Sunday, July 22, 2007

പോസ്റ്റപ്പാ



എത്രയെത്ര വീടുകള്‍ക്ക് വെളിച്ചമേകി
എത്രയെത്ര ബള്‍ബുകള്‍ക്ക് തെളിച്ചമേകി
എത്രയെത്ര അടുപ്പുകള്‍ക്ക് ഊര്‍ജ്ജമേകി
എത്രയെത്ര ഉടുപ്പുകളെ തേച്ചുമിനുക്കി
എത്രയെത്ര ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി
എത്രയെത്ര സീരിയലുകള്‍ക്ക് ജീവനേകി
എത്രയെത്ര ശ്വാനന്മാര്‍ മൂത്രമൊഴിച്ചു
എത്രയെത്ര കാക്കകള്‍ കാഷ്ടമിട്ടു
എത്രയെത്ര .........

പോസ്റ്റില്ലെങ്കില്‍ കറന്റില്ല*,
പോസ്റ്റില്ലെങ്കില്‍ ബ്ലോഗില്ല,
കറന്റില്ലെങ്കിലും ബ്ലോഗില്ല,
ബ്ലോഗില്ലെങ്കില്‍ ഉറങ്ങില്ല...

ചുമ്മാ ഒരു ബ്ലോഗ്, അതില്‍ ചുമ്മാ ഒരു പോസ്റ്റ്...
പോസ്റ്റിന്റെ പോസ്റ്റ്---ബെസ്റ്റ്പോസ്റ്റ്---കം‌പോസ്റ്റ്---വെറും വേസ്റ്റ്

*(അത് ചുമ്മാ പ്രാസത്തിന്)

Labels:

23 Comments:

Blogger Unknown said...

പോസ്റ്റിലടിച്ച് ഒരു തേങ്ങ പൊട്ടിക്കാമോന്ന് നോക്കട്ടേ..

ഠേ....

ഓ.ടോ. വക്കാരി‍ ജപ്പാനീന്ന് അമേരിക്കേലെത്തീന്നാരോ പറഞ്ഞല്ലോ... അവിടെ ഈ സൈസ് പോസ്റ്റുണ്ടോ?

Sun Jul 22, 08:35:00 AM 2007  
Blogger കരീം മാഷ്‌ said...

വക്കാരി - വികൃതി

Sun Jul 22, 11:35:00 AM 2007  
Blogger Visala Manaskan said...

പോസ്റ്റില്‍ അപ്പിടി മാറാമ്പല ആണല്ലോ വക്കാരീ. അതൊന്നു തൂത്ത് വൃത്തിയാക്കിയിട്ട് പടമെടുക്കാര്‍ന്നു ട്ടാ.

വക്കാരിയൊരു പുല്ലായുധന്‍ തന്നെ !!

(സമാസം: ബഹുവ്രീഹി. പുല്ല് ആയുധമായവന്‍ അരോ... വേറെയാര് ലവന്‍ തന്നെ, വല്ലഭന്‍!)

:) എന്തൊരു പടന്റപ്പോ!

Sun Jul 22, 01:15:00 PM 2007  
Blogger സു | Su said...

ബെസ്റ്റപ്പാ ഈ പോസ്റ്റപ്പാ.

:)

Sun Jul 22, 01:25:00 PM 2007  
Blogger മുസ്തഫ|musthapha said...

ഈ വക്കാരി‍ ബ്രാന്‍ഡ് ‘കുട’ കലക്കന്‍...!
നല്ല പിടി
നല്ല കമ്പികള്‍
ശീലേടെ കാര്യാണെങ്കി‍ പറേ വേണ്ട... പണ്ടേ സൂപ്പറാ...

വക്കൂ... പടം അടിപൊളി :)

Sun Jul 22, 02:29:00 PM 2007  
Blogger Allath said...

മീശമാധവനിലെ ലയിന്‍മാനെ ഓര്‍ത്തുപോയി, കലക്കന്‍ പടം

Sun Jul 22, 03:10:00 PM 2007  
Blogger Kalesh Kumar said...

ജാല്‍പ്പാനം ആണോ ഗുരോ സ്ഥലം?

Sun Jul 22, 03:59:00 PM 2007  
Blogger വേണു venu said...

ഇതൊരൊന്നൊന്നര പോസ്റ്റുതന്നെ.:)

Sun Jul 22, 04:53:00 PM 2007  
Blogger സാജന്‍| SAJAN said...

ഇതെന്തിനാ‍പ്പാ ഇത്രയും സ്റ്റേ വയര്‍, ഇതെന്താ സ്വര്‍ണ്ണത്തിന്റെ പോസ്റ്റോ?
പടം നന്നായി..:)

Sun Jul 22, 04:55:00 PM 2007  
Blogger മൂര്‍ത്തി said...

ഒരു കമന്റിരിക്കട്ടെ...
അതില്ലാത്തതുകൊണ്ട് ഉറങ്ങാതിരിക്കണ്ട...

കൊരട്ടി ടെസ്റ്റിങ്ങ്......
qw_er_ty

Sun Jul 22, 05:21:00 PM 2007  
Blogger Satheesh said...

:-)

Sun Jul 22, 09:09:00 PM 2007  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

ഈ പോസ്റ്റ്‌ കൊള്ളമല്ലോ വക്കാരിമാഷേ. വേണുവേട്ടന്‍ പറഞ്ഞതുപോലെ ഒരു ഒന്നര പോസ്റ്റ്‌.ആരെയെങ്കിലും പിടിപ്പിക്കനും പറ്റിയ പോസ്റ്റ്‌. പടം കിടിലന്‍.എന്നാലും ഈ പോസ്റ്റ്‌ ജപ്പാന്‍ കാരനാ?:)

Sun Jul 22, 09:19:00 PM 2007  
Blogger ദിവാസ്വപ്നം said...

ഏ !

ടെലിഫോണ്‍ പോസ്റ്റല്ലേ വക്കാരീ അത്.

ഇലക്ട്രിക് പോസ്റ്റാണെങ്കില്‍ സൂക്ഷിക്കണം ട്ടോ. ഇത്രേം കമ്പി കൂട്ടിക്കെട്ടി ഷോര്ട്ടാവില്ലേ. ഫോട്ടോ ഇട്ടില്ലെങ്കിലും വേണ്ടില്ല, ഞങ്ങള്‍ക്ക് വക്കാരിയാണ് വലുത്

:-)

Mon Jul 23, 03:51:00 AM 2007  
Blogger myexperimentsandme said...

ശ്ശേ, ശ്ശേ, ശ്ശശ്ശശ്ശേ... ദൈവാന്‍ എന്റെ അഹങ്കാരത്തിന്റെ കടയ്ക്കല്‍ (തിരുവനന്തപുരത്തിനടുത്തുള്ള സ്ഥലം) കത്തി വെച്ചു.

ലെവന്‍ വീടിനു മുന്നിലുള്ള പോസ്റ്റ്. സത്യമായിട്ടും ഇതൊരു കറന്റ് പോസ്റ്റാണെന്നാണ് ഞാനോര്‍ത്തത്. അത്രയ്ക്ക് നിഷ്‌കളങ്കനായിപ്പോയി ഞാന്‍. ദൈവാന്‍ പറഞ്ഞപ്പോളാണ് കത്തിയത്. ശരിയാണ്. സംഗതി ഫോണ്‍‌പോസ്റ്റ് തന്നെ. എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പു ചോദിക്കുന്നുവെങ്കിലും എന്റെ കവിത ഞാന്‍ മാറ്റൂല്ല. പകരം അടുത്ത പ്രാവശ്യം വേറൊരു പോസ്റ്റില്‍ ഞാന്‍ ടെലിഫോണ്‍ പോസ്റ്റിനെപ്പറ്റിയുള്ള കവിതയിടാം. അതു മതിയല്ലോ. എല്ലാവരും ഹാപ്പിയല്ലേ. ഇനി ഈ കവിത ഡിലീറ്റുമെന്നോര്‍ത്ത് ആരും സങ്കടപ്പെടരുത് കേട്ടോ.

കുഞ്ഞന്‍‌സേ, മാന്നാര്‍ മത്തായിയില്‍ ജനാര്‍ദ്ദനന്‍ പറയുന്നതുപോലെ അപ്പോള്‍ ആ വിവരം ഇത്ര പെട്ടെന്ന് പത്രത്തിലുമെത്തിയോ? പത്രവാര്‍ത്തകളെ വിശ്വസിക്കരുതെന്നാണ്... :)

കരീം മാഷേ, ചുമ്മാ സമയം കൊല്ലി പരിപാടികളല്ലേ :)

വൈശാല്‍, അപ്പോള്‍ ബഹുവ്രീഹി സമം (=) ആസം ആണല്ലേ. ബഹുവിനെയൊന്ന് കാണട്ടെ. വല്ലവനും പുല്ല് ആയുധം തന്നെയെന്നാണല്ലോയല്ലേ :)

സൂ, നന്ദി. കറന്റ് പോസ്റ്റാണെന്നാണ് ഓര്‍ത്തത്. സംഗതി ടെലിഫോണ്‍ മണിപോല്‍ ചിരിച്ചുവിളങ്ങി നില്‍‌ക്കുന്നു. രണ്ട് പോസ്റ്റുകള്‍ തമ്മില്‍ പോലും തിരിച്ചറിയാന്‍ വയ്യാത്തവനായിപ്പോയി :(

അഗ്രൂ, ഐഡിയാ കേമന്‍. കുടയപ്പാ മതിയായിരുന്നു. അത് കത്തിയില്ല. അങ്ങിനെയായിരുന്നെങ്കില്‍ മിസ് അണ്ടര്‍‌സ്റ്റാന്‍ഡിംഗ് ചേച്ചിയെ ഒഴിവാക്കുകയും ചെയ്യാമായിരുന്നു. എന്നാ പറ ആന. അഗ്രുവിന്റെ ഭാവന ഉഗ്രനാ.

ശില്‍‌പീ, നന്ദി. മീശ്‌ മാധവില്‍ അങ്ങിനെയൊരു ലയിന്‍‌മാനുണ്ടോ?

കലുമാഷേ, ജലപാനം പോലും തിന്നാതെ എടുത്ത പടം. പക്ഷേ സംഗതി ജപമാലയല്ല :)

വേണുവണ്ണാ, രണ്ടര മീറ്ററില്‍ കൂടുതല്‍ കാണേണ്ടതാണ് :)

സാജാ, സ്വര്‍ണ്ണത്തിന്റെയാണോ താമരയുടെയാണോ എന്നറിയില്ല, ഇന്ത്യക്കാരല്ല അവിടെ താമസം. :)

മൂമൂന്നേ (മൂത്രീ, മൂമൂന്ന് ഒമ്പത്), കുരവട്ടിയിട്ട് പേടിപ്പിച്ചാല്‍ ശുട്ടിടമാട്ടേന്‍ :)

സതീഷ്‌ജീ, രണ്ട് സമയലി :) :)

ഷാ ന വാസേ (ഷാ ന വാസ് എന്ന് പറഞ്ഞാല്‍ ഷാ വസിക്കാത്ത സ്ഥലം എന്നാണോ), ഇത് ജപ്പാനയല്ല. ഞാന്‍ കറന്റ് പോസ്റ്റാണെന്നാണോര്‍ത്തത്. അതുമല്ല. :)

ദൈവാനേ, തിരുത്തിത്തിരോന്തരം കടത്തിത്തന്നതിന് പെരുത്ത് നന്ദി. ഞാന്‍ സത്യമായും കറന്റ് പോസ്റ്റാണെന്നാണോര്‍ത്തത്. ദൈവാന്റെ കമന്റ് കണ്ടപ്പോള്‍ ആദ്യം പോയി തൊട്ടു നോക്കി. ഷോക്കടിച്ചില്ല, പിന്നെ പോയി നക്കി നോക്കി-അപ്പോഴും സേഫ്. അപ്പോള്‍ ഇത് ടെലിഹോണ്‍ മണിപോല്‍ കുലുക്കിവിളിക്കെടാ പോസ്റ്റ് തന്നെ :)

എന്നാലും സഹഹൃദയരേ, കലാപസ്നേഹികളേ, എന്‍ വീട്ട് കൈമറയില്‍
ഡെസ്റ്റെല്ലാം കേറിപ്പാന്‍
എന്‍ വീട്ട് സെന്‍‌സാറില്‍
ഡെസ്റ്റാണോ പ്രശ്‌നായോ എന്ന ജന്റില്‍‌മാന്‍ ഗാനം ആരും കേട്ടില്ലേ? സംഗതി സെന്‍‌സറിലെ പൊടിയാണോ അതോ ലെന്‍‌സിലെ പൊടിയാണോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക. ഇനി ഒന്ന് പരീക്ഷിക്കണം. പടത്തില്‍ ഒരു പുള്ളിക്കുത്തുണ്ട്-ലെവന്‍ താന്‍ പൊടിതാന്‍.

എന്റെ ഈ നേരം പോക്കുകള്‍ കണ്ട് നേരം കളയാന്‍ വന്ന എല്ലാവര്‍ക്കും നേരറിയാന്‍ നേരത്തെയറിയാന്‍ ഉടന്‍ തന്നെ അടുത്ത പടം ഇടുന്നതായിരിക്കും. അഡ്‌വാന്‍സ് ബുക്കിഗിന് ക്രെഡിറ്റ് കാര്‍ഡ് എനിക്ക് കുറിയര്‍ ചെയ്യുക.

Mon Jul 23, 06:19:00 AM 2007  
Blogger krish | കൃഷ് said...

ഇതേതോ സര്‍ക്കസ് കൂടാരത്തിലെ ടാര്‍പോളിന്‍ കാറ്റില്‍ പറന്നുപോയ പോസ്റ്റ് പോലുണ്ടല്ലോ. ഇതിനെയാണോ ആദ്യം കറണ്ട് പോസ്റ്റെന്നു പറഞ്ഞത് (പിന്നീട് ടെലഫോണ്‍ പോസ്റ്റെന്നും). എന്തായാലും വയറുകള്‍ ആകെക്കൂടി ഷോര്‍ട്ട് സര്‍ക്ക്യൂട്ടോ ക്രോസ് കണക്ഷനോ ആയിക്കാണണം (വക്കാരിയുടേതല്ല!)
(ഇനി ശരിക്കുള്ളത് പോസ്റ്റപ്പാ‍ാ...)

Mon Jul 23, 06:01:00 PM 2007  
Blogger കെ said...

മനസിന്റെ ഉളളറകളില്‍ നിന്നും കുതറിത്തെറിച്ച് സ്വാതന്ത്ര്യത്തിന്റെ പച്ചപ്പുകള്‍ നേടിയലയുന്ന സ്വപ്നങ്ങളെ ഫ്രെയിമിന് പുറത്തേയ്ക്കൊഴുകുന്ന മേഘങ്ങള്‍ പ്രതിനി(തീദീധീഥീ)കരിക്കുന്നു. (ഇഷ്ടമുളള അക്ഷരം തിരഞ്ഞെടുക്കാം. വികാരത്തിന്റെ കടുപ്പമനുസരിച്ച്).

ഒരിക്കലും പൊട്ടിച്ചെറിയാനാവാത്ത ബന്ധങ്ങളുടെ കെട്ടുപാടുകളെ ഓര്‍മ്മിപ്പിക്കുന്നു, വലിച്ചു മുറുക്കിക്കെട്ടിയിരിക്കുന്ന കമ്പികള്‍.

ഉദ്ധൃതനായവന്റെ ധാര്‍ഷ്ട്യമാകാം തലയുയര്‍ത്തി നില്‍ക്കുന്ന പോസ്റ്റ്. പക്ഷേ പശ്ചാത്തലത്തിലെ ആ നീലയുണ്ടല്ലോ എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. നമ്മുടെ മന്മഥത്തിലെ നീലയെങ്ങാനുമാണോ അപ്പാപ്പാ?

ഇത്രയുമൊക്കെ ഒരു ഫ്രെയിമിലൊതുക്കുന്ന താങ്കളെ സമ്മതിച്ചു തരുന്ന എന്നെ ചമ്മന്തിയാക്കേണ്ടേ..

Mon Jul 23, 10:09:00 PM 2007  
Blogger കെ said...

കടയ്ക്കല്‍ കൊല്ലം ജില്ലയിലാണ് ചേട്ടാ....

Mon Jul 23, 10:10:00 PM 2007  
Blogger myexperimentsandme said...

കൃഷണ്ണാ, കറന്റും പോയി ഫ്യൂസും പോയി. അഗ്രുവിന്റെ ശീലക്കുടയും കൃഷണ്ണന്റെ സര്‍ക്കസ് കൂടാരവും ഒന്നിനൊന്നോട് മെച്ചമെന്ന് ചൊന്നാലത് കേമമാം.

ഹ...ഹ... മാരീച്, വിശകലന പ്രചോദനം തന്നാല്‍ പിന്നെ കണ്ട്രോള് കിട്ടില്ല. വിശകലനം കേമം. ങാ...ഹാ... കടയ്ക്കല്‍ കൊല്ലത്താണോ? ഈ കൊല്ലം എവിടെയാ? തിരുവനന്തപുരത്തിനടുത്ത്. അപ്പോള്‍ ഈ കടയ്ക്കലെവിടെയാ? തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലത്ത്. അപ്പോള്‍ കടയ്ക്കലെവിടെയാ? തിരുവനന്തപുരത്തിനടുത്ത്. അപ്പോള്‍ ദമനകന്‍...

Tue Jul 24, 06:00:00 AM 2007  
Blogger keralafarmer said...

എല്ലാം ഒരു പോസ്റ്റിലൊതിക്കിയാല്‍ ജോലി എന്തെളുപ്പം. സമയവും, പണവും, ജോലിക്കാരും എല്ലാം എല്ലാം ലാഭം.

Tue Jul 24, 09:11:00 PM 2007  
Blogger myexperimentsandme said...

ശരിയാണ് ചന്ദ്രേട്ടാ. ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും ജനിച്ചപ്പോള്‍ മുതല്‍ അവര്‍ പറഞ്ഞ ഓരോ വാക്കുവരെ ആകെമൊത്തം ടോട്ടല്‍ ഒരു എണ്‍പതോ നൂറോ കിലോ മാത്രം ഭാരമുള്ള ഒരു സംഭവത്തില്‍ സ്റ്റോര്‍ ചെയ്ത് വെക്കാനുള്ള ഐഡിയാ ആയിട്ടുണ്ട്. ലോകം മൊത്തം ഒരു മുറിയ്ക്കുള്ളില്‍. ഭാവിയില്‍ ആര് എവിടെ എപ്പോള്‍ എന്ത് പറഞ്ഞു എന്നുള്ളതിന് ഒരു തര്‍ക്കമേ ഉണ്ടാവില്ല.

Wed Jul 25, 06:46:00 AM 2007  
Blogger അഭിലാഷങ്ങള്‍ said...

ഇതു കലക്കി... ഇത് ഒരു പോസ്റ്റ്..
നമ്മുടെ നാട്ടില്‍‌ ഇങ്ങനെ
എത്രയെത്ര..
എത്രയെത്ര..
എത്രയെത്ര..
എത്രയെത്ര..
എത്രയെത്ര..
എത്രയെത്ര.. പോസ്‌റ്റുകള്‍‌... :-)

Thu Jul 26, 04:56:00 PM 2007  
Blogger കെ said...

ദമനകന്‍ വടക്കേ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റില്‍....
അല്ലാതെവിടെ...?

Thu Jul 26, 09:28:00 PM 2007  
Blogger yanmaneee said...

air max 95
chrome hearts outlet
huaraches
yeezy shoes
balenciaga
christian louboutin outlet
balenciaga
coach outlet handbags
retro jordans
curry 4

Wed Jun 12, 01:54:00 PM 2019  

Post a Comment

<< Home