നിഷാദും ദേവേട്ടനുമൊക്കെ കലേഷിന്റെ പിറന്നാളിന് കലേഷിന്റെ തന്നെ ഫോട്ടോകളിട്ടപ്പോള് എനിക്ക് ഹോര്ലിക്സായി, കോംപ്ലാനായി, വട്ടായി. എന്റെ കൈയ്യിലാണെങ്കില് കലേഷിന്റെ ഫോട്ടോയൊട്ടില്ല താനും. ആകപ്പാടെ വെപ്രാളമായി. എന്തിടണം... കലേഷെന്ന് കേട്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നതിതൊക്കെയാ... ഇതിലേതിടണം?
ഇതിട്ടാല്‍ മതിയോ...?

അതോ ഇതായാലോ...?

എന്നാല്‍ പിന്നെ ഇത് തന്നെ കിടക്കട്ടല്ലേ.

ഇതാവുമ്പോള്‍
ആവനാഴി പറഞ്ഞ പ്രകാരം ഇത് ഒരുവശത്തുകൂടിയും കലേഷ് ഇതിന്റെ സൈഡ് പറ്റിയും പോവുകയാണെങ്കില്‍ ഇതിനെക്കാളും സ്പീഡില്‍ കലേഷിനും കലേഷിനെക്കാളും സ്പീഡില്‍ ഇതിനും പോകാന്‍ പറ്റാതെ ആപേക്ഷിക സിദ്ധാന്തം ആപ്പായി അമ്മാവന് വണ്ടിയെ അപേക്ഷിച്ച് കലേഷിന്റെ വെലോസിറ്റിയും കലേഷിനെ അപേക്ഷിച്ച് അമ്മാവന് വണ്ടിയുടെ വെലോസിറ്റിയും എല്ലാം പൂജ്യമായ്, ചന്ദ്രനായ്, താരമായ്, യ്യായ്യായ്...
സിജുവേ, ഇതില്‍ ഏതും കലേഷിന് പൂ പോലെ പുഷ്പം പോലെ പുഷപ്പുപോലുമെടുക്കാതെടുക്കാം. സിജു അങ്ങിനെയൊന്നും എടുത്ത് പൊക്കരുതേ. അരകല്ലാണെങ്കില് പോലും കലേഷിനോട് ഒന്ന് താങ്ങിയേക്കാന്‍ പറയണേ. അരകല്ലിന്റെ പിള്ളക്കല്ല് ഒരു വിരലുകൊണ്ടെടുത്ത് പോക്കറ്റിലിട്ടിട്ട് തള്ളക്കല്ല് കക്ഷത്തിലും വെച്ച് കലേഷ് വീട്ടില്‍ കൊണ്ടുവന്ന് തരും. ആട്ടുകല്ലാണെങ്കിലും അങ്ങിനെ തന്നെ. ഒരു കക്ഷത്തില്‍ അത് വെച്ച് ബാലന്‍സ് ചെയ്യാന്‍ മറുകക്ഷത്തില് ഒരു തേങ്ങായും വെച്ച് പുള്ളി സംഗതി ഹോം ഡെലിവറി.
കലേഷേ, സിജുവേ, ഇന്ന് വെള്ളിയാഴ്ചയാണ്. പോരാത്തതിന് പതിമൂന്നാം തീയതിയുമാണ്. ഇത് കണ്ട് വായിച്ച് മനസ്സില്‍ തോന്നുന്ന വികാരങ്ങളെല്ലാം ചെകുത്താന് നിങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതാണ്. സ്വല്പം വെയിറ്റു ചെയ്യുക എന്ന എന്റെ തന്നെ തിയറി പ്രാവര്‍ത്തികമാക്കി എല്ലാം കടിച്ച് പിടിച്ച് പല്ലുകടിച്ച് കിടന്നുറങ്ങുക. നാളെ മേടം ഒന്ന്. എല്ലാം ശരിയാകും.
Labels: അമ്മാവന് വണ്ടി, അരകല്ല്, ആട്ടുകല്ല്, കലേഷ്, കല്ല്, പല്ല്, പുല്ല്, സിജു