Friday, April 27, 2007

കളിയെന്നോടു വേണ്ടാ സിയാ

സിയ വളരെ കഷ്ടപ്പെട്ട് ആദിത്യ ചാരി (സ്റ്റില്‍‌സ് ചാരീടെ?)യുടെ പുസ്തകമൊക്കെ വായിച്ച് നാലഞ്ച് മണിക്കൂറുകൊണ്ട് രണ്ട് പടമൊക്കെ വരച്ച് വലിയ കാര്യത്തില്‍ ബ്ലോഗിലിട്ടപ്പോള്‍ എനിക്ക് സത്യത്തില്‍ ചിരിയാണ് വന്നത്. അതിനെക്കാളും പതിന്‍‌മടങ്ങ് ഉദാത്തമായ കലകള്‍ വളരെപ്പണ്ടേ വരച്ച് കൂട്ടിയിട്ട എന്നോടാണോ കളി-അതും മള്‍ട്ടി കളറില്‍.എന്തൊക്കയായാലും ഈ ഉദാത്തകലയുടെ സമര്‍പ്പണം ബിന്ദുവിന്. ഞാന്‍ ഫ്രീഹാന്‍ഡായി വരച്ച ഈ പടം കണ്ടിട്ടും എന്നെ വരദരാജനായി വരക്കാരനായി വക്കാരിയായി അംഗീകരിക്കില്ല എന്ന് പറഞ്ഞാല്‍ പിന്നെ മാസ്റ്റര്‍ പീസ് പുറത്തിറക്കാതിരിക്കാന്‍ പറ്റുമോ.

Labels:

28 Comments:

Blogger SAJAN | സാജന്‍ said...

വക്കാരി മാ‍ഷേ.. ഇതു അത്യൂത്തരാധുനികാധുനികാസൃഷ്ടിയാണല്ലേ.. ഇനി സിയേടേ പടങ്ങള്‍ ആര്‍ക്കു വേണം?

പക്ഷേ ഈ മോര്‍ഫിങ്ങ് ചെയ്തത് എങനെയാ എന്നൊന്ന് പറഞ്ഞാല്‍ നന്നായിരുന്നു..
ഒരു ഡൌട്ട് .നിങ്ങള്‍ക്കു കുടുംബം ഒന്നുമില്ലേ, ..ഇത്രയും സമയം കലക്കായി മാറ്റി വച്ചതു കൊണ്ട് ചോദിക്കുന്നതാ?
ഓടോ ( ഞാന്‍ ഒന്നു രണ്ടാഴ്ച ഇവിടെഉണ്ടാവില്ല.. പാപ്പുവാ ന്യൂ ഗിനിയ യില്‍ ഒരു ഒഫിഷ്യല്‍ ടൂര്‍)

Fri Apr 27, 10:02:00 AM 2007  
Blogger Inji Pennu said...

ഇത് വക്കാരിജി എന്തെങ്കിലും തുടച്ചപ്പൊ പറ്റിയതാണൊ? :)

Fri Apr 27, 10:47:00 AM 2007  
Blogger സു | Su said...

വക്കാരീ, വിഷുവിന് റിഡക്‍ഷന്‍ സെയില്‍ ഉള്ളിടത്തുപോയി ഷര്‍ട്ടും സാരിയും വാങ്ങും എന്ന് പറഞ്ഞപ്പോഴേ ഞാന്‍ വിചാരിച്ചതാ. കാശും പോയി കളറും പോയി.

Fri Apr 27, 01:45:00 PM 2007  
Blogger തമനു said...

ഹോ ... വക്കാരി ... സമ്മതിച്ചു തന്നിരിക്കുന്നു.

ആ ആനയ്ക്കെന്താ, ചിക്കന്‍ പോക്സൂ പിടിച്ചോ, അതോ ഇലൂമിനേഷന്‍ ബള്‍ബ് തൂക്കിയിട്ടിരിക്കുന്നോ ...?

Fri Apr 27, 02:16:00 PM 2007  
Blogger ആഷ | Asha said...

ഉദാത്തം! ഇത്രയും മഹത്തരമായ സ്യഷ്ടി ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.;)
ഒരു എക്സിബിഷന്‍ നടത്തി കൂടേ?

ദൈവമേ എന്തൊക്കെ കാണാണമിവിടെ

Fri Apr 27, 02:41:00 PM 2007  
Blogger വല്യമ്മായി said...

പണ്ട് പച്ചാനയോട് അസൂയ മൂത്ത് അതുല്യെച്ചി തമോഗര്‍ത്തം വര്‍ച്ചത്ര എത്തിയിട്ടില്ല.എന്നാലും കൊള്ളാം

Fri Apr 27, 02:46:00 PM 2007  
Blogger Siju | സിജു said...

ഭയങ്കരം തന്നെ..

Fri Apr 27, 03:30:00 PM 2007  
Blogger കരീം മാഷ്‌ said...

ചിത്രത്തിനു താഴെ ഈ വരികള്‍ വായിച്ചപ്പോള്‍ എന്റെ ചിരി ഞരമ്പു പൊട്ടിട്ടോ

“അടിച്ചുമാറ്റിയാല്‍ © വിവരമറിയും
മാ © നിഷാദ്
പാടില്ല പാടില്ല നമ്മെ നമ്മള്‍ © പാടെ മറന്നൊന്നും ചെയ്യരുതേ പ്ലീസ്
ഞാന്‍ © കാലുപിടിക്കാം“

Fri Apr 27, 03:37:00 PM 2007  
Anonymous ബെന്നി::benny said...

വക്കാരിയേ, ഇതെന്താ സാധനം? അണ്ണാറക്കണ്ണനോ പൂച്ചയോ എലിയോ അതോ ആനയോ? തൂങ്ങിക്കിടക്കുന്ന മാമ്പഴങ്ങള്‍ക്കെന്താ രണ്ടുനിറം? ഒരു മാമ്പഴം ചീഞ്ഞുപോയോ?

താഴെയിരിക്കുന്ന കസേര (അതോ മുക്കാലിയോ) ആര്‍ക്കുള്ളതാണ്..

ഹെന്റമ്മോ ഇതുതന്നെ ഉദാത്തകല!!

Fri Apr 27, 06:17:00 PM 2007  
Blogger പച്ചാളം : pachalam said...

ഇന്നലെ നാഷ്ണല്‍ ജിയോഗ്രാഫിക്കിന്‍റെ സൈറ്റില് കണ്ടതേ ഉള്ളൂ, അപൂര്‍വ ഇനം ജീവിയെ കണ്ടെന്ന്...
ഇതു കണ്ടാ നാഷ്ണല്‍ ജിയോക്കാര് കമ്പനി പൂട്ടും.

Fri Apr 27, 06:39:00 PM 2007  
Blogger പൊന്നപ്പന്‍ - the Alien said...

ആ രണ്ടു പിങ്കു കസേരയും നാലു മെഴുതിരിയുള്ള ബെര്‍തെ..ഡായി കേക്കും ആണെനിക്കങ്ങ് ബഹുത്ത് പിടിച്ചത്. ആനക്കു പുള്ളി വന്നതല്ലാന്നു മനസ്സിലായി.. ഇപ്പുറത്തുള്ളൊരു ജിറാഫാ അത്. പക്ഷേ.. മറ്റേതെന്തര് ജീവി???

ലയണ്‍ കിങ്ങ് സിലിമേല് ഇതേ ടോണിലുള്ള ഒരു ചുവര്‍‌ചിത്രകലാ സാങ്കേതിക പടം ഉണ്ട്. ആദ്യമോര്‍‌ത്തു അതാന്ന്.. എന്നാലും എന്റെ വക്കാരീ.. ഞാന്‍ ജപ്പാനിലേക്കു വരാന്‍ പോണ്..മീന്‍ അവിയല്‍ ഉണ്ടാക്കിത്തരാന്‍.. എനിക്കും കൂടെ ഇതൊക്കെയൊന്നു പഠിപ്പിച്ചു താ..

Fri Apr 27, 07:05:00 PM 2007  
Blogger Dinkan-ഡിങ്കന്‍ said...

വാക്കര്യേയ്. ഈ വിദ്യ ഡിങ്കനും അറിയാം.
പേപ്പറില് അഞ്ചാറ് കളറ് വെള്ളം നിറച്ച് കുപ്പി വെച്ച് ഒണക്കമീന്‍ ചുട്ടത് മുകളില്‍ കെട്ടിത്തുക്കി പൂച്ചേനെ അതില്‍ ചാടിച്ചാല്‍ ഇമ്മാതിരി പടം വരും.
കൊള്ളാം ട്ടാ. പക്ഷേ ഡിങ്കന്‍ കണ്ട് പ്ടിച്ച്

Fri Apr 27, 08:09:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

എന്റെ ഉദാത്തമായ കലാസൃഷ്ടിക്ക് പുല്ലിന്റെ വിലയെങ്കിലും കൊടുത്ത കലാ സ്നേഹികളേ, ഞാന്‍ സിയയെ നാലു പറഞ്ഞതാണെന്ന് വിചാരിച്ച് ഓടിവന്ന് ആരെങ്കിലും ഇള നിള കളഭ്യരായെങ്കില്‍ മാപ്പ്.

സാജന്‍ സാജന്‍ ഓ മേരാ സാജന്‍, “ഇതു അത്യൂത്തരാധുനികാധുനികാസൃഷ്ടിയാണല്ലേ“എന്നല്ല, “ഇതു അത്യൂത്തരാധുനികാധുനികാസൃഷ്ടിയാണല്ലോ” എന്നാണ് വേണ്ടത് :) ഒരു അത്യന്താധുനികനാകാന്‍ ഫാമിലി സെന്റിമെന്റ്സ് ഒന്നും പാടില്ല എന്ന് പണ്ടേ എന്റെ സാര്‍ പറഞ്ഞിരുന്നു :) ആദ്യം വന്ന സാജന് നന്ദിയര്‍പ്പിച്ചുകൊണ്ട് ഞാനൊരു പടം വരയ്ക്കട്ടെ? അധികം സമയമൊന്നുമെടുക്കൂല്ല.

ഇഞ്ചിയേ, അല്ലെങ്കിലും ഉദാത്തന്മാരെ മനസ്സിലാക്കാന്‍ ആള്‍ക്കാര്‍ക്ക് വലിയ വെയിറ്റാണല്ലോ. മുറ്റത്തെ കിണറിനടപ്പില്ലാന്നല്ലേ അല്ലേലും...

ഹ...ഹ... സൂ, ആ ഒരു ആംഗിളില്‍ ചിന്തിച്ചില്ലായിരുന്നു. എന്നാലും സൂവും എന്റെ ഉദാത്ത കലാസൃഷ്ടിയുടെ ഉദാത്തത മനസ്സിലാക്കിയില്ലല്ലോ :)

ഹെന്റെ തമന്നൂ, അത് ആനയുടെ തലയില്‍ ജിറാഫ് കഴുത്ത് വെച്ച് റെസ്റ്റെടുക്കുന്നതല്ലേ ശ്ശോ

ആഷേ, ഇതൊന്നുമൊന്നുമല്ല, മഞ്ഞുമലയുടെ മുകളിലെ മൊട്ടുസൂചി എന്നൊക്കെ കേട്ടിട്ടില്ലേ, വരാനിരിക്കുന്നതല്ലേ ഉള്ളൂ, വഴിയില്‍ തങ്ങാതിരുന്നാല്‍ മതി :)

വല്ല്യമ്മായീ, സമ്മതിച്ചു തരില്ല. സമ്മതിച്ചു തരില്ല. എനിക്ക് വനിതാലോകച്ചിത്രമത്സരത്തിലും സമ്മാനമുണ്ടല്ലോ. സര്‍ട്ടിഫിക്കറ്റുമുണ്ട്. ങാ ഹാ :)

സിജൂ, ഭയങ്ക്രം എന്നല്ലേ ഉദ്ദേശിച്ചത്, അവസാനം ഒരു “ന്‍” ഇല്ലല്ലോ :)

കരീം മാഷേ, ഇനി ആ എഴുതിയത് ആരെങ്കിലും അടിച്ചുമാറ്റാതിരിക്കാന്‍ എന്തെഴുതണമെന്ന് ആലോചിച്ച് ലൂപ്പിലായി.

ബെന്നിയേ, എന്റെ നല്ല മൂത്തുപഴുത്ത മൂന്ന് കൂഴച്ചക്കകളെ വെറും മാമ്പഴമാക്കിയോ? മുക്കാലി... എനിക്ക് തന്നെ (ഹിസ് ഹൈനസ് അബ്‌ദുള്ളയില്‍ എല്ലാം തികഞ്ഞ ആള്‍ വേണമെങ്കില്‍ ഞാന്‍ തന്നെ വേണ്ടിവരും എന്ന് മാമുക്കോയ പറഞ്ഞപ്പോള്‍ ചിരിച്ച ചിരി എന്റെ മുഖത്ത്). എന്തായാലും എന്റെ ഉദാത്തനെ ഇത്ര നല്ലപോല വിശകലനം ചെയ്യാനുള്ള ധൈര്യം ബെന്നിക്ക് മാത്രം :)

പച്ചവെള്ളാളമേ, അപ്പോള്‍ സ്ക്രീനിനകത്ത് ആളു ലൈവാകുന്ന ടെക്‍നോളനി നാട്ടിലുമെത്തിയോ. നാറ്റിയോണലണ്ണന്മാര്‍ സ്ക്രീനിനത്തുനിന്ന് നോക്കിയപ്പോള്‍ ദോ ഇരിക്കണൂ, പച്ചാളം :)

പൊന്നപ്പനദളിയാ, ആ മറ്റേ ജീവി ഏതാണെന്ന് തലകുത്തി നിന്നിട്ടും എനിക്ക് ഇപ്പോള്‍ യാതൊരു പിടുത്തവും കിട്ടുന്നില്ല. ഒട്ടകമാകാനുള്ള ഒരു ചെറിയ പോസിലുള്ള ഈറ്റബിലിറ്റിയുണ്ടോ? ജപ്പാനിലേക്ക് പോയിട്ട് ഇനി യാതൊരു കാര്യവുമില്ല കേട്ടോ :)

അയ്യട ഡിങ്കാ, പൂച്ചയല്ല, ഡിങ്കന്‍ തന്നെ ചാടി നോക്കിക്കേ, ഇതുപോലൊന്ന് വരില്ല.

Sat Apr 28, 06:16:00 AM 2007  
Blogger ബിന്ദു said...

അയ്യോ എനിക്കു സമര്‍പ്പിച്ച ഈ ഉദാത്തസൃഷ്ടി കണ്ടിട്ട് ഒന്നും മിണ്ടാതെ പോയാല്‍ വക്കാരിയ്ക്കെന്നെ പറ്റി എന്തു തോന്നുമെന്നു എനിക്കു വെറുതെ ഒരു മാത്ര... രക്ഷയില്ല വക്കാരി. വക്കാരിയെ പോലെ പറയാന്‍ ഈ ജന്മത്ത് എനിക്കു സാധിക്കില്ല എന്നെനിക്കു മനസ്സിലായോന്ന് വക്കാരിക്കു മനസ്സിലായോന്ന് എനിക്കു മനസ്സിലായി. :) ഇതുകൊണ്ടൊന്നും ഞാന്‍ സമ്മതിക്കൂല്ലാട്ടൊ. വേറേ പടമിട്.(നാനിയുണ്ട് ട്ടൊ.:)))

Sat Apr 28, 06:21:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്ക് പെന്‍ഡുലമാഡിയാഡി ബിന്ദു വന്നല്ലോ :)

Sat Apr 28, 06:27:00 AM 2007  
Blogger Pramod.KM said...

ഈ പടം കണ്ടതിനു ശേഷമാണ്‍ ഇന്നലെ പൂരത്തിനു കുടിച്ച സോജുവിന്റേം തിന്ന ദോശയുടെം ചമ്മന്തിയുടെം കിക്ക് വിട്ടത്.;)

Sat Apr 28, 09:23:00 AM 2007  
Blogger റീനി said...

അപ്പോ വക്കാരി നേഴ്‌സറിസ്ക്കൂളിള്‍ വരച്ച പടങ്ങളൊക്കെ നിറം മങ്ങാതെ അമ്മ സൂക്ഷിച്ച്‌ വച്ചിരുന്നുവല്ലേ.

ആനക്കുട്ടീടെ കൂട്ടുകാരി എന്തു ജീവിയാ?

Sat Apr 28, 10:03:00 AM 2007  
Blogger അഗ്രജന്‍ said...

ആപ്പീ റ്റൂ യൂ വക്കാരീ... ആപ്പീ റ്റൂ യൂ :)

Sat Apr 28, 02:32:00 PM 2007  
Blogger Peelikkutty!!!!! said...

നൊസ്റ്റാള്‍‌ജീ‍ീ‍ീ..നൊസ്റ്റാള്‍‌ജീ‍ീ‍ീ..

Sat Apr 28, 02:40:00 PM 2007  
Blogger ചേച്ചിയമ്മ said...

കഷ്ടം...കഷ്ടം...വക്കാരി നമ്മളോട് പറയാന്‍ ഉദ്ദേശിച്ച കാര്യം ആര്‍ക്കും മനസ്സിലായില്ലെന്ന് വെച്ചാല്‍ ....അതും പറഞ്ഞുതരാന്‍ ഈ ഞാന്‍ തന്നെ വേണ്ടിവന്നു.(എന്റെ ബുദ്ധിയേ..ഹൌ..)

വക്കാരി(ആന)യും,വക്കാരിണി അതോ വക്കാരിത്തിയോ(പുള്ളിസാരിയുടുത്ത ജിറാഫ്)യും,ഒന്നാമത്തെ സന്തതി(നാല് വയസ്സുമാ‍ത്രമേ ഉള്ളൂ എന്നതു കൊണ്ട് സ്വഭാവം-വ്യക്തിത്വം എന്നും പറയാം-മുഴുവന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതു കൊണ്ട് മുഖം വ്യക്തമാക്കിയിട്ടില്ല.)യുടെ നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്.ഒഴിച്ചിട്ടിരിക്കുന്ന ആ ഇരിപ്പിടം ഒന്നാമത്തെ സന്തതിയുടെ അടുത്ത പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാള്‍ കൂടിയുണ്ടാവുമെന്നതിന്റെ സൂചനയാണ്.
വക്കാരിയുടെ ഈ പിറന്നാള്‍ സന്ദേശം ഉഗ്രന്‍...കിടിലന്‍...


കുട്ടി വക്കാരിക്ക് എന്റെ പിറന്നാള്‍ ആശംസകള്‍..

(ഈ വക്കാരി ബാച്ചിയാണോ എന്തോ?..ഈ..ശ്ശ്വരാ ഓടാം....അല്ല ഞാന്‍ എന്തിനാ ഓടുന്നെ...എന്നെ ഇവിടെ ആരും അറിയില്ലല്ലോ.)

Sat Apr 28, 04:04:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

പിന്നെവന്ന പറമോഡ്, റീനി, അഗ്രജനഗ്രഗണ്യന്‍, പീലിക്കുട്ടി, ചേച്ചിയമ്മ എന്നിവര്‍ക്കും നന്ദി, നമസ്ക്രാര്‍.

ചേച്ചിയമ്മേ, നല്ല വിശകലന്‍. പക്ഷേ കാലം മാറിപ്പോയി. ഇത് എന്റെ നാലാം പിറന്നാളാഘോഷത്തിന്റെ നോവാള്‍‌ജിക്ക് പട്ടഗ്രാഫല്ലേ. കേക്കിനു ചുറ്റുമിരിക്കുന്നവര്‍ വീട്ടുകാരല്ല, കൂട്ടുകാര്‍ :)

Sun Apr 29, 03:15:00 AM 2007  
Blogger കുറുമാന്‍ said...

വക്കാരീ....ഇങ്ങളൊരു സകലകൊലാ വല്ലഭന്‍ തന്നെ :)

Sun Apr 29, 03:39:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

സകല കൊലാ വല്ലഭായി പട്ടേല്‍ അല്ലേ കുറുമയ്യാ. എങ്കിലും പുട്ടിനിഷ്ടം എനിക്കിപ്പോഴും പാളയം കോടനും പപ്പടവും തന്നെ. പൂവനും പാലും നല്ല കോമ്പിനേഷനാണ്. ഏത്തനാണെങ്കില്‍ ഏത്തയ്ക്കായപ്പമുണ്ടാക്കണം.

(കളി എന്നോടു വേണ്ടാ കുറുമയ്യാ എന്നൊരു തലക്കെട്ടില്‍ അടുത്ത ഒരു പടമിട്ടാലോ) :)

Sun Apr 29, 03:46:00 AM 2007  
Blogger വേണു venu said...

കുറുമാന്‍ പറഞ്ഞ കട്ടളയുടെ വശം ചാരി ഞാനും നിൽപ്പുണ്ടു് വേണുവണ്ണോ എന്ന വിളീ കേള്‍ക്കാന്‍‍.:)

Sun Apr 29, 03:48:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ... വേണുവണ്ണനും കണ്ടോ എന്‍‌കൊല. യിനിയിപ്പോയെന്നാ വേണു(ണം)വണ്ണന്‍ (“യ” യ്ക്ക് കടപ്പാട്, യാദിത്യന്‍).

Sun Apr 29, 03:55:00 AM 2007  
Blogger നിമിഷ::Nimisha said...

ഹെന്റമ്മോ...എത്ര ഉദാത്തമായ കലാസൃഷ്ടി! കല വഴിഞ്ഞൊഴുകുന്ന വക്കാരി ചിത്രങ്ങള്‍ പുറം ലോകം കാണിയ്ക്കാന്‍ ആരുമില്ലേ ഈ ബൂലോഗത്ത്? :)

Sun Apr 29, 04:20:00 PM 2007  
Blogger സുജിത്‌ ഭക്തന്‍ said...

തന്നെ എടുത്ത പടങ്ങളാണെന്നു വിശ്വസിക്കുന്നു. കൊള്ളാം നല്ല ബ്ലോഗ്‌.
കീപ്‌ ഇറ്റ്‌ അപ്‌

Wed May 02, 08:04:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

ആരുമില്ലെന്ന് തോന്നുന്നു, നിമിഷേ, അതുകൊണ്ടല്ലേ ഞാന്‍ തന്നെ... :)

സുജിത് ഭക്താ, ഒരു ഫോട്ടോ ഒഴിച്ച് ഈ ബ്ലോഗിലെ ബാക്കിയെല്ലാ കൃതികളുടെയും ഫുള്‍ എടുപ്പവകാശം എനിക്ക് തന്നെ. കീപ്പിറ്റപ്പിക്ക് നന്ദി കേട്ടോ :)

Thu May 03, 08:07:00 AM 2007  

Post a Comment

<< Home