Sunday, June 24, 2007

ടോപ് സ്റ്റേഷനപ്പാജോസഫ് മാഷിന്റെ അമ്പൂരി പടം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ ടൂറിസ്റ്റുകളാല്‍ എങ്ങിനെ കുളമാവാവുന്നതെന്നൊക്കെ ചിന്തിച്ചത്. ഞാന്‍ ആദ്യം മൂന്നാര്‍ കാണുന്നത് ആയിരത്തിത്തൊള്ളായിരത്തിയെണ്‍പതുകളില്‍. അന്നത്തെ മൂന്നാറും ഇന്നത്തെ മൂന്നാറും തമ്മില്‍ അജാന്തരം, ഗജാന്തരം പിന്നെ അന്തരാന്തരം. അന്ന് മാട്ടുപ്പെട്ടിയിലെ ഭാരത-കത്രികപ്രദേശ സംയുക്ത മാടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ താമസിച്ച് കുണ്ടള ഡാമിന്റെയവിടെയെത്തി ഇപ്പോള്‍ ടോപ് സ്റ്റേഷനിലേക്ക് പോകുന്ന വഴിവഴി കുറച്ച് ചെന്നപ്പോള്‍ റോഡ് തീര്‍ന്നു. ഒരു വണ്ടിക്കുള്ള സ്ഥലം മാത്രം റോഡില്‍. ഒരു വിധത്തില്‍ വണ്ടി ഒടിച്ചുമടക്കി തിരിച്ചെടുത്ത് (ഞാനല്ല) പിന്നെ കുണ്ടളഡാമിന്റെ മുകളില്‍ കൂടി വിദ്യാപോയിന്റ് വഴി പോയി ടോപ് സ്റ്റേഷനിലേക്ക്. ആ വഴി ഇപ്പോള്‍ അടച്ചിരിക്കുകയാണെന്ന് കേട്ടു. ആ വഴി പോയാല്‍ സായിപ്പിന്റെ ഗോള്‍ഫ് കോഴ്സൊക്കെ കാണാം. മനോഹരമായ യാത്രയായിരുന്നു അത്.

അന്ന് ടോപ് സ്റ്റേഷനിലെത്തിയപ്പോള്‍ ഉയരസിക്ക്‍നെസ്/സിന്‍ഡ്രോം പോലെന്തോ ബാധിച്ചതിനാല്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയില്ല. ബോഡിനായ്ക്കന്നൂരോ മറ്റോ കാണാമെന്നും പറഞ്ഞ് ബാക്കിയുള്ളവരൊക്കെ പോയി, കണ്ടു. തിരിച്ച് വരുന്ന വഴി ഒരു തേയില ഫാക്ടറിയൊക്കെ സന്ദര്‍ശിച്ച് കഴിഞ്ഞപ്പോള്‍ രാത്രിയായി. കൂടെയുണ്ടായിരുന്ന ടാറ്റാ ടീയില്‍ ജോലിയുള്ള അമ്മാവന്റെ സുഹൃത്ത് ഒന്നും മിണ്ടുന്നില്ല. അദ്ദേഹമായിരുന്നൂ ഞങ്ങളുടെ ഗൈഡ്. മൊത്തം ഇരുട്ട്. വണ്ടിയുടെ ലൈറ്റ് മാത്രമാണ് വഴികാട്ടി. ഇടയ്ക്കാരൊക്കെയോ കൈകാണിച്ചപ്പോഴൊക്കെ കൂടെയുള്ള പുള്ളി പറഞ്ഞു, നിര്‍ത്തണ്ട എന്ന്. എന്നിട്ടും അദ്ദേഹത്തിന്റെ മൌനത്തിന്റെയോ മുഖത്തെ സംഭ്രമത്തിന്റെയോ കാരണം ഞങ്ങള്‍ക്കാര്‍ക്കും പിടികിട്ടിയില്ല. ഇടയ്ക്ക് കൈവരിയില്ലാത്ത ഒരു പാലത്തിലേക്ക് വണ്ടി യൂടേണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ വണ്ടിയോടിക്കുന്ന രണ്ടാമമ്മാവന്റെ അടുത്തിരുന്ന മൂത്ത അമ്മാവന്‍ വെപ്രാളപ്പെട്ട് സ്റ്റിയറിംഗില്‍ പിടിച്ച് ഒറ്റത്തിരിയും വിഷമിച്ച് കാലുകൊണ്ട് ബ്രേക്കിനിട്ട് ആഞ്ഞൊരു ചവിട്ടും-ഭാഗ്യത്തിന് വണ്ടി തോട്ടില്‍ ചാടിയില്ല.

അങ്ങിനെ സംഭവബഹുലമായ ആ യാത്ര മാട്ടുപ്പെട്ടിയില്‍ അവസാനിച്ച് എല്ലാവരും വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോ‍ള്‍ പുറകില്‍ നിന്നും ശൂഊഊഊഊഊഊ എന്നൊരു ശബ്‌ദം.

ഞങ്ങളുടെ വഴികാട്ടിയുടെ ദീര്‍ഘനിശ്വാസമായിരുന്നു. കാരണം എന്നും ആനയിറങ്ങുന്ന വഴിയില്‍‌ക്കൂടിയായിരുന്നത്രേ ഞങ്ങളുടെ ആ സഞ്ചാരം.

Labels: , , , , ,

11 Comments:

Blogger മൂര്‍ത്തി said...

അപ്പോ പ്രകൃതിരമണീയത കുറെശ്ശെകുറെശ്ശെയായി വിറ്റ് കാശാക്കുന്നതിനെയാണല്ലേ ഈ ടൂറിസം ടൂറിസം എന്നു പറയുന്നത്?

Sun Jun 24, 12:43:00 PM 2007  
Blogger സു | Su said...

:)

Sun Jun 24, 02:11:00 PM 2007  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

വക്കാരിമാഷേ, അപ്പോള്‍ ആന കരിമ്പിന്‍കാട്ടില്‍ കയറിയതുപോലെയുള്ള ചില ടൂറിസ്റ്റുകളുടെ കടന്നുകയറ്റമാണ്‍ കാടിനെ, ടോപ് സ്റ്റേഷനെ ഒക്കെ ബോട്ടം സ്റ്റേഷനാക്കുന്നതല്ലേ!

Sun Jun 24, 04:24:00 PM 2007  
Blogger വേണു venu said...

:)

Sun Jun 24, 05:21:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

മൂര്‍ത്തി,സൂ, ഷഹനവാസ്, വേണുവണ്ണന്‍ എല്ലാവര്‍ക്കും രൊമ്പറ നന്ദിറി.

പ്രകൃതിയെ പ്രാകൃതമാക്കുന്നതാണ് ടൂറിസം എന്ന് തോന്നുന്നു. പക്ഷേ പ്രാകൃതമായതിനെ മിനുക്കുന്നതല്ലേ വികസനം. ആകപ്പാടെ കണ്‍ഫ്യൂഷന്‍.

വെളിവില്ലാത്ത ടൂറിസ്റ്റുകളുടെ ആക്രാന്തമാണ് ഷാനവാസേ ടോപ് സ്റ്റേഷനെയൊക്കെ തലതിരിച്ച് ബോട്ടംസ് സ്റ്റേഷനൊക്കെയാക്കുന്നത് :)

Mon Jun 25, 03:55:00 AM 2007  
Blogger കുടുംബംകലക്കി said...

കുറിഞ്ഞി ഓണ്‍ലൈനില്‍ വട്ടവടയെക്കുറിച്ചുള്ള രണ്ടു ലേഖനങ്ങള്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

Mon Jun 25, 05:02:00 PM 2007  
Blogger Visala Manaskan said...

തന്നെ തന്നെ.. ടോപ്പ് സ്റ്റേഷന്‍ തന്നയപ്പോ!

പൂച്ചട്ടി വില്‍ക്കാന്‍ നടക്കുന്ന ഒരു കുമ്പാരത്തി അമ്മാമ്മ സാധാരണ പറയാറുള്ള ഒരു ഡൈലോഗുണ്ട്. (കുമ്പാര ഭാഷ ആക്സന്റില്‍..

‘യെന്തര് ബെയിലന്റപ്പോ’ എന്ന്. വക്കാരന്റെ ഈ അപ്പ പ്രയോഗം കേള്‍ക്കുമ്പോള്‍ എനിക്കാ അമ്മാമ്മയെ ഓര്‍മ്മവരും. കണക്കറിയാന്‍ മേലാത്ത ആ പാവത്തിന്റെ പറ്റിച്ച കാശിനെപ്പറ്റിയോര്‍മ്മവരും!

:( അമ്മാമ്മ പാവമായിരുന്നു!

Mon Jun 25, 07:01:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

കുടുംബംസ്, കണ്‍ഫ്യൂഷനായല്ലോ. ജോസഫ് മാഷിനെയാണോ ഉദ്ദേശിച്ചത്?

വിശാത്സ്, വൈശാലിമനേക്ഷാ, അപ്പോള്‍ എന്നെ കാണുകകൂടി ചെയ്താലോ? :)

Tue Jun 26, 07:15:00 AM 2007  
Blogger കുടുംബംകലക്കി said...

1. http://kurinjionline.blogspot.com/2006/11/blog-post_05.html
കാലത്തില്‍ നിന്നു കാതങ്ങള്‍ക്കകലെ
2. http://kurinjionline.blogspot.com/2006/11/blog-post.html
കുറിഞ്ഞി കൈവിട്ട ഗ്രാമം

(ടോപ്സ്റ്റേഷന്‍ പോസ്റ്റിനോട് ചേര്‍ത്തു വായിക്കുവാന്‍.)
ആശയക്ലിഷ്ടതയില്‍ ഖേദിക്കുന്നു; വക്കാരിജി.

Tue Jun 26, 06:17:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

ഇപ്പം പിടികിട്ടി, കുടുംബംസ്. നന്ദി. നേരത്തെ സ്വല്പം കണ്‍‌ഫ്യൂഷനായിപ്പോയതാണ്.

Wed Jun 27, 08:05:00 AM 2007  
Blogger lakkidian said...

Mashe blog nannayittundu

Tue Sep 07, 10:57:00 PM 2010  

Post a Comment

<< Home