കോക്കപ്പാ
ഒരു കോക്കീയന്‍ വിലാപം
ഞാന്‍ കോക്കപ്പന്‍...
നായനാര്‍ സര്‍ക്കാരിനാല്‍ (അല്ലേ?)
കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവന്ന്
പ്ലാച്ചിമടയില്‍ കുടിയിരുത്തപ്പെട്ടവന്‍.
അവിടുത്തുകാര്‍ക്ക് പണി കൊടുത്തവന്‍.
പണി ജോലിയായും കൊടുത്തു,
പിന്നെ അവരുടെ വെള്ളം കുടി മുട്ടിച്ചും പണി കൊടുത്തു
പിന്നെയും പലര്‍ക്കും പണി കൊടുത്തു.
ഇന്നും പലരും ഞാന്‍ മൂലം അവിടെ പണിയെടുക്കുന്നു-സത്യാഗ്രഹപ്പണി*.
പ്ലാച്ചിമടയെ ലോകപ്രശസ്തമാക്കിയവന്‍ ഞാന്‍
പക്ഷേ എന്നെ ഇപ്പോള്‍ പ്ലാച്ചിമടക്കാര്‍ തള്ളിപ്പറയുന്നു.
അല്ല, എന്നെ തള്ളിപ്പറഞ്ഞല്ലേ പ്ലാച്ചിമട ലോകപ്രശസ്തമായത്?
എന്നെക്കാളും വെള്ളം ഊറ്റുന്നവന്‍ മലബാര്‍ സിമന്റ്സ് (ആണോ?)
പക്ഷേ എന്നെ എല്ലാവരും കൂടി വെള്ളം കുടിയനാക്കി!
കുടിക്കാന്‍ നിങ്ങള്‍ക്ക് വെള്ളമില്ലെങ്കിലെന്താ ഞാനില്ലേ?
ഞാനുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് വെള്ളമെന്തിന്?
എത്രയെത്ര ഗവേഷണശാലകള്‍ നാട്ടില്‍...
കോക്കുകൊണ്ട് കഞ്ഞിവെക്കാമോ എന്ന് ആരെങ്കിലും ഇതുവരെ ഗവേഷണം നടത്തിയിട്ടുണ്ടോ?
കഞ്ഞിവെള്ളത്തെക്കാള്‍ എത്ര നല്ലതാണ് കോക്കുവെള്ളം എന്നാരെങ്കിലും നോക്കിയിട്ടുണ്ടോ?
കീടനാശിനി എന്നില്‍ മാത്രമേ ഉള്ളോ?
പിന്നെ ഞാനെന്ത് പിഴച്ചു?
നിങ്ങളുടെ കുടിയല്ലേ എന്റെ ശക്തി, എന്റെ പ്രചോദനം...
നിങ്ങളില്ലെങ്കില്‍ പിന്നെ എനിക്കെന്താഘോഷം?**
നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട.
പോകാന്‍ പറ.
സമര്‍പ്പണം: ?
* കോളവിരുദ്ധ സമരത്തിന് വിദേശസാമ്പത്തിക സഹായമുള്‍പ്പടെ സഹായങ്ങളുണ്ടായിരുന്നെന്നും ഫണ്ടിംഗിലുള്ള കള്ളക്കളികള്‍ മൂലം തദ്ദേശവാസികള്‍ പലരും സമരത്തില്‍ നിന്നും പിന്‍വാങ്ങിയെന്നും ഇപ്പോള്‍ അവിടുത്തെ സമരത്തില്‍ വരുത്തന്മാര്‍ മാത്രമേ ഉള്ളൂ എന്നും രാഷ്ട്രീയപാര്‍ട്ടികളില്‍ ജനതാദള്‍ മാത്രമേ ഉള്ളൂ എന്നുമൊക്കെയുള്ള ഒരു പത്രവാര്‍ത്ത (ലിങ്ക് തപ്പിയിട്ട് കിട്ടിയില്ല-പത്രങ്ങള്‍ യുണീകോടാക്കാത്തതിന്റെ പ്രശ്‌നം)
** കടപ്പാട്- അറിയാമല്ലോ
കൈമള്‍: ഇത് വെറും നേരംപോക്കാണേ, മറ്റൊന്നുമല്ല.
Labels: കോക്കരക്കോ കോക്കോ കൊക്കോ കാഡ്ബറീസ് വളവളാ കൊളകോളാ കൊക്കൊകോളാ
30 Comments:
ഇതെങ്ങനാ വക്കാരിജി.. ഈ കാന്‍ മാത്രം.. ചുവപ്പിച്ചു വച്ചേക്കുന്നത്?
പടം നന്നായിട്ടുണ്ട്:)
(ഇത്തരം വേഡ് വെരി വന്നാല്‍ ഞാനിനി കമന്റിടില്ല കേട്ടോ അല്ലേ നോക്കിയേ
qndizwup)
സാജാ, അഡോങ്കി പട്ടഷാപ്പില്‍ പടമിറക്കുമതി ചെയ്തിട്ട് ഇമേജ് -അഡ്‌ജസ്റ്റ്-ഡീസാച്ചുറേറ്റില്‍ ഞെക്കി ഡീസാച്ചുറേറ്റാക്കി (അപ്പോള്‍ പടം മൊത്തം കറുപ്പും വെളുപ്പുമായി), എന്നിട്ട് ലാസ്സോ ടൂള്‍ വെച്ച് കോക്ക് പാനപാത്രം മാത്രം സിലക്ട് ചെയ്ത് (ലാസ്സോ ടൂള്‍ കോക്ക് പാത്രത്തിന്റെ വക്കത്തുകൂടി ഓടിക്കുക - മാഗ്നെറ്റില്‍ ലാസ്സോ ആണെങ്കില്‍ നല്ല കോണ്ട്രാസ്റ്റ് ഉള്ളിടത്തൂടെ ഓട്ടോമാറ്റിക് ആയി പൊയ്ക്കൊള്ളും), അതുകഴിഞ്ഞ് ഹിസ്റ്ററി ബ്രഷ് ടൂള്‍ എടുത്ത് ലാസ്സോയ്ക്കകത്തുള്ള കോക്ക് പാനപാത്രത്തില്‍ കൂടി പൂശുമ്പോള്‍ കോക്കണ്ണന്‍ പഴയപടിയും ബാക്കിയൊക്കെ കറുപ്പും വെളുപ്പും (ഇതാണ് ഞാന്‍ ചെയ്തത്-ഇതിലും ശാസ്ത്രീയ മായ മാര്‍ഗ്ഗങ്ങള്‍ പട്ടഷാപ്പ് പുലികള്‍ പറഞ്ഞുതരേണ്ടതാണ്).
വടവരി സ്പാമരനാം ബോട്ടുകാരനില്‍ നിന്നുള്ള പരിചയായിട്ടാണ് വെച്ചിരിക്കുന്നത്. അല്ലെങ്കില്‍ നമ്മളുറങ്ങിക്കിടക്കുമ്പോള്‍ സ്പാമേട്ടന്‍ വന്ന് അണ്ണന്റെ അഡല്‍റ്റ്സ് ഒണ്‍ലി പരസ്യങ്ങളൊക്കെ ഇറക്കിയാല്‍ മാനം കപ്പലുകയറി സിഡ്‌നിക്ക് വന്ന് ഹാര്‍ബര്‍ ബ്രിഡ്ജിന്റെ അവിടുത്തെ സ്റ്റോപ്പില്‍ നിന്നും ബസ്സ് കയറി ക്രിക്കറ്റ് സ്റ്റേഡിയം വഴി അഡിസണ്‍സ് ഓണ്‍ ആന്‍സാക് മോട്ടലിന്റെ മുന്നില്‍ക്കൂടി ന്യൂ സൌത്ത് വെയിത്സ് സര്‍വ്വകലാശാലയിലെത്തൂല്ലേ, കെന്‍സിംഗ്ടണിന്റവിടുത്തെ :)
എനിക്കു വയ്യാ സ്ഥലങ്ങളൊക്കെ നല്ല പരിചയാണല്ലോ.. വക്കാരിജിക്ക്..
അപ്പൊ ഈ വേവെഉണ്ടെങ്കില്‍.. സ്പാമണ്ണന്‍ വരില്ലേ വക്കാരിജി?(സീരിയസ്)
വടവരിയുണ്ടെങ്കില്‍ സ്പാമരണ്ണന്‍ വരാനുള്ള സാധ്യത തുലോമീറ്ററെങ്കിലും കുറവാണെന്നാണ്...
ഇവിടുണ്ട് (അല്ലെങ്കില്‍ വടവരി എന്ന് ഗൂഗിളില്‍ ഒന്ന് സേര്‍ച്ചിയാലും കിട്ടും ലെവനെങ്ങിനെയൊക്കെയാണ് ഇങ്ങിനെയൊക്കെ ചെയ്യുന്നതെന്ന്)
താങ്ക് യൂ വക്കാരിജി!
പടം പിടികിട്ടി.
പക്ഷേ കമന്റിലെ സാങ്കേതികത പിടികിട്ടിയില്ല.
റജിസ്ട്രേഷേന്‍ ഔട്ടായി, മൊഡ്യൂള്‍ ഷ്രിങ്ക് ആയി, സിസ്റ്റം ഷൗട്ട് ഡൗണായി എന്നുപറയും പോലെ......
പടത്തിനേക്കാള്‍ വിവരണമാണെനിക്ക് പിടിച്ചത് വക്കാരീ... ഫോട്ടോഷോപ്പിലെ പരീക്ഷണവും പുതിയതായിരുന്നു.
വക്കാരീ, ഇതാണോ കോക്കുകുത്തി?
അപ്പോ പ്ലാച്ചിമട പവനായിയായി..
എന്തൊക്കെയായിരുന്നു..
കഷ്ടം ..
കോക്ക് കേരളത്തില്‍ പോവാന്‍ തുടങ്ങിയപ്പോള്‍ ആരോ പറഞ്ഞു..ദിനേശാ....അതമേരിക്ക അല്ല.. കേരളം ആണു..ചുവപ്പ് മൂന്നാം ദിനം കൊടി കുത്തും... നിണ്റ്റെ ഷേപ്പു മാറും കുട്ടാ..വേണ്ടാ... കോക്ക് പറഞ്ഞു...ഞാനും ചുവപ്പാണല്ലൊ...അപ്പൊഴൊ.... ?
വക്കാരീ,
കോക്ക് മാത്രം ചുവന്നതില്‍ എനിക്കെന്തെങ്കിലും പങ്കുണ്ടോ???
ദാ എന്റെ ചോദിക്കൂ പറയാം എന്ന ബ്ലോഗിലെ ഒരു ചോദ്യോത്തരം...ഒന്നൂടി പറയാം.
ബ്ലാക്ക് ആന്റ് വൈറ്റ് ബാക്ക്‍ഗ്രൌണ്ടില്‍ ഒരു പൂവോ അല്ലെങ്കില്‍ ആളോ മാത്രമായി കളറില്‍, അല്ലെങ്കില്‍ ഒരാളുടെ ഉടുപ്പ് മാത്രം കളര്‍, ബാക്കിയെല്ലാം ബ്ലാക്ക്/വൈറ്റ് ഇങ്ങിനെയൊക്കെ വരുത്തുന്നത് എങ്ങിനെയാണെന്നും കൂടി പറയാമോ?
ഏറ്റവുമെളുപ്പമാര്‍ഗ്ഗം പറയാം.
ആദ്യമായി കളറില്‍ത്തന്നെയുള്ള ഇമേജ് ഫോട്ടോഷോപ്പില്‍ തുറക്കുക. ഇത് ബാക്ക്‍ഗ്രൌണ്ട് ലേയര്‍ ആയിരിക്കും. ഇതിനെ ഡൂപ്ലിക്കേറ്റ് ചെയ്യുക. (Layer>Duplicate Layer>OK).
ഈ ഡൂപ്ലിക്കേറ്റ് ലേയറിനെ Desaturate ചെയ്യുക. (Image>Adjutments>Desaturate). ഇപ്പോള്‍ ഇമേജ് ബ്ലാക്ക്&വൈറ്റ് ആയി. ഇനി കളറില്‍ വേണമെന്നു തോന്നുന്ന ഭാഗം പെന്‍ ടൂള്‍ കൊണ്ടോ ഏതെങ്കിലും ലാസോ ടൂള്‍ കൊണ്ടോ സെലക്റ്റ് ചെയ്യുക. (Pen ടൂള്‍ ആണ് ആധികാരികവും മികച്ചതും).
ഇനി Layer>Layer Mask>Hide Selection എന്ന കമാന്റ് കൊടുക്കുക. (പഴയ വേര്‍ഷന്‍ ആണെങ്കില്‍ Layer>Add mask>Hide Selection).
ചിത്രത്തിന്റെ ഭംഗി സെലക്റ്റ് ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കും. സെലക്ഷന്‍ മനോഹരമാക്കാന്‍ Select മെനുവിലെ Feather, Modify മുതലായ ഇനങ്ങള്‍ പരീക്ഷിച്ചു നോക്കുക.
ഇവിടെ നോക്കുക.
വക്കാരി,
വിലാപം കൊള്ളാം. എല്ലാം ബെസ്സനസ്സ് അല്ലേ എന്റെ വക്കാരീ!
ഓടോ : ഞാന്‍ നോക്കിയിട്ട് ഏറ്റവും നല്ല ബിസിനസ്സ് ഭക്തി വ്യവസായമാ, പള്ളീ പണിത് നടത്തി കൊണ്ട് പോകാന്‍ ഫ്രാഞ്ചൈസി കിട്ടുമോ എന്ന് തപ്പട്ടേ! കെട്ടിടവും ഒരു അച്ചനും മുതലിറക്ക്! :)
പിന്നേം ഓ ടോ: കോക്കിന്റെ പടത്തിന്‍ പേര് പെപ്സി!
പിന്നേം പിന്നേ ഓട്ടോ കുട്ടപ്പന്‍ : പടവും പട്ട ഷാപ്പ് പരിപാടിയും കിടിലനായി!
വക്കാരീ,
കോക്കിന്റെ പടം നന്നായി.
-പീഡിപ്പിച്ചവശ(നാ)യായി, തലകീഴായി....
- symbolic, അല്ലേ?
ഞമ്മളെ കൊടിന്റെ കളറാ ...അതോണ്ടാ ഞമ്മള്‍ തന്നെ കൊണ്ടന്നത്
കോക്കപ്പ എന്റെ ഗതി എന്തപ്പ.
വക്കാരിയപ്പനിപ്പോ ഒരു കൊക്കിനേം പിടിച്ചോണ്ടുവന്നിരിക്കുന്നു ഹ ഹ:)
പടത്തേക്കാളേറെ ഇഷ്ടപ്പെട്ടത് വിവരണമാണ്,അതു കൊണ്ട് പടം ഇഷ്ടപ്പെട്ടില്ലെന്നല്ല അര്‍ത്ഥം.
അതിലേറെ ആ കമന്റിലെ പട്ടഷാപ്പ് ടെക്നോളജി ക്ലാസും.
കോക്കപ്പാ...
എനിക്കത് ഇഷ്ടമില്ലപ്പാ...
തക്കാളിയും പച്ചമുളകും ബ്ലാക് & വൈറ്റ് ബാഗ്രൌണ്ടില്‍... ഹോ... എനിക്കതാലോചിച്ചിട്ട് കുളിരു കോരുന്നു... :)
വക്കാരി പടം കൊള്ളാം.
അതു നിര്‍മ്മിക്കാനുള്ള വിദ്യകളും (വക്കാരിയുടേതും സിയയുടേതും).
വേറൊരു മാര്‍ഗ്ഗം. ഇതാണ് കുറച്ചു കൂടി എളുപ്പം എന്നു തോന്നുന്നു.
ലാസ്സോടൂള്‍ ഉപയോഗിച്ച് നിറം ആവശ്യമുള്ളതിനെ സെലെക്റ്റ് ചെയ്യുക. ctrl + c ; ctrl + v. ഒരു പുതിയ ലയര്‍ പഴയ ലയറിനു മുകളില്‍ വരും സെലെക്റ്റ് ചെയ്ത ഒബ്ജെക്റ്റിന്റേത്. ആദ്യത്തെ ലയര്‍ (ബാക്ക്ഗ്രൌണ്ട്) സെലെക്റ്റ് ചെയ്ത് ഡിസാച്ചുറേറ്റ് ചെയ്യുക. ശുഭം.
-സുല്‍
വക്കാര്‍ പോസ്റ്റ് ഉഷാര്‍.
കോക്ക് ഒഴിച്ചാല്‍ ക്ലോസറ്റ് വെളുക്കുമെന്ന് പറഞ്ഞ് ഒരു മെയില്‍ വന്നിരുന്നു പണ്ട്.
കൂട്ടിക്കെട്ടിയത് 6 എണ്ണം ഒരാവേശത്തിന്റെ പുറത്ത് വാങ്ങി ഫ്രിഡ്ജ് നിരത്തി വച്ചിരിക്കുന്ന സമയം. ഞാന്‍ വെറുതെ ഒന്ന് ശ്രമിച്ചു. ദാണ്ടേ...ക്ലോസറ്റ് ഉജാല മുക്കിയപോലെ വെട്ടിത്തിളങ്ങുന്നു.
അതിന് ശേഷം, ഞാന്‍ കൊക്കക്കോള കുടി നിര്‍ത്തി. വേറെ ഒന്നും കൊണ്ടല്ല. എന്തോ മനസ്സിന് പിടിക്കുന്നില്ല. :)
വിശാലേട്ടാ, അപ്പോ ഇതൊക്കെ കുടിച്ചാല്‍ നമ്മുടെ വയറിന്റെ ഉള്ളൂം വെട്ടിത്തിളങ്ങുമല്ലേ..
എനിക്കിപ്പോഴും അറിയാത്ത ഒരു കാര്യം കൊക്ക കോളയാണോ അതോ മദ്യമാണോ (റമ്മോ ബ്രാണ്ടിയോ വിസ്കിയോ എന്തായാലും) ഏതാണ് ആരോഗ്യത്തിനു ഏറ്റവും കേട്.. അതറിഞ്ഞിട്ടു വേണം ഏതു കുടിക്കണമെന്നു തീരുമാനിക്കാന്‍.. :-)
കവുള കുടിക്കാന്‍ വന്ന എല്ലാവര്‍ക്കും നന്ദി. ആദ്യമായി സിയയോട് ഒരു ക്ഷമാപണ്‍. എന്റെ പൊന്നു സിയാ, ക്ഷമി, ക്ഷമി, ക്ഷമി. കറുപ്പില്‍ കളര്‍ വരുത്തേണ്ടതെങ്ങിനെയെന്ന് എന്റെ ആവശ്യപ്രകാരം ഒരു പോസ്റ്റിട്ട് സിയയ്ക്ക് അവിടെ വന്ന് ഒരു നന്ദി തന്നില്ലെന്നതോ പോകട്ടെ, അത് പ്രാവര്‍ത്തികമാക്കി ബ്ലോഗിലിട്ടപ്പോള്‍ പോലും ഒരു നന്ദി പറയാന്‍ ഞാന്‍ ചുമ്മാ അങ്ങ് മറന്നു-ക്ഷമി, ക്ഷമി, ക്ഷമി (പട്ടഷാപ്പിന്റെ ഒരു മൂന്നുമണിക്കൂര്‍ ട്രെയിനിംഗിനു പോയപ്പോള്‍ അവിടെയും സിയ പറഞ്ഞതുപോലെ തന്നെ ചെയ്തിരുന്നു. അതും കൂടി കഴിഞ്ഞപ്പോഴാണ് പരിരക്ഷണത്തിന് ധൈര്യമായത്.) എങ്കിലും ഇതിന്റെ തുടക്കവും പ്രചുവദനവും സിയ തന്നെ സിയ മാത്രം. അതുകൊണ്ട് മാപ്പോടു കൂടിയ ഒരു നന്ദിയും പിന്നെ നന്ദിയോട് കൂടിയ ഒരു മാപ്പും.
ഇത്രയും വിശദമായി നാപ്പ് പറയാന്‍ കാര്യം ഇനിയും ഒത്തിരി സംശയങ്ങള്‍ വരും, അപ്പോഴെല്ലാം കാണണം :)
സുനീഷേ, സിയയുടെ കമന്റ് വായിക്കുമല്ലോ. അതുപോലെ തന്നെ താഴെ സുല്‍ പറഞ്ഞതും. ഇനിയും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്നോട് ചോദിച്ചുകൊള്ളൂ കേട്ടോ. ഞാന്‍ അവരോട് ചോദിച്ചിട്ട് പറഞ്ഞുതരാം :)
അപ്പൂ, ശ്ശോ, ശ്ശോ ശ്ശശ്ശശ്ശോ, കവിത അപ്പൂ, കവിത... ശ്ശേ :) നന്ദി കേട്ടോ.
പുള്ളീ, നഷ്ടബോധന്‍ നായര്‍. ആ പേര് ആദ്യമേ കിട്ടുകയായിരുന്നെങ്കില്‍ തലേക്കെട്ട് അത് കൊടുക്കില്ലായിരുന്നോ :)
സിജൂ, എന്തൊരു ബഹളമായിരുന്നു. ഇപ്പോ തൃപ്തിയായല്ലോ :)
ജീമനൂ, വെറുതെയല്ല, നായനാര്‍ തന്നെ വിളിച്ചുകൊണ്ടുവന്നത്. ചുവപ്പിനേഴഴകെന്നല്ലേ :)
സിയാ, എല്ലാം മുകളില്‍ പറഞ്ഞിട്ടുണ്ട്. ഒന്നുകൂടി ശ്വാറി.
ഹ...ഹ... സപ്താ, ആ പേരിട്ടത് കണ്ടല്ലേ. ഇതൊക്കെയല്ലേ നേരമ്പോയി നേരമ്പോയ് നടകാളേ വഴിമാറി... നന്ദി കേട്ടോ. നാട്ടില്‍ തകര്‍ത്ത് വാരുകയാണല്ലോ :)
കൈതമുള്ളേ, ആ ഒരു ആംഗിളില്‍ നോക്കിയാല്‍, (അതായത് തലകീഴായി), തന്നെ തന്നെ :)
അരീക്കോടാ, ദ് ദന്നെ :)
സഞ്ചാരീ, തത്ക്കാലം ഒരരക്കിലോ അദോഗദി എടുക്കട്ടെ?
പൊതുവാളാ, ശ്ശേ പിന്നെയും... (ചെവിയില്‍) കവിത, കവിത. പട്ടഷാപ്പ് ടെക്‍നോളജി സിയയ്ക്കും കൂടി. :)
സൂ, ഇന്നും ഒന്ന് കുടിച്ചു, ഇഷ്ടം അത്രയ്ക്കൊന്നുമില്ല, എങ്കിലും ചിലപ്പോഴൊക്കെ ലെവനെ അറിയാതെ കുടിക്കും. പൂര്‍ണ്ണമായി നിര്‍ത്തും...ണം...
അഗ്രജനഗ്രഗണ്യാ, അപ്പോള്‍ താമസിയാതെ ഒരെണ്ണം പ്രതീക്ഷിക്കാമല്ലേ :)
സുല്ലേ, അത് നല്ല എളുപ്പവഴി. അടുത്ത പരീക്ഷണം അങ്ങിനെ. നന്ദി കേട്ടോ :)
ഹ...ഹ... വൈശാലിമനേക്ഷാ, അതുപോലെ തന്നെ പലരും പറയുന്നത് കേട്ടു, പല്ലെടുത്ത് കോക്കിലിട്ടാല്‍ രണ്ടാഴ്ചകൊണ്ട് പല്ല് അനിക്സ് പ്രേ പോലെയായില്ലെങ്കിലും പല്ല് പുല്ലുപോലെ പകുതിയാവുമെന്ന്. ഒന്ന് ടെസ്റ്റണമല്ലോ. ലെവനെ ടോയിലറ്റ് ക്ലീനിംഗിനുപയോഗിക്കാമെന്നത് നല്ലൊരൈഡിയ.
സിജുവേ, ഇത് കലാഭവന്‍ മണിയോ മറ്റോ ഏതോ സിനിമയില്‍ പറഞ്ഞതുപോലെയാണല്ലോ-കള്ളുകുടിയെപ്പറ്റി :)
എല്ലാവര്‍ക്കും നന്ദി. സാക്ഷിക്കൊരു പിറന്നാല്‍ പോസ്റ്റിടണേ
vakkaariji,
മനുഷ്യന്മാരായാ നന്ദി വേണം നന്ദി!
ആദ്യം വന്ന കമന്റിയ എനിക്കു നന്ദി എവിടേ?
ഒട്ടും ശരി ആയില്ല.. ഛേ, ലജ്ജാവതിയേ സൊറീ ലജ്ജ വഹം
സാജന്‍ കല്‍മ്മാഡ്ഡാ, സുരേഷ് കല്‍മാഡീ, കാലമാടാ, എനിക്കും സിയയ്ക്കും സുല്ലിനും മാത്രമറിയാവുന്ന പട്ടഷാപ്പിന്റെ ആ അന്താരാഷ്ട്ര ശൂന്യാകാശ ടെക്‍നോളനി രഹസ്യമായി ആരുമറിയാതെ പറഞ്ഞ് തന്നതിനെ പിന്നെ ആസ്‌ത്തുരവലിയക്കാര് നന്ദീന്നല്ലാതെ നാനീന്നാണോ പറയുന്നത് :)
നന്ദി കേട്ടോ. സാജനുമായി നന്ദി പറയുന്നതിനും അപ്പുറത്തെ ബന്ധമായിപ്പോയില്ലേ. അതുകൊണ്ടല്ലേ :)
എന്താ എക്സ്ക്യൂസ് പറയുന്നെതെന്നു നോക്കിയിരിക്കുവാരുന്നു..
ഗൊള്ളാം..!!
സമ്മതിച്ചു വക്കാരിജിക്ക് പറ്റിയ പണീ.. രഷ്ട്രീയ പ്രവര്‍ത്തനം ആണ്..അല്ലെങ്കില്‍ വക്കീല്‍ പണീ!!!
qw_er_ty
വക്കാരി ഒരു അരാഷ്ട്രീയവാദി മാത്രമല്ല,അതു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളുകൂടിയാണ് കൊക്കകോളയെക്കുറിച്ചും,മലബാര്‍ സിമന്‍സിനെകുറിച്ചും എത്ര ചര്‍ച്ച ചെയ്തതാ,എന്നിട്ടും കോക്കിനെ ആരുകൊണ്ടു വന്നു എന്ന കാര്യത്തില്‍ പോലും വക്കാരിക്ക് സംശയം.ഇനിയെങ്കിലൂം ഗവേഷണം നടത്തി ഒരു തീരുമാനത്തിലെത്താന്‍ അപേക്ഷ :)
വക്കാരിയേട്ടാ,
ഷെമി ഷെമി പറഞ്ഞെന്നെ നാണിപ്പിച്ചു കളഞ്ഞല്ലോ???ശ്ശെ! :)
പിന്നെ പട്ടഷാപ്പിനെ സംബന്ധിടത്തോളം ഒരു പ്രവൃത്തി ചെയ്യുവാന്‍ ഒരായിരം മാര്‍ഗ്ഗങ്ങളുണ്ട്. ഇന്നതേ ചെയ്യാവൂ എന്നില്ല.
എന്നാല്‍ പ്രൊഫഷണല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത്തരത്തിലൊന്നാണ് ഞാന്‍ പറഞ്ഞത്. അതായത് ലേയര്‍ മാസ്ക് ഉപയോഗിച്ചുള്ള ഒരു ടെക്‍നിക്. നാം മാസ്ക് ഉപയോഗിക്കുമ്പൊള്‍ ലേയറുകള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. തൃപ്തിയായില്ലെങ്കില്‍ മാസ്ക് മാത്രം ഉപേക്ഷിക്കാം...അതേ ലേയറില്‍ വീണ്ടും പരീക്ഷിക്കാം. സുല്‍ പറഞ്ഞ രീതിയില്‍ ചെയ്യുമ്പോള്‍ സെലക്റ്റഡ് ഏരിയയില്‍ ഒരല്‍പ്പം വ്യത്യാസം വരുത്തണമെങ്കില്‍ എന്തു ചെയ്യും? വീണ്ടും കോപ്പി പേസ്റ്റ് ചെയ്യണോ? എന്നാല്‍ മാസ്ക് ഉപയോഗിക്കുമ്പോള്‍ വേണ്ട ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനോ കുറക്കാനോ സാധിക്കുന്നു, ലേയറിനു ഒരു കേടും വരാതെ തന്നെ. വക്കാരി പറഞ്ഞ ഹിസ്റ്ററി ബ്രഷ് പ്രയോഗം കൊള്ളാം...
പക്ഷേ ഏതു രീതി പ്രയോഗിച്ചാലും Precise ആയിട്ടുള്ള സെലക്ഷന് പെന്‍ ടൂള്‍ തന്നെ ഉപയോഗിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അതാണ് പ്രൊഫഷണല്‍ ടൂള്‍. ലാസോ, മാഗ്‌നറ്റിക് ലാസോ തുടങ്ങിയവ സെലക്ഷനു വേണ്ടി ആണെങ്കിലും അതിനു പരിമിറ്റികളുണ്ട്. ചില സമയത്ത് നമുക്ക് എളുപ്പത്തില്‍, അത്ര കൃത്യമായി അല്ലതെ സെലക്റ്റ് ചെയ്യുവാന്‍ ഈ ടൂളുകള്‍ ഉപയോഗിക്കാം...(ലാസോ ടൂളുകള്‍ കൊണ്ടു വേറെയും ഒരുപാട് ഉപയോഗങ്ങളുണ്ട്...)
തുളസി സുഹൃത്തേ,
ചീഞ്ഞു നാറിയ രാഷ്ട്രീയപ്പരിഷകളെ കുറ്റം പറയുന്നവരെല്ലാം അരാഷ്ട്രീയ വാദികളോ?
ഇന്ന് ഇന്ത്യയിലെ കാണ്‍ഗ്രസ്സും കമ്മൂണിസ്റ്റുമെന്നു കേള്‍ക്കുമ്പോള്‍ അറപ്പാണ്...അവരെ ഉന്മൂലനം ചെയ്യണം...എന്തിനെന്നോ?
നല്ല രാഷ്ട്രീയമുണ്ടാവാന്‍....നല്ല രാഷ്ട്രം വരാന്‍...
രാഷ്ട്രനന്മക്കായി പ്രവര്‍ത്തിക്കലാണ് രാഷ്ട്രീയം....പാര്‍ട്ടിയുടെ പള്ളവീര്‍പ്പിക്കലല്ല.
സാജാ, ഒരു രാഷ്ട്രീയ വക്കീലായാലോ? :)
തുളസോ, സത്യം പറയാമല്ലോ സ്വല്പം കണ്‍ഫ്യൂഷനായിപ്പോയി (അതല്ലേ ജാം മുന്‍കൂറായി എടുത്തത്). കോക്ക് പ്ലാന്റ് വന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തന്നെയല്ലായിരുന്നോ? എന്നാലും എന്നെ അരരാഷ്ട്രീയവാദി എന്ന് വിളിച്ചല്ലോ :)
സിയയേ, ദേ വീണ്ടും പ്രലോഭിപ്പിക്കുന്നു. എനിക്ക് ഇപ്പോഴും കണ്‍ഫ്യൂഷനുള്ള ഒരു സാധനമാണ് ലെയര്‍ (സിയയുടെ പാഠങ്ങള്‍ ഒന്നുകൂടി നോക്കിക്കൊള്ളാം). ഞാന്‍ ഒന്നുകൂടി പണിത് നോക്കട്ടെ. നന്ദി എങ്ങിനെ പറയണമെന്നറിയില്ല കേട്ടോ. എങ്കിലും ഒരായിരം നന്ദി.
ഈ ബ്ലോഗിന്റെ താളത്തിനു തടസ്സം വരരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് ഒരു ഓഫ്: ദേശീയതലത്തില്‍ പ്രകൃതി ഫോട്ടോഗ്രഫി മത്സരം. ഗ്രീന്‍സില്‍ തിരയുക.
വക്കാരിജിയോട് ക്ഷമാപണം.
Post a Comment
<< Home