Thursday, June 28, 2007
Tuesday, June 26, 2007
Sunday, June 24, 2007
ടോപ് സ്റ്റേഷനപ്പാ

ജോസഫ് മാഷിന്റെ അമ്പൂരി പടം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ ടൂറിസ്റ്റുകളാല്‍ എങ്ങിനെ കുളമാവാവുന്നതെന്നൊക്കെ ചിന്തിച്ചത്. ഞാന്‍ ആദ്യം മൂന്നാര്‍ കാണുന്നത് ആയിരത്തിത്തൊള്ളായിരത്തിയെണ്പതുകളില്. അന്നത്തെ മൂന്നാറും ഇന്നത്തെ മൂന്നാറും തമ്മില്‍ അജാന്തരം, ഗജാന്തരം പിന്നെ അന്തരാന്തരം. അന്ന് മാട്ടുപ്പെട്ടിയിലെ ഭാരത-കത്രികപ്രദേശ സംയുക്ത മാടുവളര്ത്തല് കേന്ദ്രത്തില്‍ താമസിച്ച് കുണ്ടള ഡാമിന്റെയവിടെയെത്തി ഇപ്പോള്‍ ടോപ് സ്റ്റേഷനിലേക്ക് പോകുന്ന വഴിവഴി കുറച്ച് ചെന്നപ്പോള്‍ റോഡ് തീര്‍ന്നു. ഒരു വണ്ടിക്കുള്ള സ്ഥലം മാത്രം റോഡില്‍. ഒരു വിധത്തില്‍ വണ്ടി ഒടിച്ചുമടക്കി തിരിച്ചെടുത്ത് (ഞാനല്ല) പിന്നെ കുണ്ടളഡാമിന്റെ മുകളില്‍ കൂടി വിദ്യാപോയിന്റ് വഴി പോയി ടോപ് സ്റ്റേഷനിലേക്ക്. ആ വഴി ഇപ്പോള്‍ അടച്ചിരിക്കുകയാണെന്ന് കേട്ടു. ആ വഴി പോയാല്‍ സായിപ്പിന്റെ ഗോള്‍ഫ് കോഴ്സൊക്കെ കാണാം. മനോഹരമായ യാത്രയായിരുന്നു അത്.
അന്ന് ടോപ് സ്റ്റേഷനിലെത്തിയപ്പോള്‍ ഉയരസിക്ക്നെസ്/സിന്‍ഡ്രോം പോലെന്തോ ബാധിച്ചതിനാല്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയില്ല. ബോഡിനായ്ക്കന്നൂരോ മറ്റോ കാണാമെന്നും പറഞ്ഞ് ബാക്കിയുള്ളവരൊക്കെ പോയി, കണ്ടു. തിരിച്ച് വരുന്ന വഴി ഒരു തേയില ഫാക്ടറിയൊക്കെ സന്ദര്‍ശിച്ച് കഴിഞ്ഞപ്പോള്‍ രാത്രിയായി. കൂടെയുണ്ടായിരുന്ന ടാറ്റാ ടീയില്‍ ജോലിയുള്ള അമ്മാവന്റെ സുഹൃത്ത് ഒന്നും മിണ്ടുന്നില്ല. അദ്ദേഹമായിരുന്നൂ ഞങ്ങളുടെ ഗൈഡ്. മൊത്തം ഇരുട്ട്. വണ്ടിയുടെ ലൈറ്റ് മാത്രമാണ് വഴികാട്ടി. ഇടയ്ക്കാരൊക്കെയോ കൈകാണിച്ചപ്പോഴൊക്കെ കൂടെയുള്ള പുള്ളി പറഞ്ഞു, നിര്‍ത്തണ്ട എന്ന്. എന്നിട്ടും അദ്ദേഹത്തിന്റെ മൌനത്തിന്റെയോ മുഖത്തെ സംഭ്രമത്തിന്റെയോ കാരണം ഞങ്ങള്‍ക്കാര്‍ക്കും പിടികിട്ടിയില്ല. ഇടയ്ക്ക് കൈവരിയില്ലാത്ത ഒരു പാലത്തിലേക്ക് വണ്ടി യൂടേണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ വണ്ടിയോടിക്കുന്ന രണ്ടാമമ്മാവന്റെ അടുത്തിരുന്ന മൂത്ത അമ്മാവന് വെപ്രാളപ്പെട്ട് സ്റ്റിയറിംഗില്‍ പിടിച്ച് ഒറ്റത്തിരിയും വിഷമിച്ച് കാലുകൊണ്ട് ബ്രേക്കിനിട്ട് ആഞ്ഞൊരു ചവിട്ടും-ഭാഗ്യത്തിന് വണ്ടി തോട്ടില്‍ ചാടിയില്ല.
അങ്ങിനെ സംഭവബഹുലമായ ആ യാത്ര മാട്ടുപ്പെട്ടിയില്‍ അവസാനിച്ച് എല്ലാവരും വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്നും ശൂഊഊഊഊഊഊ എന്നൊരു ശബ്ദം.
ഞങ്ങളുടെ വഴികാട്ടിയുടെ ദീര്‍ഘനിശ്വാസമായിരുന്നു. കാരണം എന്നും ആനയിറങ്ങുന്ന വഴിയില്ക്കൂടിയായിരുന്നത്രേ ഞങ്ങളുടെ ആ സഞ്ചാരം.
Labels: അമ്മാവന്, ആന, കുണ്ടള ഡാം, ടോപ് സ്റ്റേഷന്, മാട്ടുപ്പെട്ടി, മൂന്നാര്‍
Sunday, June 17, 2007
Wednesday, June 06, 2007
പിന്നേം അലമ്പാവുമോ അപ്പാ?
പണ്ടൊരു പടം താമരയെന്നോര്ത്തിട്ട് അവസാനം ആമ്പലായി ആകെയലമ്പാലായി അലമ്പായി. ഇതുമൊരു ചിന്ന ആമ്പല്‍, ചിന്നാമ്പല്‍, ചിന്നംബാള്. ക്യോട്ടോയിലെ ഒരു അമ്പലത്തിലെ ആമ്പല്‍കുളം.


Labels: ആനയലറലോടലറലോടലറലോടലറല്, ആമ്പലലമ്പലോടലമ്പലോടലമ്പലോടലമ്പല്