Sunday, December 31, 2006

വിടയപ്പാ



രണ്ടായിരത്തിയാറേ, വിട.

എല്ലാ നല്ല കാര്യങ്ങള്‍ക്കും നന്ദി. എല്ലാ തെറ്റുകള്‍ക്കും മാപ്പ്.

കാലചക്രം കറങ്ങിത്തിരിയുമ്പോള്‍ എവിടെയെങ്കിലും വെച്ച് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...

(ശ്രീകണ്ഠന്‍ നായര്‍ സ്റ്റൈല്‍) ഗുഡ് ബൈ

Sunday, December 24, 2006

മാവുണ്ട് ഫ്യുജിയപ്പ



ഷിന്‍‌ജുകുവില്‍ നിന്ന് ഒഡാക്യുവിന്റെ റൊമാന്‍സ് കാറില്‍ കയറി (സാദാ ട്രെയിനുമുണ്ട്, ചിലവ് കുറവ്, സമയം കൂടുതല്‍) ഹകോനെ യൂമോട്ടോ സ്റ്റേഷനില്‍ ഇറങ്ങി ബസ്സ് പിടിച്ച് ലേയ്ക് ആഷി (?) യില്‍ എത്തിയാല്‍ അങ്ങ് ദൂരെ മാവുണ്ട് ഫ്യുജിയപ്പ നില്‍ക്കുന്നത് കാണാം.

വേണമെങ്കില്‍ ഒരു ബോട്ട് യാത്രയുമാവാം.

Wednesday, December 20, 2006

കടുത്തയപ്പാ

കടുത്തയോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു.
ക്യാമറ കണ്ടപ്പോള്‍ കടുത്തയ്ക്ക് ഭയങ്കര സന്തോഷം.
പല രീതിയില്‍ നമ്മള്‍ പറയാതെ തന്നെ കടുത്ത പോസ് ചെയ്തു തന്നു.



ക്യാമറയില്‍ കടുത്തയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോള്‍ കടുത്ത ചിരിയോട് ചിരി.

ബ്ലോഗിലിടുമെന്ന് പറഞ്ഞപ്പോഴും കടുത്ത ചിരി തന്നെ.



സമര്‍പ്പണം കടുത്തയ്ക്ക് തന്നെ.

(കടുത്തേടെ റെറ്റിനയില്‍ നോക്കി എന്നെ കണ്ടുപിടിക്കാനെങ്ങാനും നോക്കിയാല്‍ കടുത്ത സൈറ്റടിച്ച് കാണിക്കും) :)

(ക്രോപ്പൈഡിയായ്ക്ക് മൊഴിയണ്ണന് നന്ദി)

Tuesday, December 12, 2006

സൂവിനും വിശാലനുമപ്പാ

ബ്ലോഗെഴുത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സൂവിന്...



തുള്ളിക്കൊരുകുടമായും പലതുള്ളികളായും ഇനിയുമിനിയും പോരട്ടെ പോസ്റ്റുകള്‍. എല്ലാവിധ ആശംസകളും.

വിശാലന് ഭാഷാ ഇന്ത്യാ അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു പൂന്തോട്ടം മൊത്തം കൊടുത്തു. കൊടകരപുരാണം പുസ്തകമാകാന്‍ പോകുന്ന ഈ അവസരത്തില്‍ ഇതാ ഒരു റബ്ബര്‍ തോട്ടം മൊത്തമായി വിശാലന്. സില്‍‌ക്കിനേം മേയ്ക്കാം ബ്ലോഗും എഴുതാം. വിശാലന് സമര്‍പ്പണം (റോഡിന്റെ വലത് വശത്തുള്ളത് എടുത്താല്‍ മതി കേട്ടോ).



ഈ സമര്‍പ്പണ ഐഡിയായ്ക്ക് ഫുള്‍ കടപ്പാട് സപ്തവര്‍ണ്ണത്തിന്. നന്ദി സപ്തം. (ഐഡിയാകള്‍ കോപ്പിയടിക്കുന്നത് മാപ്പര്‍ഹിക്കാത്ത പോക്രിത്തരമാണെന്നറിയാം. ഒരു അഞ്ചുതവണ ക്ഷമിക്കുമല്ലോ) :)

Thursday, December 07, 2006

ന്റനിയനാ...



കുടുംബപരമായി ഞങ്ങള്‍ക്ക് കിട്ടിയ ആ സൌന്ദര്യം മൊത്തമായിട്ടങ്ങ് പകര്‍ത്താന്‍ പറ്റിയില്ലെങ്കിലും (അത് പകര്‍ത്താന്‍ സാക്ഷിക്ക് പോലും പറ്റൂല്ല-ബെറ്റ്)അണ്ണാര്‍ തന്നാല്‍.

മൊത്തത്തില്‍ അവനേക്കാളും ഗ്ലാമര്‍ എനിക്കാണെങ്കിലും കവിളിന്റെ കാര്യത്തില്‍ അവന്‍ എന്നെ തോല്‍‌പ്പിച്ചു. വയറിന്റെ കാര്യത്തില്‍ അവനെ ഞാനും തോല്‍പ്പിച്ചു.