ആര്‍ യൂ പ്രാക്ടീസിംഗ്? നോ, ഐ ആം മില്‍‌ഖാസിംഗ്.

പാപ്പാന്‍ അപ്പോള്‍ ഒരു ജപ്പാനിയുമാണല്ലേ. പാപ്പാന്റെ പാര്‍ രാജാവിനെയും ജേക്കബ്ബിന്റെ സ്മോ രാജാവിനെയും പെരുത്തിഷ്ടപ്പെട്ടു

മൊഴിയണ്ണന്റെ കേറിയിറങ്ങിക്കേറിക്കവിതയ്ക്കും പ്രാപ്രായുടെ ഓഫ് ടോപ്പിക്കിനും (ഇത്രയൊന്നും പോരാ, സെഞ്ച്വറി വേണ്ടേ, നിങ്ങളൊക്കെയൊന്ന് ആഞ്ഞുപിടിച്ചാലല്ലേ പറ്റൂ) തുളസീടെ ഒന്നരക്കപ്പിനും പിന്നേം നന്ദി. തുളസിയെ, ഇതെന്റെ നോട്ടത്തില്‍ വെറും അരക്കപ്പു മാത്രം. വീട്ടിലൊക്കെ ചായകുടിക്കുന്ന ഫുള്‍‌കപ്പുമായി നോക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ല.

Sun May 21, 04:19:00 PM 2006  
Blogger അതുല്യ said...

വക്കാരിയേ നാട്ടിലൊക്കെ ചായകുടി ബക്കറ്റിലാന്ന് കേട്ടു?

കപ്പെത്ര ചുണ്ടു കണ്ടു
ചുണ്ടെത്ര കപ്പു കണ്ടു....

Sun May 21, 04:52:00 PM 2006  

Post a Comment

<< Home