Sunday, July 29, 2007

വിളക്കപ്പാ...വഴിവിളക്കപ്പാ



വിളക്കുള്ളപ്പോള്‍ വിളക്കിന്റെ വില അറിയില്ല...
വിളക്കില്ലെങ്കിലോ അതില്ലെന്നുമറിയില്ല
(വിളക്കിനൊക്കെ ഇപ്പോ എന്താ വില...)

Labels:

19 Comments:

Blogger കരീം മാഷ്‌ said...

ഇതാരുടെ മൊഴികളാപ്പാ !

വിളക്കിത്തല നായരുടെയോ അതോ വിളക്കത്തച്ചന്റെയോ? :)

Sun Jul 29, 05:15:00 AM 2007  
Blogger ഉറുമ്പ്‌ /ANT said...

:)

Sun Jul 29, 06:12:00 AM 2007  
Blogger മെലോഡിയസ് said...

എല്ലാം കൊള്ളാമപ്പാ..ആ ലേബലുള്‍പ്പെടെ.

Sun Jul 29, 06:34:00 AM 2007  
Blogger കരിപ്പാറ സുനില്‍ said...

സര്‍,
താങ്കളുടെ ‘ എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം ‘ എന്ന ബ്ലോഗ് വളരേ പ്രയോജനപ്രദമാണ്. അതിന്റെ ലിങ്ക് ഞങ്ങളുടെ സ്ക്കൂളിന്റെ ബ്ലോഗിലേയ്ക്ക് ഇടുവാന്‍ അനുവദിയ്ക്കണമെന്ന് വിനീതമായി അപേക്ഷിയ്ക്കുന്നു.കുട്ടികള്‍ക്ക് അത് ഗുണം ചെയ്യും.
താങ്കളുടെ ഇ-മെയില്‍ ബ്ലോഗില്‍ ഒരിടത്തും കാണാനില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ കമന്റു മുഖേന അനുവാദം തേടാനിടയായത്.
പിന്നെ, ഒരു സംശയം
ബ്ലോഗിന്റെ പേരിലെ ‘എങ്ങിനെ’ എന്നത് ശരിയാണോ? ‘എങ്ങനെ ‘ അല്ലേ ശരി?
പന്മന രാമചന്ദ്രന്‍ നായരുടെ തെറ്റില്ലാത്ത മലയാളത്തെ അടിസ്ഥാനമാക്കി പറഞ്ഞുവെന്നുമാത്രം
പ്രതേകിച്ചും ബ്ലോഗിന്റെ പേരാകുമ്പോള്‍
ആശംസകളോടെ
karipparasunil@yahoo.com
കരിപ്പാറ സുനില്‍

Sun Jul 29, 09:03:00 AM 2007  
Blogger myexperimentsandme said...

സുനില്‍ മാഷേ, പൂര്‍ണ്ണ സമ്മതം. പരിപൂര്‍ണ്ണ സമ്മതം. താങ്കള്‍ പറഞ്ഞതുപ്രകാരം ഞാന്‍ ഇപ്പോള്‍ തന്നെ “എങ്ങിനെ“ എന്നത് “എങ്ങനെ” എന്ന് തിരുത്തിയേക്കാം. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ പ്രയോജനപ്രദമായ മലയാളം ബ്ലോഗിംഗിലേക്ക് വരട്ടെ എന്ന് ആശംസിക്കുന്നു. താങ്കളുടെ ആ നിലയിലുള്ള പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല (സത്യം പറയാമല്ലോ, സര്‍ എന്ന വിളി കേട്ട് ഒന്ന് ചമ്മി :))

കരീം മാഷേ, ഇതൊക്കെ ഞാന്‍ മനനം ചെയ്തുണ്ടാക്കുന്ന 916 മൊഴികളല്ലേ-എല്ലാം വളരെ വിലപിടിച്ചത് :)

ഉറുമ്പിന് സമയലിയിട്ട് മടുത്തു :) (ചുമ്മാതാണ് കേട്ടോ-വളരെ നന്ദി).

മെലവഡിയസ്, ലേബലിലാണ് ജീവിതമെന്നല്ലേ (ആണോ, അല്ലല്ലേ, ചുമ്മാ...) :)

Sun Jul 29, 09:33:00 AM 2007  
Blogger ബഹുവ്രീഹി said...

വിള‘ക്കപ്പാ‘ വഴിവിള’ക്കപ്പാ’ എന്നു കേട്ടപ്പോ ഞാന്‍ വിചാരിച്ചു കപ്പയുടെ ചിത്രമായിരിക്കുമെന്ന്

ഇതിനെ ബെളക്ക്...ബയിബെളക്ക്.. എന്നല്ലെ പറയേണ്ടത്?

Sun Jul 29, 11:01:00 AM 2007  
Blogger G.MANU said...

kasariyappa

Sun Jul 29, 01:48:00 PM 2007  
Blogger d said...

നല്ല പടങ്ങള്‍..

(എല്ലാ പടങ്ങളും അപ്പനു സമര്‍പ്പണം ചെയ്തിരിക്കുവാണോ?, അപ്പാ, അപ്പാ ന്ന്.)

Sun Jul 29, 02:26:00 PM 2007  
Blogger Kalesh Kumar said...

ഗുഡ്!
ഇതെവിടെയാ?

Sun Jul 29, 04:44:00 PM 2007  
Blogger സു | Su said...

വക്കാരീ :) ഒരുവശത്തുനിന്ന്, ആകാശത്തുനിന്നെന്നപോലെ തൂങ്ങിക്കിടക്കുന്ന മരച്ചില്ല നന്നായിട്ടുണ്ട്.

ചിത്രം നന്നായെന്ന് പറയണോ? പതിവുപോലെ, നന്നായി.

Sun Jul 29, 09:40:00 PM 2007  
Blogger മുക്കുവന്‍ said...

പണ്ട് എന്റെ വീടിന്റെ അടുത്ത് ഒരു വഴിവിളക്കു ഉണ്ടായിരുന്നു. ടൌണിനു വിളക്കുംകാല്‍ എന്നായിരുന്നു പേരും.. എന്നിപ്പോ വിളക്കു പോയി... കാല്‍ തുരുംബിച്ച് നില്‍പ്പുണ്ടവിടെ...

Mon Jul 30, 12:36:00 AM 2007  
Blogger :: niKk | നിക്ക് :: said...

വഴിവിളക്ക് കുറച്ച് സൈഡിലേയ്ക്ക് നീക്കിയിരുന്നെങ്കില്‍...

Mon Jul 30, 01:23:00 AM 2007  
Blogger myexperimentsandme said...

ബഹു ബഹുഹ്രീഹ്രീ, ബെറുതെ ബയിബെളക്കെന്നൊക്കെ പറഞ്ഞാല്‍ ബാവം ബരുമോ? വയിവെളെക്കപ്പാ എന്ന് തന്നെ പറയേണ്ടേ. അപ്പോള്‍ കപ്പ തപ്പിനോക്ക്വാ ആണല്ലേ പരിപാടി :)

ജീമനൂ, അപ്പോള്‍ കസറിയപ്പാ എന്നൊരു പടമിടണം. അതിന് കസറി കണ്ടുപിടിക്കണം. ഇടാം...ഇടാം :)

വീണേ, നന്ദി. ഈ അപ്പാ സീരീസിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്. അത് പിന്നീടൊരിക്കല്‍ ഞാന്‍ പറയാം. അത് ഒരിക്കല്‍ പറഞ്ഞ് കഴിഞ്ഞ് ഒരുമാസം കഴിഞ്ഞേ പിന്നെയും പറയാവൂ എന്ന് ശക്തമായ താക്കീതുണ്ട് :)

കലുമാഷേ, ബെസ്റ്റ് ടീമാ, വഴിവിളക്കെവിടെയാണെന്നോ... വഴിയില്‍. അല്ലാതെവിടെ? (ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരുന്നവനെ കണ്ടപ്പോള്‍ ലോഹ്യത്തിന് “ചായ കുടിക്കുകയായിരിക്കുമല്ലേ” എന്ന് ചോദിച്ചപ്പോള്‍ “അല്ല കുളിക്കുകയാ” എന്ന് പറഞ്ഞത് ശ്രീനിവാസനോ ഞാനോ?) :)

സൂ, നന്ദി. ചിത്രം നന്നായി എന്ന് തന്നെ പറയണമെന്നാണ് എന്റെയും ആഗ്രഹം. പക്ഷേ ഒരാളോട് അയാളുടെ മനഃസാക്ഷിയെ വഞ്ചിക്കാനൊക്കെ പറയുന്നതെങ്ങിനെയാണെന്നാലോചിക്കുമ്പോള്‍ പിന്നെ മിണ്ടാതിരിക്കും :)

മുക്കുവന്‍. നന്ദി. കാലിപ്പോഴുമുള്ളതുകൊണ്ട് ടൌണിന്റെ പേര് ജസ്റ്റിഫൈ ചെയ്തു. തേക്കുംകാട് മൈതാനത്തിന്റെ ഗതിയുണ്ടായില്ല!

നിക്കേ, ഒരു മൂന്നുമണിക്കൂര്‍ മുമ്പ് നിക്കിതു പറയുകയായിരുന്നെങ്കില്‍ വിളക്കൊരു സൈഡിലേക്കാക്കി പിന്നെയും പിടിക്കാമായിരുന്നു ഫോട്ടം. എല്ലാം മധ്യത്തിലാക്കുക ഒരു വീക്ക്‍നെസ്സായിപ്പോയി. ഇനിയാവട്ടെ.

എല്ലാ വര്‍ക്കും എല്ലാ ജോലിയും നന്ദി.

Mon Jul 30, 06:46:00 AM 2007  
Blogger സു | Su said...

വക്കാരീ :) ഹിഹിഹി. മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഉത്തരം പറയേണ്ട കാര്യം എനിക്കെന്താ? എനിക്ക് ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതല്‍ അറിയാത്തതുകൊണ്ടാവും, എനിക്കെല്ലാ ചിത്രങ്ങളും ഇഷ്ടമാവും. ചിലത് കൂടുതല്‍ ഇഷ്ടമാവും. കാണുന്ന സിനിമയില്‍ ലാലേട്ടന്റേയോ ഷാരൂഖ്‌ഖാന്റേയോ ചിത്രം കൂടുതല്‍ ഇഷ്ടമാവുന്നതുപോലെ. അതു ഞാന്‍ പറയും. ഈ ചിത്രങ്ങളില്‍, ഏതു ചിത്രം കൂടുതല്‍ ഇഷ്ടമായി എന്ന്. ചിത്രം നന്നായി എന്നു ഞാന്‍ പറഞ്ഞാല്‍, ചിത്രം ഇഷ്ടമായി എന്നു വിചാരിക്കണം. ഇവിടെ നന്നായെന്ന് പറയണോയെന്ന് ചോദിച്ചത്, എന്റെ അഭിപ്രായം വേണോ എന്നു സംശയിച്ചിട്ടാ. ഒക്കെ വക്കാരിമഷ്ടാ ആയില്ലേ?

Mon Jul 30, 02:23:00 PM 2007  
Blogger കെ said...

വഴിവിളക്കില്‍ തെളിയുന്ന ഓറഞ്ചു പ്രകാശത്തിന്റെ പ്രതിഫലനം ശ്രദ്ധിക്കൂ...

അജ്ഞാതമായ മനുഷ്യകാമനകളുടെ അഗ്നിജ്വാലകള്‍...
ഒരോന്നും സാര്‍ത്ഥകമാക്കാന്‍ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തുന്ന
അരപ്പട്ടിണിക്കാരുടെ മെലിഞ്ഞ കോലങ്ങളാണ് ആ മരച്ചില്ലകള്‍...

അവര്‍ക്കൊരിക്കലും കിട്ടാത്ത പുളിക്കുന്ന മുന്തിരിയായെ സൂചിപ്പിക്കുന്നു..
ഫ്രെയിമിലെ വലതുവശത്ത് തൂങ്ങി നില്‍ക്കുന്ന ഒരു വളളി..
നിര്‍വികാരതയുടെ നിഴല്‍രൂപങ്ങളെയും ഫാട്ടോഗ്രാഫര്‍ ഒപ്പിയെടുത്തിരിക്കുന്നു...

എന്നാ അമറന്‍ ഭാവന..ഇതിയാനെന്നെ വിശകലിപ്പിച്ച് കൊല്ലും...

ലാസ്റ്റ് താങ്ങ് : വഴിവിളക്കിന്റെ ഇത്രയും രൂപം ഒരു വശത്തോട്ടാക്കി ഒരു പാരലല്‍ ഷോട്ടിന് സാധ്യതയുണ്ടോ? ആ മരച്ചില്ലകളുടെ മനോഹരമായ ഒരു സില്‍ഹൗട്ടിന്. ഗംഭീരമാവും. ഫോട്ടോഗ്രാഫിയിലൊരു വഴിവിളക്കും.

Tue Jul 31, 12:27:00 AM 2007  
Blogger കുറുമാന്‍ said...

പതിവുപോലെ നല്ല പടമപ്പാ, അടുത്ത തവണ അതിന്റെ പുറകിലുള്ള ആ മനോഹരമായ മരങ്ങളുടെ പടവും പോസ്സ്റ്റു ചെയ്യപ്പാ

Tue Jul 31, 12:08:00 PM 2007  
Blogger myexperimentsandme said...

മാരീചാ, അങ്ങിനെതന്നെയാണോ:)

ചിത്രത്തിന്റെ ഒത്ത നടുക്ക് ലംബോധരനെപ്പോലെ നില്‍ക്കുന്നതെന്താണ്? ലൈറ്റാണ്. ലൈറ്റ് പ്രത്യാശയെ കാണിക്കുമായിരുന്നു, അത് തെളിഞ്ഞിട്ടുണ്ടായിരുന്നെങ്കില്‍. ഇവിടെ തെളിയാത്ത ഒരു ലൈറ്റ് ഒരു തൂണിന്റെ തുമ്പത്ത്. എന്താണ് അത് അര്‍ത്ഥമാക്കുന്നത്? തനിക്ക് താനും പുരയ്ക്ക് തൂണും. അതായതാഹി ധര്‍മ്മസ്യ, അതായത് ഈ ലോകത്ത് ആത്യന്തികമായി നമുക്ക് നമ്മള്‍ മാത്രമേ ഉള്ളൂ.

അപ്പോള്‍ ചോദിക്കാം അതിന് കെട്ട വിളക്കെന്തിനാണെന്ന്. അത് മനുഷ്യന്റെ ഈഗോയെ കാണിക്കാനാണ്. നമുക്ക് ചുറ്റും ചില്ലകളും മരങ്ങളും എല്ലാമുണ്ട്, എല്ലാവരുമുണ്ട്, നമ്മുടെ കാര്യം നോക്കാന്‍ ആള്‍ക്കാര്‍ ഇടതും വലതും മാത്രമല്ല, മുകളിലുമുണ്ട് (ആകാശത്ത് നിന്ന് തൂങ്ങിക്കിടക്കുന്ന ചില്ല അതിനെയാണ് കാണിക്കുന്നത്) എന്നുള്ള മിഥ്യാധാരണ നമ്മളെ ഭരിക്കുന്നു. നമ്മള്‍ വിചാരിക്കുന്നു, ജീവിതം എന്നും തെളിഞ്ഞിരിക്കുന്ന ലൈറ്റ് പോലെ പ്രത്യാശാഭരിതമായിരിക്കുമെന്ന്. പക്ഷെ അല്ല- ആ തുണിയുടുക്കാത്ത സത്യത്തെയല്ലേ നടുക്കൊരു തൂണിന്‍ മുകളില്‍ തെളിയാത്ത ഒരു വിളക്ക് പ്രതിനിധീകരിക്കുന്നത് എന്ന് ഞാന്‍ ചോദിച്ച് പോവുകയാണ്.

ആ മരച്ചില്ലകളുടെ ഷേപ്പ് കണ്ടോ-എന്തോ ഒക്കെ നേടാനുള്ള മനുഷ്യന്റെ വ്യഗ്രതയെയല്ലേ വളഞ്ഞും ചെരിഞ്ഞും തിരിഞ്ഞുമുള്ള ചില്ലകള്‍ കാണിക്കുന്നത്. അതിലുമുയരത്തിലെത്താനുള്ള നമ്മുടെ അത്യാഗ്രഹത്തെയല്ലേ തൂണിനുമുകളിലുള്ള ലൈറ്റ് കാണിക്കുന്നത്. അങ്ങിനെ ഉയര്‍ന്നുയര്‍ന്നുയര്‍ന്നുയര്‍ന്ന് ചെല്ലുമ്പോഴോ, ഞാന്‍ ഏകനാണ് എന്ന സിനിമ. കെട്ട വിളക്ക്, അന്ധകാരനഴി, ആലപ്പുഴ (ആരെങ്കിലും എന്നെയൊന്ന് പിടിച്ച് കെട്ടോ) :)

കുറുമയ്യാ, അതിനു പിന്നിലുള്ളതുപോലത്തെ മരങ്ങളല്ലേ എന്റെ മരമപ്പാ, മര്‍മ്മരമപ്പാ പോസ്റ്റുകളില്‍. മനോഹരങ്ങളായ മരങ്ങള്‍ എന്റെ കലാവിരുതിനു ശേഷം എന്താകുമെന്നുള്ള ആശങ്ക കാരണമല്ലേ പല മനോഹര ദൃശ്യങ്ങളും ഞാന്‍ ഒഴിവാക്കുന്നത് :)

Wed Aug 01, 01:49:00 AM 2007  
Blogger yanmaneee said...

nike air vapormax
balenciaga sneakers
adidas flux
golden goose outlet
polo ralph lauren
moncler
michael kors purses
birkin bag
lebron 16
converse outlet

Wed Jun 12, 01:54:00 PM 2019  
Blogger noor said...


شركة تنظيف في الكويت شركة الكويت سيرفيس للتنظيف





ارخص شركة شحن عفش

نقل عفش من جدة الى مكة نقل عفش من جدة الى مكة
شركة نقل عفش من جدة الى الامارات نقل عفش من جدة الى الامارات
افضل شركة نقل عفش من جدة الى الرياض نقل عفش من جدة الى الرياض
شركة نقل عفش من جدة الى الدمام نقل عفش من جدة الى الدمام
شركة نقل عفش من المدينة المنورة الى مكة نقل عفش من المدينة المنورة الى مكة


Tue Nov 05, 07:37:00 AM 2019  

Post a Comment

<< Home