Tuesday, September 12, 2006

ആകെ അലമ്പലായല്ലോ അപ്പാനിഷാദ് പറഞ്ഞതനുസരിച്ച് പാര്‍ക്കില്‍ ഒന്നുകൂടി പോയി. പഴയതിലും കുളമായ കുറെ കുളപ്പടങ്ങള്‍ എടുത്തു. നിഷാദ് പറഞ്ഞ ഷോട്ടൊക്കെ ഇടാന്‍ ചമ്മല്‍. എന്നാല്‍ പിന്നെ വേറേ കുറെ കുളപ്പടങ്ങളായിക്കൊള്ളട്ടെ എന്ന് കരുതി.ഇവിടേം ഇവിടേം ഉണ്ട്-മുകളിലത്തെ പോലത്തെ തന്നെ.

ഇനി ചരിത്രം, ആമ്പല്‍‌ശാസ്ത്രം.

താമര (ആണോ പെണ്ണോ) അപ്പാ എന്ന് തലേക്കെട്ട് കൊടുത്തപ്പോള്‍ താമര എന്ന് പറയുന്ന ഒരു വസ്തു ഉണ്ടോ അതോ താമരപ്പൂ, താമരയില തുടങ്ങിയവയൊക്കെ മാത്രമേ ഉള്ളോ എന്നൊക്കെയുള്ള സംശയങ്ങളില്‍ കുടുങ്ങി കിറുങ്ങിയിരുന്നപ്പോള്‍ സംഗതി താമരയേ അല്ല എന്ന് ദേവേട്ടന്‍ ഉറപ്പിച്ച് സംശയിക്കുകയും സംഗതി ആമ്പലെന്ന് സപ്‌തം ഉറപ്പിക്കുകയും ചെയ്‌തപ്പോള്‍ ദേവേട്ടനൊരു പിഞ്ച് പിഞ്ച് കൂടി കിട്ടിയപ്പോള്‍, ഈ ലിങ്കില്‍ സപ്തം പറഞ്ഞത് തന്നെ കാണുകയും ചെയ്തപ്പോള്‍ ആമ്പല് തന്നെ എന്ന് ഉറപ്പിച്ച് ആമ്പല്‍‌പൂവേ, പൂവേ പൂവേ പൂയ് എന്നൊക്കെ വിളിച്ച് തലക്കെട്ട് മാറ്റാന്‍ തുടങ്ങിയപ്പോള്‍...

...ഈ ലിങ്കില്‍ സംഗതി കണ്‍ഫ്യൂഷനടിപ്പിച്ചു.

ഗുളുഗുളു നോക്കി മൊത്തം കണ്‍‌ഫ്യൂഷനായി. ചിലയിടത്ത് വാട്ടര്‍ ലില്ലിച്ചേച്ചി എന്നെഴുതിയിട്ട് ബ്രാക്കറ്റില്‍ ലോട്ടസ് എന്നും ഇട്ടിരിക്കുന്നു.

പക്ഷേ വിക്കിയില്‍ ഇതാണ് വെള്ളത്തിലാശാത്തി ലില്ലിച്ചേച്ചി. പക്ഷേ ഈ വിക്കി കണ്‍ഫ്യൂഷനാക്കി.

അങ്ങിനെ ഉല്പ്രേക്ഷാഖ്യയാമ്പല്‍‌കൃതി.

59 Comments:

Blogger ശ്രീജിത്ത്‌ കെ said...

വക്കാരീ, ചിത്രത്തില്‍ താമര ഉള്ള ഭാഗം ഒന്ന് വട്ടമിട്ട് അടയാളപ്പെടുത്തി വയ്ക്കാമോ? ഞാന്‍ കുറേ നേരമയി തപ്പുന്നു. താമര എവിടെയാണപ്പാ.

Tue Sep 12, 11:38:00 PM 2006  
Blogger ദില്‍ബാസുരന്‍ said...

വക്കാരിസാന്‍,
ഇതിനെയാണോ ഫോട്ടോയെടുത്ത് കുളമാക്കുക എന്ന് പറയുന്നത്?

വലത് ഭാഗത്ത് വെളിച്ചത്തിന്റെ ഗ്ലേര്‍ ഇല്ലാത്ത ഒരു പടം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് എന്റെ പഴമന‍സ്സില്‍ ഒരു മോഹം.

(തുളസിയുടെ പടം മാറ്റി താങ്കളുടെ പടം ഡെസ്ക്ടോപ്പില്‍ കയറ്റി):)

Tue Sep 12, 11:40:00 PM 2006  
Blogger സു | Su said...

ഇത് വെറും തമാശയപ്പാ.

ഇതില്‍ താമര ഇല്ലപ്പാ.

ഒക്കെ താമര ഇലയപ്പാ.

Tue Sep 12, 11:43:00 PM 2006  
Blogger ശ്രീജിത്ത്‌ കെ said...

സൂ, വക്കാരീ, ഇത് താമരയിലയോ അതോ ആമ്പലോ?

Tue Sep 12, 11:45:00 PM 2006  
Blogger nalan::നളന്‍ said...

വക്കാരീ,
താമരയുണ്ടോയെന്നു മൈക്രോസ്കോപ്പിനു കീഴെ വച്ചു നോക്കിയിട്ടു പറയാം.
താമരയില്ലേലും കൊള്ളാമപ്പാ

Tue Sep 12, 11:49:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ...ശ്രീജിത്തേ, ഇപ്പം ശരിയാക്കിത്തരാം.

നെലുമ്പോ ലൂസിഫെറ (തന്നെ?) എന്ന സസ്യമാണ് താമര, അതാമര, ചെന്താമര, ചെന്താമരാക്ഷന്‍ എന്നിവയൊക്കെ എന്നാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് മണുക്കൂസ് പറയുന്നത്. അപ്പോള്‍ ദമനകന്‍, ആ താമര എന്ന് പറയുന്ന സസ്യത്തിന് തണ്ടായ താമരത്തണ്ട്, ഇലയായ താമരയില, പൂവായ താമരപ്പൂവ്, ഒന്നായ നിന്നെയിഹ ഇവയൊക്കെ കാണുമെന്നാണ്...(അങ്ങിനെതന്നെയല്ലേ) :)

ദില്ലുബ്ബൂ, പതിവുപോലെ, സംഗതിയൊക്കെ എടുത്ത് വീട്ടില്‍ വന്നപ്പോളാണ് അബദ്ധം മനസ്സിലായത്. ഞാനും വെളിച്ചമുള്ള ഭാഗത്ത് വെയിലത്ത് നോക്കുന്നതുപോലെ കൈകൊണ്ട് കണ്ണിനുമുകളിലൊക്കെ പിടിച്ച് നോക്കി. നോ രക്ഷ. ഇത്തവണയും പണി പറ്റി.

Tue Sep 12, 11:50:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

യ്യോ നാട്ടുകാരേ, കൂട്ടുകാരേ, ഓട്ടുകാരേ, താമര എന്ന് പറയുന്ന സാധനത്തില്‍ താമരയില, താമരപ്പൂ ഇവയൊക്കെ കാണുമെന്നാണ് ഞാന്‍ ഓര്‍ത്തത്. സംഗതി തലേക്കെട്ട് മാറ്റണോ?

Tue Sep 12, 11:51:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

അപ്പോള്‍ താമര എന്ന് പറഞ്ഞാല്‍ താമരപ്പൂ മാത്രമാണോ? ഞാന്‍ ചമ്മിയപ്പാ :)

ശ്രീ‍ജിത്തേ, സൂ, നളനണ്ണാ, ഒന്ന് കിളിരിഫൈ.

Tue Sep 12, 11:54:00 PM 2006  
Blogger അരവിന്ദ് :: aravind said...

വക്കാര്യേ...
ഇത് പണ്ട് താമര എന്നും പറഞ്ഞ് എന്റെ ചിരിച്ചോണ്ടിരിക്കുന്ന മൊഹത്തിന്റെ പടം എല്ലാവര്‍ക്കും കാണിച്ചു കൊടുത്ത് ചവിട്ട് വാങ്ങിച്ചപോലെയായി.
എന്റെ പേര് അരവിന്ദന്‍ എന്നാണേലും ഞായം പറയാരുന്നു.

“പൊട്ടക്കുളത്തിലെ വട്ടയിലകള്‍ “ എന്നായിരുന്നു ഇതിന്‍ പേരിടേണ്ടിയിരുന്നത് ട്ടാ.

സാരല്ല...ആ കുഞ്ഞിന് ഹിസോഹിതോ എന്ന് പേരിട്ട ദുഷ്ടന്മാരുടെ നാടല്ലേ, അത്രേം വരില്ല ഇത്....സാരല്ല.പോട്ടെ.
;-))

Wed Sep 13, 12:11:00 AM 2006  
Blogger സു | Su said...

താമര എന്നു പറഞ്ഞാല്‍ താമരപ്പൂവ് ആണ്. താമരയില, താമരമൊട്ട് എന്നൊക്കെപ്പറഞ്ഞ് അതിന്റെ ഭാഗങ്ങള്‍ വേറെയുണ്ട്.

ആമ്പല്‍പ്പൂവിന്റേയും താമരയുടേയും ഇലകള്‍ വളരെ സാമ്യം ഉണ്ട്. പൂവ് കണ്ടാലേ ശരിക്കും മനസ്സിലാകൂ. ഏകദേശം വെള്ളത്തില്‍ കണ്ടാല്‍ ഒരുപോലെയിരിക്കും. (വെള്ളമടിച്ച് കണ്ടാലും ;) )


“താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ “ ഇത് ചേട്ടന്‍ എന്നും എന്നോട് പാടുന്ന പാട്ടാ. ലാലേട്ടന്റെ ചന്ദ്രലേഖയിലെ ;)

Wed Sep 13, 12:12:00 AM 2006  
Blogger ദില്‍ബാസുരന്‍ said...

ഈ പടം കാണുമ്പോള്‍ അരുന്ധതിയമ്മയുടെ ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’ ഓര്‍മ്മ വരുന്നതെന്തുകൊണ്ട്?

Wed Sep 13, 12:15:00 AM 2006  
Anonymous InjiPennu said...

എനിക്ക് താമര കാണാന്‍ പറ്റണുണ്ടല്ലൊ, ഇനി ബുദ്ധിയുള്ളവര്‍ക്ക് മാത്രെ താമര കാണാന്‍ പറ്റുവുള്ളോ ആവൊ? ;-)

വക്കാരിജി അടിപൊളി പടം. ചുമ്മാ താമരാന്ന് ഒക്കെ ആര്‍ക്ക് വേണമെങ്കിലും എടുക്കാം. താമരയെവിടെ എന്ന് തേടുമ്പോഴാണ് ഒരു കലാസൃഷ്ടിയുടെ മഹത്വം....

Wed Sep 13, 12:32:00 AM 2006  
Blogger saptavarnangal said...

വക്കാരി,
ലവന്‍ ആമ്പല്‍ ഇലകള്‍സ്!
താമര ഇലകള്‍ വേറെ, ദാ ഈ ലിങ്ക് നോക്കൂ
http://www.fotosearch.com/comp/UNZ/UNZ125/114-39270.jpg
താമര ഇലകള്‍ സാധാരണ നിലയില്‍ വെള്ളത്തിന്റെ മുകളിലേക്ക് വളരും, എന്നു പറഞ്ഞാല്‍ തണ്ട് വെള്ളത്തിന്റെ മുകളില്‍ കാണാം. അതു പോലെ താമര ഇലകള്‍ കൂടുതല്‍ ഓയിലി!

Wed Sep 13, 12:37:00 AM 2006  
Blogger ദേവന്‍ said...

ഇതാമ്പലല്ലേ ലില്ലി? ആമ്പലില ലല്ലേ?
ഒറപ്പില്ല, പക്ഷേ തന്നേന്തോന്നണല്ലോ?

Wed Sep 13, 12:38:00 AM 2006  
Blogger ദേവന്‍ said...

ബിം ഗോ സപ്താ. same pinch!

Wed Sep 13, 12:40:00 AM 2006  
Blogger saptavarnangal said...

ദാ ഈ ലിങ്കില്‍ പോയി താമര ഇലകള്‍ കണ്ടു കൊതി തീര്‍ക്കൂ

http://www.fotosearch.com/photos-images/lotus-leaves.html

Wed Sep 13, 12:41:00 AM 2006  
Blogger വളയം said...

വക്കാരിമാഷേ, “അടിയന്‍ ലച്ചിപ്പേന്‍“

അപ്പൊ മാളൊരെ, ഈ താമര എന്ന പൂവുണ്ടാവുന്ന ചെടിയെ എന്താ വിളിക്ക്വാ?

മാങ്ങ - മാവ് (മാങ്ങാമരം ആണോ?)
തേങ്ങ - തെങ്ങ് (തേങ്ങാമരം ആണൊ?)

മാഷ് ധൈര്യായിട്ട് പറഞ്ഞോ. ഇത് താമര തന്നെ.

Wed Sep 13, 12:42:00 AM 2006  
Blogger ഡാലി said...

ഹ ഹ കിണ്ണം കാച്ചി. താമരയാണൊ ആമ്പലാണൊ എന്ന ചോദ്യം ബാക്കി ആണാല്ലൊ വക്കാരി. പ്രത്യേകിച്ചും നല്ല വെയിലത്തും മൊട്ടായി തന്നെ നില്‍ക്കുന്ന താമര മൊട്ടുകള്‍ കാണുമ്പോള്‍. വിരിഞ്ഞു വരുന്നതേ ഉള്ളായിരിക്കും അല്ലേ?

Wed Sep 13, 12:48:00 AM 2006  
Blogger .::Anil അനില്‍::. said...

വക്കാരീസ്,
നിഷാദ് ഇത്രയും വ്യക്തമായും ശക്തമായും പറഞ്ഞു തന്നിട്ടും ആ പടങ്ങളെടുത്തിടാത്തത് മോശമായിപ്പോയി. ചമ്മത്സ് എന്തിനാ?

ആമ്പലിന്റെയും താമരയുടെയും ഇലയും പൂവു പോലെ തന്നെ വ്യത്യസ്ഥമാണ്. കണ്ട ഓര്‍മ്മ വച്ച് ആമ്പലിന്റെ ഇല വെള്ളത്തിനുമുകളില്‍ പപ്പടം പോലെ പരന്നും താമരയുടേത് ജലനിരപ്പില്‍ നിന്നും ഉയര്‍ന്നും ആണ് കാണാനാവുക.

Wed Sep 13, 01:09:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

അരവിന്ദേ, പൊട്ടക്കുളത്തിലെ വട്ടയിലകള്‍...ഹ...ഹ...ചിരിച്ച് ചിരിച്ച്. ഛേ, അടിപൊളി പേരായിരുന്നു, മിസ്സായിപ്പോയി.

സൂ, നന്ദി. പക്ഷേ അപ്പോള്‍ താമര എന്ന് പറയുന്ന ഒരു സംഗതി ഇല്ലേ? അത് ചെടിയെ ആണോ പറയുന്നത് എന്നൊരു സംശയം.

ദില്ലുബ്ബൂ, അത് ആമ്പലായിരുന്നോ, താമരയായിരുന്നോ ആകെയലമ്പായിരുന്നോ? ദാ മര ആണെന്ന് തോന്നുന്നല്ലേ.

ഇഞ്ചീ, സ്വല്‍‌പം കണ്‍ഫ്യൂഷനായല്ലോ. ഇഞ്ചി അപ്പോള്‍ താമരയാണോ കണ്ടത്? സംഗതി ആമ്പലായി അലമ്പായെന്നാണ് വിദഗ്ദമതം. അപ്പോള്‍ ബുദ്ധി... :)

സപതമേ, വളരെ നന്ദി. പക്ഷേ ചില അനൌദ്യോഗിക വെബ് പേജുകള്‍ കണ്‍‌ഫ്യൂഷനുണ്ടാക്കുന്നു. പക്ഷേ സപ്തം പറഞ്ഞതുപോലെ തന്നെ ചില സൈറ്റുകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന്റെ ലിങ്ക് പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. എന്നാലും ഒരു വിക്കിപ്പേജില്‍ ലില്ലിയും ലോട്ടസും ഒക്കെ പറയുന്നുണ്ട്. ഒന്ന് മനഃസമാധാനത്തോടെ വായിച്ചില്ല.

ദേവേട്ടാ‍, ദേവേട്ടന്‍ ഉറപ്പിച്ച് സംശയിച്ചപ്പോള്‍ എനിക്ക് ഉറപ്പായി സംഗതി ഉല്‍‌പ്രേക്ഷയായി എന്ന്. പക്ഷേ സപ്തമൊരു നുള്ള് തന്നപ്പോള്‍ ക്ലിയറായല്ലേ.

ഡാലീ, പാര്‍ക്ക് പൂട്ടാന്‍ മില്ലീസെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോള്‍ ക്ലിക്കിയതാണെന്നേ എല്ലാവരോടും പറയൂ. അല്ലാതെ വേറേ എന്ത് എക്‍സ്‌ക്യൂസ് :)

അനില്‍‌ജീ, ആ പടങ്ങള്‍ ഇടും. പക്ഷേ ഒട്ടും ഒത്തില്ല. പ്രത്യേകിച്ചും നിഷാദ് മിനിമം ഫോട്ടോഷോപ്പിംഗേ നടത്താവൂ എന്നും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ പട്ടഷാപ്പില്‍ കയറി ഒന്ന് മിനുങ്ങിയില്ലെങ്കില്‍ സംഗതി എന്നെ ഫോട്ടോ എടുക്കുന്നതില്‍‌നിന്ന് ആള്‍ക്കാരെല്ലാവരും കൂടി വിലക്കും :)

Wed Sep 13, 01:21:00 AM 2006  
Blogger സ്നേഹിതന്‍ said...

ഈ ചിത്രങ്ങളെടുത്തപ്പോള്‍ വക്കാരിയുടെ മനസ്സില്‍ വിരിഞ്ഞ താമര നന്നായി കണ്ടു. :)

വീട്ടിലെ കുളം ഓര്‍മ്മയില്‍ തെളിഞ്ഞു.

ചിത്രങ്ങള്‍ കൊള്ളാമപ്പാ.

Wed Sep 13, 01:47:00 AM 2006  
Blogger Adithyan said...

താ‍മരാ‍ാ‍ാ?
അതോ ആമ്പലാ‍ാ‍ാ?

ഫോട്ടോഗ്രാഫി എന്ന കലയെ അപമാനിക്കാന്‍ ചിലരൊക്കെ ഇറങ്ങിക്കോളും.

സെന്‍സ് വേണം
സെന്‍സസ് വേണം
സെന്റിഗ്രേഡ് വേണം
സില്‍ക്ക്സ്മിത എങ്കിലും വേണം.

Wed Sep 13, 01:59:00 AM 2006  
Blogger പച്ചാളം : pachalam said...

എവിടെ, എവിടെ
സില്‍ക്ക് സ്മിത..കാണാനില്ലല്ലോ
കുളിക്കുവാണൊ?...ഓ മുങ്ങാം കുഴി ഇട്ട് കിടക്കുവായിരിക്കും അല്ലേ!
അപ്പോ ഈ താമര ആരാ...പുതിയ നടിയാ?

Wed Sep 13, 02:19:00 AM 2006  
Blogger Adithyan said...

പച്ചാളം എണീറ്റ് പോ
കുറെ നേരമായല്ലോ മുങ്ങാംകുഴി ഇട്ട സ്മിത പൊങ്ങി വരുന്നത് പ്രതീക്ഷിച്ച് ഫോട്ടോയില്‍ നോക്കി ഇരിക്കുന്നു ;)

Wed Sep 13, 02:24:00 AM 2006  
Blogger ദമനകന്‍ said...

പൂവോന്നും കാണാനില്ലെങ്കിലും അടിപൊളി ഫോട്ടോയാണ് കെട്ടോ വക്കാരീ, ഡെസ്ക് ടൊപ്പിലിടുംബോ എന്താ ഒരു എടുപ്പ്!

Wed Sep 13, 02:34:00 AM 2006  
Blogger അനംഗാരി said...

ബ്ലക്കാരിയപ്പാ..ഇത് ആമ്പലപ്പാ...താമരയല്ലപ്പാ...
രണ്ടും കണ്ടാല്‍ കണ്‍ഫ്യൂഷനപ്പാ..എന്നാല്‍ വ്യത്യാസം ഇരിക്കപ്പാ..ഇല നോക്കപ്പാ..

ഓ:ടോ: പച്ചാളം. സില്‍ക്ക് സ്മിത എരുന്ത് പോയിട്ടാര്‍നെ. ഇത് ഷക്കീലാവു താന്‍. എവളോ വെയ്റ്റിരിക്കണ്ണാ അന്ത ഷക്കീലാവുക്ക്? അതു തെരിയുമാ?.അവളോ വെയ്റ്റിരിക്കനാലെ, തണ്ണിക്ക് കീളെ പോച്ച്. കൊഞ്ച് നേരം കളിച്ച് വരുവാങ്കെ.പേശാമെ ഉക്കാര്.

Wed Sep 13, 02:53:00 AM 2006  
Blogger ഉമ്മര് ഇരിയ said...

ഇത് താമരയുമല്ല ആന്‍പലുമല്ല ര്‍ണ്ടിന്റെയും ഇലകള്‍ മാത്രം.
ശരിയായ താമരയുടെ പടം വേണമെങ്കില്‍. തുളസിയോട് പറഞ്ഞാല്‍ കാഞ്ഞങ്ങാട് നെഹറു കോളേജിന്റെ പിറകുവശത്തുള്ള താമരകുളത്തില്‍നിന്നു ഫോട്ടോ എടുത്ത് ഇട്ടുതരും.

Wed Sep 13, 07:13:00 AM 2006  
Blogger saptavarnangal said...

വക്കാരി,
നമ്മുടെ ദേശിയ പുഷ്പമാണ് താമര. ഈ ലിങ്ക് വായിച്ചാല്‍ പിന്നെ നോ കണ്‍ഫ്യൂഷ്യസ്!
http://en.wikipedia.org/wiki/Nelumbo_nucifera

Nelumbo nucifera is known by a number of common names, including Blue Lotus, Indian Lotus, and Bean of India, but not Sacred Water-lily, which is of the Nymphaea nucifera species.

കൂടുതല്‍ കണ്‍ഫ്യൂഷ്യസ് ആകാന്‍ ഇതും വായിച്ചോ..
http://en.wikipedia.org/wiki/Lotus

ആമ്പലും താമരയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്!
1. ഇലയില്‍ : താമര ഇല വട്ടത്തില്‍, വെള്ളത്തിന് മുകളിലോട്ട് തണ്ട് വളരും, അതു കൊണ്ട് ഇലകള്‍ വെള്ളത്തിനു മുകളില്‍ പൊങ്ങി നില്‍ക്കും. ആമ്പല്‍ ഇലകള്‍ ദാ വക്കാരി ചിത്രത്തിലേതു പോലെ, വെള്ളത്തില്‍ ഒഴുകി കിടക്കുന്ന പോലെ!

2. താമര - പകല്‍ പൂവ് വിരിയുന്നു, ആമ്പല്‍ രാത്രി.

3.പൂവ് ഇതളിലും വ്യത്യാസമുണ്ട്, ആമ്പല്‍ ഇതളുകളുടെ അറ്റം കൂര്‍ത്തിട്ടാണ്.

4. പൂവിന്റെ അകത്തുള്ള ആ മഞ്ഞ സാധനത്തിലും വ്യത്യാസമുണ്ട്!


ഇതൊക്കെ നാട്ടിലുള്ള താമരയുടെയും ആമ്പലിന്റെയും വ്യത്യാസങ്ങള്‍!

നിഷാദ് പറഞ്ഞ പോലെ എടുത്ത ചിറ്റ്ര്ഹവും ഇടന്നേ..

Wed Sep 13, 10:13:00 AM 2006  
Blogger റീനി said...

ആമ്പല്‍ പൂവേ, അണിയന്‍ പൂവേ
നീയറിഞ്ഞോ, നീയറിഞ്ഞോ
ഇവളെന്റെ മുറപ്പെണ്ണ്‌, മുറപ്പെണ്ണ്‌...

വക്കാരി, പൂവില്ലെങ്കിലും പാട്ടു വന്നുപോയി. ഇതു നമ്മുടെ ആമ്പല്‍ ലില്ലി ചേച്ചി തന്നെ. പടങ്ങളില്‍ ഒക്കെ കാണുന്ന തവളക്കുട്ടി വിശ്രമിക്കുന്ന ലില്ലി പാഡ്‌.

Wed Sep 13, 10:23:00 AM 2006  
Blogger ഇത്തിരിവെട്ടം|Ithiri said...

വക്കാരീ പടങ്ങള്‍ അടിപോളിയായപ്പാ. ഇത് വെറും ഇലയപ്പാ.പ്രശ്നമില്ലപ്പാ.

ആമ്പലായാലും തമരയായലും പടങ്ങള്‍ അടിപൊളി. പിന്നെ മ്മടെ നാട്ടില്‍ ഇത് രണ്ടും അപൂര്‍വ്വ കാഴ്ചയാതിനാല്‍ അഫിപ്രായം നഹി നഹി.

ഓ.ടോ : കഴിഞ്ഞൊരു ദിവസം കല്ല്യണം അന്വേഷിക്കുന്ന ഒരു പയ്യനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ കേട്ടത്.

ചെക്കന്‍ അസ്സലാ. തങ്കപ്പെട്ട തമര.
ഞാന്‍ : ആള് മദ്യപാനിയെന്ന് കേട്ടു.
മറുപടി : അതെല്ലേ വങ്കാ പറഞ്ഞത് ആള് താമര.

Wed Sep 13, 01:00:00 PM 2006  
Blogger അത്തിക്കുര്‍ശി said...

ഇന്നാകെ കണ്‍ഫൂഷന്റെ ദിവസമാണല്ലൊ!
ആമ്പലൊ, താമരയൊ? കമന്റുകളെല്ലാം വായിച്ചപ്പോള്‍ ആകെ അലമ്പായല്ലൊ?.സൂക്ഷിച്ചുനോക്കി വല്ല ചെമ്പരത്തി പൂവും ?

എതായലും സന്തോഷായി, ഇലകളുണ്ടല്ലൊ? ഇന്നലെ ഒരു ഇല കൃഷിയിറക്കിയിതേയുള്ളു!

ഓ. ടൊ: ഇവിടെ അബു ദാബിയില്‍ ഒരൊ 'താമര' യുണ്ടായിരുന്നു ( ഫുള്‍ ടൈം വെള്ളത്തിലാണ്‌ വാസം!!). അവന്റെ കല്ല്യാണത്തിനു സുന്ദരിയായ വധുവിനെ കണ്ടപ്പ്പ്പോള്‍ മറ്റൊരു ഗ്ലാസ്സ്‌ മേറ്റ്‌; " താമരപ്പൂവിനൊരു റോസാപ്പൂവ്‌!!"

Wed Sep 13, 02:21:00 PM 2006  
Blogger കുട്ടന്മേനൊന്‍::KM said...

ഇത് താമര തന്നെ. കണ്ടില്ലേ കുറെ തവളകളുടെ തലകള്‍ ..

Wed Sep 13, 02:46:00 PM 2006  
Anonymous സുനില്‍ said...

വക്കാരിക്കാ, കലയുടെ “കലവറ”യില്‍ ആമ്പലിട്ടിട്ടുണ്ട്‌. ഇത്‌ ആമ്പലിന്റെ ഇലതന്നെ വക്കാരിക്കാ. -സു-

Wed Sep 13, 03:45:00 PM 2006  
Blogger പല്ലി said...

നല്ല കുളപ്പടങ്ങള്‍
അല്ല കളപ്പടങ്ങള്‍

Wed Sep 13, 04:14:00 PM 2006  
Blogger കലേഷ്‌ കുമാര്‍ said...

നിഷാദ് ഇത് ഇതുവരെ കണ്ടില്ലെന്ന് തോന്നുന്നു!

Wed Sep 13, 04:49:00 PM 2006  
Blogger kusruthikkutukka said...

അല്ലപ്പാ,
ഇതെന്തൊരു പൊല്ലാപ്പാ,
ആളേ അലമ്പാക്കല്ലാപ്പാ
First one is Ok
second one nu comment ഇടാന്‍ ഞാന്‍ വളര്‍ന്നില്ല ;)
qw_er_ty

Wed Sep 13, 04:49:00 PM 2006  
Blogger Physel said...

മറ്റൊന്നിന്‍ ധര്‍മയോഗത്താല്‍
അതു താനല്ലയോ ഇത്
എന്ന് വര്‍ണ്ണ്യത്തിലാശങ്ക
ഉല്പ്രേക്ഷയാണോ ആവോ...?

ഇത് ആഫ്രിക്കന്‍ പായലിന്റെ പടമല്ലേ അരവിന്ദാ

Wed Sep 13, 05:53:00 PM 2006  
Blogger താര said...

വക്കാരീ, ഇതെന്ത് കഥ? ഇന്നലെ താമരാന്നൊക്കെ കണ്ട്, ആ കുളത്തിലെ ഒരു താ‍മരയെങ്കിലും സൂം ചെയ്ത് കാണണം എന്നൊക്കെ വിചാരിച്ചിന്ന് വന്നപ്പോള്‍ പറയുന്നു അത് താമരയുമല്ല, ആമ്പലുമല്ലാത്ത ഒരു സാധനമാണത്രെ. ഇനിലിപ്പൊ ഇത്രേം കണ്‍ഫ്യൂഷനടിക്കാനുണ്ടോ? തൊട്ടപ്പുറത്തല്ലേ ആ പാര്‍ക്ക്? ഇന്നൊന്നു പോയി നോക്കിക്കേ എന്തെങ്കിലും പൂ വിരിഞ്ഞിട്ടുണ്ടാവും. അപ്പൊ കണ്‍ക്ലൂഷനില്‍ എത്തിക്കൂടെ. എന്തൊരു കഷ്ടമാണിത്? ചുമ്മാ താ മരാന്നും പറഞ്ഞ് ടെന്‍ഷന്‍ അടിക്യേ? അയ്യയ്യേ....:)

Wed Sep 13, 06:32:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

എല്ലാവരെയും കണ്‍‌ഫ്യൂഷനടിപ്പിച്ച് ആമ്പലലമ്പാക്കിയതിന് മാപ്പ്. സംഗതി ആമ്പല്‍ തന്നെ.

സപ്തമേ കളരിഫിക്കേഷന് വളരെ വളരെ നന്ദി. നന്ദിയുടെ ആമ്പല്‍‌പ്പൂക്കള്‍ :) നിഷാദ് പറഞ്ഞ പടം ഇടാം കേട്ടോ.

സ്നേഹിതാ, മനസ്സിലുണ്ടെങ്കില്‍ പിന്നെ മനോരമയിലും കുളത്തിലും കുളമാവിലുമുണ്ടെന്നല്ലേ :)

ആദിത്യപച്ചാളമേ, ചീരയുള്ളോരമിട്ടിന്‍ ചോട്ടിലും സിലുക്കു തന്നെ ചിലര്‍ക്ക് പശുകുതം എന്നാണല്ലോ. അതുകൊണ്ട് ഓക്കെ :)

അനംഗാരിയപ്പാ, കുടിയപ്പാ, പടയപ്പാ, നന്ദിയപ്പാ. സംഗതി ആമ്പലലമ്പപ്പാ :)

മഞ്ഞുകണങ്ങളേ, താമര എന്ന് പറയുന്നത് ചെടിയും അതിന്റെ പൂ താമരപ്പൂവും, അതിന്റെ ഇല താമരയിലയും അതിന്റെ തണ്ട് താമരത്തണ്ടും ഒക്കെയാണെന്നാണോ? അങ്ങിനെയാണെങ്കില്‍ താമര എന്നൊന്നില്ലേ? കണ്ണ് പിന്നേം ഫ്യൂഷനാവുന്നോ?

റീനീ, നന്ദി. നല്ല പാട്ട്. ആ പാട്ട് അങ്ങിനെയായിരുന്നല്ലേ. ഞാന്‍ ആമ്പല്‍ പൂവേ, പൂവേ, എന്നൊരു പാട്ടുണ്ട് എന്നോര്‍ത്തു.

ഇത്തിക്കുര്‍ശി, അത്തിരിവെട്ടമേ, കണ്‍ഫ്യൂഷനടിപ്പിച്ചതിന് കഷണമാപണം. ആമ്പല്‍ തന്നെ...യെന്ന് തോന്നുന്നു. ഇത്തിയത്തികളുടെ കലാസൃഷ്ടികളൊക്കെ കേമമാകുന്നല്ലോ :)

കുട്ടമ്മേന്നവന്നേ, അപ്പോള്‍ അതാണ് ടെക്ക് നിക്കറലി അല്ലേ. തവളത്തലയുണ്ടെങ്കില്‍ താമര, മത്തിത്തലയാണെങ്കില്‍ മാമര, അയലത്തലയാണെങ്കില്‍ ആമര...എന്ത് രസം :) അടിപൊളി. :)

സുനില്‍‌ജീ, ശരിയാ, അത് അടിപൊളി പടങ്ങള്‍.

പല്ലീ, നന്ദിയപ്പാ.

കലുമാഷേ, ഞാന്‍ ടെന്‍‌ഷനിലാണ്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് അവസാനം നോക്കാന്‍ സാര്‍ ഒരറ്റത്ത് നിന്ന് വരുന്നത് പോലെയാണ്. പക്ഷേ എന്തൊരു ഉഗ്രന്‍ നിരീക്ഷണമായിരുന്നു, നിഷാദിന്റെ. എനിക്ക് ഒരു അരശതമാനം പോലും അതിനോട് നീതിപുലര്‍ത്താന്‍ പറ്റിയില്ല, ഇപ്രാവശ്യവും എന്നൊരു സങ്കടം മാത്രം. അതുകൊണ്ടാണ് ആ പടങ്ങള്‍ ഇടാന്‍ ഭയങ്കര പേടി.

കുസുറിതിയേ, ധൈര്യമായിട്ട് കമന്റൂന്ന്. എന്തിനെപ്പറ്റിയും കമന്റാമെന്നുള്ളതാണല്ലോ അതിന്റെയൊക്കെ ഒരിത്.

ഫൈസലേ, അത് കലക്കി. ഇതിന് ഒരു ആപ്രിക്കന്‍ പായല്‍ക്കാരന്റെ ലുക്കുമുണ്ടെന്ന് ഫൈസല്‍ പറഞ്ഞ് കഴിഞ്ഞ് ഒന്നുകൂടി നോക്കിയപ്പോഴാ തോന്നിയത് :)

താരേ, ത-യ്ക്കും ര-യ്ക്കും ഇടയ്ക്ക് ഒരു മ വന്നതിന്റെ പൊല്ലാപ്പാ ഇതെല്ലാം. പാര്‍ക്കപ്പുറത്താണെങ്കിലും പാറപ്പുറത്തല്ലെങ്കിലും ഓരോ വിസിറ്റിനും യെന്നുകളഞ്ഞൂറെണ്ണിയെണ്ണി കൊടുക്കണം. അതുകൊണ്ടുള്ള ഉല്പ്രേക്ഷ മാത്രമേ ഉള്ളൂ :)

അപ്പോള്‍ അലമ്പാക്കിയതിന് ഒന്നുകൂടി മാഫ്.

Wed Sep 13, 10:03:00 PM 2006  
Blogger ശ്രീജിത്ത്‌ കെ said...

വക്കാ‍രിയപ്പാ, ചിത്രത്തില്‍ ആമ്പലാണെന്ന് ആദ്യം കണ്ട് പിടിച്ച ആള്‍ക്ക് സമ്മാനമൊന്നുമില്ലേ. മോശമാണപ്പാ

Wed Sep 13, 10:39:00 PM 2006  
Anonymous InjiPennu said...

എനിക്കിതു വേണം..മ്മടെ പാവം വക്കാരിജിയല്ലേ എല്ലാരും കൂടി വാരണ കണ്ടില്ലേന്നൊക്കെ വിചാരിച്ച് ഒന്ന് സപ്പോര്‍ട്ട് ചെയ്തപ്പൊ...എന്റെ കൈക്ക് തന്നെ...ഉം..ഉം... ഇത് അപ്പൊ പൊട്ട കുളത്തില്‍ പൊട്ട കാമറ വെച്ച് പൊട്ട വക്കാരിജി എടുത്ത പടമാ‍ണ്!!!!! :)

Wed Sep 13, 10:45:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

പിന്നില്ലാണ്ട്. ഇന്നാ പിടിച്ചോ ശ്രീജിത്തേ :)

ഹ...ഹ...ഇഞ്ചിപ്പെണ്ണേ, എന്ത് ചെയ്യാനാ, ചില കാര്യങ്ങള്‍ എത്ര മൂടിവെച്ചാലും എന്നെങ്കിലും പുറത്താകും :)

Wed Sep 13, 10:51:00 PM 2006  
Blogger ശ്രീജിത്ത്‌ കെ said...

വേണ്ടായിരുന്നു ;)

Wed Sep 13, 10:54:00 PM 2006  
Blogger പച്ചാളം : pachalam said...

കിട്ടീ..കിട്ടീ..പേര് കിട്ടി.,

ഇതിന്‍റെ പേരാണ് ആമര
അല്ലെങ്കില്‍ താമ്പല്‍ എന്നും വിളിക്കാം.

(രണ്ട് ദിവസമായി ഞാന്‍ ഇവിടിരിക്കുന്നൂ...അവളിതെന്തു കുളിയപ്പാ..)

Wed Sep 13, 11:02:00 PM 2006  
Blogger ബിന്ദു said...

ഇതാണ് വക്കാരി ടിപ്സ് അനുസരിച്ചാലുള്ള ഗുണം. വെയിറ്റു ചെയ്തത് എന്തു നന്നായി.അല്ലെങ്കിലിപ്പോള്‍ ആമ്പലുകണ്ടിട്ട് താമരയെന്നു വിളിച്ച് ആകെ അലമ്പായേനെ.:)
വക്കാരി, ചില കാര്യങ്ങള്‍ അല്ല എല്ലാ കാര്യങ്ങളും എല്ലാ സമയത്തും എല്ലാവര്‍‌ക്കും മൂടി വയ്ക്കാന്‍ പറ്റില്ല എന്നാണ് ;).

പിന്മൊഴി തന്നെ നോക്കിയിരിക്കുന്നൊരു പിന്നോക്കക്കാരി.

Wed Sep 13, 11:06:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ajaypപച്ചാളമേ, ഇപ്പോഴും അവിടെയിരിപ്പാണോ? കുളത്തിലെ വെള്ളം വറ്റിയതൊന്നുമറിഞ്ഞില്ലേ? ഇപ്പോള്‍ ആകെ പച്ചച്ചെളി :)

ബിന്ദുവേ, ഇപ്പോള്‍ മനസ്സിലായില്ലേ, സ്വല്പം വെയിറ്റ് ചെയ്തപ്പോള്‍ സംഗതി അടിപൊളിയായില്ലേ. :)

Wed Sep 13, 11:10:00 PM 2006  
Anonymous Anonymous said...

വക്കാരി മാഷേ.. ജപ്പാനിലെ രണ്ടാം വാര്‍ഷികം പ്രമാണിച്ചു സ്‌പെഷ്യല്‍ പരിപാടികള്‍ ഒന്നും ഇല്ലേ?

Thu Sep 14, 02:37:00 AM 2006  
Blogger ദേവന്‍ said...

OFF TOPIC
വക്കാരി,
പട്ടരേ പട്ടാമ്പി ഭാഗത്തൊക്കെ മട്ടണ്‍ എന്നാ വിലയുണ്ടെന്നു ചോദിച്ച പോലെ ആണ്‌ ഗവേഷരോട്‌ പച്ചമരുന്നിനെക്കുറിച്ച്‌ ചോദിക്കുന്നതെന്നറിയാം, നാലും ചോദിക്കുന്നു. മ്മക്ക്‌ ചോയിക്കാന്‍ വേറേയാള്‌ അവിടില്ലാത്തോണ്ടല്യോ.

റെഡ്‌ റൈഷി Ganoderma Lucidum എന്ന കൂണ്‌ അവിടത്തുകാര്‍ക്ക്‌ അമൃതാണെന്നും മറ്റും ധാരാളമായി കേള്‍ക്കുന്നു.ശരിയാണോ തെറ്റാണോ രണ്ടും കെട്ട അവസ്ഥയിലാണോ ?

Thu Sep 14, 01:27:00 PM 2006  
Blogger കൈപ്പള്ളി said...

വക്കാരി സാൻ:
ഇതു കണ്ടപ്പോൾ Claude Monet യുടെ ചിത്രങ്ങൾ ഓർമ്മ വരുന്നു. അദ്ദേഹം ഇതുപോലെ കണ്ണുകൾക്ക് കുളിർമ്മയേകുന്ന പടങ്ങൾ വരക്കുമായിരുന്നു

കൊള്ളാം. പരിശ്രമത്തിനു് 100ൽ 101 മാർക്ക്. ദില്ബാസുരൻ പറഞ്ഞ അഭിപ്രായം തന്നെയാണ് എന്റേതും. എങ്കിലും [ ദേ! വട്ടൻ വീണ്ടു തുടങ്ങി :-o ] ആകാശത്തിന്റെ പ്രദിഫലനമാൺ നാം ജലത്തിൽ കാണുന്നത്. അത് എത്രമാത്രം contrasting ആയി കാണിക്കാം എന്ന ചിന്തിക്കണം. കാലവസ്ഥയും, സബ്ജക്റ്റും മാറ്റാൻ കഴിയില്ലല്ലോ. മാറ്റാൻ കഴിയുന്നത് angle ആണ്.

ശ്രീജിത്ത്‌ കെ പറഞതിലും കാര്യമുണ്ട്. കണ്ണുകളെ തിരയാൻ വിടരുത്. കാണികൾക്ക് കാണാൻ വിഷയം കോടുക്കണം. അലെങ്കിൽ താങ്കൾ Monet അയിരിക്കണം.

ഒരു polarising filter ഉപയോച്ചൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ചിത്രത്തിന്റെ contrast നിയന്ത്രിക്കാൻ സാധിക്കും. വാങ്ങൻ ചന്തയിൽ പോകുമ്പോൾ കൂട്ടത്തിൽ ഒരു UV ഫിൽറ്ററും വാങ്ങു. ഉപകരിക്കും. താങ്കളുടെ ചിത്രങ്ങളിൽ പലയിടത്തും UV കൂടുതലായി തോന്നുന്നു.

പടങ്ങൾ നന്നാവുന്നുണ്ടു്. ഇത്തരത്തിലുള്ള ചിത്രങ്ങളുടേ ഒരു സീരിസ്സ് നന്നായിരിക്കും.

താങ്കൾ എടുത്ത പടങ്ങൾ എന്നെ കാണിക്കാതിരിക്കരുത്. picasaweb ൽ പോസ്റ്റ് ചെയ്യു.

OT: ഒരുപടത്തെ ചോല്ലി 49 comments !!!!!!!!

Thu Sep 14, 07:06:00 PM 2006  
Blogger കൈപ്പള്ളി said...

This comment has been removed by a blog administrator.

Thu Sep 14, 07:15:00 PM 2006  
Blogger RR said...

വക്കാരി.... പടം അത്ര അലമ്പായില്ലട്ടൊ... ഇതു 50 ആം കമന്റ്‌ അല്ലേ?

Thu Sep 14, 07:17:00 PM 2006  
Blogger കൈപ്പള്ളി said...

അമ്പൽ ഇലയായാലും ചേമ്പെലയായാലും, പടം എടുത്താൽ നാന്നായിരിക്കും. ഇലയിൽ ജലഗോളങ്ങളായിത്തന്നെ ഇരിക്കും

പ്രത്യേകിച്ചും മേഖങ്ങൾ മൂടിയ ദിവസങ്ങളിൽ. Diffused Light ഉള്ള ദിവസങ്ങൾ ഇതിനു നല്ലതാണ്

ജേർണൽ ഫോട്ടൊ അധവ product photo എടുക്കുന്നതിനാണ് വിഷയം വ്യക്തമാവേണ്ടതു. Aesthetic study ക്ക് ഈ നിയമങ്ങൾ പാലിക്കേണ്ട. വിഷയം അപ്രസക്തമാണ്. കലപരമായ കാര്യങ്ങളാണ് അവിടെ ശ്രദ്ധിക്കപേടുന്നത്. balance, composition, colour, perspective, depth, reflection. percentage of space, percentage of prominence, element matrix etc. ശ്രദ്ധിക്കണം.

Thu Sep 14, 07:18:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

നിഷാദേ, വളരെ വളരെ നന്ദി. തീര്‍ച്ചയായും എടുത്ത പടങ്ങള്‍ പിക്കാസയില്‍ ഇടാം. ഒരു ചെറിയ ചമ്മലും പേടിയുമുണ്ട് :)

ഇത് 50 എം.എം. മാക്രോ ലെന്‍സ് വെച്ചെടുത്തതാണ്. ഫില്‍ട്ടറുകള്‍ ഒന്നും ഇല്ലായിരുന്നു. വൈകുന്നേരം എടുത്ത പടമാണ്. വളരെയധികം മെച്ചപ്പെടേണ്ടിയിരിക്കുന്നു-എങ്കിലും തീര്‍ച്ചയായും ശ്രമിക്കാം. താങ്കളുടെ സമയവും സൌകര്യവും പോലെ അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. വളരെ നന്ദി കേട്ടോ.

മേഘങ്ങള്‍ മൂടിയ ദിവസം പോയതാണ്. പക്ഷേ അന്ന് മൊത്തം പൂക്കളുടെ പടം എടുത്തു. കൊടകരത്‌നം വിശാലപ്പടവും അന്ന് എടുത്തതാണ്. ഇപ്രാവശ്യവും ആ പടങ്ങള്‍ ഒട്ടും ശരിയായില്ല. അതാണൊരു ചമ്മല്‍ :)

അനുമണിമാഷേ, അപ്പോള്‍ ആരായിരിക്കും ഇത്? എന്താഘോഷം :( ആകപ്പാടെ കുളമായി കിടക്കുന്നതുകൊണ്ടല്ലേ കുളത്തിന്റെ പടം തന്നെയിട്ടത് :)

ദേവേട്ടാ‍, ചോദിച്ചിട്ട് പറയാം കേട്ടോ. ലെവന്റെ പടം ആദ്യം പൊക്കണം. പിന്നെ ഇവിടെ എന്താണ് ഇതിന് പറയുന്നതെന്ന് നോക്കണം. പാവയ്ക്കായുടെ ജാപ്പനീസ് തപ്പി കുറെ നടന്നു.

ആറാറുമുപ്പത്താറേ, നന്ദി കേട്ടോ. മെച്ചപ്പെടേണ്ടിയിരിക്കുന്നു, മച്ചില്‍ പെടേണ്ടിയിരിക്കുന്നു :)

Thu Sep 14, 08:24:00 PM 2006  
Blogger മുല്ലപ്പൂ || Mullappoo said...

ആമ്പലാമ്പല്‍ എന്നു വിളിച്ചു കൂവി ഇവിടെ എത്തിയപ്പോള്‍ വര്‍ണ്ണ്യതിലാശങ്ക മാത്രം.

Sat Sep 30, 06:00:00 PM 2006  
Blogger പച്ചാളം : pachalam said...

മുല്ലപ്പൂവിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക്!

തേങ്ങ പൊട്ടിച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില്‍ പോയിട്ടുണ്ട്, എപ്പോഴ് വേണമെങ്കിലും പൊങ്ങിവരാം;

Sat Sep 30, 06:21:00 PM 2006  
Blogger വിശാല മനസ്കന്‍ said...

കമന്റാന്‍ വിട്ടുപോയി. കിണുക്കന്‍ പടങ്ങള്‍.

താമര (ആണോ പെണ്ണോ) അപ്പാ?

സംശയമെന്ത് വക്കാരി? പെണ്ണ് തന്നെ!

ഉദാ:
വള്ളിയമ്മ കുട്ടപ്പന്‍ ദമ്പതികള്‍ക്ക് മൂന്നും മൂന്നും ആറ് മക്കള്‍.

ചന്ദ്രന്‍, വേലു, ശിവന്‍ എന്നിവര്‍ ആണ്‍ മക്കള്‍, താമര, ചിന്താമണി, മോഹിനി എന്നിവര്‍ പെണ്മക്കള്‍.

താമരയെ കിട്ടിയത് യൂണിയനില്‍ ജോലിയുള്ള കണ്ണന്‍ എന്ന് പേരുള്ള താമരക്കണ്ണന്‍!

താമരയുടെ കല്യാണത്തിന്റെ റിസപ്ഷന് വന്നവര്‍ക്കും ചോറും കറികളും ആയിരുന്നു സദ്യ. വൈകീട്ട് നാലു മണീക്ക്!

ഓഫിന്റെ ഇടയില്‍ ഓഫ് റ്റോപ്പിക്ക് (മൊത്തം ഓഫാണ് )
ഉള്ളതില്‍ താഴെയുള്ള മകള്‍ മോഹിനി, എന്നോട് ‘ഐ ലവ് യൂ’ എന്നര്‍ത്ഥം വരുന്ന ഒരു ആക്ഷന്‍ കാണിച്ചതിന് ശേഷം ഞാന്‍ പിന്നെ ഒരിക്കലും അവരുടെ പറമ്പിന്റെ താഴെ എരുമയെ തീറ്റാന്‍ പോയിട്ടില്ല. എരുമ നിര്‍ബന്ധിക്കാറുണ്ടെങ്കിലും..!

Sat Sep 30, 06:40:00 PM 2006  
Blogger മുല്ലപ്പൂ || Mullappoo said...

വിശലോ,
വയ്യേ ചിരിക്കാന്‍...

Sat Sep 30, 06:47:00 PM 2006  
Blogger അരവിശിവ. said...

കവിത അലസവിശ്രമം നടത്തുന്ന കുളവും ചിത്രവും...വിക്കാരീ അതി മനോഹരം..

Sat Sep 30, 06:48:00 PM 2006  
Blogger Yaro Gabriel said...

www0530

cheap jordans
fitflops outlet
ray ban sunglasses
cartier jewelry
louboutin pas cher
michael kors outlet
michael kors outlet
pandora charms
nhl jerseys
pandora charms sale clearance

Wed May 30, 02:48:00 PM 2018  

Post a Comment

<< Home