Sunday, July 29, 2007

വിളക്കപ്പാ...വഴിവിളക്കപ്പാ



വിളക്കുള്ളപ്പോള്‍ വിളക്കിന്റെ വില അറിയില്ല...
വിളക്കില്ലെങ്കിലോ അതില്ലെന്നുമറിയില്ല
(വിളക്കിനൊക്കെ ഇപ്പോ എന്താ വില...)

Labels:

Sunday, July 22, 2007

പോസ്റ്റപ്പാ



എത്രയെത്ര വീടുകള്‍ക്ക് വെളിച്ചമേകി
എത്രയെത്ര ബള്‍ബുകള്‍ക്ക് തെളിച്ചമേകി
എത്രയെത്ര അടുപ്പുകള്‍ക്ക് ഊര്‍ജ്ജമേകി
എത്രയെത്ര ഉടുപ്പുകളെ തേച്ചുമിനുക്കി
എത്രയെത്ര ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി
എത്രയെത്ര സീരിയലുകള്‍ക്ക് ജീവനേകി
എത്രയെത്ര ശ്വാനന്മാര്‍ മൂത്രമൊഴിച്ചു
എത്രയെത്ര കാക്കകള്‍ കാഷ്ടമിട്ടു
എത്രയെത്ര .........

പോസ്റ്റില്ലെങ്കില്‍ കറന്റില്ല*,
പോസ്റ്റില്ലെങ്കില്‍ ബ്ലോഗില്ല,
കറന്റില്ലെങ്കിലും ബ്ലോഗില്ല,
ബ്ലോഗില്ലെങ്കില്‍ ഉറങ്ങില്ല...

ചുമ്മാ ഒരു ബ്ലോഗ്, അതില്‍ ചുമ്മാ ഒരു പോസ്റ്റ്...
പോസ്റ്റിന്റെ പോസ്റ്റ്---ബെസ്റ്റ്പോസ്റ്റ്---കം‌പോസ്റ്റ്---വെറും വേസ്റ്റ്

*(അത് ചുമ്മാ പ്രാസത്തിന്)

Labels:

Tuesday, July 17, 2007

വെള്ളത്തുള്ളികളപ്പാ

സപ്തപച്ചാള്‍സുകള്‍ തുള്ളികളുടെ പടങ്ങള്‍ ഇട്ടപ്പോള്‍ കൈയ്യിലുള്ള പലതുള്ളികളെല്ലാം കൂടി പെരുവെള്ളമ്മായി ഇവിടെ...







പഞ്ഞമാസത്തിലെ പോസ്റ്റുകളെല്ലാം പഞ്ഞം പിടിച്ചതാവുമോ ആവോ...

Labels:

Thursday, July 12, 2007

സെന്‍‌സറടിച്ചുപോയോ അപ്പാ?

നിഷാദിന്റെ ഭാസ്കരന്റെ മുഖക്കുരു പടത്തില്‍ സപ്തത്തിന്റെ കമന്റ് കണ്ടപ്പോള്‍ മനഃസമാധാനം മൊത്തത്തില്‍ പോയി. സൂര്യന്റെ നേരേ നോക്കിയല്ലായിരുന്നോ ഫോക്കസിംഗും ക്ലിക്കിംഗും. കണ്ണടിച്ചുപോകാത്തത് ഭാഗ്യം. പക്ഷേ സെന്‍‌സറടിച്ച് പോയോ ആവോ? പക്ഷേ സംഗതി കൊല്ലം ഒന്നായി ഈ ക്ലിക്കൊക്കെ ക്ലിക്കിയിട്ട്. ഇതിനുശേഷം അഞ്ചുമാസം മുന്‍പും സൂര്യനെ ഫോക്കസ് ചെയ്ത് ക്ലിക്കി.

ഇവിടെ വായിച്ചപ്പോള്‍ സ്വല്പം കണ്‍‌ഫ്യൂഷനായെങ്കിലും കുറച്ച് ആശ്വാസവും കിട്ടി.

എന്തായാലും ഭാസ്‌കരേട്ടനെ ഷൂട്ട് ചെയ്യുന്ന പരിപാടി നിര്‍ത്തി. അങ്ങിനെയൊരു കെണിയുണ്ടെന്ന് എനിക്കറിയാനേ വയ്യായിരുന്നു. സപ്തത്തിന് നന്ദി. നിഷാദിന്റെ വിശദീകരണത്തിനും





Labels:

Friday, July 06, 2007

തോടപ്പാ