Thursday, December 07, 2006

ന്റനിയനാ...



കുടുംബപരമായി ഞങ്ങള്‍ക്ക് കിട്ടിയ ആ സൌന്ദര്യം മൊത്തമായിട്ടങ്ങ് പകര്‍ത്താന്‍ പറ്റിയില്ലെങ്കിലും (അത് പകര്‍ത്താന്‍ സാക്ഷിക്ക് പോലും പറ്റൂല്ല-ബെറ്റ്)അണ്ണാര്‍ തന്നാല്‍.

മൊത്തത്തില്‍ അവനേക്കാളും ഗ്ലാമര്‍ എനിക്കാണെങ്കിലും കവിളിന്റെ കാര്യത്തില്‍ അവന്‍ എന്നെ തോല്‍‌പ്പിച്ചു. വയറിന്റെ കാര്യത്തില്‍ അവനെ ഞാനും തോല്‍പ്പിച്ചു.

31 Comments:

Blogger myexperimentsandme said...

ഇനി കുറച്ച് നാളത്തേക്ക് ബ്ലോഗിംഗിന്റെ കാര്യം ഗോപികേ ഹൃദയമൊരു വെണ്‍‌ശംഘുപോലെയാകുമെന്നാണ് തോന്നുന്നത്. നോക്കട്ടെ :(

Thu Dec 07, 07:43:00 AM 2006  
Blogger reshma said...

ഇതെപ്പോ വരച്ചതാ?നിറം മങ്ങി മടക്ക് വീണ പേപ്പറിനൊരു നോവോള്‍ജിയ മണം:D

Thu Dec 07, 07:48:00 AM 2006  
Blogger myexperimentsandme said...

രേഷ്‌മേ, ഇത് പണ്ട് പണ്ട് അനിയനൊക്കെ നിക്കറിട്ട് നടന്ന കാലം (ഞാന്‍ പത്തുവരെ പി.എ.നിക്കര്‍ പണിക്കറായിരുന്നു) :)

കൃഷ്ണന്‍‌കുട്ടി നായര്‍ കൈരളീ വിലാസത്തില്‍ പറയുന്നത് പോലെ ഞാന്‍ പണ്ട് വാര്‍ദ്ധായിലായിരുന്ന കാലത്തെന്നപോലെ എണ്‍പതുകളില്‍...

Thu Dec 07, 07:51:00 AM 2006  
Blogger Adithyan said...

ഹ്ഹഹ
അനിയനെ കാണാന്‍ പറ്റിയതില്‍ സന്തോഷിക്കുന്നു.

ആള്‍ടെ ഫേസ് കട്ട് ഏകദേശം മനസിലായി. ഇനി ഇത് വെച്ച് കമ്പ്യൂട്ടര്‍ ജെനെറേറ്റഡ് ഇമേജസ് ഉണ്ടാക്കി കേരളത്തിന്റെ എല്ലാ ബസ് സ്റ്റാന്‍ഡിലും ഒട്ടിക്കാം, കാണ്മാനില്ലാന്നും പറഞ്ഞ്. ആരേലും എന്തേലും പറയാതിരിക്കില്ല.

രേഷ്മേച്ചി ഡില്‍വാലേ ഡുല്‍ഹന്യാ ലേജായേംഗേ-ലെ അംരീഷ് പുരീനെപ്പോലെ ഒരു “പഞ്ചാബ് ക സുഗന്ധ്” ഡൈലോഗ്കാരിയാണല്ലോ. ;)

Thu Dec 07, 08:06:00 AM 2006  
Blogger ബിന്ദു said...

മുഖം തരില്ലാത്ത കാര്യത്തില്‍ നിങ്ങള്‍ രണ്ടുപേരും ഞങ്ങളെ(പ്രേക്ഷകരെ) തോല്‍പ്പിച്ചു. എന്നാലും തോക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലാ‍ാ‍ാ എന്നൊരു പാട്ടും പാടി ആരൊക്കെയോ ബര്‍മുഡ എന്നോ നിക്കറെന്നോ ഒക്കെ പാട്ടും പാടി നടക്കുന്നു.
അനിയനൊരു രാജീവ് ഗാന്ധി കാപ്പി.:)അപ്പൊ വക്കാരി ഒരു പടക്കാരനാ അല്ലെ?

Thu Dec 07, 08:08:00 AM 2006  
Blogger myexperimentsandme said...

ഹ...ഹ... ആദിത്യാ, തൊട്ടിലില്‍ കിടന്ന കാലത്തെ സൈഡ് വ്യൂ വെച്ച് ആളുടെ ഫേസ് കട്ട് ചെയ്താല്‍ സംഗതി അവസാനം മോണിട്ടറില്‍ തെളിഞ്ഞ് വരുന്നത് വല്ല ഹ്‌ഴിത്തിക്ക് ഴ്‌ഴോഷന്റെയോ (കഃട് ഇതുപോലെയോ മറ്റോ കുടുംബം കലക്കിയില്‍ എഴുതിയ വിശാലന്) മറ്റോ ചിരിച്ചോണ്ടിരിക്കുന്ന പടമായിരിക്കും :)

Thu Dec 07, 08:11:00 AM 2006  
Blogger myexperimentsandme said...

ഹ...ഹ... ബിന്ദു, എല്ലാം വഴിതെറ്റിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗങ്ങളല്ലേ ::)

Thu Dec 07, 08:12:00 AM 2006  
Blogger Santhosh said...

പടം കൊള്ളാം... ശംഖ് എന്ന് പത്ത് പ്രാവശ്യം എഴുതിയിട്ട് ക്ലാസില്‍ കയറിയാല്‍ മതി.

Thu Dec 07, 08:24:00 AM 2006  
Blogger myexperimentsandme said...

ഛേ, ഛേ, ഛേഛേഛേ...

ശംഖ്








ശംഖ്

നന്ദി സന്തോഷ്, നന്ദി സന്തോഷ്, നന്ദി സന്തോഷ്, നന്ദി സന്തോഷ്, നന്ദി സന്തോഷ്, നന്ദി സന്തോഷ്,
നന്ദി സന്തോഷ്, നന്ദി സന്തോഷ്, നന്ദി സന്തോഷ്,
നന്ദി സന്തോഷ് :)

Thu Dec 07, 08:28:00 AM 2006  
Blogger സ്നേഹിതന്‍ said...

അമ്പെയ്തിനു ശേഷം വൃത്തം വരച്ചതോ അതോ വൃത്തം വരച്ചതിനുശേഷം...

നല്ല ശക്തിയുള്ള കാലുകള്‍!

Thu Dec 07, 10:04:00 AM 2006  
Blogger Viswaprabha said...

ലാന്‍ഡ്സ്കേപ്പ് 96-ആമത്തെ പേജ്!
അതെന്തായിരുന്നു വക്കാരീ?
അസൈന്മെന്റെഴുതിയിരുന്ന പേപ്പറോ!? ഇത്ര വലിയ അസൈന്മെന്റോ?
അതോ വല്ല ടെസ്സി?

ഒന്നു നന്നായി ഫോട്ടോഷോപ്പിയാല്‍ പിന്നിലെ PA ഒക്കെ തെളിഞ്ഞുവരുന്നുണ്ടു കേട്ടോ!

Thu Dec 07, 10:25:00 AM 2006  
Blogger അനംഗാരി said...

പി.എ.ഐ.വരെ ഞാന്‍ വായിച്ചു.പേജ് 96 എന്നും. ഇത് വക്കാരിയുടെ പേരാണെന്ന് എനിക്ക് ഒരു സംശയം..?

ആ നിക്കറും കൂടി ഇല്ലാത്ത പടം വരക്കാഞ്ഞത് നന്നായി. പണ്ടും നിക്കറിടുമായിരുന്നല്ലേ?

ഓ:ടോ: എന്തിനാ പാവം അനിയനെ പഴി പറയുന്നത്?

Thu Dec 07, 11:31:00 AM 2006  
Blogger Kumar Neelakandan © (Kumar NM) said...

സുഖകരമായ ഒഴുക്കുള്ള വര. ശരിക്കും ഐഡന്റിറ്റി ഉള്ള വര. പ്രൊഫെഷണല്‍ വര. ന്റേട്ടാ....

Thu Dec 07, 11:55:00 AM 2006  
Blogger സ്വാര്‍ത്ഥന്‍ said...

ഹ ഹ ഹാ,
നല്ല ഫോട്ടം!

Thu Dec 07, 12:06:00 PM 2006  
Blogger Peelikkutty!!!!! said...

നന്നായി വരച്ചിരിക്കുന്നു!!!..കാല്‍ തെറ്റി അനിയന്റെ വയറും മുഖവും ഇപ്പം വീഴുവോ ന്നുള്ളൊരു വര്‍ണ്ണ്യത്തിലാശങ്ക മാത്രം എനിക്ക്:)

Thu Dec 07, 12:53:00 PM 2006  
Blogger തറവാടി said...

വക്കാരീ

എന്നെ "വര" പഠിപ്പിക്കാമോ?

Thu Dec 07, 01:06:00 PM 2006  
Blogger ദിവാസ്വപ്നം said...

ഓഫ് : പണ്ട് ഡെല്‍ഹിയില്‍ ജോലിച്ചിരുന്നപ്പോള്‍ പെട്രോള്‍ റീ‍യിമേഴ്സ്മെന്റ് ക്ലയിം ചെയ്യാന്‍ വേണ്ടി പെട്രോള്‍ പമ്പില്‍ നിന്ന് പുത്തന്‍ രസീതുകുറ്റി വാങ്ങി വന്നിട്ട്, കുത്തഴിച്ച് ഒരു പത്രത്തിന്റെ കീഴില്‍ ഒന്നുമെഴുതിയിട്ടില്ലാത്ത രസീതെല്ലാം കൂടി നിരത്തിയിടും. എന്നിട്ട്, ആ പത്രത്തിന്റെ മുകളിലൂടെ ഒരു പത്തുമിനിട്ട് ചവിട്ടിത്തൂത്ത് നടക്കും. രസീത് പഴകിയതും ഒറിജിനലുമാണെന്ന് തോന്നിക്കാന്‍

ആ സംഗതിയാണ് വക്കാരിഭായിയുടേ ആന്റിക് പ്രായത്തിലുള്ള ക്യാന്‍-വാസ് കണ്ടിട്ട് തോന്നിയത്.

ദേ, ഭായീ ഇന്നലെ മിനിയാന്നായിട്ട് വേറൊരു കറുമ്പനും എന്റെ ഡെസ്ക്ടോപ്പിലെ പൂവിന്റെ ഭംഗി ആസ്വദിക്കാനായി ചുറ്റിത്തിരിയുന്നുണ്ട്. കറമ്പന്മാര് അധികം കറങ്ങിയാല്‍ കുഴപ്പമാണ്. ഞാന്‍ ആ ഫോട്ടോ അവിടെ നിന്ന് മാറ്റണോന്നാണ് ആലോചിക്കുന്നത് :-))

Thu Dec 07, 01:20:00 PM 2006  
Blogger ദേവന്‍ said...

എന്റെ ദിവാ അന്ന് എന്നെ വിളിച്ച്‌ ഒരു വാക്ക്‌ ചോദിച്ചെങ്കില്‍ ഞാന്‍ എളുപ്പ വഴി പറഞ്ഞു തരില്ലായിരുന്നോ. രശീത്‌, കറന്‍സി നോട്ട്‌, അക്കൌണ്ടു ബുക്ക്‌ ഒക്കെ പുത്തനായി അച്ചടിച്ചതാണെന്ന ഫീല്‍ മാറിക്കിട്ടാന്‍ രണ്ടു മൂന്നു ദിവസം അരി ഇട്ടു വയ്ക്കുന്ന പാത്രതില്‍ കുഴിച്ചിട്ടാല്‍ മതി. കണ്ട്ക്റ്റനും ഭിക്ഷക്കാരനും മീങ്കാരനും ബാര്‍മാനും ബാറ്റണ്‍ റേസ്‌ നടത്തി നല്ല സര്‍ക്കുലേഷന്‍ കഴിഞ്ഞു വന്ന പഴേ നോട്ടാണെന്നു തോന്നും അരി മാന്തി പുറത്തെടുക്കുന്ന കടലാസ്‌.

[നിങ്ങളെല്ലാം കൂടെ എന്നെ ജയിലിലും കേറ്റും ]

Thu Dec 07, 01:37:00 PM 2006  
Blogger സു | Su said...

അനിയനെ കണ്ടു. ഇനി വക്കാരിയുടെ ഒരു പടം ഇവിടെ ഇടൂ. കാണട്ടെ. :)കുറേക്കാലമായില്ലേ.

വല്ല ഡിറ്റക്റ്റീവ് ഏജന്‍സിയിലും ഏല്‍പ്പിക്കാം എന്ന് വെച്ചാല്‍ അവിടെ വല്ലതും കൊടുക്കണ്ടേ.

Thu Dec 07, 01:39:00 PM 2006  
Blogger Adithyan said...

ദേവേട്ടാ, ജയിലില്‍ കേറ്റില്ല. പക്ഷെ അപ്പറത്ത് ഞങ്ങള്‍ കൊറെപ്പേര്‍ വെയിറ്റ് ചെയ്യുന്നുണ്ട്. മറ്റേ ആ 501... അതൊന്നു പറഞ്ഞാരുന്നേല്‍...ഞങ്ങാക്കങ്ങോട്ട് പോകാരുന്നു... (തല ചൊറിയുന്നു)

Thu Dec 07, 01:41:00 PM 2006  
Blogger ദിവാസ്വപ്നം said...

എന്തു ചെയ്യാനാ ദേവേട്ടാ, പത്രത്തിന്റെ മുകളില്‍ ചവിട്ടി നടന്ന് നടന്ന് എന്റെ ഉപ്പൂറ്റി തേഞ്ഞു, നമ്മള്‍ ഇതിനു മുന്നേ കണ്ടുമുട്ടേണ്ടവരായിരുന്നു !

ഇവിടെയാണെങ്കില്‍ ഒരു വക റീയിംബേഴ്സുമില്ല. ചിലവാക്കാത്തതു തിരിച്ചുവാങ്ങുന്നതിനാണല്ലോ രസം :-))

Thu Dec 07, 01:48:00 PM 2006  
Blogger Sreejith K. said...

കലക്കന്‍ ചിത്രം. ക്യാരിക്കേച്ചര്‍ പോലെ. ഇതിഷ്ടായി.

Thu Dec 07, 01:51:00 PM 2006  
Blogger കുറുമാന്‍ said...

വക്കാരിയുടെ അനിയന്റെ കാലുകളുടെ വലുപ്പത്തെ ആസ്പദമാക്കി നടത്തിയ അന്വേഷണട്ട്തില്‍ നിന്ന് വക്കാരിയും, കുടുംബവും, ആലപ്പുഴക്കാരല്ല എന്ന്‌ ഈ കോടതി നിസ്സംശയം പ്രസ്താവിക്കുന്നു :)

തുടര്‍ന്നുള്ള അന്വേഷണം അടുത്ത പടം കണ്ടതിന്നു ശേഷം.

Thu Dec 07, 02:08:00 PM 2006  
Blogger mydailypassiveincome said...

അനിയനെ ഒന്നു തിരിച്ചു നിര്‍ത്തിയാല്‍ മുഖം കാണാമായിരുന്നു ;)

കൊള്ളാം നല്ല കാരിക്കേച്ചര്‍ തന്നെ.

Thu Dec 07, 04:05:00 PM 2006  
Anonymous Anonymous said...

പാവം അനിയന്... ഇത്രയ്ക്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല !

Thu Dec 07, 04:40:00 PM 2006  
Blogger Unknown said...

വക്കാരിച്ചാ,
എന്താ ഒരു വര.. ഹൈ! (എന്റെ തലവരയുടെ കാര്യമാ. ഇതൊക്കെ കാണേണ്ടി വരുന്നല്ലോ) :-)

Thu Dec 07, 08:45:00 PM 2006  
Blogger അരവിന്ദ് :: aravind said...

എന്തൂട്ടാ വക്കാര്യേ ഇദ്?

മുന്‍‌സിപ്പാലിറ്റി തൂപ്പ്‌കാര് ട്രൌസറിട്ടു നില്‍ക്കണ പോലെ?

Fri Dec 08, 03:11:00 AM 2006  
Anonymous Anonymous said...

ഹ ഹ ഹ . എന്തേ സൈഡ്‌ തിരിഞ്ഞു നിക്കുന്നതു ..എന്റെ ഒരു ഊഹ പ്രകാരം പിന്‍ഭാഗത്തു ... ഊട്ട വീണിരിക്കാം . ഞാന്‍ ആദ്യം കരുതി ഇതു ഏതോ ഗര്‍ഭിണി ആണെന്നു ...പിന്നേയല്ലേ മനസ്സിലായതു മസ്സിലാണെന്നു... എന്താണേലും ഇന്നത്തേ മികച്ച സംഭാവന ഇതു തന്നേ

Fri Dec 08, 02:51:00 PM 2006  
Blogger myexperimentsandme said...

എന്റെ കല കാണാനെത്തിയ കലാസ്നേഹികള്‍ക്ക് കലര്‍പ്പില്ലാത്ത നന്ദി. വരപ്പുലികളായ കുമാര്‍ജി മുതലായവര്‍ വരയെപ്പറ്റി പറഞ്ഞത് കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നുന്നു.

എല്ലാവര്‍ക്കും ഒന്നുകൂടി നന്ദി. സുഗമമായ ബ്ലോഗിംഗ് നേരത്തെ പറഞ്ഞതുപോലെ ഗോപി ആകുമോ എന്നൊരു പേടി, കുറച്ചുനാളത്തേക്കെങ്കിലും. ആപ്പീസില്‍ നോമൊഴി, നോയഞ്ജലി. വീട്ടില്‍ ഇന്റര്‍നെറ്റേ ഓസ്. അപ്പുറത്തെ വീട്ടുകാരന്‍ റൌട്ടറിന്റെ പ്ലഗ്ഗൂരിയാല്‍ തീര്‍ന്നു പുറം‌ലോകവുമായുള്ള ബന്ധം :(

പക്ഷേ അസാദ്ധ്യമായി ഒന്നുമില്ല എന്നല്ലെ നേ പൊളിയന്‍ ബോണ്‍ എപ്പാര്‍ട്ട് പറഞ്ഞിരിക്കുന്നത്.

അപ്പോള്‍ മൂന്നാമതൊന്നുകൂടി (അതെന്താ, മൂന്നാമത്തെ ഈ ഒന്ന്) നന്ദി.

Mon Dec 11, 06:51:00 AM 2006  
Blogger yanmaneee said...

yeezy
golden goose starter
golden goose sale
air jordan
nike air force
nike air max
supreme clothing
curry shoes
supreme clothing
nike air max 90

Wed Jun 12, 12:37:00 PM 2019  
Blogger noor said...


https://www.rashed-kw.com/نقل-عفش-المنطقة-العاشرة/
https://www.rashed-kw.com/نقل-عفش-بالكويت/
https://www.rashed-kw.com/نقل-عفش-الجهراء/
https://www.rashed-kw.com/نقل-عفش-الاحمدي/
https://www.rashed-kw.com/نقل-عفش-مبارك-الكبير/
https://www.rashed-kw.com/نقل-عفش-حولي/
https://www.rashed-kw.com/نقل-عفش-الفروانية/

Thu Nov 07, 05:18:00 AM 2019  

Post a Comment

<< Home