സെന്‍സറടിച്ചുപോയോ അപ്പാ?
നിഷാദിന്റെ ഭാസ്കരന്റെ മുഖക്കുരു പടത്തില്‍ സപ്തത്തിന്റെ കമന്റ് കണ്ടപ്പോള്‍ മനഃസമാധാനം മൊത്തത്തില്‍ പോയി. സൂര്യന്റെ നേരേ നോക്കിയല്ലായിരുന്നോ ഫോക്കസിംഗും ക്ലിക്കിംഗും. കണ്ണടിച്ചുപോകാത്തത് ഭാഗ്യം. പക്ഷേ സെന്‍സറടിച്ച് പോയോ ആവോ? പക്ഷേ സംഗതി കൊല്ലം ഒന്നായി ഈ ക്ലിക്കൊക്കെ ക്ലിക്കിയിട്ട്. ഇതിനുശേഷം അഞ്ചുമാസം മുന്‍പും സൂര്യനെ ഫോക്കസ് ചെയ്ത് ക്ലിക്കി.
ഇവിടെ വായിച്ചപ്പോള്‍ സ്വല്പം കണ്‍ഫ്യൂഷനായെങ്കിലും കുറച്ച് ആശ്വാസവും കിട്ടി.
എന്തായാലും ഭാസ്‌കരേട്ടനെ ഷൂട്ട് ചെയ്യുന്ന പരിപാടി നിര്‍ത്തി. അങ്ങിനെയൊരു കെണിയുണ്ടെന്ന് എനിക്കറിയാനേ വയ്യായിരുന്നു. സപ്തത്തിന് നന്ദി. നിഷാദിന്റെ വിശദീകരണത്തിനും
ഇവിടെ വായിച്ചപ്പോള്‍ സ്വല്പം കണ്‍ഫ്യൂഷനായെങ്കിലും കുറച്ച് ആശ്വാസവും കിട്ടി.
എന്തായാലും ഭാസ്‌കരേട്ടനെ ഷൂട്ട് ചെയ്യുന്ന പരിപാടി നിര്‍ത്തി. അങ്ങിനെയൊരു കെണിയുണ്ടെന്ന് എനിക്കറിയാനേ വയ്യായിരുന്നു. സപ്തത്തിന് നന്ദി. നിഷാദിന്റെ വിശദീകരണത്തിനും
Labels: സെന്‍സില്ലാത്തവന്‍ സെന്‍സ്‌ലെസ് പണി സെന്‍സറടിച്ച് പോയി സെന്റിയായി
11 Comments:
ഭാസ്കരനെങ്കിലും സമാധാനമായി. :)
ആ നിഷാദാണോ താഴെക്കെട്ടിയിട്ടേക്കുന്ന മാ നിഷാദ് ?
സെന്‍സറടിച്ചു പോയാലും പടം ഇഷ്ടമായി വരുന്നു കേട്ടോ,നോക്കട്ടെ വേറെ കുറ്റം വല്ലതുമുണ്ടോന്ന്..:)
രണ്ടാമത്തെ ഫോട്ടൊ നന്നായിട്ടുണ്ട്. ഒരു പെയിന്റിങ്ങ് പോലെ മനോഹരം..
ആദ്യത്തേതില്‍, കുറച്ചുകൂടി ലൈറ്റുണ്ടായിരുന്നെങ്കില്‍....ല്‍....ല്‍..
ആശംസകള്‍..
ഇതും ഭാസ്ക്കരം. ചിത്രം നന്നു്.:)
വക്കാരി,
ഞാനും ചൂടന്‍ സൂര്യനു നേരെ അധികം പരീക്ഷണങ്ങള്‍ നടത്താറില്ല, ക്യാമറ സ്വന്തമാണെല്ലോ :)
സൂര്യനെ ഫോക്കസ് ചെയ്ത് ഫോട്ടം പിടിക്കുന്നതു കൊണ്ട് സെന്‍സറിനു കുഴപ്പമൊന്നുമില്ലന്നാണെല്ലോ എല്ലാരും പറയുന്നത്, എന്നാലും വേണ്ട അല്ലേ!
രണ്ടാമത്തെ പട്, ഒത്തിരി നല്ല പട് !
വക്കാരിമാഷേ..നല്ല സൂപ്പര്‍ പടങ്ങള്‍!. കൈപ്പള്ളി പറഞ്ഞപോലെ, ഒന്നു ക്ലിക്കി എടുക്കുന്നതിനു വലിയ കുഴപ്പമൊന്നും വരാനില്ല.
രണ്ടാമത്തെ പടം ഹെന്തൊരു പടമാന്റപ്പോ..))))!
ശ്രദ്ധിക്കൂ. ബ്രാക്കറ്റ് കള്‍ പൊട്ടിച്ചിരി സ്മൈലികളായല്ല കമന്റുകാരന്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത് . അല്ലാ..രണ്ടു കുത്തുകള്‍ കണ്ടപ്പോള്‍ അറിയാത് താഴോട്ട് ഉരുണ്ട് വീണതായിരിക്കുമോ എന്ന സംശയം ഫോട്ടോഗ്രാഫര്‍ക്ക് തോന്നിയാലോ എന്നോര്‍ത്താണ് ഇങ്ങിനെ ഒരു വാല്‍ക്കഷണം വച്ചതും!
ഇനി കുറച്ച് ടിപ്പ്സ്:
ഇതില്‍ ആദ്യത്തെ പടം ഒരു നാല് നാലര അടി പിറകോട്ട് മാറി, കാലുകള്‍ കവച്ച് A പോലെ പരമാവധി വിടര്‍ത്തി നിന്നെടുത്തിരുന്നെങ്കില്‍... കുറച്ച് കൂടി ഉദിമാനം കിട്ടിയേനെ.
പിന്നെ ഫോട്ടോകള്‍ എടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഫോട്ടോഗ്രാഫര്‍ ചെയ്തിട്ടില്ല. അതൊരു വന്‍ വീഴ്ചയായത് ചൂണ്ടിക്കാണിക്കാതെ വയ്യ.
അത് ഇവിടെയുള്ള വന്‍പുലികള്‍ ആരും പറയാത്തതുകൊണ്ട്, ഞാന്‍ തന്നെ പറയാം.
ഗ്‌ഗ്ര്..ങ്..ഹ്ഗ്രും (സൌണ്ട് ശരിയാക്കിയത്)
ലെന്‍സില്‍ എണ്ണ മെഴുക്ക് പറ്റിയിട്ടുള്ളത് തുടച്ച് കളഞ്ഞിട്ടില്ല!
എനിക്കാരെയും പേടിയില്ല.
:) മഹാ ചളി വിറ്റായെങ്കില്‍.. ക്ഷമിച്ചേക്കണം.
രണ്ടാമത്തെ പടം അടിപൊളിയപ്പാ..
വിശാലേട്ടോ... :)
വക്കാരിജി, അതിമനോഹരമായ് രണ്ട് ഫോട്ടോകള്‍:)
ശ്രദ്ധിക്കേണ്ട ഒരു കാര്യം തമാശയായി പോലും ഓര്‍മ്മിപ്പിച്ചതിനു നന്ദി:)
സെന്‍സില്ലാത്തവന്‍ സെന്‍സില്ലാതെ ഓരോ സെന്‍സ്‌ലെസ് പരിപാടികള്‍ ചെയ്തിട്ട് സെന്‍സറടിച്ചുപോയോ സെന്‍സറടിച്ചുപോയേ എന്ന് സെന്റിയായിട്ടെന്ത് കാര്യം. എന്റെ ആശങ്കയില്‍ പങ്ക് ചേരാനെത്തിയ എല്ലാവര്‍ക്കും നന്ദി.
ബിന്ദൂ, ഇതൊകൊണ്ടൊന്നും തളരില്ല, വാടില്ല, ഒടിയില്ല, മടങ്ങില്ല. പാക്കരനില്ലെങ്കിലും ചന്ദിരനുണ്ടല്ലോ, പാവം. ഞാനെടുക്കും :)
കിരണിസഡേ, നോക്കിയിട്ട് ഒരു പിക്സലിലെങ്കിലും കുറ്റമില്ലെങ്കില്‍ ഒന്ന് പറയണേ, വേലു വിളിക്കുന്നു :)
സൂ, നന്ദി.
കുട്ടു, നന്ദി. ആദ്യത്തേതില്‍ ലൈറ്റ് പല ഇന്റന്‍സിറ്റിയിലുള്ളത് കൈയ്യിലിരുപ്പുണ്ട്. ആഞ്ഞാഞ്ഞ് ഞെക്കുകയല്ലായിരുന്നോ, സെന്‍സറിനെപ്പറ്റിയൊന്നും ഓര്‍ക്കാതെ :)
വേണുവണ്ണാ, നന്ദിയണ്ണാ.
സപ്തമേ, സപ്തത്തിന്റെ ആ കോഷനാണ് എന്നെ ബോധവാനാക്കിയത്. സംഗതി തിയറിയും പ്രാക്ടീസും രണ്ടും രണ്ടായതുകാരണം ഞാന്‍ ഡിസ്കെടുക്കുന്നില്ല. എന്നാലും ഒരു മൂന്നു പ്രാവശ്യമായിട്ട് ഒരു മുപ്പതുതവണയെങ്കിലും ഭാസ്കരന്‍ ചൂടായി ഇരിക്കുമ്പോള്‍ തന്നെ ഒരു പേടിയുമില്ലാതെ അടുത്തുപോയി ക്ലിക്കി. പുള്ളി തല്ലിയില്ലെന്ന് തന്നെ കരുതുന്നു.
അപ്പു. ഒരു ക്ലിക്കായിരുന്നെങ്കില്‍ കുഴപ്പം പിന്നെയുമില്ലായിരുന്നു. ഇത് ഒരു അഞ്ച് പത്ത് മിനിറ്റോളം ഭാസ്കരനെ വിവിധ ആംഗിളുകളില്‍ പോസ് ചെയ്യിച്ച് എടുക്കലായിരുന്നു. അങ്ങിനെ ഒരു മൂന്നുതവണയെങ്കിലും ചെയ്തുകാണണം. ഒരു പ്രാവശ്യമോ മറ്റോ ഒരു ഫില്‍റ്ററുണ്ടായിരുന്നു. ബാക്കി പ്രാവശ്യമെല്ലാം ലെന്‍സിന്റെ ഒരു സാദാ പ്രൊട്ടക്റ്റര്‍ ലെന്‍സ് മാത്രമായിരുന്നു കവചം. ഇതിനൊക്കെ പുറമേ കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ കണ്ണടിച്ചുപോകാനും സാധ്യതയൂണ്ടാവുമായിരുന്നോ എന്നും ആരോ എവിടെയോ ആശങ്കപ്പെട്ടതും കണ്ടു.
:(
വൈശാലാ, എന്തൊരു നിരീക്ഷണ്‍... ഞാന്‍ നമിക്കുന്നു, നമിക്കുന്നു, നമിക്കുന്നു. എല്ലാ സജഷന്‍സും ഹാര്‍ദ്ദവമായി സ്വീകരിച്ചിരിക്കുന്നു. ഒന്നു രണ്ട് മൂന്ന് നാല് സംശയങ്ങളുണ്ട്.
ഒന്ന്: കാലുകള്‍ പരമാവധി യേ പോലെ വെക്കണമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. യേയുടെ ഒരു കാല്, എന്റെ ഇടത്തേ കാല്‍, മറ്റേ കാല്‍, എന്റെ വലത്തെ കാല്‍. പക്ഷേ ഇംഗ്ലീഷ് അക്ഷരബാലികേറാമാലയില്‍ നോക്കിയപ്പോള്‍ അവിടെ യേയുടെ കുറുകെ ഒരു മൂന്നാം കാലും കണ്ടു. അത് ഞാനെവിടെനിന്ന് ഒപ്പിക്കും എന്നൊന്നു പറഞ്ഞ് തരണം.
രണ്ട്: ഉദിമാനത്തിന്റെ അര്‍ത്ഥം നോക്കാന്‍ നാളെത്തന്നെ ബ്രിട്ടീഷ് ലൈബ്രറിയില്‍ പോകുന്നതാണ്. അവര്‍ക്ക് തരാന്‍ പറ്റിയില്ലെങ്കില്‍ അതുംകൂടി ഒന്ന് സംഘടിപ്പിച്ച് തരണം.
വൈശാലന്റെ നിരീക്ഷണ പാടത്തില്‍ ഐയ്യാറെട്ട് വിതയ്ക്കുന്നു ഞാനും. കൈമറ ലെന്‍സില്‍ എണ്ണ പുരണ്ടിരിക്കുന്നു എന്ന് മാത്രമല്ല, അത് പാരെച്ചുവട്ടിലെ എണ്ണയാണെന്നും രാവിലെ എഴുന്നേറ്റ് തലയില്‍ എണ്ണ തേച്ച് കഴിഞ്ഞ് മിച്ചമുള്ള എണ്ണയാണെന്നുവരെ കണ്ടുപിടിച്ചിരിക്കുന്നു. ഞാനെന്താണ് പറയേണ്ടത്. അത്‌ഭുത് പരതന്ത്ര് ഹിന്ദി സിനിമ ഒന്നുകൂടി കണ്ട പ്രതീതി.
ചാള വിറ്റ് കാശാക്കുന്ന പരിപാടിയേ ഇല്ലാത്തതുകൊണ്ട് എന്തും എപ്പോഴും എങ്ങിനെയും, നോ പിരോബിളം. :)
മനൂ. ഒരു കലാകാരന്റെ സര്‍ഗ്ഗ ചിത്രാ റിലീസ് പ്രകാരം ഒന്നാമത്തെ പടമായിരുന്നു എനിക്ക് കുറച്ച് തൃപ്തി (മംഗ്ലീഷില്‍ സംതൃപ്തി എന്നും പറയാം) തന്നത്. പക്ഷേ എന്ത് ചെയ്യാം, കലാകാരന്‍ ഒരു രീതിയില്‍ ചിന്തിക്കും. ആസ്വാദകലക്ഷങ്ങള്‍ ആ ആംഗിള്‍ മാത്രം കാണൂല്ല :)
സാജാ, അത് ശ്രദ്ധിക്കുന്നതാണ് സേഫര്‍ സൈഡെന്നാണ് എന്റെ ഒരു നിഗമനം-പക്ഷേ നിഷാദുള്‍പ്പടെയുള്ളവര്‍ വളരെ നല്ല ഷട്ടര്‍ സ്പീഡില്‍ ക്ലിക്കുന്നതുകൊണ്ട് കുഴപ്പം വരാന്‍ സാധ്യതയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. എന്തായാലും ഞാന്‍ കുറെപ്രാവശ്യം ക്ലിക്കി. ഇനിയില്ല.
എല്ലാവര്‍ക്കും നന്ദി.
nike air vapormax
jordan 12
asics sneakers
nike shoes
yeezy
coach outlet store
fenty puma
christian louboutin
yeezy shoes
kate spade handbags
Post a Comment
<< Home