കണ്ണന്‍ ദേ വണ്ടി
ആരുമില്ലാത്ത ഒരു മുറിയില്‍ കമ്പ്യൂട്ടറും തുറന്ന് വെച്ച് ഈ പടം സ്ക്രീന്‍ മൊത്തമാക്കി മാറ്റി ഒരു കണ്ണടച്ച്പിടിച്ച് പടത്തില്‍ തന്നെ ഒരു മിനിറ്റ് തുറിച്ച് നോക്കുക. ഒരു ത്രിമാന ദൃശ്യം കാണുന്നില്ലെങ്കില്‍ മറ്റേ കണ്ണടച്ച് പിടിച്ച് ഒരു ഒരുമിനിറ്റും കൂടി തുറിച്ച് തന്നെ നോക്കുക. എന്നിട്ടും ത്രിമാനത്തില്‍ ഒന്നും കാണുന്നില്ലെങ്കില്‍ രണ്ടുകണ്ണും അടച്ച് പിടിച്ച് നല്ല നാലു ചീത്ത ദ്വൈമാനത്തില്‍ അപമാനത്തിലാക്കാന്‍ പറയുക, എന്നെ. രണ്ടു ചെവിയും പൊത്തി ഞാന്‍ കേട്ടോളാം.
(ഒരു കണ്ണടച്ചുപിടിച്ചുള്ള എക്സര്‍സൈസ് ആയതുകൊണ്ട് ഓഫീസിലിരുന്ന് ഒരു കാരണവശാലും ഇത് ചെയ്യരുത്).
Labels: മൂന്നാര്‍ മാട്ടുപ്പെട്ടി കുണ്ടള ടോപ്സ്റ്റേഷന് സ്മഗ്ളേഴ്സ് ലെയിന്‍
21 Comments:
ഞാന്‍ എന്തൊക്കെയോ കണ്ടു. :|
ഇത് ഏപ്രില്‍ ഒന്നിന് ഇടുന്നതായിരുന്നു നല്ലത്. ഹിഹിഹി.
പടം കൊള്ളാം...
പക്ഷേ ആ കണ്ണടച്ചു പിടിക്കാന്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് അങ്ങോട്ട് വക്കാരിമഷ്‌ടിയില്ല.
ഇടക്കിടക്ക് നാട്ടില്‍ പോകുന്നോ..?
ഈ എക്സര്‍സൈസ് ലാപ്ടോപ്പ് ഉണ്ടെങ്കില്‍ നാലാളു കൂടിയിരിക്കുന്ന സ്ഥലത്തു പോയി ചെയ്തു നോക്കുക. ത്രിമാനവും ദിമാനവും മാത്രമല്ല നക്ഷത്രവും പൊന്നീച്ചയേയും ചിലപ്പോ കാണാന്‍ സാധിച്ചേക്കും.
എന്താ ഇത്ര വൈകീത്?
(72 മണിക്കൂര്‍ ലേറ്റാ കണ്ണന്റെ വണ്ടി, ആദ്യം കമന്റിട്ട ചേച്ചീം പറഞ്ഞില്ലേ :)
@#$,&$@#,&%$@,@#$
നാലും കേട്ടല്ലോ,ഇനിയും വേണോ?
ഇപ്പോള്‍ ഒരു കണ്ണന്‍ ദേവന്‍ ചായ മധുരമില്ലാതെ കുടിച്ച പോലെ.ഹഹ.
വക്കാരിമിഷ്ടാ... കലക്കിയെന്‍റിഷ്ടാ :)
പോസ്റ്റിന്‍റെ പേരില്‍ അവസാനം ‘യപ്പ’ മിസ്സിങ്ങ് :)
ഞാനാ തേയില കൊളുന്തുകള്‍ക്ക് മുകളിലൂടെ താഴോട്ടൊന്ന് നോക്കി... ഹോ... എന്തൊരു താഴ്ച...!
ശരിക്കും ഞങ്ങളെ ഫൂളാക്കീ ലോ,
‘കണ്ണന്ദേവന്‍റ്റീ’ പ്രമോദ്മാഷു കുടിച്ചു.:-)
ചമ്മീ ന്നു പറഞ്ഞാമതീലോ, ന്നാലും 72 മണിക്കൂര്‍ ലേറ്റാ കണ്ണന്‍ ദേവണ്ടീ... ഒന്നാന്തി കിട്ടീരുന്നെങ്കില്‍ ഇതിലെ ഡിങ്കോലാഫി എപ്പൊ പിടികിട്ടീന്നു ചോദിച്ചാല്‍ മതി..
നന്നായിരിക്കുന്നു... ആനത്തലയിലെ ആശയം...
നന്ദി ജീ:)
കണ്ണന്തേവണ്ടി ആരോ നുള്ളിയെടുത്തിട്ടുണ്ടല്ലോ. ഹൊ, നോക്കെത്താദൂരത്ത് കണ്ണും നട്ട് കുറെ നേരമിരുന്നു നോക്കിയെങ്കിലും ഒന്നും കണ്ടില്ല.
(ഓ, ആ ബ്രാക്കറ്റിലിട്ടിരിക്കുന്നത് ഇപ്പോഴാ വായിച്ചത് :) )
വല്യ സ്റ്റൈലില്‍ ഞാന്‍ ബെറ്റിയോട്(എന്റെ വൈഫ്) പറഞ്ഞു നീ ഒരു കണ്ണടച്ച് പിടിച്ചു ഇതൊന്നു നോക്കിയേ.. നല്ല 3 ഡൈമെന്‍ഷനില്‍ ഇതു കാണുന്നത് കണ്ടോ?
കുറെനേരം അവള്‍ തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ട് രൂക്ഷമായി എന്നെ ഒന്നു നോക്കിയിട്ടു തിരിച്ചു നടന്നു പോയവഴിയില്‍ ഇത്രയും കൂടെ പറഞ്ഞു.. രാവിലെ എഴുന്നേറ്റപ്പോള്‍ ഇങ്ങേര്‍ക്കു കുഴപ്പമൊന്നുമില്ലായിരുന്നല്ലോ ദൈവമേ! എന്നാലും എന്നോടിതു വേണ്ടായിരുന്നു ഫോട്ടോഗ്രാഫറേ.. എന്തായാലും നമ്മള്‍ തമ്മില്‍ മുന്‍പരിചയം ഒന്നും ഉണ്ടായിരുന്നില്ലല്ലോ അതു കൊണ്ടു തന്നെ മുന്‍ വൈരാഗ്യവും!
:)
യ്യോ, അയ്യോ അയ്യയ്യോ, നാട്ടുകാരേ, പണ്ട് ഭൌതികകൌതികത്തിലോ മറ്റോ വായിച്ച ഓര്‍മ്മ വെച്ച് ഇതുപോലുള്ള പടങ്ങളില്‍ ഒരുകണ്ണടച്ച് സൈറ്റടിച്ചിരുന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ത്രിമാനം കാണുമെന്ന് വായിച്ച ഓര്‍മ്മ വെച്ച്... ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിച്ച് ഊറിച്ചിരിച്ചുകൊണ്ട് പറയട്ടെ, ഞാനങ്ങിനെ സൈറ്റടിച്ച് നോക്കിയപ്പോള്‍ എനിക്ക് ആ കിളുന്ത് കൊളുന്തൊക്കെ ഇങ്ങിനെ ഒരു ത്രിമാന രീതിയിലൊക്കെ തോന്നിയിരുന്നു എന്നാണ് തോന്നിയതെന്ന് തോന്നുന്നോ എന്നൊരു സംശയം ഇപ്പോഴും ഇല്ലാ തില്ലാ തില്ലാ...
അല്ലാതെ ത്രിമാനം എന്ന് ഞാനുദ്ദേശിച്ചത് മൂന്നു മാനം അല്ലേയല്ലേ. മൂന്നാറില്‍ മൂന്നാറുണ്ടെങ്കിലും മൂന്നുമാനം കാണുമെന്നൊക്കെ ആരെങ്കിലും പറയുമോ? ആകപ്പാടെ എനിക്കുണ്ടായിരുന്ന ഒരുമാനത്തിന്റെ പകുതിയും കൂടി വിമാനം കയറി അക്കരയ്ക്ക് പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ :(
എല്ലാവരെയും നീര്‍ ആശയുടെ കാണാക്കയങ്ങളില്‍ തള്ളിയിട്ടതിന് സ്വോറി. ഞാനൊരു പറ്റീരുകാരനല്ലേ
അല്ലേയല്ലേയല്ല :)
കുത്തിയിരുന്നെഴിതിയുണ്ടാക്കിയ നീണ്ട കമന്റ് ഗൂഗിളമ്മച്ചി കൊണ്ടുപോയി വക്കാരി.
ഇപ്പോ ഗവേഷണം, മാട്ടുപെട്ടിയിലും, കണ്ണന്ദേവണ്ടീയിലുമായോ? തേയില നുള്ളേണ്ട സമയം കഴിഞ്ഞൂന്നൊന്നു പറഞ്ഞോളൂ. തളിരൊക്കെ മൂത്തു മുരടിച്ചു. ഗമ്പ്ലീറ്റ് ഗണ്‍സൈന്മെന്റ്റ് റിജക്റ്റാകും :)
ഞാന്‍ നോക്കിയപ്പ ത്രിമാനം കണ്ടു.
കണ്ടപ്പാ... കണ്ടു...
ഇതെന്താ ആരുമൊന്നും കാണാത്തത് ആവോ? ഞാന്‍ കണ്ടല്ലൊ വിമാനം.:)(വക്കാരി.. വേല വേലായുധന്റെ അടുത്തുവേണ്ടാട്ടോ. ;) )
:)
വക്കാരി ജീ,
ഫോട്ടോകള്‍ക്കൊക്കെ ഒരു കാനൊണ്‍ ഈ-ഓ-എസ് മണം. “കണ്ണന്‍ ദേ വണ്ടി” ശരിക്കും ആസ്വദിച്ചു, ത്രീ ഡയമന്‍ഷനില്‍ തന്നെ. പൂമ്പാറ്റയിലോ, ലാലുലീലയിലോ മറ്റോ ഇത്തരം (2-ഡിയെ 3-ഡിയില്‍) കാണലുകളെപ്പറ്റി ഞാനും വായിച്ചിരുന്നു, പണ്ട്...
കാമറയും, അനുബന്ധങ്ങളും മറ്റും കൂടെ അറിയാന്‍ ആഗ്രഹമുണ്ട്...
യാസിര്‍
ഏതൊ നല്ല വണ്ടിയായിരിക്കുമെന്നവിചാരിചു കയറിയതായിരുന്നു. പക്ഷെ വണ്ടിയല്ല .. മനുഷ്യന്‍ വടിയായിപ്പൊയി ..
കൊള്ളാം :)
കണ്ണന്‍ ദേ വണ്ടി കാണാന്‍ പിന്നെ വന്ന കുറുമയ്യ, തിത്തിരി, സിജു, ബിന്ദു, ചക്കര, യാസിര്‍, ആറേഏ തുടങ്ങിയവര്‍ക്ക് നന്ദി, നമോവകം.
കുറുമയ്യാ, അങ്ങിനെയൊന്നുമില്ല, ചുമ്മാ ഞങ്ങടെ തോട്ടമൊക്കെ ഒന്ന് നോക്കാന്‍ പോയപ്പോള്‍ നോക്കിപ്പോയതല്ലേ. അറുപത് കൊല്ലം കൂടി കഴിഞ്ഞാല്‍ പാട്ടം തീര്‍ന്ന് തിരിച്ച് കിട്ടുമല്ലോ. കേട്ടിട്ടില്ലേ, പൂഞ്ഞാര്‍ രാജകുടുംബം എന്നൊക്കെ. അത് തന്നേന്ന് :)
സിജുവേ, അതിലൊരു മാനം എന്റെ പോയ മാനം, പൂമാനം :)
ഇത്തിരിയേ, അപ്പോള്‍ കണ്ടല്ലേ. മാനം പോയി :)
ബിന്ദുവേ, വേല വേലായുധനെ പഠിപ്പിച്ചിക്കരുതല്ലേ. മാനം പിന്നേം പോയി :)
ചക്കരേ, ചിരിച്ചോ ചിരിച്ചോ :)
യാസിറേ, ഇത് ഒരു നിക്ക് കൈമറ അമ്പതെണ്ണം ഇടികൊടുത്ത് ഓണാക്കിവെച്ചെടുത്തത്. കൈമറ വിശദാശംസങ്ങള്‍ പറഞ്ഞാല്‍ തീര്‍ന്നില്ലേ. ഈ കൈമറകൊണ്ട് അത്യുഗ്ര കലാസൃഷ്ടികള്‍ നടത്തുന്നവരൊക്കെ എന്നെ ഓടിച്ചിട്ട് തല്ലില്ലേ :)
ആറ് ഡബിളേയേ, പറ്റിപ്പോയല്ലേ. എനിക്കും പറ്റിപ്പോയി. സ്വാഗതം ഏന്റ് നന്ദ്രി :)
രണ്ട് കണ്ണും അടച്ചപ്പോള്‍ എന്തൊക്കെയോ കാണുന്നുണ്ട്.
(പടം ഇഷ്ട്ടമായി കേട്ടൊ)
kobe shoes
air max 97
adidas yeezy
adidas tubular x
adidas superstar shoes
michael kors handbags
birkin bag
golden goose
pg 1
louboutin shoes
Post a Comment
<< Home