കുടയപ്പാ
എത്രയെത്ര പേമാരികളില്‍ നിന്ന് രക്ഷനല്‍കി...
എത്രയെത്ര മഴത്തുള്ളികളെ തടഞ്ഞുനിര്‍ത്തി...
എത്രയെത്ര സൂര്യരശ്‌മികളെ പിടിച്ചുനിര്‍ത്തി...
എത്രയെത്ര ചര്‍മ്മങ്ങള്‍ക്ക് കാന്തിയേകി...
എത്രയെത്ര മഞ്ഞുതുള്ളികളെ തട്ടിനീക്കി...
എത്രയെത്ര ആള്‍ക്കാരില്‍നിന്നും ഒളിവുനല്‍കി...
എത്രയെത്ര ബസ്സുകളില്‍ സീറ്റുപിടിച്ചു...
എത്രയെത്ര മാങ്ങകള്‍ കുത്തിവീഴ്ത്തി...
എത്രയെത്ര അപ്പൂപ്പന്മാര്‍ക്ക് ഊന്നുവടിയായി...
എത്രയെത്ര പൂവാലന്മാര്‍ക്ക് ഭീഷണിയായി...
എത്രയെത്ര കാക്കക്കാഷ്ടങ്ങളില്‍നിന്നും രക്ഷയേകി...
എത്രയെത്ര പ്രാവിന്‍കാട്ടങ്ങള്‍ ഏറ്റുവാങ്ങി...
എത്രയെത്ര മഴകള്‍...
എത്രയെത്ര വെയിലുകള്‍...
എത്രയെത്ര മഞ്ഞുകള്‍...
എത്രയെത്ര കാക്കകള്‍...
എത്രയെത്ര പ്രാവുകള്‍...
എത്രയെത്ര ചെളിവെള്ളങ്ങള്‍...
എത്രയെത്ര ചമ്മലുകള്‍...
പക്ഷേ ഒരു കാറ്റ്...
വീശിയടിച്ച ഒരേയൊരു കാറ്റ്...
എന്റെ ചിന്തകളെയും...
വിചാരങ്ങളെയും...
എന്റെ പൊന്നോമനക്കുടെയെയും...
തലകീഴാക്കി ഒടിച്ച് മറിച്ച് പീസുപീസാക്കിയല്ലോ...
എത്രയെത്ര ചമ്മലുകള്‍...
കൊടേം കിട്ടി, പിടീം കിട്ടി. പക്ഷേ രണ്ടും പീസുപീസായി.
കുടയപ്പാ...വെള്ളം വീണാല്‍ കുടയപ്പാ...കുടഞ്ഞ് കുടഞ്ഞ് ഒടിഞ്ഞപ്പാ...പുത്തനൊരെണ്ണം വാങ്ങിയപ്പാ.
ശുംഭം.
Labels: ഏഷ്യാനെറ്റ് മൊട്ട തള്ളേ നമിച്ചിരിക്കണു അതിന്റെ ഹിന്ദി മാം തുച്ഛേ സലാം
23 Comments:
സൂപ്പറായിട്ടുണ്ടു.. കേട്ടോ..
ഇത് അടിക്കുറിപ്പോ.. ഉത്തരാധുനിക കവിതയോ അതങ്ങട് മനസ്സിലായില്ലാ..
എന്തയാലും മീനിങ്ങ് ഫുള്ളായിട്ടുണ്ട്...
ഈ പടവും, വിഷ്ണുമാഷിണ്റ്റെ :"മഴയില്‍ നിന്ന് കുടയെ സംരക്ഷിക്കാന്‍ ആറ്‍ക്കാണുവുക" എന്ന കവിതയും ഒന്നിച്ചു വന്നു...ഇതാണു നാം അറിയാത്ത ചില... ... പ്രതിഭാസങ്ങള്‍ അല്ലെ
ഇതെന്താ പിടിയപ്പാ, മഞ്ഞപ്പിടിയപ്പാ..പടയപ്പാ..
മഴ നനഞ്ഞാല്‍ കുടയെടുക്കപ്പാ.. കുട കാറ്റത്തു പറന്നുപോയാല്‍ കുടയപ്പാ, നല്ലപോലെ കുടയപ്പാ.(കാക്ക കുളിച്ച് കുടയുന്നപോലെ).
കുട(യല്‍) മഹാത്മ്യം കൊള്ളാമപ്പാ.
Wow.. perfect 10.
ആദ്യത്തേത് തന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
ഹാഹാ ലേബലിനു കൊടുക്കണം കാശ്, വക്കാരി ഓസിനു കവിതയെഴുതുന്നു, എവിടെ കവിത എന്നു ചോദിച്ചു ആരെങ്കിലും വന്നാലോ എന്നു പേടിച്ചിട്ടണെന്നു തോന്നുന്നു മൊട്ടയുടെ ജാമ്യം എടുത്തത്.
ഇരിങ്ങല്‍ ലീവിലായത് കാരണം ബൂലോഗത്തെ കവിതാസ്വാദനത്തിന് അല്‍പ്പം മങ്ങലേറ്റിറ്റുണ്ട്. എങ്കിലും ഈ കവിത മനോഹരമായിരിക്കുന്നു.(ചുവന്ന സാരി ഉടുത്താല്‍ അവള്‍ അല്ലേലും അങ്ങനാ) :-)
വക്കാരീ :)
കാലു പിടിച്ചവന്റെ കൂടെ നില്‍ക്കുന്നവനല്ലെ ഇവന്‍.
നല്ല രസമുണ്ട്, കവി(ത)യും പടങ്ങളും
വക്കാരീ, ഇത്തവണത്തെ ലേബല്‍ സൂപ്പര്‍!! പടവും അടിപൊളി ആയിട്ടുണ്ട് :)
qw_er_ty
വക്കാരിയേയ്
തകര്‍ത്തു.
“കുടയപ്പാ” എന്നല്ല തലയില്‍ കെട്ടു വേണ്ടത്, “നിറമപ്പാ” എന്നായാല്‍ അതാവും തകര്‍പ്പനപ്പാ..
ഹോ... അപ്പോള്‍ ഇത് വലിയ കുഴപ്പമില്ലല്ലേ :)
സാജാ, നന്ദി. ഇത് ഉത്തരത്തില്‍ കെട്ടിത്തൂക്കിയ ഒടിച്ച് മടക്കി ഒടിഞ്ഞ് പോയ കുടയുടെ കദന്‍ കതൈ തമിഴ് വെര്‍ഷന്‍ :)
മനുവേ, യ്യോ, അങ്ങിനെയൊരു സംഭവമുണ്ടായോ :)
കൃഷണ്ണാ, കുട കാറ്റത്ത് പറന്നില്ല, കാറ്റടിച്ചൊടിച്ച് മടക്കി പീസുപീസാക്കിത്തന്നു. ആ സങ്കടമല്ല കദനകവിതാ രൂപത്തില്‍ ഇങ്ങ് വന്നത് :)
ചക്കരച്ചിരിക്ക് നന്ദി.
സിബുവേ, നല്ല സന്തോഷം തോന്നുന്നു. നന്ദി കേട്ടോ.
ഹ...ഹ... പെരിങ്ങോടരേ, ലേബലിനു ക്രെഡിറ്റ് അനിയച്ചാര്‍ക്ക്. ലെവന്‍ ക്രെഡിറ്റൊന്നും കൊടുക്കാതെ എവിടെനിന്നോ അടിച്ച് മാറ്റിയതാണെന്ന് തോന്നുന്നു. :)
ദില്ലബ്‌ദുള്ളേ, അപ്പോള്‍ ഒരു കമ്പേല്‍ സാരി കുത്തി വെച്ചാലൊന്നും പോരല്ലേ. അപ്പോള്‍ ഇതാണല്ലേ കവിത :)
സൂവേ, നന്ദിയപ്പാ.
കരീം മാഷേ, അതിഷ്ടപ്പെട്ടു- കാലുപിടിച്ചവന്റെ കൂടെ നില്‍ക്കുക. അവന്റെ കാലുപിടിച്ച് അവന്റെ കൂടെത്തന്നെ നില്‍പ്പായിരുന്നു പരിപാടി. പക്ഷേ വീശിയടിച്ച് കാറ്റ് അവന്റെ തുണിപറിച്ചു, കാലൊടിച്ചു, അസ്ഥികള്‍ ഒടിച്ച് നുറുക്കി, ലെവനെ വികലാംഗനാക്കി :(
ആറുമാറും പന്ത്രണ്ടേ, എന്നെ ലേബല്‍ സമ്മര്‍ദ്ദത്തിലാക്കിയല്ലേ. ലേബലൊക്കെ തീര്‍ന്നു :)
നന്ദി കേട്ടോ.
ഹ...ഹ... കുമാര്‍ജീ, സന്തോഷം ദേ പിന്നെയും. നന്ദി കേട്ടോ.
പക്ഷേ സഹഹൃദയരേ, കുടാസ്നേഹികളേ, നമ്മുടെ സുന്ദരസുന്ദരി മോഡല്‍ കുട എല്ലൊക്കെ ഒടിഞ്ഞ് അവശയായി ഒരു മൂലയ്ക്ക് സ്റ്റില്‍സ് ചാരി നില്‍ക്കുന്നു. വീശിയടിച്ച കാറ്റില്‍ അതുവരെ കുടചൂടി നിന്ന ഞാന്‍ ഒരു നിമിഷം കൊണ്ട് കുടചൂടാമന്നനായി. ഹോം നേഴ്‌സിംഗിനായിട്ട് ഞാന്‍ ഒരു കറുപ്പിനേഴഴക് കുടനാമണിയെ വാങ്ങിച്ചു.
എല്ലാവര്‍ക്കും നന്ദി.
വക്കാരി,
നല്ല നിറമുള്ള പടങ്ങള്‍!
കുട ചോരുന്നുണ്ടോ? കവിത ഒഴുകുന്നു. :)
വെയിലത്തുണക്കിയ മഴവില്ല് കൊണ്ടാണോ ഈ ബഹുവര്‍ണ്ണ കുടയുണ്ടാക്കിയത്? :)
ചിത്രങ്ങള്‍ നിറങ്ങളാലും വരികള്‍ കവിതയാലും സമ്പന്നം!
ഇതതന്നെ. വക്കാരി ചുളുവില്‍ കവിത എഴുതി. ഗൊച്ചുഗള്ളാ!
സ്റ്റൈലന്‍ കുട.
This comment has been removed by the author.
വാക്കാരീ, നല്ല perspective. ഇഷ്ടപ്പെട്ടു
എന്നാ പടമപ്പാ...
ഓടോ നല്ലതൊരണ്ണം വാങ്ങപ്പാ...
മഴവില്‍ കുട കൊള്ളാമപ്പാ
പടമെടുപ്പു ഐഡിയയും കൊള്ളാമപ്പാ
മൊഴിയണ്ണാ, നന്ദി.
സ്നേഹിതക്കുടയണ്ണാ, ബഹുവര്‍ണ്ണക്കുടയണ്ണാ... ഹ...ഹ... സ്നേഹിതന്റെ ട്രേഡ് മാര്‍ക്കായിരുന്നു ബഹുവര്‍ണ്ണക്കുടയെന്ന കാര്യമേ മറന്നു :)
രേഷ്‌മേ, ചുളുവിലോ. എന്റെ എത്രയെത്ര സീരീസിലുള്ള എത്രയെത്ര കവിതകളാ ഇതിനു മുന്‍പും അനര്‍ഗ നിര്‍ഗ്ഗള ഗളഗളാരവം പൊഴിച്ചൊഴുകിയത്. ഇത് ഒരു തുടക്കം പോലുമല്ല :)
അപ്പുവേ, സന്തോഷമുണ്ടപ്പാ.
ഇത്തിരിയേ, വാങ്ങിച്ചു, വാങ്ങിച്ചു :)
ആഷേ , ആഷ പടമെടുപ്പിന്റെ ഉസ്താദി ആണല്ലേ... ബ്ലോഗൊക്കെ കാണുന്നുണ്ട് :)
അപ്പോള്‍ ഗാനരചയിതാക്കളെ കുട എങ്ങിനെയൊക്കെ സ്വാധീനിച്ചു എന്ന് നോക്കാം...
കുട യോളം ഭൂമി കുട ത്തോളം കുളിര് (ആണോ?)...
കുട മുല്ലപ്പൂ(ബ്ലോഗറാ)വിനും മലയാളിപ്പെണ്ണിനും...
കുട ജാദ്രിയില്‍...
കുട കുമലൈ കാറ്റ്‌റില്‍ വരും പാട്ടു കേക്കു താന്‍... (കുടയെപ്പറ്റിയും കേക്കിനെപ്പറ്റിയുമുള്ള മനോഹരമായ ഒരു തമിഴ് ഗാനം. ചിത്രം കര കാട്ട ക്കാരന്‍).
കുടയെപ്പറ്റിയുള്ള മലയാളം സിനിമ: നിറ കുട അം
കുടയണമെന്ന് തോന്നുമ്പോഴൊക്കെ പാടാന്‍ ഇവിടെ പോയാല്‍ മതി
ലോറിക്കണക്കിന് കുട കൊണ്ടുവരണമെങ്കില്‍ ഇവരോട് പറഞ്ഞാല്‍ മതി
കുടയെപ്പറ്റിയുള്ള വിക്കിപ്പീഡിക ലേഖനം ഇവിടെ
ഈ ബക്കാരീന്റെ പോസ്റ്റു് ബായിച്ച് മുണ്ടാണ്ടിര്‌ന്ന് പിന്നെ ഓര്‌ടെ കമ്ന്റും ബായിച്ച് പിന്നേം മുണ്ടാണ്ട്‌ര്ന്ന്
ന്ന്ട്ട് ബക്കാരീന്റെ കമന്റോണ്ട് ഒരു കലാശക്കളീണ്ടപ്പാ!
അതു കാണാനാപ്പാ ഞമ്മ്ക്ക് പെര് ത്ത് ഷ്ടം!
(അടിച്ചുമാറ്റിയാല്‍ © വിവരമറിയും
മാ © നിഷാദ്
പാടില്ല പാടില്ല നമ്മെ നമ്മള്‍ © പാടെ മറന്നൊന്നും ചെയ്യരുതേ പ്ലീസ്
ഞാന്‍ © കാലുപിടിക്കാം )
ഈശ്വരാ വിശ്വംജിയെക്കൊണ്ടു പോലും ഈ വക്കാരി .. :)
ആദ്യത്തെ ഫോട്ടൊ കണ്ടിട്ട് ലോലിപ്പോപ്പാന്നു നിരീച്ചപ്പാ.
വക്കാരി, നല്ല ചിത്രങ്ങള്‍!
ജപ്പാനീന്ന് വന്നപ്പോള്‍ കൊണ്ടുവന്ന കുടയാണോ?
കുടയുടെ വര്‍ണ്ണങ്ങള്‍ കണ്ടിട്ട്, ഇവിടെ വേനല്‍ക്കാലത്തെ ചില പ്രഭാതങ്ങളില്‍ ആള്‍ക്കാര്‍ പറന്നുനടക്കുന്ന ഹോട്ട് എയര്‍ ബലൂണുകളെ ഓര്‍മ്മിപ്പിക്കുന്നു.
ഹ...ഹ... വിശ്വേട്ടാ മാം തുച്ഛേ സലാം. എന്തൊക്കെ ഭാഷകളറിയാം, ഭാഷാരീതികളറിയാം :)
ബിന്ദുവേ, ലൌലീപ്പോപ്പോ... ഹേയ്, ആവില്ല :)
റീനിയേ, ഇത് മറുനാട്ടിലെ തനി നാടന്‍ കുട. വില തുച്ഛം, ഗുണം അതിലും തുച്ഛം, അവസാനം തുച്ഛം തുച്ഛമായി കൈയ്യിലിരുന്നു-ഒരു ചിന്നക്കാറ്റ്. അത്രേണ്ടാര്‍ന്നുള്ളൂ :)
കുടയെപ്പറ്റിയുള്ള സ്ഥലനാമകീര്‍ത്തനങ്ങളായ
കുട പ്പനക്കുന്ന്,
കുട യംപടി,
കുട മാളൂര്‍ ഇവയൊക്കെ കഴിഞ്ഞ പ്രാവശ്യം വിട്ടുപോയതില്‍ ഖേദിച്ചുകൊണ്ട് കുടമടക്കിപ്പൂട്ടിക്കെട്ടി.
Post a Comment
<< Home