Friday, April 13, 2007

കലേഷിനും സിജുവിനും പിറന്നാളാശംസകള്‍

നിഷാദും ദേവേട്ടനുമൊക്കെ കലേഷിന്റെ പിറന്നാളിന് കലേഷിന്റെ തന്നെ ഫോട്ടോകളിട്ടപ്പോള്‍ എനിക്ക് ഹോര്‍ലിക്സായി, കോം‌പ്ലാനായി, വട്ടായി. എന്റെ കൈയ്യിലാണെങ്കില്‍ കലേഷിന്റെ ഫോട്ടോയൊട്ടില്ല താനും. ആകപ്പാടെ വെപ്രാളമായി. എന്തിടണം... കലേഷെന്ന് കേട്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നതിതൊക്കെയാ... ഇതിലേതിടണം?

ഇതിട്ടാല്‍ മതിയോ...?



അതോ ഇതായാലോ...?



എന്നാല്‍ പിന്നെ ഇത് തന്നെ കിടക്കട്ടല്ലേ.



ഇതാവുമ്പോള്‍ ആവനാഴി പറഞ്ഞ പ്രകാരം ഇത് ഒരുവശത്തുകൂടിയും കലേഷ് ഇതിന്റെ സൈഡ് പറ്റിയും പോവുകയാണെങ്കില്‍ ഇതിനെക്കാളും സ്പീഡില്‍ കലേഷിനും കലേഷിനെക്കാളും സ്പീഡില്‍ ഇതിനും പോകാന്‍ പറ്റാതെ ആപേക്ഷിക സിദ്ധാന്തം ആപ്പായി അമ്മാവന്‍ വണ്ടിയെ അപേക്ഷിച്ച് കലേഷിന്റെ വെലോസിറ്റിയും കലേഷിനെ അപേക്ഷിച്ച് അമ്മാവന്‍ വണ്ടിയുടെ വെലോസിറ്റിയും എല്ലാം പൂജ്യമായ്, ചന്ദ്രനായ്, താരമായ്, യ്യായ്യായ്...

സിജുവേ, ഇതില്‍ ഏതും കലേഷിന് പൂ പോലെ പുഷ്പം പോലെ പുഷപ്പുപോലുമെടുക്കാതെടുക്കാം. സിജു അങ്ങിനെയൊന്നും എടുത്ത് പൊക്കരുതേ. അരകല്ലാണെങ്കില്‍ പോലും കലേഷിനോട് ഒന്ന് താങ്ങിയേക്കാന്‍ പറയണേ. അരകല്ലിന്റെ പിള്ളക്കല്ല് ഒരു വിരലുകൊണ്ടെടുത്ത് പോക്കറ്റിലിട്ടിട്ട് തള്ളക്കല്ല് കക്ഷത്തിലും വെച്ച് കലേഷ് വീട്ടില്‍ കൊണ്ടുവന്ന് തരും. ആട്ടുകല്ലാണെങ്കിലും അങ്ങിനെ തന്നെ. ഒരു കക്ഷത്തില്‍ അത് വെച്ച് ബാലന്‍സ് ചെയ്യാന്‍ മറുകക്ഷത്തില്‍ ഒരു തേങ്ങായും വെച്ച് പുള്ളി സംഗതി ഹോം ഡെലിവറി.

കലേഷേ, സിജുവേ, ഇന്ന് വെള്ളിയാഴ്‌ചയാണ്. പോരാത്തതിന് പതിമൂന്നാം തീയതിയുമാണ്. ഇത് കണ്ട് വായിച്ച് മനസ്സില്‍ തോന്നുന്ന വികാരങ്ങളെല്ലാം ചെകുത്താന്‍ നിങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതാണ്. സ്വല്‍‌പം വെയിറ്റു ചെയ്യുക എന്ന എന്റെ തന്നെ തിയറി പ്രാവര്‍ത്തികമാക്കി എല്ലാം കടിച്ച് പിടിച്ച് പല്ലുകടിച്ച് കിടന്നുറങ്ങുക. നാളെ മേടം ഒന്ന്. എല്ലാം ശരിയാകും.

Labels: , , , , , , ,

12 Comments:

Blogger myexperimentsandme said...

ലേബലില്‍ പുല്ല് കഴിഞ്ഞ് സിജു വന്നതിന് ഞാന്‍ ഉത്തരവാദിയേ അല്ലേ. ബ്ലോഗറണ്ണന്‍ പറ്റിച്ചതാണേ.

Sat Apr 14, 03:30:00 AM 2007  
Blogger Mubarak Merchant said...

ഹഹഹഹ വ അക്കാരീ...
ചതിച്ചു കലക്കി മറിച്ചിട്ടുണ്ട് :)

Sat Apr 14, 01:16:00 PM 2007  
Blogger Kiranz..!! said...

ആശംസകള്‍ കലേഷ് സാഹബ് ആന്‍ഡ് സിജു മകന്‍..!

വക്കാരിയണ്ണാ :))

Sat Apr 14, 01:21:00 PM 2007  
Blogger kalesh said...

വക്കാരി ഗുരോ, രസികന്‍ പിറന്നാള്‍ സമ്മാനം!

ചിരിച്ച് ചത്തു!!!

താങ്ക്യൂ!!!

Sat Apr 14, 02:06:00 PM 2007  
Blogger sreeni sreedharan said...

തള്ളക്കല്ല് കക്ഷത്തില് വച്ചു വരുംന്ന്...ഹ ഹ ഹ
കലേഷേട്ടാ :)

വക്കാരിയേയ് ഗലക്കി.

Sat Apr 14, 02:18:00 PM 2007  
Blogger sreeni sreedharan said...

യ്യോ സിജൂനെ വിട്ടു പോയീ,

സിജൂന്‍റെ പേര് ഗിന്നസ് ബുക്കില്‍ വരുമാറാകട്ടെ, ഏറ്റവും പ്രായം കൂടിയ ബ്ലോഗ്ഗര്‍ എന്ന്, ഒരു നൂറ്റന്‍പത് വര്‍ഷത്തിനു ശേഷം. :)

Sat Apr 14, 02:22:00 PM 2007  
Blogger മുസ്തഫ|musthapha said...

This comment has been removed by the author.

Sat Apr 14, 02:49:00 PM 2007  
Blogger മുസ്തഫ|musthapha said...

കലേഷിനും സിജുവിനും സ്നേഹത്തോടെ പിറന്നാളാശംസകള്‍ നേരുന്നു :)

വക്കാര്യേ... ഇജ്ജാണ്ട മോന്‍... പച്ചാളത്തിന്‍റെ ബര്‍ത്ത് ഡേക്ക് പച്ചീര്‍ക്കിലി തന്നെ പിടിച്ചിടണം ട്ടാ... നടു കീറാന്‍ മറക്കേണ്ട :)



ഈ വക്കാരിക്കൊരു പിറന്നാളാശംസ എന്നാണാവോ നേരാന്‍ പറ്റുക:)

Sat Apr 14, 02:50:00 PM 2007  
Blogger P Das said...

കലേഷിനും സിജുവിനും പിറന്നാളാശംസകള്‍
:)
വക്കാര്യേ, നല്ല പോസ്റ്റ്.

Sat Apr 14, 04:46:00 PM 2007  
Blogger myexperimentsandme said...

എല്ലാവര്‍ക്കും നന്ദി. കലുമാഷേ, കായികപ്പുരുഷന്‍ കള്ളടിക്കുന്ന രീതിയില്‍ ഇതെടുത്തതിന് പ്രത്യേക നന്ദി. ഓവറാക്കിയോ എന്നൊരു പേടിയുണ്ടായിരുന്നു :)

എല്ലാവര്‍ക്കും വിഷു ആശംസകള്‍. വിഷ് ഊ വിഷു.

Sun Apr 15, 06:32:00 AM 2007  
Blogger Siju | സിജു said...

വക്കാരീ‍ീ‍ീ‍ീ...
നന്ദി നന്ദി നന്ദി
ബിര്‍ത്ത്ഡേ ഓഫും പിന്നെ വിഷുവും ആയതു കൊണ്ട് നാട്ടിലായിരുന്നു. ദിപ്പളാ കണ്ടത്.
ഇവിടേം ദേവേട്ടന്റെ പോസ്റ്റിലും പിന്നെ മെയിലായും ഓര്‍ക്കുട്ടിലുമെല്ലാം ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി.

ഓടോ : കലേഷേട്ടന്റെ ഒരു ഭാഗ്യം. ഒരേ പിറന്നാളായതു കൊണ്ട് എന്റൊപ്പം പോസ്റ്റീക്കേറാന്‍ പറ്റിയില്ലേ :-)

Mon Apr 16, 03:00:00 PM 2007  
Blogger Unknown said...

www0530

cheap jordans
fitflops outlet
ray ban sunglasses
cartier jewelry
louboutin pas cher
michael kors outlet
michael kors outlet
pandora charms
nhl jerseys
pandora charms sale clearance

Wed May 30, 02:48:00 PM 2018  

Post a Comment

<< Home