Tuesday, July 17, 2007

വെള്ളത്തുള്ളികളപ്പാ

സപ്തപച്ചാള്‍സുകള്‍ തുള്ളികളുടെ പടങ്ങള്‍ ഇട്ടപ്പോള്‍ കൈയ്യിലുള്ള പലതുള്ളികളെല്ലാം കൂടി പെരുവെള്ളമ്മായി ഇവിടെ...







പഞ്ഞമാസത്തിലെ പോസ്റ്റുകളെല്ലാം പഞ്ഞം പിടിച്ചതാവുമോ ആവോ...

Labels:

20 Comments:

Blogger അപ്പു ആദ്യാക്ഷരി said...

വക്കാരിമാഷേ..രണ്ടും മൂന്നും ഫോട്ടോകള്‍ വളരെ നന്നായിരിക്കുന്നു.

ഓ.ടോ. ഇന്നലെ ജപ്പാനിലുണ്ടായ ഭൂകമ്പം നിങ്ങള്‍ താമസിക്കുന്ന ഏരിയായിലെങ്ങാനുമാണോ? കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ?

Tue Jul 17, 12:00:00 PM 2007  
Blogger ദിവാസ്വപ്നം said...

! വക്കാരി, രണ്ടാമത്തേത് ക്ലാസ്സിക്കായിട്ട്ണ്ട് ട്ടാ

Tue Jul 17, 12:08:00 PM 2007  
Blogger സു | Su said...

മനസ്സിലായിഷ്ടാ :) നല്ല ചിത്രങ്ങളപ്പാ.

Tue Jul 17, 12:49:00 PM 2007  
Blogger ബഹുവ്രീഹി said...

RanTaamatthe pOtam kalakki.

aa puspam Etha?

Tue Jul 17, 12:50:00 PM 2007  
Blogger കരീം മാഷ്‌ said...

ഈ "അപ്പാ" സീരിയല്‍ തുടരാണോ പരിപാടി?
അപ്പോള്‍ "അമ്മോ" സീരിയല്‍ എന്നു തുടങ്ങും?
പടങ്ങള്‍ കൊള്ളാം വക്കാരി....!

Tue Jul 17, 02:12:00 PM 2007  
Blogger മെലോഡിയസ് said...

നല്ല പടങ്ങളപ്പാ..ആ രണ്ടാമത്തെ പടം സൂപ്പറപ്പാ..അതു ഞാന്‍ എടുത്തോട്ടെ? ;)

Tue Jul 17, 03:26:00 PM 2007  
Blogger ജാസൂട്ടി said...

ഫോട്ടോഗ്രാഫിയുടെ അ,ആ,ഇ,ഈ.. അറിയില്ലെങ്കിലും പടങ്ങളൊക്കെ കാണാറുണ്ടപ്പാ...കൊള്ളാമപ്പാ...:)

Tue Jul 17, 04:15:00 PM 2007  
Blogger സാജന്‍| SAJAN said...

രണ്ടും മൂന്നും നന്നായിട്ടുണ്ട്:)

Tue Jul 17, 05:42:00 PM 2007  
Blogger Kaithamullu said...

വക്കാരീ,

ആ അവസാന പടം കുറെ നേരം നോക്കിയിരുന്നു. ആകാശത്ത് മേഘങ്ങളെ നോക്കിക്കിടന്നിരുന്ന പഴയ കാലം അപ്പോള്‍ ഓര്‍മ്മ വന്നു.

-അവ ഒരു പാട് രൂപങ്ങള്‍‍ മെനയുന്നു, മിന്നുന്നൂ, മറയുന്നു.(ശ്ലീലാശ്ലീലഭേദമില്ലാതെ)

Tue Jul 17, 05:53:00 PM 2007  
Blogger Visala Manaskan said...

രണ്ടാമന്‍ പുപ്പുലി!!

എന്തൊര് പടന്റ പ്പോ!

ഒരു ചോദ്യത്തിനുത്തരം: ഉദിമാനം എന്നത് ഉദിപ്പ് എന്ന ക്രിയയുടെ എന്തോ ആണ്.

ഉദിപ്പ് എന്നത് പ്രകാശം എന്ന പദത്തിന്റെ പര്യായ പദങ്ങളില്‍ പെടും (ഞങ്ങള്‍ടെ ഏരിയായില്‍). ഇനി നിങ്ങളാരും ഈ ഉദിമാനം എന്ന പദം കേട്ടിട്ടില്ല എങ്കില്‍, ആ പദമുണ്ടാക്കിയത് എന്റെ അമ്മാമ്മ തന്നെയാവണം.

മലയാളത്തില്‍ അഗാധ പാണ്ഢിത്യമുണ്ടായിരുന്ന അമ്മാമ്മ, ജാംബവാനെ രാമുഹാന്‍ എന്നും പൂങ്കാവനത്തെ പൂങ്കാവിനോദം എന്നുമൊക്കെ മാറ്റി പറഞ്ഞിരുന്നു.

Tue Jul 17, 06:08:00 PM 2007  
Blogger മുസ്തഫ|musthapha said...

രണ്ടാമത്തെ പടം തന്നെ സൂപ്പര്‍!

ചിന്തയില്‍ പോസ്റ്റിന്‍റെ പേര് ഞാന്‍ വായിച്ചത് ‘വെള്ളുത്തുള്ളികളപ്പാ’ എന്നായിരുന്നു... നാളെ ഞാന്‍ ചൊവന്നുള്ളീടെ പടം ഇടണം എന്നും വിചാരിച്ചാ തുറന്നത് :)

Tue Jul 17, 06:47:00 PM 2007  
Blogger Areekkodan | അരീക്കോടന്‍ said...

മൂന്നും നന്നായിട്ടുണ്ട്

Tue Jul 17, 08:48:00 PM 2007  
Blogger krish | കൃഷ് said...

ഗൊള്ളാമപ്പാ..

Tue Jul 17, 10:10:00 PM 2007  
Blogger അഞ്ചല്‍ക്കാരന്‍ said...

നല്ലത്.

Wed Jul 18, 12:29:00 AM 2007  
Blogger myexperimentsandme said...

അവസാന സ്കോര്‍:
പടം ഒന്ന് - 4 മാര്‍ക്ക്
പടം രണ്ട്- 11 മാര്‍ക്ക്
പടം മൂന്ന്- 7 മാര്‍ക്ക്.

പടം രണ്ടിനെ വിജയിയായി പ്രഖ്യാപിച്ചിരിക്കുന്നു. പടം രണ്ടിന് വോട്ട് ചെയ്തവരില്‍ നിന്ന് നറുക്കെടുത്ത പ്രകാരം മെലവഡിയോസിന് പടം രണ്ടിന്റെ ഹൈ റെസലൂഷന്‍ കോപ്പി സമ്മാനമായി നല്‍‌കുന്നു.

അപ്പുവപ്പാ, നന്ദിയപ്പാ. ഭൂ കമ്പ് ഞാന്‍ താമസിക്കുന്ന ഏരിയായിലാവാന്‍ വഴിയില്ല :)

ദൈവാനപ്പാ, നന്ദിയപ്പാ.

സൂ, നന്ദിയപ്പാ.

മലയാളം ബഹുവ്രീഹി സമം ഇംഗ്ലീഷ് ബഹുവ്രീഹീ, നന്ദിയപ്പാസമമപ്പാ. ആ പുസ്പം ഏതാന്നോ ബീതാന്നോ സീതാന്നോ പിടിയില്ല :)

കരീം മാഷേ, നന്ദി, നന്ദി. പടയപ്പയുടെ ഒറിജിനല്‍ പടം ഞാന്‍ ഒറിജിനലായി എടുക്കുന്നിടം വരെ അപ്പാ സീരീസ് തുടരാനാണ് പ്ലാന്‍. അത് കഴിഞ്ഞ് അമ്മാ സീരീസ്, ജയലളിതയുടെ ഒരു ഫുള്‍ ഫോട്ടോ. അതിനു മുന്‍പ് ഒരു സിനിമാസ്കോപ്പ് ക്യാമറ, ഇരുപത്തൊമ്പതിഞ്ച് സ്ക്രീന്‍ ഇതൊക്കെ ഒപ്പിക്കണം :)

മലവഡിയസപ്പാ, പടം സമ്മാനമായി മുകളില്‍ തന്നിട്ടുണ്ട്. അതുപയോഗിച്ചുണ്ടാകുന്ന ധനനഷ്ടം, മാനനഷ്ടം, മാനഹാനി എന്നിവയ്ക്ക് 0800 0000 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ഫ്രീ കൌണ്‍സിലിംഗ് കിട്ടും :)

ജാസുവപ്പാ, ഫോട്ടോഗ്രാഫിയുടെ ആ ആ ഇ ഈ അറിഞ്ഞില്ലെങ്കിലും എന്റെ ഫോട്ടങ്ങള്‍ കണ്ട് കു കൂ കൂ കൂ കൂവാത്തതില്‍ തന്നെ ഞാന്‍ അതീവ ഹാപ്പി :)

സാജനപ്പാ, നന്ദിയപ്പാ.

കൈത്‌മുള്‍സ്, മൂന്നാം പടത്തിന്റെ അന്തരാളങ്ങളില്‍ ഊളിയിടേണ്ടിവന്നോ? പ്രശ്‌ന...മാ...യ്യോ :)

വിശാലാപ്പാ, അമ്മാമ്മയെ നമിച്ചിരിക്കുന്നു. ഉദിപ്പ്, ഉദിമാനം, പ്രകാശം... ഉദിമാനം, മാനം. മാനത്ത് ഉദിക്കുന്നത് ആരൊക്കെ, സൂര്യനും ചന്ദ്രനും. അവര്‍ തരുന്നതെന്ത്, പ്രകാശം. ഉദിമാനം അപ്പോള്‍ പ്രകാശം. ഒന്നുകൂടി നമിക്കുന്നു :)

ഹ...ഹ... അഗ്രപ്പാ, അഗ്രു ലാലുള്ളിയുടെ പടമിട്ടാല്‍ ഞാന്‍ ചുവന്നിരിക്കുന്ന വെളുത്തുള്ളിയുടെ പടമിടും :)

അരീക്കോടന്‍‌ജീ, നന്ദിയപ്പാ,

കൃഷപ്പാ, നന്ദീസ്

അഞ്ചലപ്പാ, നന്ദീസ്.

എല്ലാ ജോലിയും നന്ദി (എല്ലാ വര്‍ക്കും നന്ദി).

എന്നെ ഒരു ഗംഭീര ഫോട്ടോപിടുത്തക്കാരനായി ഇപ്പോള്‍ മലയാളം ബ്ലോഗിലുള്ള ആയിരത്തിയൊന്നു പേരും ഐകകണ്ഠേന അംഗീകരിച്ച് ഒപ്പിടുന്നതുവരെ ഞാന്‍ ഇങ്ങിനെ ഫോട്ടങ്ങള്‍ ഇട്ടുകൊണ്ടിരിക്കും. എല്ലാവരും അംഗീകരിച്ചു എന്ന് ഉറപ്പ് വരുത്തിയാല്‍ ഞാന്‍ നിര്‍ത്താം. ഡീല്‍

:)

Wed Jul 18, 06:28:00 AM 2007  
Blogger കെ said...

ഒന്നാം സമ്മാനം കിട്ടിയ ചിത്രത്തിന്റെ രണ്ടു ദലങ്ങളൊഴികെ ബാക്കി ഔട്ട് ഓഫ് ഫോക്കസ്സല്ലേ അപ്പീ. ഒന്നാം ചിത്രത്തിന്റെ വലത്തേ കോണില്‍ കാണുന്ന കറുപ്പ് ഫ്രെയിമിംഗില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നില്ല. മൂന്നാം ചിത്രത്തിലെ വെളളത്തുളളി (വെളുത്തുളളിയല്ല) ബാക്ക് ഗ്രൗണ്ട് കുറേക്കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കലക്കുമായിരുന്നില്ലേ...

അപ്പീ ആയരത്തി ഒന്നു പേരും ഒപ്പിട്ട താമ്രപത്രത്തിന് അപ്പി അല്‍പം കൂടെ കഷ്ടപ്പെടേണ്ടി വരും...

കാമറയും എക്സ്പോഷര്‍ സെറ്റിംഗ്സും കൂടി കൊടുക്കപ്പാ. കളി ഇന്റര്‍നാഷണല്‍ നിലവാരത്തില്‍ തന്നെ പോട്ടെന്നേ...

Wed Jul 18, 10:55:00 PM 2007  
Blogger myexperimentsandme said...

ഹ...ഹ... മാരീചാ, ഒന്നാം സമ്മാനം കിട്ടിയ പടം ഒന്നുകൂടി സൂക്ഷിച്ച് നോക്കിക്കേ, അത് ഫോട്ടംഗ്രാഫിയിലെ അതിന്യൂനത ടെക്‍നിക്ക് വെച്ചെടുത്തതല്ലേ. അതായത് മൊത്തം ഫ്രെയിമിനെ രണ്ടായി പകുക്കുക-മുകളിലാകാശം താഴെ ഭൂമി സ്റ്റൈലില്‍. അതായത് പകുതിക്ക് മുകളില്‍ മൊത്തം ഇന്‍ ഫോക്കസ്, പകുതിക്ക് താഴെ മൊത്തം ഔട്ട് ഓഫ് ഫോക്കസ്. എന്നിട്ട് പടമെടുക്കുക. പകുതിക്ക് താഴെ ഇനി സാക്ഷാല്‍ ദേവേദ്ന്രന്റെ അനിയന്‍ മുത്തുപ്പട്ടര്‍ വന്നാലും ഔട്ട് ഓഫ് ഫോക്കസ് ആയിരിക്കും. പകുതിക്ക് മുകളില്‍ സാക്ഷാല്‍ ഞാന്‍ വന്നാലും സംഗതി ഫോക്കസില്‍.

ഇന്‍ കണ്‍ ക്ലൂഷ്, ഫ്രെയിമിനകത്ത് എന്തുണ്ട് എന്നത് ഇമ്മെറ്റീരിയല്‍. ഫ്രെയിമിന്റെ പകുതിക്ക് മുകളില്‍ ഒന്നുമില്ലെങ്കിലും ഫോക്കസില്‍, പകുതിക്ക് താഴെ എന്തുണ്ടെങ്കിലും ഫോക്കസിനൌട്ട്. ഇതാണ് ഇപ്പോഴത്തെ അതിന്യൂനത ടെക്.

(ഇനി ഹിന്ദി സിനിമാ വാസ്തവ്: സംഗതി പുഷ്പം പുഷ്പം പോലെ ഫോക്കസൊക്കെ ചെയ്തു. ക്ലിക്കിയപ്പോള്‍ വടക്ക് നോക്ക് യന്ത്രില്‍ ശ്രീനിവാസ് പാര്‍വ്വതിക്ക് മാച്ചാക്കിയതുപോലെ കൈമറ ഒന്ന് പൊങ്ങി-എല്ലാം കുളമാവായി).

ഇനി ആദ്യപടം. അത് അതിവിശാലമായ ഫ്രെയിമില്‍ ഒരു വലിയ ഇല മൊത്തത്തില്‍ ഫോക്കസിലായി എന്ന് വെച്ചെടുത്തത പടമാണ്. പക്ഷേ പിന്നെ നോക്കിയപ്പോള്‍ നടുക്കിത്തിരി മാത്രമേ ഫോക്കസുള്ളൂ. ബാക്കിയെല്ലാം ഔട്ട്. ക്രോപ്പ് ചെയ്തില്ലായിരുന്നെങ്കില്‍ വലതുവശത്ത് കറുപ്പും പിന്നെ ഏഴ് വേറേ കളറും കണ്ടേനെ. ക്രോപ്പിച്ച് ക്രോപ്പിച്ച് കൊച്ച് ഉണ്ടോ ഇല്ലയോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക വരുന്നിടം വരെ ക്രോപ്പി. ഇനി ഒന്നുകൂടി ക്രോപ്പിയിരുന്നെങ്കില്‍ ആ പടം പിന്നെ ഹൈ റെസലൂഷന്‍ മൈക്രോസ്കോപ്പ് വെച്ച് നോക്കിയാലും കാണില്ലായിരുന്നു :)

ഇനി മൂന്നാം പടം. ഉദ്ദേശം വെള്ളത്തുള്ളിക്കകത്തെ പൂവിനെ മാത്രം ഒരു ഫ്രെയിം മൊത്തം എടുക്കുക എന്നതായിരുന്നു. മൈല്‍‌സ് റ്റു ഗോ ബിഫോര്‍ ഐ ക്ലിക്ക് കവിത പ്രകാരം അങ്ങിനെയെടുക്കണമെങ്കില്‍ ഇങ്ങിനെയൊന്നും പോരാ എന്ന് പിടികിട്ടിയത് ഒരു മണിക്കൂര്‍ ക്ലിക്കിക്ലിക്കി കളിച്ച് കഴിഞ്ഞപ്പോഴാണ്. സംഗതി നിര്‍ത്തി.

എന്നാലും ഡീല്‍ ഇപ്പോഴും ഓപ്പണ്‍. എല്ലാവരും താമ്രപത്രം തരുന്നിടം വരെ ഞാന്‍ ക്ലിക്കും. കൈമരുന്നും സെറ്റിംഗ്സും കൊടുത്താല്‍ തീര്‍ന്നില്ലേ സംഗതി. ഇതുപോലത്തെ കൈമറ വെച്ചാണോ ലെവന്‍ ഇതുപോലത്തെ പടങ്ങളൊക്കെ പിടിക്കുന്നതെന്ന് പറഞ്ഞ് ആരെങ്കിലും ആ കൈമറ പിന്നെ വാങ്ങിക്കുമോ? അതുകൊണ്ടല്ലേ അതൊക്കെ സീക്രട്ടാക്കി വെച്ചിരിക്കുന്നത്, സംഗതി ഈസിയായി പരസ്യമാക്കാമെങ്കിലും :)

മാരീചന് എന്റെ അതിന്യൂനതമായ ഫോട്ടോലോകത്തിലേക്ക് വിശാല്‍ സ്വാഗത്.

Thu Jul 19, 01:12:00 AM 2007  
Blogger മുസാഫിര്‍ said...

വക്കാരി,
എനിക്ക് ഒന്നാമത്തെ പടം തന്നെയാണു ഇഷ്ടപ്പെട്ടത്.ബാക്കിയുള്ള കഥാപാത്രങ്ങള്‍ (പശു,ടാറിട്ട റോഡ്,റബ്ബര്‍ മരങ്ങള്‍ )ഒക്കെ ലീവിലാണോ ?

Thu Jul 19, 08:55:00 PM 2007  
Blogger കെ said...

പൊന്നപ്പാപ്പാ.. നവന്യൂനതപുണ്യപുരാതന ഫോട്ടോഗ്രാഫി ടെക്നിക്കിന് ഈയുളളവന്റെ നമോവാകപ്പൂമണം.
മൊത്തം ഫ്രെയിമിനെ രണ്ടായി വലിച്ചു കീറി ഓരോന്നിനെയും ഫോക്കല്‍ ലെങ്ത് കൊണ്ടു ഗുണിച്ച് കിട്ടുന്ന ഫലത്തെ ഷട്ടര്‍സ്പീഡ് കൊണ്ടു ഹരിച്ച് ഔട്ടോഫ് ഫോക്കസാക്കുന്ന വിദ്യയ്ക്കാണ് ഈ വര്‍ഷത്തെ ഗോഷ്ടോഗ്രഫി അവാര്‍ഡ്. (എന്തെല്ലാം ഗോഷ്ടികളപ്പാപ്പാ)

പുസ്പം പുസ്പം പോലെ ഫോക്കസ് ചെയ്തിട്ട് ക്ലിക്കിയപ്പം കൈപൊങ്ങിയതു കൊണ്ട് രക്ഷപെട്ടു. കൈമറയോടൊപ്പം കൈയെങ്ങാനും താന്നിരുന്നെങ്കിലോ? പൊന്നപ്പാപ്പാ ആലോചിക്കാന്‍ പോലും മേലേ....

കൈമറയുടെ നാമച്ചീട്ടും എടുത്തു താങ്ങിയപ്പോഴുളള ആയവന്റെ ഗ്രഹനിലയും ചോദിച്ചത് തിരിച്ചെടുത്തിരിക്കുന്നു. ഫോട്ടിയും ബ്ലോഗിയും കാമറനിര്‍മ്മാണന്മാരുടെ കഞ്ഞികുടി നാമായിട്ട് മുട്ടിക്കരുതല്ലോ.. യേത്?

എന്തായാലും നമ്മളിനിയും ഈ വഴി വരുമേ.. ശരണമപ്പാപ്പാ....

Thu Jul 19, 10:21:00 PM 2007  
Blogger റീനി said...

വക്കാരി, നല്ല പടങ്ങളാണപ്പാ. രണ്ടും മൂന്നും വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോഴാണ്‌ കാണുന്നത്‌.

Mon Aug 20, 10:49:00 AM 2007  

Post a Comment

<< Home