ചേമ്പിലയപ്പാ
കഷ്ടപ്പെട്ട് തോട്ടുവക്കത്തിറങ്ങി ചെരിഞ്ഞ് മറിഞ്ഞ് കിടന്ന് ചേമ്പിലയൊപ്പിക്കൊണ്ടിരുന്നപ്പോളാണ് ലെവന്മാര്‍ വന്ന് ചുമ്മാ ഞെക്കിക്കളിയാണെന്ന് പറഞ്ഞ് കളിയാക്കിയത്. എല്ലാവനെയുമെടുത്തു. പിന്നെ ചേമ്പിലയുമെടുത്തു.
ഇനി പണ്ട് അലമ്പലായതുപോലെ ഇത് ഇല ചേമ്പല്ല, ചക്കയുമല്ല, മാങ്ങയുമല്ല എന്ന് പറഞ്ഞാല്‍ ഞാനെപ്പം നിര്‍ത്തി ഈ പണി എന്ന് ചോദിച്ചിട്ടൊരു കാര്യവുമില്ല. നിര്‍ത്തൂല്ല.
15 Comments:
(ഞാനിവിടെ വക്കരി സ്പെഷ്യല്‍ ലേബല്‍ വായിക്കാനാ വരാറ്. അങ്ങനെ വന്നുപോകുമ്പോഴും ടോപ്പ് പടമപ്പാന്നൊക്കെ പറയണോ ഇഷ്ടാ? ‘:)’ )
ഹ...ഹ... രേഷ്മേ, പുതിയ ബ്ലോഗറില്‍ ഞാന്‍ കണ്ട ഏക ഗുണം ലേബലടിക്കാനുള്ള ആ ബോക്സാ. അതാകുമ്പോള്‍ ഒരു വാക്ക് അങ്ങോട്ട് കൊടുത്താല്‍ ഒരു ടാങ്കര്‍ ലോറി നിറയെ ചിലപ്പോള്‍ ഇങ്ങോട്ട് കിട്ടാനും മതി.
ടോപ്പ് പടമെന്ന് പറയുക തന്നെ വേണം. മാട്ടേല്‍ വേഷം (മാട്ടിവേഷന്‍ എന്ന് തമിഴ്)കെട്ടണമെങ്കില്‍ ഇതൊക്കെ വേണമെന്നാണല്ലോ :)
വടവരി jszshot... ഭഗവാനേ...
വക്കാരിമാഷേ സമ്മതിച്ചു... ഇത് ചെമ്പിലതന്നെയപ്പാ...
സൂപ്പര്‍ പടമപ്പാ.
ഓടോ : ആ ലേബല്‍ തെറിയാണോ ?
ചേമ്പില...തന്നെ ...തന്നെ...വെറും താളിലയപ്പാ.
:-)
(അലമ്പിലാ?)
ലേബല്‍ ഇത്തവണ പേടിപ്പിച്ചു.
എന്തൊരു പടമപ്പാ ഇത്?
വക്കാരി നന്നായിരിക്കുന്നു പടം. ഒബ്ജക്റ്റിനെ മാത്രം ഫോക്കസ് ചെയ്ത് ബാക്കിയെല്ലാം ഔട്ട് ഓഫ് ഫോക്കസില്‍ കാണാന്‍ നല്ല രസം.
ഇലയെന്താ ചെരിഞ്ഞിരിക്കുന്നെ? ആദിയുടെ പ്രേതം കേറിയോ. ട്രൈപ്പോഡ് യൂസ് ചെയ്യുക അപ്പൊള്‍ ഇല ചെരിയില്ല. (ഇല പൊട്ടിചെടുത്ത് ട്രൈപോഡില്‍ കുത്തനെ നിര്‍ത്തി പടം പിടിക്കുക).
-സുല്‍
വക്കാരീ,
ഇതിന്റെ ഗുട്ടന്‍സ് ഒന്ന് വിവരിച്ച് തരാന്‍ പറ്റുന്നതാണോ? Object മാത്രം തെളിഞ്ഞ് വരുകയും background മങ്ങിപ്പോകയും. ഒരു CANNON PSA70 യുടെ ഉടമയാണ് ഞാനും. അതിലും പറ്റുവോ ഈ സൂത്രം. വയസ്സനണേലും ഒരു കൈ നോക്കാം.
ഇതു താള്‍ അല്ലേ ?
ചേമ്പും താളും ഒന്നോ >
ആ ..
ഇടക്കുടക്ക് എവിടെ പോയി ഒളിക്കണു. ഈ താളിലയുടെ കീഴിലൊ?
അടുത്തതായി ഒരു വക്കാരി നിഘണ്ടു ഉണ്ടാകണംന്നാ തോന്നണേ.. അനുപമം! -സു-
ഇത്തിരിയേ, ഞാന്‍ അണ്ടനടകോടന്‍ എന്ന നാട്ട് വാക്ക് ആ ഓര്‍ഡറിലെഴുതിയപ്പോള്‍ ലേബലണ്ണന്‍ അത് അദ്ദേഹത്തിന്റെ ഓര്‍ഡറിലാക്കി ഓര്‍ഡര്‍ മാറ്റി കുളമാക്കിയതാ, തെറിയല്ലേയല്ലേ. ആപ്പയൂപ്പ പിന്നെ ഒട്ടും തെറിയല്ലല്ലോ.
ജ്യോതിടീച്ചറേ, ലേബല്‍ എന്നെക്കാളും നിഷ്കളങ്കന്‍, മിസ് കളങ്കന്‍.
സൂ, ചുമ്മാ താണപ്പാ,
സുല്ലേ, സംഗതി മുക്കാലി നേരേ നിര്‍ത്താന്‍ ഒരു സ്ഥലം നോക്കി കിട്ടാത്തതുകൊണ്ടല്ലേ. എന്നാലല്ലേ കൈമറ നേരേ നിര്‍ത്താന്‍ പറ്റുകയള്ളൂ. അതുകൊണ്ട് പിന്നെ ഞാന്‍ അങ്ങ് ചെരിഞ്ഞ് നിന്നു :)
അങ്കിളേ, ക്യാമറയില്‍ മാക്രോ മോഡ്(പൂവിന്റെയൊക്കെ പടമുള്ള ആ മോഡ്) ഉണ്ടെങ്കില്‍ കുറച്ചൊക്കെ ശരിയാവേണ്ടതാണ്. പിന്നെ ലെന്‍സ്, ക്യാമറ ടൈപ്പ് ഇവയനുസരിച്ച് കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താം. നിഷാദ് ഈ രീതിയില്‍ എടുക്കുന്നതിനെപ്പറ്റി ഒരിക്കല്‍ പറഞ്ഞിരുന്നു. തപ്പിയെടുത്ത് ലിങ്ക് തരാം.
മുല്ലപ്പൂവേ, താള്‍ എന്ന് പറഞ്ഞാല്‍ ലോക്ക് എന്നല്ലേ. ഗോദ്‌റെജിന്റെ നവ് താള്‍ കേട്ടിട്ടില്ലേ, ഒമ്പത് ലോക്കുള്ള പൂട്ട് :)
സൂവെന്ന സുനിലെന്ന സൂവേ, :)
എല്ലാവര്‍ക്കും നന്ദി.
വക്കാരി:
Subject is uninteresting. You have shown the side profile of a leaf.
Why?
does it highlite anything in particular. Is the image asking us to look at something?
:)
കൈപ്പള്ളി said... "... Is the image asking us to look at something?"
വക്കാരി ഉദ്ദേശിച്ചത്,
ചേമ്പിലയും തണ്ടും തമ്മില്‍ ചേരുന്ന ആ ചേരിചേരാ ജംക്ഷനില്‍ ശോണിതം പടര്‍ന്നിരിക്കുന്നതും... അത് പശ്ചാത്തലത്തില്‍ പകര്‍ന്നു നല്‍കപ്പെട്ടതിന്റെ നിതാന്ത നിര്‍വൃതിയുടെ ബഹിര്‍സ്ഫുരണത്തിന്റെ ആദ്യന്ത പ്രഹേളികയും അല്ലേ???
ഇത് ചേമ്പിലയോ? ചേമ്പാണ്.. ഇത് നുമ്മടെ പൊടുണ്ണീന്റെ എലല്ലേണ്ണീ?
ഓടോ: കൈപ്പള്ളി said... "... Is the image asking us to look at something?"
അപ്പൂറത്തെ ചന്തയില്‍ അടി നടക്കുന്നുണ്ട്.അത് കാണാനാവും.
എന്തു ചോദിച്ചാലും പറയാമെന്ന അമിതാത്മവിശ്വാസത്തിന്റെ പുറത്ത് ഇന്റര്‍വ്യൂവിന് കയറി ആദ്യത്തെ ചോദ്യത്തിന് തന്നെ മൂക്കും കുത്തി താഴെ വീഴുന്നപോലെയായിപ്പോയി നിഷാദിന്റെ ചോദ്യം കണ്ടപ്പോള്‍ :)
സത്യം പറഞ്ഞാല്‍ പതിവുപോലെ ഒന്നും ആലോചിക്കാതെ എടുത്ത ഒരു പടം. ഷേയ്ക്കില്ലാതെ കിട്ടി എന്ന സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിഷാദിന്റെ കമന്റ് നല്ല പ്രചോദനം നല്‍കുന്നു, ഇനി ഫോട്ടോകളെടുക്കുമ്പോള്‍ ആലോചിക്കാന്‍. വളരെ നന്ദി. മുന്‍പില്‍ നിന്നെടുക്കുകയോ, അല്ലെങ്കില്‍ കുറച്ച് വെള്ളത്തുള്ളികളൊക്കെ അതിലിട്ടിട്ട് എടുക്കുകയോ ഒക്കെ ആവാമായിരുന്നു എന്ന് തോന്നുന്നു.
(ആകസ്മികമായി സംഭവിക്കുന്നതല്ല, കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് നല്ല നല്ല ഫോട്ടോകള്‍ എന്ന് നിഷാദ് പറഞ്ഞത് മനസ്സിലുണ്ട്)
ഹ...ഹ... സ്വാര്‍ത്ഥാ, അങ്ങിനെ പറഞ്ഞുരുളാമായിരുന്നു. പക്ഷേ അങ്ങിനെയൊന്നിനും പറയാന്‍ പോലും സ്കോപ്പില്ലാത്ത പടം. പക്ഷേ ഷേയ്ക്കില്ല ങാ...ഹാ :)
ദില്ലബ്‌ദുള്ളേ, ഇത് ചേമ്പിലയാണെന്നുറപ്പിച്ചു. ഇനി എന്ത് പറഞ്ഞാലും മാറ്റമില്ല :)
അല്ല ഇതു ചേമ്പില തന്നെയോ? ആണല്ലേ? ആണായാലും പെണ്ണായാലും ചേമ്പില അല്ലാതിരിക്കാന്‍ സാദ്ധ്യത എന്തായിരിക്കാം, ഐ മീന്‍ പ്രോബബിലിറ്റി?
Post a Comment
<< Home