Sunday, May 06, 2007

സ്റ്റെഫി ഗ്രാഫിറ്റിപ്രചോദനം, കുമാര്‍‌ജിയുടെ ഈ പോസ്റ്റ് (പടബ്ലോഗില്‍ കുമാര്‍ജി പറുവചോദന്‍ ആകുന്നത് ഇത് രണ്ടാം തവണ-ആദ്യതവണ ഇവിടെ).

ഉള്ളത് പറഞ്ഞാല്‍ ഈ ഗ്രാറ്റുവിറ്റിയുടെ മുന്നില്‍ കൂടി എന്നും നടക്കുമ്പോഴൊക്കെ ഓര്‍ക്കാ‍റുണ്ടായിരുന്നു, ലെവന്റെ ഒരു പടം പിടിക്കണമെന്ന്. പിറാപിറാ ഇവിടെ ഇതുപോലൊന്ന് ഇട്ടിട്ടുള്ളത് പണ്ട് കണ്ടിരുന്നെങ്കിലും (അതും ഇതും തമ്മില്‍ താരതമ്യം ചെയ്യുന്നത് ഇന്ത്യന്‍ ഗ്രാഫിറ്റി ആക്ട് പ്രകാരം ക്ഷമയില്ലാത്ത കുറ്റം)സന്തോഷ് പറഞ്ഞപ്പോഴാണ് അതിന്റെ കാര്യം ഓര്‍ത്തത്. പക്ഷേ ഞാന്‍ ആ ജിറാഫിറ്റി ഇടുന്നതിന് മുന്‍പ് ഗ്രാഫിറ്റിയെപ്പറ്റി ഒരു കിടിലന്‍ പോസ്റ്റുതന്നെയിട്ട് കുമാര്‍ജിയെന്നെ പിന്നെയും തോല്‍‌പിച്ചു. ഇതിനു മുന്‍പ് കിരണിന്റെ പോസ്റ്റില്‍ യഹോവാ സാക്ഷികളെപ്പറ്റി പറഞ്ഞപ്പോള്‍ ഛായാഗ്രാഹകന്‍/സംവിധായകന്‍ വേണുവിനെ ഓര്‍ത്ത് (യഹോവാ സാക്ഷികളുടെ ദേശീയഗാന പ്രശ്‌നത്തില്‍ അവര്‍ ദേശീയ ഗാനം പാടാതിരുന്ന സ്കൂളിലെ ഹെഡ്‌മിസ്‌ട്രസ്സ് ആയിരുന്നു വേണുവിന്റെ അമ്മ എന്നൊരോര്‍മ്മ) മനസ്സങ്ങെടുത്തതേ ഉള്ളൂ, ദേ കിടക്കണൂ, വേണു ചിരിച്ചോണ്ടിരിക്കുന്ന ഒരു ഫോട്ടോ, കുമാര്‍ജിയുടെ ബ്ലോഗില്‍.

Labels: , , , , ,

8 Comments:

Blogger പൊന്നപ്പന്‍ - the Alien said...

കളിയെന്നോടു വേണ്ടാ വക്കാരീ..
ഗ്രാഫിറ്റിവിറ്റിവിറ്റിയുടേ ഇരുപത്തഞ്ച് ഫോട്ടം ഞാനിടും. ഇവിടെ ഈ ചെക്കന്മാര്‍‌ക്കതന്നേയുള്ളൂ പണി. ഇനി അതൊന്നും പോരെങ്കില്‍ ഞാന്‍ എന്റെ ഫോട്ടോ പബ്ലിഷ് ചെയ്യും. ചിക്കന്‍ പോക്സ് വന്നേപ്പിന്നെ കണ്ണാടി നോക്കിയപ്പോ റെയില്‍‌വേ സ്റ്റേഷന്റെ ചുവരാന്നാ എനിക്കു തന്നെ തോന്നിയേ..
പിന്നെ ആ ബാന്‍‌ക്സി ചങ്ങായീട സൈറ്റ് ഒന്നു നോക്കപ്പാ.. അതും ജിറാഫിറ്റിയാ..

Sun May 06, 01:42:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

പൊന്നപ്പനദളിയോ, കോമ്പ്രമൈസ്, ഇരുപത്തഞ്ചല്ല, ഇരുപത്തഞ്ചായിരം ജിറാഫിറ്റിപ്പടം വേണമെങ്കിലും ഇട്ടോ, പക്ഷേ പൂമുഖം ഇടുന്നത് കണ്ണാടിയില്‍ ഒന്നുകൂടി നോക്കി കണ്ണ് ഫേം ചെയ്തിട്ടാവണേ :)

ആ ചങ്ങായീടെ ജിറാഫിറ്റി പടങ്ങളെല്ലാം അടിപൊളിയാണല്ലോ. ആശാന് കളീം ചിരീം, അടിയന് വേവും ചൂടും എന്ന് പറഞ്ഞതുപോലെ നമുക്ക് കാണാന്‍ നല്ല ചേല്- മതില് നമ്മുടേതല്ലല്ലോ.

Sun May 06, 01:54:00 AM 2007  
Blogger വേണു venu said...

വക്കാരി മാഷേ, നന്ദി എല്ലാ ലിങ്കിലും കയറിയിറങ്ങി. കാണാത്തതും കണ്ടതും കണ്ടു. നല്ല ചിത്രം.
വേണൂ അണ്ണന്‍‍.
മറുപടിയെഴുതുമ്പോള്‍‍‍ പാതാലി നമഃ:)

Sun May 06, 02:20:00 AM 2007  
Blogger RR said...

വക്കാരിയേ...കൊള്ളാം.... നല്ല പടം. ലിങ്ക്‌ എല്ലാം കൂടി വായിക്കാന്‍ മണിക്കൂര്‍ ഒന്നെടുത്തു ;)

wv: pwwvgpk

ശനിയാഴ്ച രാത്രി തന്നെ വേണം ഇങ്ങനത്തെ വേര്‍ഡ്‌ വേരി

Sun May 06, 03:01:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

വേണു മാഷേ, എന്ത് ചെയ്യാം. ഗതികേടുകൊണ്ട് ഡയറക്ട് മാര്‍ക്കറ്റിംഗും വേണ്ടിവരുന്നു. എല്ലാം കണ്ടല്ലോ. കുറച്ചാധാനമായി :)

ആറീന്നാറു പോയാല്‍ പൂജ്യമേ, ലെവന്മാരുടെ വി യും ഡബിളുയൂ വും വിവിയും എല്ലാം മനുഷ്യനെ പിരാന്തു പിടിപ്പിക്കും ചിലപ്പോള്‍. ലിങ്കിലെല്ലാം ക്ലിക്കി പടമെല്ലാം കണ്ടതിന് ഒരു നന്ദി.

Mon May 07, 01:32:00 AM 2007  
Blogger അരീക്കോടന്‍ said...

അറബി എഴുത്തിലൂടെ ലുട്ടാപ്പിയുടെ കുന്തം പോയപോലെ.....

Mon May 07, 08:43:00 PM 2007  
Blogger സു | Su said...

ഇതൊക്കെ എന്താ എഴുതിവെച്ചിരിക്കുന്നത്?

Mon May 07, 08:54:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

അരീക്കോടാ സൂ, നന്ദി. എന്തൊക്കെയാണിതെന്ന് എഴുതിയവനേ അറിയൂ സൂ. ഏതെങ്കിലും അവലോകനക്കാരനെ കൊണ്ടുവന്നാല്‍ എഴുതിയവന്‍ പോലും വിനയന്റെ അതിശയനാകുന്ന വിശകലനം തരും :)

ദോ അടുത്ത പടം എപ്പോളിട്ടു എന്ന് ചോദിച്ചാല്‍ മതി (എപ്പോളിട്ടൂന്നാ ചോദിക്കണ്ടേ എന്ന മറുചോദ്യം ഇത്തരം പറച്ചിലുകളിലില്ല-പക്ഷേ ഇപ്പോള്‍ തന്നെയിട്ടു. തന്നെയാണോ പടമിടുന്നത് എന്നും ഇത്തരം പറച്ചിലുകളില്‍ മറുചോദ്യമില്ല. പക്ഷേ തന്നെ തന്നെ പടമിടുന്നത്)

Tue May 08, 03:44:00 AM 2007  

Post a Comment

<< Home