Sunday, June 17, 2007

പിന്നെയും പഡമപ്പാ

11 Comments:

Blogger Sathees Makkoth | Asha Revamma said...

ഹൈദ്രാബദ് സ്റ്റൈല്‍!
ബോംബിട്ട് ഉല്‍ഘാടിച്ചിരിക്കുന്നു.
പടം കലക്കി.

Sun Jun 17, 02:36:00 PM 2007  
Blogger മുസ്തഫ|musthapha said...

കുതിരയെ അമ്പരപ്പെടുത്താന്‍ മാത്രം എന്ത് വിറ്റാ ആ ഓട്ടോക്കാരന്‍ കാച്ചിയത് :)

വക്കാരവിവര്‍മ്മ ആള് കൊള്ളാലോ... :)

Sun Jun 17, 02:40:00 PM 2007  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്ശൊ ഈ വക്കാരിയെ കൊണ്ട്‌ ഞാന്‍ തോറ്റു, ഓടോ ക്ക്‌ മൂന്നു ചക്രം വേണം അതു കുതിരക്കു പോലും മനസ്സിലായി

Sun Jun 17, 03:00:00 PM 2007  
Blogger ആവനാഴി said...

സധാരണയായി വണ്ടി കുതിരയുടെ പിറകിലല്ലേ വേണ്ടത്. ഇതെന്താ വണ്ടി മുമ്പില്‍ എന്നോര്‍ത്തായിരിക്കുമോ കുതിര അമ്പരന്നു നോക്കുന്നത്?

Sun Jun 17, 04:39:00 PM 2007  
Blogger ഗുപ്തന്‍ said...

ഇന്‍ഡ്യാഹെറിറ്റേജ്‌ said
ശ്ശൊ ഈ വക്കാരിയെ കൊണ്ട്‌ ഞാന്‍ തോറ്റു, ഓടോ ക്ക്‌ മൂന്നു ചക്രം വേണം അതു കുതിരക്കു പോലും മനസ്സിലായി...

ha ha ha.. mashe athu thakartthu...
kuthirede mukham kandaal ariyaam.. :))

On: smart work Vakkariji..
(spelling athallel enne adikkarthu)

Sun Jun 17, 04:43:00 PM 2007  
Blogger Unknown said...

വക്കാരിയുടെ പുതിയ കണ്ടെത്തല്‍ രണ്ടു ചക്രത്തില്‍ ഓടുന്ന ഓട്ടോ:)

( ഇവിടാരും “ഓ ടോ“യ്ക്ക് രണ്ടു നയാ പൈസ പോലും കൊടുക്കിന്നില്ലെന്നോ?)

Sun Jun 17, 05:35:00 PM 2007  
Blogger Kaithamullu said...

ആര്‍ക്കയച്ചാന്‍ വരച്ച ഗ്രീറ്റിംഗാ, മാഷേ?
വളരെ ‘ഡീറ്റയില്‍ഡ്’വര!

Sun Jun 17, 08:08:00 PM 2007  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഹലോ പോലീസ് സ്റ്റേഷന്‍...
നമ്പരില്ലാത്ത ഒരു ഓട്ടോ.. ആ അതെ അതു തന്നെ ഉടന്‍ പിടിച്ചെടുക്കണം....

അയ്യോ സാര്‍ കുതിരവണ്ടിക്ക് നമ്പര്‍ വേണ്ട....
എന്റെ കുതിരവണ്ടി പിടിച്ചെടുക്കല്ലേ..

ദൈവമേ കൈക്കൂലി കൊടുത്താല്‍ നമ്പരു വേണ്ടാ പരാതിക്കാരനെ പിടിച്ചോണ്ട് പോവുന്നോ..

Sun Jun 17, 08:29:00 PM 2007  
Blogger Kalesh Kumar said...

നന്നായിട്ടുണ്ട് സാന്‍!

Mon Jun 18, 05:16:00 PM 2007  
Blogger സു | Su said...

ഓട്ടോ - കുതിര പടം നന്നായിട്ടുണ്ട്.

Tue Jun 19, 11:51:00 AM 2007  
Blogger myexperimentsandme said...

പഞ്ചപാണ്ഡവന്മാര്‍ കട്ടില്‍ കാലുപോലെ മൂന്നെന്ന് പറഞ്ഞ് രണ്ട് വിരല്‍ കാണിക്കുന്ന സ്റ്റൈലില്‍ അഞ്ജനമെന്നാല്‍ ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും സ്റ്റൈലില്‍ ഓട്ടോയ്ക്ക് ചക്രം രണ്ടായിപ്പോയത് വര്‍ണ്ണ്യത്തിലെ ശങ്കയോ ആശങ്കയോ ഒന്നുമല്ല, നോക്കിവരച്ചപ്പോള്‍ പറ്റിയ പറ്റ് മാത്രം എന്ന് സമ്മതം കുറ്റം. അത് ഇത്രയും നാള്‍ മനസ്സിലാക്കാത്ത ഞാന്‍ സംഭവം കണ്ടപ്പോഴേ മനസ്സിലായ പണിക്കര്‍ മാഷിനെ നമിക്കുന്നു. :). പക്ഷേ എനിക്ക് പറയാനുള്ളത്:

ഒരു ചക്രത്തിന് ഒരേക്കര്‍ കിട്ടുന്ന പണ്ട് കാലത്തൊക്കെ ഓട്ടോയ്ക്ക് രണ്ട് ചക്രം കൊടുത്താല്‍ കൊച്ചിയില്‍ നിന്നും കൊങ്ങാണ്ടൂര്‍ വരെ പോകാമായിരുന്നു. ഇപ്പോഴല്ലേ പൈസയുടെ മൂല്യം കുറഞ്ഞ് എല്ലാം കുളമായത്.

പടം മൊത്തം ബോംബിട്ട് ക്ലീനാക്കിയ സതീശ്, വക്കാരിവര്‍മ്മ, വക്കാരവിവര്‍മ്മ പട്ടങ്ങള്‍ തന്നാദരിച്ച അഗ്രജനഗ്രഗ്രണ്യന്‍, ചക്രം രണ്ടേ ഉള്ളൂ എന്ന് ഒറ്റനോട്ടത്തില്‍ കണ്ടുപിടിച്ച പണിക്കര്‍ മാഷ്, പിന്നേം സംശയിച്ച ആവനാഴി, സ്മാര്‍ട്ട് വര്‍ക്ക് പട്ടം തന്നാദരിച്ച മനു, രണ്ട് ചക്രം കൊണ്ട് എന്നെ പിന്നെയും ചമ്മിച്ച പൊതുവാളണ്ണന്‍, ഇത് ഗ്രീറ്റിംഗാണോ എന്ന് ഉല്‍‌പ്രേക്ഷിച്ച കൈതമുള്ളണ്ണന്‍, ഓട്ടോയാണോ കുതിരയാണോ പിടിക്കേണ്ടതെന്ന് സംശയിച്ചാനന്ദിച്ച ചാത്തു, നന്നായിട്ടുണ്ട് പട്ടം തന്നാദരിച്ച കലുമാഷ്, സൂ (പിന്‍‌മൊഴിയില്‍ ഓട്ടോ എന്ന് കണ്ട് സൂ ഓഫ് ടോപ്പിക്കിനു മുന്‍പ് എന്തോ പറഞ്ഞിട്ടുണ്ട് എന്നോര്‍ത്തു :)) തുടങ്ങി എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി ആദ്യം, പിന്നെ പുറമൊഴിഞ്ഞ നന്ദിയും.

Wed Jun 20, 06:57:00 AM 2007  

Post a Comment

<< Home