Wednesday, December 20, 2006

കടുത്തയപ്പാ

കടുത്തയോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു.
ക്യാമറ കണ്ടപ്പോള്‍ കടുത്തയ്ക്ക് ഭയങ്കര സന്തോഷം.
പല രീതിയില്‍ നമ്മള്‍ പറയാതെ തന്നെ കടുത്ത പോസ് ചെയ്തു തന്നു.ക്യാമറയില്‍ കടുത്തയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോള്‍ കടുത്ത ചിരിയോട് ചിരി.

ബ്ലോഗിലിടുമെന്ന് പറഞ്ഞപ്പോഴും കടുത്ത ചിരി തന്നെ.സമര്‍പ്പണം കടുത്തയ്ക്ക് തന്നെ.

(കടുത്തേടെ റെറ്റിനയില്‍ നോക്കി എന്നെ കണ്ടുപിടിക്കാനെങ്ങാനും നോക്കിയാല്‍ കടുത്ത സൈറ്റടിച്ച് കാണിക്കും) :)

(ക്രോപ്പൈഡിയായ്ക്ക് മൊഴിയണ്ണന് നന്ദി)

21 Comments:

Blogger ദേവന്‍ said...

വക്കാരിയോ? തുളസിയോ?കുമാറോ?
സ്ഥല ജല വിഭ്രാന്തി.

Wed Dec 20, 07:03:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

ദേവേട്ടാ, ഇത് കുമാര്‍‌ജിയെപ്പോലെയും തുളസിയെപ്പോലെയുമൊക്കെ ആയില്ലെങ്കിലും അവര്‍ക്ക് ഇനിയെങ്ങാനുമൊരു വാലുണ്ടായിരുന്നെങ്കില്‍ ആ വാലിന്റെ തുമ്പിന്റെ അഗ്രത്തിന്റെ അറ്റത്തെ രോമത്തിന്റെ തുമ്പിന്റെ അറ്റത്തിന്റെ അഗ്രത്തിന്റെ അഗ്രജന്റെ... ത്രമാത്രം.

Wed Dec 20, 07:09:00 AM 2006  
Blogger അനംഗാരി said...

ദേവാ..കടുത്തയുടെ കണ്ണിലേക്ക് നോക്ക്. എന്നിട്ടതിനെ വലുതാക്കി നോക്ക്.വക്കാരിയെ കണ്ടോ?അതാണ് വക്കാരി. വക്കാരി...ടിങ്ക ടിങ്കാ....

Wed Dec 20, 07:58:00 AM 2006  
Blogger യാത്രാമൊഴി said...

വക്കാരീ,

കൊടു കൈ!
നല്ല ഒന്നാന്തരം പോര്‍ട്രെയ്റ്റ്. ആദ്യത്തെ പടത്തില്‍ ഇടതു ഭാഗത്ത് കാണുന്ന വീടിന്റെ ഭിത്തി ഒഴിവാക്കിയാല്‍ കുറച്ച് കൂടി നന്നാവുമെന്ന് തോന്നുന്നു.

അതുപോലെ തന്നെ രണ്ടാമത്തെ പടവും.
ക്രോപ് ചെയ്താല്‍ ഗുണം രണ്ട്, പടം കൂടുതല്‍ നന്നാകും, വീടു നോക്കി വക്കാരിയുടെ മേല്‍‌വിലാസം കണ്ടുപിടിക്കുമെന്ന പേടിയും വേണ്ട.

Wed Dec 20, 08:02:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

അനംഗാരിയേ, കടുത്ത സൈറ്റടിക്കുമേ, പിന്നെ മൊത്തം കോണ്‍‌തെറ്റിയ സെണ്‍‌ട്രേഷനും പോവും :)

മൊഴിയണ്ണാ, നല്ല സന്തോഷം തോന്നുന്നു, മൊഴിയണ്ണന്റെ കമന്റ് കണ്ടിട്ട്. വളരെ നന്ദി. ക്രോപ്പൈഡിയായ്ക്കും വളരെ നന്ദി. ക്രോപ്പിയിട്ട് ഒന്നുകൂടിയിടാം.

Wed Dec 20, 08:09:00 AM 2006  
Blogger വിഷ്ണു പ്രസാദ് said...

മനോഹരമായ പോര്‍ട്രെയ്റ്റുകള്‍ ...

Wed Dec 20, 11:57:00 AM 2006  
Blogger indiaheritage said...

ഹൊ ഹൊ ഹോ,
ഇനി കടുത്തയോടു ചോദിച്ചു ഞാന്‍ മനസ്സിലാക്കിക്കോളാം വക്കാരിയുടെ സകല വിശേഷവും.

Wed Dec 20, 12:09:00 PM 2006  
Blogger സു | Su said...

കടുത്തയുടെ ഫോട്ടോ ഞാന്‍ ഡിറ്റക്റ്റീവ് ഏജന്‍സിയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കടുത്തയെ കണ്ടുകിട്ടിയാല്‍, ആ ഫോട്ടോ എടുത്ത ആളോട് ഫീസ് വാങ്ങിക്കൊള്ളാനും, അയാളുടെ പേരുവിവരങ്ങള്‍ സമയം കളയാതെ എന്നെ ഏല്‍പ്പിക്കാനും പറഞ്ഞിട്ടുണ്ട്. ;)

നല്ല പടം. ഒന്ന് ചുഴിഞ്ഞ് നോക്കി വല്ല തുമ്പും വാലും കിട്ടുമോന്ന് നോക്കട്ടെ.

Wed Dec 20, 02:12:00 PM 2006  
Blogger Inji Pennu said...

ഈ അപ്പൂപ്പന്‍ താടിയിലൊക്കെ ഒരോന്നാ‍ായി
ഇങ്ങിനെ പിടിക്കാന്‍ തോന്നണു...

Wed Dec 20, 02:18:00 PM 2006  
Blogger അഗ്രജന്‍ said...

ങാ, എന്‍റെ അത്രേം എത്തണെങ്കി ഇത്തിരി കൂടെ ശരിയാവാനുണ്ട്ടാ :)

ഒ.ടോ: കലക്കന്‍ ഫോട്ടോസപ്പാ :)

Wed Dec 20, 02:35:00 PM 2006  
Blogger Vempally|വെമ്പള്ളി said...

വാക്കാരീ, കടുത്തേടെ പടം കലക്കി ഞാനും ഒരു കടുത്തേടെ പടം ഇവിടെ ഇട്ടിട്ടുണ്ട്

Thu Dec 21, 12:56:00 AM 2006  
Blogger Inji Pennu said...

അപ്പൊ കടുത്താന്ന് പറയുന്നത് ഒരു കോമണ്‍ പേരാണൊ? അതെനിക്കറിയില്ലായിരുന്നു.

Thu Dec 21, 01:09:00 AM 2006  
Blogger Vempally|വെമ്പള്ളി said...

അതെ ഈ മല ഇഞ്ചി, നാടന്‍ ഇഞ്ചി എന്നൊക്കെ പറയുമ്പൊലെ തന്നെ :-) ഞാമ്പോയേ..

Thu Dec 21, 01:22:00 AM 2006  
Blogger കൃഷ്‌ | krish said...

കടുത്തയുടെ കടുത്ത പടങ്ങള്‍ ശ്ശി കടുത്ത പോര്‍ട്രൈറ്റായി...
ന്നാലും ചന്തോണ്ട്‌ട്ടോ

കൃഷ്‌ | krish

Thu Dec 21, 02:30:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

കടുത്തയെ സന്ദര്‍ശിച്ച് കടുത്തയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച കടുത്ത കടുത്തയാരാധകരായ ദേവേട്ടന്‍, അനംഗാരി, മൊഴിയണ്ണന്‍, വിഷ്ണുപ്രസാദ്, പണിക്കര്‍ മാഷ്, സൂ, ഇഞ്ചിപ്പെണ്ണ്, അഗ്രജന്‍, കൃഷണ്ണന്‍ എന്നിവരോട് കടുത്തയ്ക്കുള്ള കടുത്ത നന്ദി കടുപ്പം ഒട്ടും കുറയ്ക്കാതെ നല്‍‌കുന്നു.

എന്റെ കടുത്തയെക്കാളും ക്യൂട്ട് കടുത്തയാണോ വെമ്പള്ളിക്കടുത്തയെന്ന ഒരാശങ്ക ഇല്ലാതില്ല. ഒത്തിരി മൂപ്പിക്കുകയാണെങ്കില്‍ കടുത്തയെ മേക്കപ്പൊക്കെ ഇടീപ്പിച്ച് ഇനിയും കൊണ്ടുവരും :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Thu Dec 21, 06:25:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

കടുത്ത നാട്ടിലെ ഒരു നല്ല മനുഷ്യന്‍. എല്ലാവരോടും സ്നേഹം മാത്രം. വൈകുന്നേരം സ്വല്പം മിനുങ്ങുമെന്ന അഡീഷണല്‍ ഗുണവും. എന്നാലും ആര്‍ക്കും ഒരു ഉപദ്രവവുമില്ല.

Thu Dec 21, 06:29:00 AM 2006  
Blogger Inji Pennu said...

എന്തിനാ കടുത്ത എന്ന് വിളിക്കണേ? ജാതിപ്പേര്‍ ആണൊ? അതോ വേറെ എന്തെങ്കിലുമാണൊ?

ഞാന്‍ വിചാരിച്ചു കറുത്തമ്മ പോലെ ഒരു പേരായിരിക്കും എന്ന്..

Thu Dec 21, 06:31:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

യാതൊരു ഐഡിയായുമില്ല ഇഞ്ചീ. എല്ലാവരും കടുത്തേ എന്ന് വിളിക്കുന്നു, ഞങ്ങളും വിളിക്കുന്നു.

Thu Dec 21, 06:49:00 AM 2006  
Blogger Siju | സിജു said...

മമ്മൂട്ടി ഇന്ദ്രപ്രസ്ഥത്തില്‍ നാസക്കു വേണ്ടിയുണ്ടാക്കിയ സോഫ്റ്റ്വെയറില്ലേ..
അതു വെച്ചു വേണമെങ്കില്‍ കണ്ടുപിടിക്കാവുന്നതേയൊള്ളൂ..

പിന്നെ ആ സൈഡാംഗിള്‍ ചിരി കൊള്ളാം

Thu Dec 21, 01:08:00 PM 2006  
Blogger റീനി said...

വക്കാരി, വക്കാരിയുടെ കടുത്തക്ക്‌തന്നെ dignified look.
വക്കാരിയുടെ നാട്ടില്‍ കോഴിയുണ്ട്‌, പശുവുണ്ട്‌, റബ്ബര്‍ തോട്ടമുണ്ട്‌, പൂവുണ്ട്‌, കടുത്തയുണ്ട്‌. അടുത്ത ക്ലൂ എന്താ?

Sat Dec 23, 01:23:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

റീനിയെ, പണിക്കര്‍ മാഷേ, അടുത്ത കുളുകള്‍, തെങ്ങുണ്ട്, മാവുണ്ട്, പ്ലാവുണ്ട്, ഉണ്ടുണ്ട്, ഉബുണ്ടുവുണ്ട്, വണ്ടുണ്ട്, തല്ലുണ്ട്, കല്ലുണ്ട്, പല്ലുണ്ട്, പുല്ലുണ്ട്.... :)

സിജുവേ, ഒന്നും നടക്കൂല്ല...ന്നാ തോന്നുന്നേ :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി(നി)പ്പശു.

Sun Dec 24, 01:48:00 AM 2006  

Post a Comment

<< Home