Wednesday, June 06, 2007

പിന്നേം അലമ്പാവുമോ അപ്പാ?

പണ്ടൊരു പടം താമരയെന്നോര്‍ത്തിട്ട് അവസാനം ആമ്പലായി ആകെയലമ്പാലായി അലമ്പായി. ഇതുമൊരു ചിന്ന ആമ്പല്‍, ചിന്നാ‍മ്പല്‍, ചിന്നം‌ബാള്‍. ക്യോട്ടോയിലെ ഒരു അമ്പലത്തിലെ ആമ്പല്‍‌കുളം.

Labels: ,

21 Comments:

Blogger ആഷ | Asha said...

അലമ്പാക്കണോ അപ്പാ...

ഇതു താമരയോ ആമ്പലോ?
താമരയുടെ ഇല ചില സമയം വെള്ളത്തില്‍ നിന്നു ഉയര്‍ന്നു നില്‍ക്കുമെന്നു അന്ന് ആരോ എഴുതിയതായി ഓര്‍മ്മ.
അങ്ങനെയാണെങ്കില്‍ ആ കരയില്‍ നില്‍ക്കുന്ന ഇല ഉയര്‍ന്നല്ലേ നില്‍ക്കുന്നത്?
അപ്പോള്‍ ഇതു താമരയോ ആമ്പലോ?
പറയൂ

ഇതാരെങ്കിലും ഏറ്റു പിടിച്ചു അലമ്പാക്കിയാല്‍ ഞാന്‍ വീണ്ടും വരാം.
എന്നെ കൊണ്ടു ഇത്രയൊക്കെയേ സാധിക്കൂ
ആയുഷ്മാന്‍ ഭവ:

Wed Jun 06, 01:24:00 PM 2007  
Blogger ഇത്തിരി|Ithiri said...

This comment has been removed by the author.

Wed Jun 06, 01:32:00 PM 2007  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌ said...

അപ്പോല്‍ വക്കാരി കാര്‍ന്നൊമ്മാര്‍ക്ക്‌ ജോലി ഉണ്ടാക്കി വക്കും അല്ലേ. ആഷേ മുകളില്‍ കാണുന്നത്‌ ആമ്പല്‍, പൊങിയ ഇലയും കായയുടെ നടുക്കുള്ള ഭാഗവും ചേര്‍ന്നത്‌ താമര . ആ നീന്തി നടക്കുന്നത്‌ താമരയും ആമ്പലും അലമ്പും ഒന്നും അല്ല

Wed Jun 06, 01:37:00 PM 2007  
Blogger ഇത്തിരി|Ithiri said...

ആമ്പലലമ്പാക്കിയാലും ഇല്ലേല്ലും ആ ലേബലലമ്പാക്കുന്നു വക്കാരി മാഷേ...

ഓടോ:
താമരയായലും ആമ്പലായാലും ചേമ്പില അല്ല എന്ന് വക്കാരിമഷ്‌ടാ.

Wed Jun 06, 01:37:00 PM 2007  
Blogger RP said...

എന്താമ്പല്‍ എന്തു താമര? ഞാന്‍ ഒരു താറാവിനെയാണല്ലോ കാണണത്...
:)

Wed Jun 06, 01:37:00 PM 2007  
Blogger Sul | സുല്‍ said...

ഇത് ആമ്പലുമല്ല താമരയുമല്ല.
ഇതാണ് അല്ലി ചെടി :)
-സുല്‍

Wed Jun 06, 01:38:00 PM 2007  
Blogger ബിന്ദു said...

ഞാന്‍ നോക്കുമ്പോള്‍ നീലവെള്ളമേ കാണുന്നുള്ളൂ. :) (എന്തെങ്കിലും ആരും കാണാത്തതു പറയണ്ടേന്നോര്‍ത്തിട്ടാണു, അലമ്പാക്കരുത്‌.)
qw_er_ty

Wed Jun 06, 01:43:00 PM 2007  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ആമ്പലോ താമരയോ എന്തേലുമാവട്ടേ..

അല്ല ആ താറാവ് ആസ്ട്രേലിലന്‍ ആണാ ജപ്പാനീസാണാ അതാ നാടന്‍ ഇന്ത്യന്‍ താറാവാണാ?

ഓടോ: പടം കൊള്ളാം പക്ഷേ വാള്‍പേപ്പര്‍ ആക്കാന്‍ തോന്നുന്നില്ല എന്തോ ഒരു കുറവ് തോന്നുന്നു.

Wed Jun 06, 01:45:00 PM 2007  
Blogger Kiranz..!! said...

നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു..!

ബിച്ചു തിരുമല ആ കുളത്തിന്റെ കരക്കിരുന്നു എഴുതിയത് പോലെ,ഇതാണു ഉദ്ദേശിച്ചതെങ്കില്‍ അലമ്പെന്നല്ല,അമറന്‍ എന്ന് പറയണം..:)

Wed Jun 06, 01:56:00 PM 2007  
Blogger ബിരിയാണിക്കുട്ടി said...

ഏ!! ഇതൊരു തെങ്ങിന്‍ തോപ്പില്‍ ആടുകള്‍ മേയുന്ന പടമല്ലേ?

Wed Jun 06, 02:00:00 PM 2007  
Blogger ഇത്തിരി|Ithiri said...

ബീക്കുവേ ബൂലോഗത്ത് ഒരു സൌജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തിയാലോ... എന്റെ കണ്ണും ഒന്ന് ടെസ്റ്റണം.

വക്കാരി മാഷേ ഞാന്‍ യൂണിയന്‍(ഓഫ്) മെമ്പറാ...

Wed Jun 06, 02:07:00 PM 2007  
Blogger little flower said...

ഇതു കാണുമ്പോള്‍ ചപ്പുചവറുകള്‍ അടിച്ചു കൂട്ടി വെള്ളത്തിലിട്ടതു പോലുണ്ട്‌..

Wed Jun 06, 03:07:00 PM 2007  
Blogger പൊതുവാള് said...

വക്കാരിയപ്പാ,
കാരിയപ്പാ,
കാരിയമപ്പാ,
ഇതെന്തോന്നലമ്പപ്പാ,
അമ്പലക്കുളമപ്പാ,
അല്ലിയാമ്പല്‍ക്കടവപ്പാ,
താമര‍ത്തോണിയപ്പാ,
ഞാനിതാ‍ പോണപ്പാ:)

Wed Jun 06, 03:21:00 PM 2007  
Blogger സുനീഷ് തോമസ് / SUNISH THOMAS said...

ഇതു താമരയുമല്ല, ആമ്പലുമല്ല....

ഇവനാണു താമരാമ്പല്‍..
ആമ്പലാമ്പലോടാമ്പല്‍ താമരാമ്പലാമ്പല്‍...!

ആകെ അലമ്പാക്കിയെങ്കിലും പടവും ക്യാപ്ഷനും ഇഷ്ടപ്പെട്ടു.

Wed Jun 06, 07:00:00 PM 2007  
Blogger ഉണ്ണിക്കുട്ടന്‍ said...

ഏതാ..ആ വെള്ളത്തിന്റെ മോളിലുള്ളതാണോ..അതു താറാവല്ലേ..?

Wed Jun 06, 07:09:00 PM 2007  
Blogger Ambi said...

അപ്പൊ ഇപ്പൊഴും ജപ്പാനിത്തന്നേ ....

Wed Jun 06, 09:57:00 PM 2007  
Blogger ചക്കര said...

:)

Thu Jun 07, 12:52:00 AM 2007  
Blogger മുസാഫിര്‍ said...

നന്നായിട്ടുണ്ടല്ലോ വക്കാരി,ഈ വെള്ളത്തിനു എങ്ങിനെയാണു ഇത്ര നീല നിറം കിട്ടിയത് ? സാധാരണ നാട്ടില്‍ പച്ചയാണല്ലോ പതിവ്.

Fri Jun 08, 10:11:00 PM 2007  
Blogger പുട്ടാലു said...

ഇത്‌ കൊള്ളാലോ മച്ചാ
നീലം മുക്കിയ വെള്ളത്തില്‌
താറാവിനെ പിടിച്ചിട്ട പോലെ
ഈ ഇലകളൊക്കെ ഒറിജിനല്‌ തന്നെ മച്ചാ
അതാ ഡ്യുപ്ലിയോ
എന്തായാലും പടം ഇഷ്ടപ്പെട്ട്‌
അടുത്ത വരവിന്‌
ഇത്‌ അടിച്ചുമാറ്റിയാലോന്ന്‌ ആലോചിക്കുവാ
മച്ചാന്‌ ദേഷ്യാവുവോ

Fri Jun 08, 10:23:00 PM 2007  
Blogger SAJAN | സാജന്‍ said...

മുസാഫീറേ, അത് നീലാകാശത്തിന്റെ പ്രതിഫലനം ആണ്..
വക്കാരിജി പടം കാണാന്‍ സാമതിച്ച് പോയേ..
ഇതിലെവിടെയാ‍ അല്ലിയാമ്പല്‍???
ഞാന്‍ മൊത്തം ഓര്‍ക്കുടും അന്ത്യൂറിയയും ആണല്ലൊ കാണുന്നത്:):)

Fri Jun 08, 10:24:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

ആമ്പലലമ്പാക്കിയ എന്റെ പടം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

ആഷേം, ആയുഷ്മാന്‍ ഭവഃ എന്നല്ല ഈ പ്രത്യേക സാഹചര്യത്തില്‍ പറയേണ്ടത്, അലമ്പഷ്‌മാന്‍ ഭവഃ :)

കമന്റ് ഡിലീറ്റഡേ, നന്ദി (അതിത്തിരിയായിരുന്നല്ലേ) :).

ഹ...ഹ പണിക്കര്‍ മാഷേ, ആഷ പറഞ്ഞത് കരയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആ ഇലയെപ്പറ്റിയല്ലേ (അതിനി എന്താണോ ആവോ?) :)

തിത്തിരീ, ചേമ്പിലയപ്പായുമുണ്ടായിരുന്നു, പണ്ട് :)

ആര്‍‌പ്പിയേ, ആര്‍പ്പി മാത്രമേ ഒരു ശരി ഫോട്ടം പിടുത്തക്കാരനാവൂ-പണ്ട് എകലവ്യനോ അര്‍ജ്ജുനനോ പക്ഷിയുടെ കണ്ണിലെ പുരികത്തിലെ പീലിയുടെ അഗ്രത്തിന്റെ തുമ്പ് കണ്ടതില്‍ പിന്നെ ഇത്ര ഷാര്‍പ്പായി കണ്ടത് ആര്‍പ്പി മാത്രം :)

സുല്ലേ, ധിം തരികൈടൈ ധോണി :)

ബിന്ദുവേ, അത് പച്ചവെള്ളം (എന്തെങ്കിലും പറയേണ്ടേ, ഇപ്പോള്‍ കമന്റാനൊരു ഊര്‍ജ്ജമില്ല, വിശക്കുന്നു) :)

കുട്ടിച്ചാത്തന്‍സ്, എന്തോ ഒരു കുറവല്ല, എഴുപത് ശതമാനം കുറവ്. ഒരു വലിയ ക്യാന്‍‌വാസില്‍ വലുതായി എടുത്ത പടം-ബാക്കി ഭാഗമെല്ലാം ഔട്ട് ഓഫ് ഫോക്കസും ഷേക്കും. ക്രോപ്പി ക്രോപ്പി അവസാനം കോപ്പെന്നും പറഞ്ഞ് ഇത്രമാത്രം കിട്ടി :)

കിരണ്‍സേ, ഇതല്ലേ പാട്ടുകാര്‍ പടം കണ്ടാലുള്ള ഗുണം. എനിക്കാണെങ്കില്‍ തുള്ളി നീലം ഹായ് റീഗല്‍ തുള്ളിനീലം ഹായ് ഹോയ് എന്ന പാട്ടേ വരൂ (ചുമ്മാതാണേ) നന്ദിയപ്പാ :)

ഹല്ല, ഇതാര്, ബിരിയാണിക്കുട്ടിയോ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? കമന്റ് കലക്കി :)

ഇത്തിരിയേ, ആ ഓഫിനു പെരുത്ത് നന്ദി. ഇടയ്ക്കിതൊക്കെ ഇല്ലെങ്കില്‍ നമ്മളെല്ലാം മൊത്തത്തില്‍ സീരിയസ്സായി പോവൂല്ലേ :)

ചെറിയപൂവേ, സ്വാഗതം. അടിപൊളി പോസ്റ്റിട്ടിട്ടുണ്ടല്ലേ, മൊത്തം വായിക്കട്ടെ.

പൊവപ്പാ, പൊതുവപ്പാ, പൊതുവാവപ്പാ, പൊതുവാളപ്പാ, നന്ദിയപ്പാ (പോയതിനല്ലപ്പാ, വന്നതിനാണപ്പാ) :)

സുനീഷേ, താമരം‌ബാള്‍, താമ്പരം‌ബാള്‍, താമ്പരത്തെ അമ്മാള്‍ :) കൊള്ളാം.

ഉണ്ണിക്കുട്ടാ, തന്നെ തന്നെ.

അംബിയേ, ഹ...ഹ... കണ്‍ഫ്യൂഷനായെങ്കില്‍ സമാധാനമായി :)

ചക്കര്‍, :):):)::::))))

ബാബുവണ്ണാ, സത്യം പറഞ്ഞാല്‍ ഞാന്‍ ഉത്തരം മുട്ടിയായിപ്പോയി-ഇന്റര്‍വ്യൂവിനൊക്കെ പോകുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം കേള്‍ക്കുമ്പോളുള്ള പ്രതീതി. സാജന്‍ രക്ഷപെടുത്തി :)

പുട്ടാലുവേ, എന്റെ പടര്‍പ്പവകാശ ശ്ലോകങ്ങളൊക്കെ വായിച്ചില്ലേ :)

സാജാ, ലേറ്റായാലെന്താ, ലേയ്‌റ്റസ്റ്റായി ആന്തൂറിയവും ഓര്‍ക്കുട്ടും കൊണ്ടുവന്നില്ലേ :)

ആന്ദോളനം, ദോളനം സ്റ്റൈലില്‍ സര്‍ഗ്ഗം പാട്ട് ആന്തൂറിയമിട്ട് പാടിയാലോ (എന്നെ തല്ലിയാല്‍):)

എല്ലാവര്‍ക്കും നന്ദി.

qw_er_ty

Sat Jun 09, 07:20:00 AM 2007  

Post a Comment

Links to this post:

Create a Link

<< Home