കോക്കപ്പാ

ഒരു കോക്കീയന്‍ വിലാപം
ഞാന്‍ കോക്കപ്പന്‍...
നായനാര്‍ സര്‍ക്കാരിനാല്‍ (അല്ലേ?)
കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവന്ന്
പ്ലാച്ചിമടയില്‍ കുടിയിരുത്തപ്പെട്ടവന്‍.
അവിടുത്തുകാര്‍ക്ക് പണി കൊടുത്തവന്‍.
പണി ജോലിയായും കൊടുത്തു,
പിന്നെ അവരുടെ വെള്ളം കുടി മുട്ടിച്ചും പണി കൊടുത്തു
പിന്നെയും പലര്‍ക്കും പണി കൊടുത്തു.
ഇന്നും പലരും ഞാന്‍ മൂലം അവിടെ പണിയെടുക്കുന്നു-സത്യാഗ്രഹപ്പണി*.
പ്ലാച്ചിമടയെ ലോകപ്രശസ്തമാക്കിയവന്‍ ഞാന്‍
പക്ഷേ എന്നെ ഇപ്പോള്‍ പ്ലാച്ചിമടക്കാര്‍ തള്ളിപ്പറയുന്നു.
അല്ല, എന്നെ തള്ളിപ്പറഞ്ഞല്ലേ പ്ലാച്ചിമട ലോകപ്രശസ്തമായത്?
എന്നെക്കാളും വെള്ളം ഊറ്റുന്നവന്‍ മലബാര്‍ സിമന്റ്സ് (ആണോ?)
പക്ഷേ എന്നെ എല്ലാവരും കൂടി വെള്ളം കുടിയനാക്കി!
കുടിക്കാന്‍ നിങ്ങള്‍ക്ക് വെള്ളമില്ലെങ്കിലെന്താ ഞാനില്ലേ?
ഞാനുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് വെള്ളമെന്തിന്?
എത്രയെത്ര ഗവേഷണശാലകള്‍ നാട്ടില്‍...
കോക്കുകൊണ്ട് കഞ്ഞിവെക്കാമോ എന്ന് ആരെങ്കിലും ഇതുവരെ ഗവേഷണം നടത്തിയിട്ടുണ്ടോ?
കഞ്ഞിവെള്ളത്തെക്കാള്‍ എത്ര നല്ലതാണ് കോക്കുവെള്ളം എന്നാരെങ്കിലും നോക്കിയിട്ടുണ്ടോ?
കീടനാശിനി എന്നില്‍ മാത്രമേ ഉള്ളോ?
പിന്നെ ഞാനെന്ത് പിഴച്ചു?
നിങ്ങളുടെ കുടിയല്ലേ എന്റെ ശക്തി, എന്റെ പ്രചോദനം...
നിങ്ങളില്ലെങ്കില്‍ പിന്നെ എനിക്കെന്താഘോഷം?**
നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട.
പോകാന്‍ പറ.
സമര്‍പ്പണം: ?
* കോളവിരുദ്ധ സമരത്തിന് വിദേശസാമ്പത്തിക സഹായമുള്‍പ്പടെ സഹായങ്ങളുണ്ടായിരുന്നെന്നും ഫണ്ടിംഗിലുള്ള കള്ളക്കളികള്‍ മൂലം തദ്ദേശവാസികള്‍ പലരും സമരത്തില്‍ നിന്നും പിന്‍വാങ്ങിയെന്നും ഇപ്പോള്‍ അവിടുത്തെ സമരത്തില്‍ വരുത്തന്മാര്‍ മാത്രമേ ഉള്ളൂ എന്നും രാഷ്ട്രീയപാര്‍ട്ടികളില്‍ ജനതാദള്‍ മാത്രമേ ഉള്ളൂ എന്നുമൊക്കെയുള്ള ഒരു പത്രവാര്‍ത്ത (ലിങ്ക് തപ്പിയിട്ട് കിട്ടിയില്ല-പത്രങ്ങള്‍ യുണീകോടാക്കാത്തതിന്റെ പ്രശ്‌നം)
** കടപ്പാട്- അറിയാമല്ലോ
കൈമള്‍: ഇത് വെറും നേരംപോക്കാണേ, മറ്റൊന്നുമല്ല.
Labels: കോക്കരക്കോ കോക്കോ കൊക്കോ കാഡ്ബറീസ് വളവളാ കൊളകോളാ കൊക്കൊകോളാ
